Month: September 2022
-
Kerala
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മഞ്ചേശ്വരത്ത് രണ്ടു പേര്‍ പൊലീസ് പിടിയില്‍
സംസ്ഥാന അതിർത്തിയായ മഞ്ചേശ്വരത്ത് നിന്ന് കാറില്‍ കടത്തുകയായിരുന്ന 5.7 ഗ്രാം എം ഡി എം എ മയക്കുമരുന്നുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ ഷമീര്‍ (32) ധര്‍മ്മത്തടുക്കയിലെ അസീബ് (30) എന്നിവരാണ് അറസ്റ്റിലായത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ.പി.എസ്ന്റെ നേതൃത്വത്തിലുള്ള ‘ക്ലീന്‍ കാസര്‍ഗോഡ്’ ഓപറേഷന്‍റെ ഭാഗമായുള്ള പരിശോധനയിലാണ് മയക്കുമരുന്ന് കടത്തുകാരായ ഇരുവരും കുടുങ്ങിയത്. മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എസ്.ഐ അന്‍സാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഷമീറിനെയും അസീബിനെയും അറസ്റ്റ് ചെയ്തത്. മംഗളൂരു ഭാഗത്ത് നിന്ന് ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടെ എംഡിഎംഎ മയക്കു മരുന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്.
Read More » -
Crime
ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടി; ദൃശ്യങ്ങള്‍ പുറത്ത്, നാലംഗ സംഘത്തിനായി തെരച്ചില്‍
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തിയവരുടെ പോക്കറ്റടിച്ചു. രാഹുൽ ഗാന്ധിയെ കാണാൻ കാത്തു നിൽക്കുന്നതിനിടെയാണ് നാലംഗ സംഘം പോക്കറ്റടിച്ചത്. നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. രാവിലെ നേമത്ത് നിന്നാണ് രാഹുലിന്‍റെ യാത്ര തുടങ്ങിയത്. ജോഡോ യാത്ര കടന്നു പോയ കരമന, തമ്പാനൂര്‍ എന്നിവിടങ്ങളിലെല്ലാം പലരുടെയും പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതി വന്നിട്ടുണ്ട്. ഇതോടെ പൊലീസ് സിസിടിവി പരിശോധിക്കുകയായിരുന്നു. നാലംഗ സംഘത്തെ കുറിച്ച് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓണം വാരാഘോഷവും ഇന്ന് നഗരത്തില്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വലിയ ജനക്കൂട്ടം തന്നെ പലയിടങ്ങളിലും ഉണ്ടാകും. ഇതിനാല്‍ ഉടന്‍ തന്നെ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്യണമെന്നാണ് നിര്‍ദേശം വന്നിട്ടുള്ളത്. എല്ലാ സ്റ്റേഷനുകളിലേക്കും ഇവരുടെ ചിത്രങ്ങളും എത്തിക്കഴിഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദമായിട്ടുണ്ട്. ആര്‍ എസ് എസിന്‍റെ കാക്കി നിക്കര്‍ വേഷം കത്തിക്കുന്ന ചിത്രമാണ് വിവാദമായത്.…
Read More » -
Crime
ഡെന്റല്‍ കോളജില്‍ റാഗിങ്; നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
മുംബൈ: നവിമുംബൈയിലെ കമോഥെയിലുള്ള ഒരു ഡെന്റൽ കോളേജിലെ ഒരു ജൂനിയർ വിദ്യാർത്ഥിയെ റാഗിംഗ് ചെയ്തതിന് നാല് വിദ്യാർത്ഥികൾക്കെതിരെ കേസ്. നാല് പേരും ചേർന്ന് 19 കാരനെ മദ്യം കഴിക്കാൻ പ്രേരിപ്പിച്ചുവെന്നും പാന്റിനുള്ളിൽ മൂത്രമൊഴിക്കാൻ നിർബന്ധിച്ചുവെന്നും കോളേജ് നൽകിയ പരാതിയിൽ പറയുന്നു. നാല് സീനിയർ വിദ്യാർത്ഥികളെ കോളേജ് സസ്‌പെൻഡ് ചെയ്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ജൂലൈയിലാണ് സംഭവം നടന്നത്. എന്നാൽ കോലാപ്പൂരിൽ നിന്നുള്ള ജൂനിയർ അടുത്തിടെ വീട്ടിലെത്തിയപ്പോൾ മാതാപിതാക്കളോട് പീഡനത്തെക്കുറിച്ച് പറയുകയായിരുന്നു. ഡിഗ്രി കോഴ്‌സിന്റെ ആദ്യ വർഷ ബാച്ചിൽ പ്രവേശനം നേടിയ ജൂനിയർ വിദ്യാർത്ഥി മൂന്ന് ബാച്ച്‌മേറ്റ്‌സിനൊപ്പമാണ് കാമോത്തെയിലെ വാടക ഫ്ലാറ്റിൽ താമസിക്കുന്നത്. 21 നും 22 നും ഇടയിൽ പ്രായമുള്ള, അതേ ഡിഗ്രി കോഴ്‌സിന്റെ മൂന്നാം വർഷം പഠിക്കുന്ന മൂന്ന് സീനിയർമാരും അതേ സ്ഥലത്തെ മറ്റൊരു ഫ്ലാറ്റിൽ വാടകക്കാരാണ്. കോളേജിലെ റാഗിംഗ് വിരുദ്ധ സമിതിയിലെ ഒരു പ്രൊഫസർ നൽകിയ പരാതി പ്രകാരം നാല് സീനിയർമാർ ജൂനിയറോടും ഇയാളുടെ മൂന്ന് സഹതാമസക്കാരായ…
Read More » -
Kerala
ബാണാസുരസാഗർ ഡാമിൽ റെഡ് അലർട്ട്
ബത്തേരി: ജലനിരപ്പ് ഉയർന്നതോടെ വയനാട് ബാണാസുര സാഗർ ഡാമിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 774.5 മീറ്റർ എത്തിയതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് അപ്പർ റൂൾ ലെവലിൽ എത്തിയാൽ ഡാമിലെ അധിക ജലം കുറഞ്ഞ അളവിൽ ഒഴിക്കിവിടും. സെക്കൻഡിൽ 20 മുതൽ 60 ക്യൂബിക്ക് മീറ്റർ വരെ വെളളമാണ് ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡാം അധികൃതർ അറിയിച്ചു.
Read More » -
NEWS
വര്‍ധിതബലവുമായി യുക്രൈന്‍; റഷ്യന്‍ സൈന്യത്തിന് കനത്ത ആള്‍നാശം
ഖെർസൺ: വടക്കു കിഴക്കൻ യുക്രെയിനിലെ നിർണായക മേഖലകളിൽ റഷ്യൻ സേനയ്ക്ക് കനത്ത തിരിച്ചടി തുടരുന്നു. ഖെർസൺ അടക്കം പല പ്രദേശങ്ങളിലും റഷ്യൻ സൈന്യത്തിന് കനത്ത ആൾനാശമുണ്ടാക്കിയതായി യുക്രൈൻ അവകാശപ്പെട്ടു. റഷ്യൻ പട്ടാളം പിന്തിരിഞ്ഞോടിയതോടെ ഈ പ്രദേശങ്ങളിൽ ജനം ആഹ്ളാദ പ്രകടനം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ കാർഖീവ്/ഡോണെറ്റ്സ്ക് പ്രവിശ്യകളിലെ ഇരുപതിലധികം പട്ടണങ്ങളിൽ നിന്ന് റഷ്യൻ സൈന്യത്തെ തുരത്തിയതായി യുക്രൈൻ അവകാശപ്പെട്ടു. പല മേഖലകളിലും റഷ്യൻ പട്ടാളം പ്രതിരോധിക്കാൻ പോലും മുതിരാതെ തോറ്റോടിയെന്നും റഷ്യ കീഴടക്കിവെച്ചിരുന്ന മൂവായിരം ചതുരശ്ര കിലോമീറ്റർ പ്രദേശം മോചിപ്പിച്ചതായും യുക്രൈൻ പറയുന്നു. പൂർവാധികം ശക്തിയോടെ തിരിച്ചടിക്കാൻ വേണ്ടിയുള്ള താത്കാലിക പിൻവാങ്ങലാണ് കാർഖീവ് മേഖലയിൽ നടത്തിയതെന്നാണ് റഷ്യയുടെ നിലപാട്. യുദ്ധരംഗത്തെ തോൽവിക്ക് പകരംവീട്ടാൻ ജനവാസ കേന്ദ്രങ്ങൾക്കും വൈദ്യുത നിലയങ്ങൾക്കും നേരെ റഷ്യ ആക്രമണം നടത്തുകയാണ് എന്ന് യുക്രെയിൻ ആരോപിച്ചു. അതേസമയം ഇന്നലെ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ കാർഖീവിലെ താപ വൈദ്യുത നിലയത്തിന് കനത്ത നാശം ഉണ്ടായി. വൈദ്യുതനിലയം തകർന്നതോടെ…
Read More » -
Crime
കോട്ടയത്ത് ബാലഭിക്ഷാടനം; നാല് കുട്ടികളെ രക്ഷപ്പെടുത്തി
കോട്ടയം : കോട്ടയം നഗരത്തിൽ ഭിക്ഷാടനം നടത്തുകയായിരുന്ന നാല് കുട്ടികളെ രക്ഷപ്പെടുത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്തും, ഹോട്ടൽ മാലിക്ക് മുന്നിലും, സമീപത്തെ റോഡുകളിലും ഭിക്ഷാടനം നടത്തുന്നതിനിടെയാണ് മൂന്ന്, അഞ്ച്,ഏഴ്, പന്ത്രണ്ട് വയസുകൾ പ്രായമുള്ള നാല് കുട്ടികളെ രക്ഷപ്പെടുത്തിയത്. തെലുങ്കും, ഹിന്ദിയും ഭാഷകളാണ് കുട്ടികൾ സംസാരിക്കുന്നത്. കുട്ടികൾക്കൊപ്പം മുതിർന്നവരും സമീപത്ത് ഉണ്ടായിരുന്നുവെങ്കിലും ഇവർ രക്ഷിതാക്കളാണോ എന്നതിൽ വ്യക്തമായിട്ടില്ല. ഓണ ദിവസങ്ങളിലാണ് ട്രെയിനിൽ സംഘം കോട്ടയത്തെത്തിയതെന്നാണ് വിവരം. കുട്ടികൾ ഭിക്ഷ യാചിക്കുന്നതിനായി അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുകയും, വാഹനങ്ങളുടെ മുന്നിലേക്ക് പോകുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ചൈൽഡ് ലൈനിൽ പരാതി എത്തിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരും, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അധികൃതരും എത്തി കുട്ടികളെയും ഒപ്പമുള്ളവരെയും സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ച് വിവരങ്ങൾ ശേഖരിച്ച് വരുകയാണ്. കുട്ടികളുടെ കൃത്യമായ പേര്, പ്രായം, സ്വദേശം, മേൽവിലാസം തുടങ്ങി യാതൊരു വിവരങ്ങളും, ഔദ്യോഗീക രേഖകളും ഇവരിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനാൽ കുട്ടികളെ താൽക്കാലികമായി കോട്ടയത്തെ…
Read More » -
Crime
സംസ്ഥാനത്ത് മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുന്നു, കണ്ണൂരിൽ കഴിഞ്ഞ രണ്ടു ദിവസമായി പിടിച്ചെടുത്തത് 25 കിലോയിലധികം കഞ്ചാവ്; കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെടാന്‍ പ്രതികളുടെ ശ്രമം
മേപ്പാടിയിൽ നിന്ന് ഇന്നലെയും വളപട്ടണം ഭാഗത്ത് നിന്ന് തലേന്നുമായി 25 കിലോയിലധികം കഞ്ചാവാണ് പൊലീസ്, എക്‌സൈസ് വിഭാഗം പിടികൂടിയത്. സ്ഥിരം കഞ്ചാവു വിൽപ്പനക്കാരനായ മേപ്പാടി വിത്തുകാട് പിച്ചംകുന്നശ്ശേരി വീട്ടിൽ നാസിക് (26), സഹായി കോട്ടത്തറ വയൽപാറായിൽ വീട്ടിൽ മണി (25) എന്നിവരെയാണ് മേപ്പാടി പോലീസ് ഇന്നലെ അറസ്റ്റുചെയ്തത്. പരിശോധനയ്ക്കിടെ പ്രതി നാസിക് പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമിച്ചു. യോദ്ധാവ്-ആന്റി നർകോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ആന്ധ്രയിലെ പാടേരൂർ എന്ന സ്ഥലത്തുനിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി തീവണ്ടിയിലും ഓട്ടോറിക്ഷയിലും അതിർത്തി കടത്തി ജില്ലയിലെത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയാണ് നാസിക്കിന്റെ പതിവെന്ന് പോലീസ് പറഞ്ഞു. ചേരമ്പാടി അതിർത്തി കടത്തിയശേഷം അവിടെനിന്ന് ബൈക്കിലാണ് സുഹൃത്തായ മണിയുടെ വീട്ടിൽ കഞ്ചാവെത്തിക്കുന്നത്. ഇവിടെവെച്ച് ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയാണ് പ്രതികളുടെ പദ്ധതി. നാസിക്കിനെ അറസ്റ്റുചെയ്ത് ദേഹപരിശോധന നടത്തുന്നതിനിടെ പോലീസ് സംഘത്തിൽ ഉണ്ടായിരുന്ന വൈത്തിരി പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ. വിപിന്റെ കണ്ണിൽ, പ്രതി…
Read More » -
ഭാര്യാ സഹോദരിയെ കാറില്‍ കടത്തിക്കൊണ്ടു പോയ കേസില്‍ എസ്.ഐയെ പിരിച്ചു വിട്ടു
ഗൂഡല്ലൂര്‍: ഭാര്യാ സഹോദരിയെ വിവാഹം കഴിക്കുന്നതിനു കാറില്‍ കടത്തിക്കൊണ്ടു പോയ കേസില്‍ ഗൂഡല്ലൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ വെങ്കിടാചലത്തെ (35) ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെങ്കിടാചലം ഗോപി ചെട്ടിപ്പാളയത്തില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുമ്പോള്‍ മധുര ക്ഷേത്രത്തിലേക്കു പോകുന്നതിനായി ഭാര്യയേയും ഭാര്യയുടെ അനുജത്തിയെയും കാറില്‍ കയറ്റി കൊണ്ടുപോയി. മധുരയ്ക്ക് അടുത്തുള്ള പൊലീസ് ചെക്ക് പോസ്റ്റില്‍ ഭാര്യയെ ഇറക്കി വിട്ട ശേഷം ഭാര്യയുടെ സഹോദരിയുമായി മധുരയ്ക്കു കടന്നു. തുടര്‍ന്നു ഭാര്യ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി ജോലിയില്‍ പ്രവേശിച്ചു. ഗൂഡല്ലൂര്‍ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനാല്‍ ഇവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. വകുപ്പു തല അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ എ.ഡി.ജി.പി. മുത്തുസ്വാമി ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി ഉത്തരവിടുകയായിരുന്നു.
Read More » -
Kerala
എ.എന്‍. ഷംസീര്‍ ഇനി സഭാനാഥന്‍
തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എല്‍.ഡി.എഫിലെ എ.എന്‍. ഷംസീറിനെ തെരഞ്ഞെടുത്തു. നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ യു.ഡി.എഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോട്ടെടുപ്പ് നടപടികള്‍. നിയമസഭയുടെ 24-ാം സ്പീക്കറായിട്ടാണ് ഷംസീര്‍ ചുമതലയേറ്റത്. തിരഞ്ഞെടുക്കപ്പെട്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേര്‍ന്ന് ഷംസീറിനെ സ്പീക്കര്‍ ചെയറിലേക്ക് ആനയിച്ചു. എം.ബി. രാജേഷ് മന്ത്രിയായ ഒഴിവിലേക്കാണ് പുതിയ സ്പീക്കറെ തെരഞ്ഞെടുത്തത്. തലശ്ശേരി മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി രണ്ടുതവണ എം.എല്‍.എ.യായ എ.എന്‍. ഷംസീര്‍ കണ്ണൂരില്‍ നിന്നുള്ള ആദ്യ സ്പീക്കറാണ്.
Read More » -
Crime
കുടുംബസമേതം എം.ഡി.എം.എ. കടത്ത്: ദമ്പതികളടക്കം നാലു പേര്‍ പിടിയില്‍
മലപ്പുറം: ബംഗളൂരുവില്‍നിന്ന് കുടുംബസമേതം എം.ഡി.എം.എ. കടത്തിയ സംഭവത്തില്‍ ദമ്പതികളടക്കം നാലു േപര്‍ പിടിയില്‍. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സ്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മലപ്പുറം ഐ.ബിയും നിലമ്പൂര്‍, കാളികാവ് റേഞ്ച്, വഴിക്കടവ് ചെക്ക്പോസ്റ്റ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ വഴിക്കടവ് ചെക്ക്പോസ്റ്റില്‍ നിന്നാണ് മൂന്ന് വാഹനങ്ങളിലായി കടത്തി കൊണ്ടുവന്ന 75 ഗ്രാം എം.ഡി.എം.എ. പിടികൂടിയത്. മഞ്ചേരി കാരക്കുന്നു സ്വദേശികളായ സി.പി അസ്ലമുദ്ധീന്‍, ഭാര്യ ഷിഫ്ന, കാവനൂര്‍ സ്വദേശി മുഹമ്മദ് സാദത്ത് അത്താണിക്കല്‍, വഴിക്കടവ് സ്വദേശി കമറുദ്ധീന്‍ എന്നിവരാണ് പിടിയിലായത്. ദമ്പതികളുടെ ഗൂഡല്ലൂരിലെ തോട്ടത്തില്‍ നിന്ന് ജോലിക്കാരെയും കൂട്ടി നാട്ടിലേക്ക് വരുന്നു എന്ന വ്യാജേനയാണ് ഇവര്‍ ജീപ്പിലും ബൈക്കുകളിലുമായി മയക്കുമരുന്ന് കടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നത്.
Read More »