Month: September 2022
-
India
അമിത്ഷായുടെ സന്ദര്‍ശനം നാലിന്; ജമ്മുവില്‍ രണ്ടു ബസുകളില്‍ സ്ഫാടനം
ഉധംപൂര്‍: ജമ്മുകശ്മീരിലെ രണ്ടിടത്ത് ബസുകളില്‍ സ്ഫോടനം. ഉധംപൂര്‍ നഗരത്തിലെ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലും ഡോമെയില്‍ ചൗക്കിലെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിലുമാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ആദ്യസ്ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു രണ്ടാമത്തെ സ്ഫോടനവും. ആദ്യസ്ഫോടനം ഇന്നലെ രാത്രി പത്തരയ്ക്കും രണ്ടാമത്തെ സ്ഫോടനം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയുമായിരുന്നു. സ്റ്റാന്‍ഡില്‍ ഉണ്ടായ സ്ഫോടനത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നു. ഒക്ടോബര്‍ നാലിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് മുമ്പാണ് സ്ഫോടനം ഉണ്ടായത്. ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. നേരത്തെ അമിത് ഷായുടെ പരിപാടികള്‍ ഈ മാസം 30 നും ഒക്ടോബര്‍ ഒന്നിനും രണ്ടിനുമായിരുന്നു തീരുമാനിച്ചത്. പിന്നീട് അത് നാലിലേക്ക് മാറ്റുകയായിരുന്നു ഉധംപൂര്‍ ജില്ലയിലെ ഡോമെയില്‍ ചൗക്കിലെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലായിരുന്നു രണ്ടാമത്തെ സ്ഫോടനം. രണ്ടുപേര്‍ക്ക് പരുക്കേറ്റു. സമീപത്തുനിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. പരുക്കേറ്റവരെ ഉധംപൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്ന ഉടനെ തന്നെ പോലീസും സുരക്ഷാ…
Read More » -
NEWS
അമേരിക്കന്‍ റാപ്പര്‍ കൂലിയോ അന്തരിച്ചു
ലോസ് ഏഞ്ചല്‍സ്: പ്രശസ്ത അമേരിക്കന്‍ റാപ്പറും ഗ്രാമി പുരസ്‌കാര ജേതാവുമായി കൂലിയോ (59) അന്തരിച്ചു. സുഹൃത്തും ദീര്‍ഘനാളായുള്ള മാനേജരുമായ ജാരെസ് പോസി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ ഗായകന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ മാനേജര്‍ തയ്യാറായിട്ടില്ല. ബുധനാഴ്ചക്ക് ശേഷം ഒരു സുഹൃത്തിന്റെ വീട്ടിലെ കുളിമുറിയില്‍ കൂലിയോയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് മാനേജര്‍ സെലിബ്രിറ്റി ന്യൂസ് വെബ്സൈറ്റായ ടി.എം.ഇസിനോട് പറഞ്ഞു. ഗായകന്റെ മരണകാരണം ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ആര്‍ട്ടിസ് ലിയോണ്‍ ഐവി ജൂനിയര്‍ എന്നാണ് കൂലിയോയുടെ യഥാര്‍ത്ഥ പേര്. 80 കളിലായിരുന്നു റാപ്പ് സംഗീത ലോകത്തേക്കുള്ള കൂലിയോയുടെ വരവ്. 1995-ല്‍ പുറത്തിറങ്ങിയ ഡേഞ്ചറസ് മൈന്‍ഡ്‌സ് എന്ന ചിത്രത്തിലെ ഗാങ്സ്റ്റാസ് പാരഡൈസ് പുറത്തിറങ്ങിയതോടെയാണ് കൂലിയോ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. റാപ്പ് സംഗീത മേഖലയിലെ ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്ന ഈ ഗാനത്തിലൂടെ ആ സമയത്തെ മികച്ച റാപ് സോളോ പ്രകടനത്തിനുള്ള ഗ്രാമി പുരസ്‌കാരവും കൂലിയോയെ തേടിയെത്തി. ലോകമെമ്പാടും ഗാങ്സ്റ്റാസ് പാരഡൈസിന്റെ ദശലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. 1995-ല്‍…
Read More » -
Crime
പ്രതിക്ക് ജഡ്ജിയുമായി ബന്ധം; വിചാരണക്കോടതി മാറ്റണമെന്ന് നടി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍. കോടതി മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെതിരെയാണ് നടി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. പ്രോസിക്യൂഷനോട് വിചാരണക്കോടതി ജഡ്ജി മുന്‍വിധിയോടെ പെരുമാറുന്നതായും നടി അപ്പിലില്‍ ആരോപിക്കുന്നു. പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ട്. പോലീസിന് ലഭിച്ച ശബ്ദരേഖയില്‍ നിന്ന് പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചുവെന്ന് വ്യക്തമായതായി സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ അതിജീവിത ആരോപിച്ചിക്കുന്നു. ജഡ്ജിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ വോയിസ് ക്ലിപ് ആണ് പോലീസിന് ലഭിച്ചത്. എക്സൈസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന ജഡ്ജിയുടെ ഭര്‍ത്താവ് കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം നേരിടുകയാണെന്നും അതിജീവിത അപ്പീലില്‍ ആരോപിച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന എഫ്.എസ്.എല്‍ റിപ്പോര്‍ട്ട് പ്രോസിക്യൂഷനെ അറിയിക്കുന്നതില്‍ ജഡ്ജിക്ക് വീഴ്ച പറ്റിയെന്നും ഹര്‍ജിയില്‍ പറയുന്നു. വ്യക്തിപരമായ മുന്‍വിധിയോടെയാണ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന് പിന്മാറി. വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന്‍ അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍…
Read More » -
Crime
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ബസ് സ്റ്റോപ്പില്‍ തടഞ്ഞുവച്ച് റാഗ് ചെയ്തു
കാസര്‍ഗോഡ്: കുമ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് ഇരയാക്കിയതായി പരാതി. അംഗടിമുഗര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് റാഗിങ്ങിനിരയായത്. വിദ്യാര്‍ഥിയുടെ പരാതിയില്‍ കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകുന്നതിനിടയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ബസ് സ്റ്റോപ്പില്‍ തടഞ്ഞുവെച്ച് റാഗ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സാങ്കല്‍പ്പികമായി മോട്ടര്‍ സൈക്കിള്‍ ഓടിക്കാന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടി വിസമ്മതിച്ചതോടെ മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇരു കൂട്ടരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരേ സ്‌കൂളിന്റെ ഭാഗത്തു നിന്നും ഉടന്‍ നടപടിയുണ്ടാകും.
Read More » -
NEWS
കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം;ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത 38 ശതമാനമായി ഉയർത്തി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിച്ചു. ഉത്സവസീസണില്‍ 47.68 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക.68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. നിലവില്‍ അടിസ്ഥാനശമ്ബളത്തിന്റെ 34 ശതമാനമാണ് ക്ഷാമബത്ത. പുതിയ പരിഷ്‌കരണത്തോടെ, ക്ഷാമബത്ത 38 ശതമാനമായി ഉയരും. എല്ലാവര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത പരിഷ്‌കരിക്കുന്നത്. എന്നാല്‍ തീരുമാനം സാധാരണയായി മാര്‍ച്ച്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഉണ്ടാവാറ്.നേരത്തെ മാര്‍ച്ചിലാണ് ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
Read More » -
NEWS
ഇന്ന് രണ്ടു ലോട്ടറി നറുക്കെടുപ്പ്
തിരുവനന്തപുരം : കഴിഞ്ഞ ശനിയാഴ്ച നടക്കേണ്ടിയിരുന്ന കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്കും ഇന്ന് നടക്കേണ്ട കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് 3 മണിക്കും നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.
Read More » -
NEWS
ലിസി ആശുപത്രിയിൽ 75 പേര്‍ക്ക് സൗജന്യ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
കൊച്ചി:തൃക്കാക്കര റോട്ടറി കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റി എറണാകുളം ലിസി ആശുപത്രിയുമായി സഹകരിച്ച് 75 പേര്‍ക്ക് സൗജന്യ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നു. കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായ നിര്‍ദ്ധന രോഗികള്‍ക്കായുള്ള 75 ലക്ഷം രൂപയുടെ റോട്ടറി ഗ്ലോബല്‍ ഗ്രാന്റ് പദ്ധതിയാണിത്. ഒക്ടോബര്‍ 2ന് ലിസി ആശുപത്രിയില്‍ വച്ചാണ് ക്യാമ്ബ്.
Read More » -
NEWS
വാങ്ങിക്കൊണ്ടു വരുന്നതിനിടെ മിനി ബസിന് തീപിടിച്ചു
അടൂർ:വാങ്ങിക്കൊണ്ടു വരുന്നതിനിടെ ഏനാത്ത് വെച്ച് മിനി ബസിന് തീപിടിച്ചു. കൊല്ലം അഞ്ചലില്‍ നിന്ന് തിരുവല്ല സ്വദേശി ഷാജഹാന്‍ വാങ്ങിക്കൊണ്ടുവന്ന വാഹനത്തിനാണ് തീ പിടിച്ചത്. എംസി റോഡില്‍ പുതുശേരി ഭാഗം പെട്രോള്‍ പമ്ബിനു സമീപം ബുധനാഴ്ച രാത്രി 10ന് ആണ് സംഭവം. ആര്‍ക്കും പരുക്കില്ല. ഡ്രൈവര്‍ തിരുവല്ല പാറയ്ക്കല്‍ റഷീദ് മാത്രമാണ് ഈ സമയം വാഹനത്തില്‍ ഉണ്ടായിരുന്നത്. വാനിനു പിന്‍വശത്ത് മുകള്‍ ഭാഗത്തുനിന്നാണ് ആദ്യം പുക ഉയര്‍ന്നത്. ഗന്ധം അനുഭവപ്പെട്ടതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോഴാണ് തീ പടരുന്നത് കണ്ടത്. അടൂരില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണം എന്നാണ് സൂചന.
Read More » -
NEWS
ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനത്തെ പര്യടനം ഇന്ന് സമാപിക്കും
മലപ്പുറം:കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനത്തെ പര്യടനം ഇന്ന് സമാപിക്കും. ബുധനാഴ്‌ച പാണ്ടിക്കാട്ട് തുടങ്ങി നിലമ്ബൂരില്‍ സമാപിച്ച യാത്ര ഇന്ന് ഉച്ചയോടെ വഴിക്കടവില്‍നിന്ന് നാടുകാണി വഴി തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലേക്ക് പ്രവേശിക്കും.
Read More » -
NEWS
17 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായത് സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനിലുള്ള പൊലീസ് ഡ്രൈവര്‍
ഇരിങ്ങാലക്കുട: സ്വകാര്യ ബസില്‍ 17 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായത് സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനിലുള്ള പൊലീസ് ഡ്രൈവർ. പുല്ലൂര്‍ സ്വദേശി രതീഷ് മോന്‍ (40) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. മാപ്രാണം ജംഗ്ഷന്‍ പിന്നിപ്പോഴായിരുന്നു സീറ്റില്‍ ഇരിക്കുകയായിരുന്ന രതീഷ് പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം തുടങ്ങിയത്. ഇത് പ്രതിരോധിച്ച പെണ്‍കുട്ടി ബഹളം വച്ച് ഇയാളുടെ മാസ്‌ക് വലിച്ചൂരി. തുടര്‍ന്ന് സഹയാത്രികരാണ് ഇയാളെ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ പൊലീസിലെ ഡ്രൈവറാണെന്നും ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ സി.ബി.ഐ എറണാകുളം യൂണിറ്റില്‍ ജോലി ചെയ്യുകയാണെന്നും വ്യക്തമായത്.
Read More »