ന്യൂഡല്‍ഹി: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ഈ വര്‍ഷം ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ നടത്താന്‍ യു.ജി.സി. ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോയുടെ അംഗീകാരം ലഭിച്ചു.യു.ജി.സി. ഓണ്‍ലൈനായി നടത്തിയ പരിശോധനയ്ക്കുശേഷമാണ് അംഗീകാരം നല്‍കിയത്.
ആദ്യഘട്ടമായി ബി.എ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, എന്നിവയില്‍ ബിരുദ കോഴ്സുകളും എം.എ. മലയാളം, ഇംഗ്ലീഷ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളും സര്‍വകലാശാല നടത്തും. മുഴുവന്‍സമയ ഹെഡ് ഓഫ് സ്‌കൂള്‍ നിയമനം നടത്തിയശേഷം സര്‍വകലാശാല നല്‍കുന്ന അപ്പീല്‍പ്രകാരമാകും മറ്റ് കോഴ്സുകളുടെ കാര്യത്തില്‍ യു.ജി.സി.യുടെ തീരുമാനമുണ്ടാകുക.