Month: September 2022
-
Local
രാജിവെച്ച് എ.ഐ.ടി.യു.സി.യിലെത്തിയ തൊഴിലാളികള്‍ 24 മണിക്കൂറിനകം വീണ്ടും സി.ഐ.ടി.യുവില്‍
കൊടുങ്ങല്ലൂര്‍: സി.ഐ.ടി.യു. യൂണിയനില്‍നിന്ന് രാജിവെച്ച് എ.ഐ.ടി.യു.സി.യിലെത്തിയ തൊഴിലാളികള്‍ 24 മണിക്കൂറിനകം മാതൃസംഘടനയിലേക്ക് മടങ്ങി. കോട്ടപ്പുറം ചന്തയിലെ സി.ഐ.ടി.യു. യൂണിയനില്‍നിന്ന് രാജിവെച്ച് എ.ഐ.ടി.യു.സി.യില്‍ ചേര്‍ന്നുവെന്ന് യൂണിയന്‍ അവകാശപ്പെട്ട എട്ട് തൊഴിലാളികളും വീണ്ടും സി.ഐ.ടി.യു.വില്‍ തിരിച്ചെത്തിയതായി സി.ഐ.ടി.യു. നേതൃത്വം. ഇവര്‍ക്കെതിരേ യൂണിയന്‍ എടുത്ത അച്ചടക്കനടപടി പിന്‍വലിച്ചതായും നേതൃത്വം അറിയിച്ചു. എ.ഐ.ടി.യു.സിയുടെ നിരന്തരമായ സമ്മര്‍ദങ്ങളും വാഗ്ദാനങ്ങളുമാണ് സി.ഐ.ടി.യുവില്‍നിന്ന് രാജിവയ്ക്കാനിടയാക്കിയതെന്നും തെറ്റുപറ്റിയതാണെന്നും തിരിച്ചെടുക്കണമെന്നും കാണിച്ച് സി.ഐ.ടി.യു. കോട്ടപ്പുറം യൂണിയന്‍ സെക്രട്ടറി കെ.എസ്. കൈസാബിന് ഇവര്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് തിരിച്ചെടുക്കുന്നതെന്നും സി.ഐ.ടി.യു. അറിയിച്ചു. കോട്ടപ്പുറം ചന്തയിലെ പലചരക്കുപൂളിലെ സി.ഐ.ടി.യു. യൂണിയനില്‍നിന്നാണ് കഴിഞ്ഞ ദിവസം എട്ട് തൊഴിലാളികള്‍ രാജിവെച്ച് എ.ഐ.ടി.യു.സി.യില്‍ ചേര്‍ന്നത്. ഇതോടെ ഇവരെ സംഘടനാവിരുദ്ധപ്രവര്‍ത്തനം നടത്തിയതായി ആരോപിച്ച് പുറത്താക്കിയെന്ന് സി.ഐ.ടി.യു. ചന്തയില്‍ ഫ്‌ളക്‌സ് സ്ഥാപിച്ചതോടെയാണ് സി.ഐ.ടി.യു.-എ.ഐ.ടി.യു.സി. തര്‍ക്കം രൂക്ഷമായത്. എന്നാല്‍, രാജിവെച്ചവരെ 24 മണിക്കൂറിനകം യൂണിയനില്‍ തിരിച്ചെത്തിച്ച് സി.ഐ.ടി.യു, എ.ഐ.ടി.യു.സിക്ക് കനത്ത തിരിച്ചടി നല്‍കി. വൈകീട്ട് നടന്ന ഹെഡ് ലോഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു.) ഏരിയാ…
Read More » -
India
ഭാരത് ജോഡോ യാത്ര:ബി ജെ പി യുടേയും കോൺഗ്രസ്സിന്റെയും ചർച്ചകൾ വില കൂടിയ ടീഷർട്ടിനെക്കുറിച്ചും,മഫ്ലറിനെക്കുറിച്ചും!!ഗ്യാസ്, പെട്രോൾ, അരി വിലകൾ ആര് ചർച്ച ചെയ്യും?!
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോഗമിക്കുമ്പോൾ ബി ജെ പി യും കോൺഗ്രസ്സും തമ്മിലടിക്കുന്നത് രാഹുലിന്റെ ടീ ഷർട്ടിന്റെയും,അമിത് ഷാ ഉപയോഗിക്കുന്ന മഫ്ലറിന്റേയും വിലയെക്കുറിച്ചാണ്. എന്തൊരു വിരോധാഭാസമാണ് ഇത്. വിലക്കയറ്റ ത്താൽ സാധാരണ ജനം പൊരുതി മുട്ടുമ്പോഴാണ് രണ്ടു പ്രമുഖ പട്ടികളുടെ നേതാക്കൾ ഇത്തരം വില കുറഞ്ഞ ചർച്ചകളുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത് എന്നത് പരിഹാസ്യമാണ്. മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടിന്റെ വിമർശനം ഇങ്ങനെ . ബിജെപി എന്തിനാണ് ഭാരത് ജോഡോ യാത്രയെപ്പറ്റി ആശങ്കപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപയോഗിക്കുന്ന മഫ്ലറിന് 80,000 രൂപയാണ് വില. 2.5 ലക്ഷം വിലയുളള സൺഗ്ലാസുകളാണ് ബിജെപി നേതാക്കൾ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇവരാണ് രാഹുൽ ഗാന്ധിയുടെ ടീ ഷർട്ടിനെക്കുറിച്ച് പറയുന്നത്. ബിജെപി ടീ ഷർട്ടിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും അശോക് ഗെഹ്ലോട്ട് വിമർശിച്ചു.രാഹുൽ ഗാന്ധിയുടെ ടീഷർട്ടിന് 40000 രൂപ വിലയെന്നാണ് കേന്ദ്രമന്ത്രി അമിത്ഷാ പറയുന്നത്. ഇവിടെ വർധിക്കുന്ന…
Read More » -
NEWS
സ്കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ വയോധികൻ അറസ്റ്റിൽ
ഓയൂര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ വയോധികനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. അമ്ബലംകുന്ന് ബിലാല്‍ നഗറില്‍ കൊല്ലംകോട് പുത്തന്‍ വീട്ടില്‍ ഷൗക്കത്ത് അലി (64) യെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഷൗക്കത്തലിയുടെ ബന്ധുവും അയല്‍വാസിയുമായ കുട്ടിയെ സ്കൂളിലേക്ക് വിടാമെന്ന് പറഞ്ഞ് ഇയാളുടെ സ്കൂട്ടറില്‍ കയറാന്‍ പറഞ്ഞെങ്കിലും കുട്ടി തയ്യാറായില്ല. പിന്നീട് സ്കൂട്ടറില്‍ മുന്നോട്ട് പോയ ഇയാള്‍ വഴിയില്‍ കാത്തുനിന്ന് അതുവഴി വന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് സ്കൂട്ടറില്‍ കയറ്റി ഊടുവഴികളിലുടെ പോവുകയും ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ അശ്ലീല ചുവയില്‍ സംസാരിക്കുകയും പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ ശ്രമം ഉപേക്ഷിച്ച് സ്ഥലം വിട്ടു.പെണ്‍കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്കൂളിലും പൊലീസിലും വിവരം അറിയിച്ചതിനെ തുടർന്നാണ് അറസ്റ്റ്.
Read More » -
NEWS
കണ്ടെയ്‌നറുകള്‍ ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും അന്തിയുറങ്ങിയത് നക്ഷത്ര ഹോട്ടലുകളിൽ
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്‌ക്കിടെ താമസിക്കാന്‍ എത്തിച്ച പ്രത്യേക കണ്ടെയ്‌നറുകള്‍ ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും അന്തിയുറങ്ങിയത് നക്ഷത്ര ഹോട്ടലുകളില്‍. രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ പൊതുയിടങ്ങളില്‍ നിര്‍ത്തിയിടുന്ന കണ്ടെയ്‌നറുകളില്‍ ഉറങ്ങുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ വ്യാപകമായി പ്രചരിപ്പിച്ചത്.ഇതിനായി ലക്ഷങ്ങള്‍ ചെലവിട്ടാണ് കണ്ടെയ്‌നര്‍ ലോറികള്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടല്‍ മുറിക്ക് സമാനമാക്കിയെടുത്തത്. എസി, കട്ടില്‍, ശുചിമുറി തുടങ്ങിയവയെല്ലാം കണ്ടെയ്‌നറിലുണ്ട്. രാഹുല്‍ ഗാന്ധിക്ക് പ്രത്യേകം കണ്ടെയ്‌നറും മറ്റ് നേതാക്കള്‍ക്ക് രണ്ടോ മൂന്നോ പേര്‍ക്ക് ഒന്ന് എന്ന നിലയിലുമാണ് ഏര്‍പ്പാടാക്കിയത്. എന്നാല്‍, ഞായര്‍ രാത്രി തിരുവനന്തപുരം നഗരത്തിലെ പ്രധാന ഹോട്ടലുകളിലാണ് നേതാക്കള്‍ തങ്ങിയത്. ഉത്തരേന്ത്യയില്‍നിന്നെത്തിയ ഏതാനും പ്രവര്‍ത്തകര്‍മാത്രമാണ് കണ്ടെയ്‌നറുകളിലുറങ്ങിയത്. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും മാലിന്യനീക്കം പ്രയാസമാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം. അതേസമയം, ഉത്തരേന്ത്യയില്‍ നിന്നെത്തിച്ച കണ്ടെയ്‌നറുകളെല്ലാം ജാഥയ്‌ക്ക് പിന്നാലെയുണ്ട്.
Read More » -
Breaking News
മുളക്കുളത്ത് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു
കോട്ടയം: മുളക്കുളത്ത് തെരുവുനായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരായ വകുപ്പുകള്‍ ചുമത്തിയാണ് വെള്ളൂര്‍ പോലീസ് കേസെടുത്തത്. നാട്ടുകാര്‍ കുഴിച്ചിട്ട നായകളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. മൃഗസ്നേഹികളുടെ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. ഐപിസി 429 അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടര്‍നടപടികള്‍. നാട്ടുകാര്‍ കുഴിച്ചിട്ട നായകളുടെ ശവശരീരങ്ങള്‍ പുറത്തെടുത്ത് മൃഗസംരക്ഷണ വകുപ്പിന്റെ ഡോക്ടര്‍മാരാണ് പോസ്റ്റ് മോര്‍ട്ടം ചെയ്യുക. ഇന്നലെ 12 നായകളെയാണ് മുളക്കുളത്ത് വിവിധ സ്ഥലങ്ങളിലായി ചത്ത നിലയില്‍ കണ്ടെത്തിയത്. നായകളെ വിഷം കൊടുത്ത് കൊന്നതാണെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍, സംഭവത്തില്‍ ഒരു നടപടിക്കും ഇല്ലെന്ന് മുളക്കുളം പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Read More » -
NEWS
ദുബായിൽ ചന്ദ്രാകൃതിയിൽ റിസോർട്ട്
ദുബായ് : ദുബായിൽ അടുത്ത വിസ്മയം ഉയരുന്നു.ചന്ദ്രാകൃതിയിൽ ഉള്ള റിസോർട്ടാണ് വരുന്നത്. കാനഡ ആസ്ഥാനമായുള്ള ഒരു ആര്‍ക്കിടെക്ചറല്‍ ഡിസൈനിങ് കമ്ബനിയാണ് ഇതിന്‍റെ രൂപകല്‍പനയും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നത്. 200 മീറ്ററിലധികം ഉയരത്തില്‍, 198 മീറ്റര്‍ വ്യാസത്തില്‍ ഗോളാകൃതിയിലുള്ള ആഡംബര റിസോര്‍ട്ട് സ്യൂട്ടുകളാണ് ഇതിൽ ഒരുക്കുക.നിര്‍മ്മാണ ബജറ്റ് 5 ബില്യണ്‍ ഡോളറാണ്.
Read More » -
Crime
മൊബൈല്‍ മോഷ്ടിച്ച യുവാവിനെ ഫാക്ടറിത്തൊഴിലാളികള്‍ അടിച്ചുകൊന്നു
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് കൗമാരക്കാരനെ ഫാക്ടറിത്തൊഴിലാളികള്‍ അടിച്ചുകൊന്നു. നോര്‍ത്ത് ഡല്‍ഹിയിലെ സരായ് റോഹില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പത്തൊമ്പതു വയസുകാരനായ ഇസ്ഹാറാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതി ഗ്യാനിയെ (36) അറസ്റ്റ് ചെയ്തു. ബെല്‍റ്റുകളും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചാണ് മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. ഇസ്ഹാറിന്റെ മുടി വെട്ടിമാറ്റിയിരുന്നു. ഷഹ്‌സാദ ബാഗിലെ റോഡില്‍ മൃതദേഹം കിടക്കുന്നതായി സരായ് രോഹില്ല സ്റ്റേഷനില്‍ വിവരം ലഭിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ശരീരത്തില്‍ മര്‍ദനമേറ്റ ഒട്ടേറെ പാടുകളുണ്ടായിരുന്നു. ചുറ്റും വെട്ടിമാറ്റിയ ചിതറിക്കിടക്കുന്നുമുണ്ടായിരുന്നു. സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഇസ്ഹാര്‍ ഫാക്ടറിയില്‍ പ്രവേശിച്ച് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി കണ്ടെത്തി. പിന്നീട്, ഗ്യാനി ഇയാളെ ഫാക്ടറിക്ക് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മറ്റുള്ളവരുമായി ചേര്‍ന്ന് മര്‍ദിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താനും മറ്റ് തൊഴിലാളികളും ചേര്‍ന്ന് മര്‍ദിച്ചതായി ഇയാള്‍ സമ്മതിച്ചു. മുടിമുറിക്കാന്‍ ഉപയോഗിച്ച കത്രിക ഫാക്ടറിയില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി. കേസിലെ മറ്റ് പ്രതികളെ…
Read More » -
Kerala
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്കു മാറ്റാം; അപേക്ഷ ഇന്നു മുതല്‍
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അക്ഷയ കേന്ദ്രം മുഖേനയോ https://civilsupplieskerala.gov.in എന്ന വെബ്‌സൈറ്റില്‍ സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ അപേക്ഷിക്കാം.
Read More » -
Kerala
വിദേശത്തു പോകുന്നത് നല്ലതാണ്; ന്യായീകരിച്ച് ധനമന്ത്രി
കോഴിക്കോട്: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂറോപ്പിലേക്കു പോകുന്നതിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ”വിദേശത്തു പോകുന്നത് നല്ലതാണ്. ലോകത്തെ അറിയാന്‍ യാത്ര ചെയ്യേണ്ടത് അത്യാവശ്യമാണ്. കേരളം അത്ര ദരിദ്രമല്ല. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. പത്ത് ലക്ഷം കോടി രൂപ ആഭ്യന്തര വരുമാനമുള്ള സംസ്ഥാനമാണ് കേരളം. കൃഷി പഠിക്കാന്‍ കര്‍ഷകരെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ ബജറ്റില്‍ 2 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഒമാനേക്കാള്‍ കൂടുതല്‍ ബെന്‍സ് കാറുകള്‍ വാങ്ങിയത് കേരളത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. ഇക്കാര്യങ്ങളല്ല, കേന്ദ്രത്തില്‍നിന്നു ലഭിക്കാനുള്ള നികുതിവിഹിതത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. കേരളം ഓവര്‍ഡ്രാഫ്റ്റിലേക്കു പോകില്ല. സ്ഥിതി നിയന്ത്രണവിധേയം.” ധനമന്ത്രി വ്യക്തമാക്കി. നീതി ആയോഗിനെ എതിര്‍ത്തും ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ സംസാരിച്ചു. ആസൂത്രണങ്ങള്‍ ഒഴിവാക്കപ്പെടും പ്ലാനിങ് സംവിധാനം നടപ്പിലാക്കുന്നതാണ് നല്ലതെന്നും ധനമന്ത്രി പറഞ്ഞു, മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും ഒക്ടോബര്‍ ആദ്യം യൂറോപ്പിലേക്കു പോകാനാണ് തീരുമാനം.…
Read More » -
NEWS
17കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്:17കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു കംപ്യൂടര്‍ സയന്‍സ് വിദ്യാര്‍ഥിനി ഖദീജ റെഹ്ശ (17) ആണ് മരിച്ചത്.അത്തോളി പറമ്ബത്ത് ബഷീറിന്റെ മകളാണ്. തിങ്കളാഴ്ച പുലർച്ചെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read More »