Month: September 2022

  • Kerala

    പേ വിഷ വാക്സിന്‍റെ ഗുണനിലവാരം; റിപ്പോര്‍ട്ട് തേടി കേന്ദ്രം

    ദില്ലി: പേ വിഷവാക്സിന്‍റെ ഗുണനിലവാരത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്രം. ഡ്രഗ്സ് കണ്ട്രോളർ ജനറലിനോടാണ് അന്തിമ റിപ്പോർട്ട് തേടിയത്. കേരളം നല്‍കിയ കത്ത് പരിഗണിച്ചാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്ക് സംഘത്തെ അയച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് കൂടുതല്‍ പേര്‍ മരിച്ച സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് മന്ത്രി വീണാ ജോര്‍ജ് കത്തയച്ചത്. പേവിഷബാധ പ്രതിരോധ വാക്‌സിന്‍റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. ആശങ്കയകറ്റാൻ അതിവേഗ പരിശോധന വേണമെന്ന് ആരോഗ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം വാക്‌സിന്‍റെ ഗുണനിലവാരം ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്. കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും സെറവുമാണ് നായ്ക്കളില്‍ നിന്നുള്ള കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരണമടഞ്ഞ അഞ്ച് പേര്‍ക്കും നല്‍കിയത്. വാക്‌സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളില്‍ ആശങ്കയുണ്ടെന്നും മന്ത്രി കേന്ദ്രത്തെ അറിയിച്ചിരുന്നു. ഉപയോഗിച്ച വാക്‌സിന്‍റെയും സെറത്തിന്‍റെയും…

    Read More »
  • India

    ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ തിരക്കേറിയ നഗരവീഥിയിൽ ബൈക്ക് അഭ്യാസം, യുവാക്കള്‍ അറസ്റ്റില്‍

    ഇന്‍സ്റ്റഗ്രാമിലും ഫെയ്സ് ബുക്കിലും യൂട്യൂബ് ചാനലിലുമൊക്കെ വരിക്കാരെ വർദ്ധിപ്പിക്കാൻ എന്തെല്ലാം വികൃതികളാണ് പലരും കാട്ടിക്കൂട്ടുന്നതെന്ന് കണ്ടറിയേണ്ടതാണ്. കാട്ടനക്കൂട്ടത്തെ വിളറി പിടിപ്പിച്ച മലയാളിയായ യൂട്യൂബർ യുവതിയെക്കുറിച്ച് ഈയിടെയാണ് നാം വായിച്ചത്. അപവാദങ്ങളും അസത്യങ്ങളുമാണ് സമൂഹ മാധ്യമങ്ങൾ കയ്യാളുന്ന പലരുടെയും ശൈലി. മറ്റു ചിലർ സാഹസികതകളിലാണ് അഭിരമിക്കുന്നത്. ചെന്നൈയിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ ബൈക്ക് അഭ്യാസം നടത്തിയ യുവാക്കള്‍ സാഹസികതയിലൂടെ ശ്രദ്ധ നേടാനാണ് ശ്യമിച്ചത്. ഒടുവിൽ പൊലീസ് പിടിയിലായി. ഓണം അവധിയായ വ്യാഴാഴ്ച രാത്രിയാണ് അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ മുന്‍പിലും നുങ്കമ്പക്കം ഹൈറോഡിലും അര്‍ദ്ധരാത്രി സൂപ്പര്‍ ബൈക്കുകളുടെ അഭ്യാസ പ്രകടനമുണ്ടായത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. സംഘത്തലവനുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അവധി ദിവസമായതിനാല്‍ തിരക്കൊഴിവുള്ള റോഡില്‍ കിലോമീറ്ററിലധികമാണ് മുന്‍ടയറുകള്‍ ഉയര്‍ത്തി പ്രതികള്‍ അഭ്യാസ പ്രകടനം നടത്തിയത്. ഇവയെല്ലാം ക്യാമറയിലാക്കുന്നതിനായി വിവിധയിടങ്ങളില്‍ ആളുകളെയും നിര്‍ത്തിയിട്ടുണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ പൊലീസ് ഇവരെ തെരഞ്ഞ് പിടിക്കുകയായിരുന്നു. റേസിങ് ബൈക്കുകളുടെ നമ്പറുകള്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണു…

    Read More »
  • Breaking News

    കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്കു വില കുറയും

    ന്യൂഡല്‍ഹി: കാന്‍സര്‍, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകള്‍ ഉള്‍പ്പെടുത്തി ദേശീയ അവശ്യമരുന്നു പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. ഇതോടെ നിരവധി പേര്‍ ആശ്രയിക്കുന്ന ഈ മരുന്നുകള്‍ക്കു വില കുറയും. പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ജിന്‍, ആന്റി ട്യൂബര്‍ക്കുലോസിസ് മരുന്നായ ഡെലാമാനിഡ് തുടങ്ങിയവ പുതിയ പട്ടികയിലുണ്ട്. അവശ്യമരുന്നു പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും. കാന്‍സറിനുള്ള നാലു മരുന്നുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ നിലവിലുണ്ടായിരുന്ന 43 മരുന്നുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി, 47 എണ്ണം പുതുതായി ഉള്‍പ്പെടുത്തി. മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുമായി ബന്ധിപ്പിച്ചാണ് മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് വര്‍ഷത്തില്‍ പരമാവധി പത്തു ശതമാനം വില കമ്പനികള്‍ക്കു വര്‍ധിപ്പിക്കാം. നിലവില്‍ വിപണിയില്‍ ഉള്ളവയില്‍ പതിനെട്ടു ശതമാനത്തോളം മരുന്നുകളാണ് അവശ്യ മരുന്നു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സാധാരണ ഗതിയില്‍ മൂന്നു വര്‍ഷം കൂടുമ്പോഴാണ് ദേശീയ അവശ്യമരുന്നു പട്ടിക പുതുക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡ് പ്രതിസന്ധിക്കിടെ ഇതു നീണ്ടുപോവുകയായിരുന്നു.

    Read More »
  • Crime

    മയക്കുമരുന്നുമായി നഴ്സിങ് വിദ്യാര്‍ഥികളായ ദമ്പതികള്‍ പിടിയില്‍

    തിരുവനന്തപുരം: മയക്കുമരുന്നിനായി ഉപയോഗിക്കുന്ന ഗുളികകളുമായി വിദ്യാര്‍ഥികളായ ദമ്പതികള്‍ പിടിയില്‍. ചിഴയിന്‍കീഴ് സ്വദേശി പ്രജിന്‍, ഭാര്യ ദര്‍ശന എന്നിവരാണ് പിടിയിലായത്. തിരുവന്തപുരം എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. 200 നൈട്രോ സെപാം ഗുളികകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ദമ്പതികള്‍ പിടിയിലായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍. 200 നൈട്രോ സെപാം ഗുളികള്‍ 109 ഗ്രാമോളം വരും. ഇത് വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നാണ്. ഇത് കൈവശം എന്തിനാണ് വെച്ചതെന്ന് കൃത്യമായി മറുപടി പറയാന്‍ ഇരുവര്‍ക്കും ആയില്ല. കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രജിന്‍, ഭാര്യ ദര്‍ശനയും അവസാന വര്‍ഷ നഴ്സിങ് വിദ്യാര്‍ഥികളാണ്. ദര്‍ശന കൊല്ലം സ്വദേശിയാണ്. മയക്കു ഗുളികള്‍ വില്‍ക്കാനായി എത്തിച്ചതാണോ സ്വയം ഉപയോഗിച്ചിരുന്നോ എന്നതടക്കം അന്വേഷിച്ച് വരികയാണ്.  

    Read More »
  • India

    കിണറ്റില്‍ വീണ മലമ്പാമ്പ് രക്ഷിക്കാനിറങ്ങിയയാളെ വലിഞ്ഞുമുറുക്കി കൊന്നു

    ചെന്നൈ: കിണറ്റില്‍വീണ മലമ്പാമ്പ് പുറത്തെത്തിക്കാന്‍ ശ്രമിച്ചയാളെ വരിഞ്ഞുമുറുക്കി കൊന്നു. പാമ്പ് പിടിത്തക്കാരനായ ജി.നടരാജ(55)നാണ് മരിച്ചത്. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്താണ് സംഭവം. പത്തടി നീളമുള്ള പെരുമ്പാമ്പ് നടരാജന്റെ കഴുത്തില്‍ വരിഞ്ഞുമുറുക്കി. ഇതേ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പാമ്പുമായി നടരാജ് കിണറ്റില്‍ വീണ് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കര്‍ഷകനായ ചിന്നസ്വാമിയുടെ കിണറ്റില്‍ ഒരാഴ്ചമുമ്പാണ് മലമ്പാമ്പ് വീണത്. 50 അടി താഴ്ചയുള്ള കിണറില്‍നിന്ന് പാമ്പിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെ പെയ്ത മഴയില്‍ കിണറിന്റെ മൂന്നിലൊരു ഭാഗത്തും വെള്ളമുണ്ടായിരുന്നു. പാമ്പിനെ പുറത്തെടുക്കാനായി പാമ്പു പിടിത്തക്കാരനായ നടരാജനെ ചിന്നസ്വാമി സമീപിച്ചു. ഇതിനായി തങ്കളാഴ്ച രാവിലെ എട്ടു മണിയോടെ നടരാജ് എത്തി, ഒരു കയറ് ഉപയോഗിച്ച് കിണറ്റിലിറങ്ങി. ഇതിനിടെ മലമ്പാമ്പ് നടരാജിന്റെ കാലിലും ശരീരത്തിലും ചുറ്റി. ഇതില്‍ നിന്ന് ഊരാന്‍ നടരാജ് ശ്രമം നടത്തിയപ്പോഴേക്കും കഴുത്തിലും പാമ്പ് വരിഞ്ഞുമുറുക്കി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാമ്പുമായി നടരാജ് വെള്ളത്തിലേക്ക് വീണു. എന്നാല്‍, വെള്ളത്തിലെത്തിയിട്ടും പാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ നടരാജിനായില്ല.…

    Read More »
  • NEWS

    മുപ്പത്തിയഞ്ചുവര്‍ഷമായി ബോണ്ടയും ചായയും സൗജന്യമായി നൽകുന്ന ഊട്ടിയിലെ ബോണ്ടാ ബായി

    സ്കൂള്‍ കുട്ടികളുടെ ‘ബോണ്ട ഭായി’, ഊട്ടിയിലെ ഈ ചായക്കട വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ് ഊട്ടി (Ooty) ചന്തയിലെ ചെറിയൊരു ചായക്കട (Tea Shop) ഉടമയുടെ വിളിപ്പേര് ബോണ്ടാ ഭായി (Bonda Bhai) എന്നാണ്. ബാല്യകാലത്ത് നേരിട്ട പട്ടിണിയുടെ ഓര്‍മ്മയില്‍ തുടങ്ങിയ ചായക്കടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൈകിട്ട് ചായയും ബോണ്ടയും വടയും സൗജന്യമായി നല്‍കാന്‍ തുടങ്ങിയതോടെയാണ് മുഹമ്മദലിയുടെ (Muhammedali) പേര് ബോണ്ടാ ഭായി എന്നായത്. ഊട്ടിയിലെ വിദ്യാര്‍ത്ഥികളുടെ സ്ഥിരം സങ്കേതമാണ് ഈ ചായക്കട. മുപ്പത്തിയഞ്ചുവര്‍ഷമായി ഈ സൗജന്യം നല്‍കാന്‍ തുടങ്ങിയിട്ടെന്ന് മുഹമ്മദാലി പറയുന്നു. ദിവസം തോറും 200 കുട്ടികള്‍ വരെ ഇവിടെ ചായ കുടിക്കാന്‍ എത്താറുണ്ടെന്നാണ് കണക്ക്. കൊവിഡ് കാലത്ത് സ്കൂളുകള്‍ അടച്ചപ്പോള്‍ കടയ്ക്കും പൂട്ടുവീണു. അടുത്തിടെ സ്കൂള്‍ തുറന്നപ്പോള്‍ കട വീണ്ടും തുറക്കുകയായിരുന്നു.  വര്‍ഷങ്ങള്ക്ക് മുന്‍പ് ദിവസവേതനക്കാരായ തൊഴിലാളികളുടെ മക്കള്‍ക്കായാണ് വൈകുന്നേരത്തെ സൗജന്യ സേവനം ആരംഭിച്ചത്. അന്ന് അഞ്ച് പേരായിരുന്നു കടയിലെ സൗജന്യ സ്നാക്സ് കഴിക്കാന്‍ എത്തിയത്. കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ സ്കൂള്‍…

    Read More »
  • NEWS

    അമിത വേഗത്തിൽ എത്തിയ ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു

    പാലാ : ചെത്തിമറ്റത്തിനു സമീപം ബസ്സിനടിയില്‍പ്പെട്ട യുവാവ് തല്‍ക്ഷണം മരിച്ചു.രാവിലെ 10:20 നാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കില്‍ വന്ന 21 കാരനായ യുവാവാണ് ദാരുണമായി മരണപ്പെട്ടത്. മറ്റൊരു ബസിനെ മറികടന്നു വന്ന ബൈക്ക് എതിരെ വന്ന ബസിലിടിച്ചാണ് അപകടമുണ്ടായത്.ബൈക്കിന്റെ പിന്നിലിരുന്ന യുവാവ് ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ജര്‍മ്മന്‍ ഭാഷ പഠിക്കാന്‍ കണ്ണൂരില്‍ നിന്നും എത്തിയ യുവാവാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു.

    Read More »
  • NEWS

    15 ലക്ഷം രൂപയുണ്ടെങ്കിൽ എല്‍പിജി ഡീലര്‍ഷിപ് തുടങ്ങാം

    15 ലക്ഷം രൂപയുണ്ടെങ്കിൽ നിങ്ങൾക്കും എല്‍പിജി ഡീലര്‍ഷിപ് തുടങ്ങാം.എല്‍പിജി സിലിന്‍ഡറുകള്‍ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണുകളും ഏജന്‍സി ഓഫീസുകളും നിര്‍മിക്കുന്നതിന് മാത്രമാണ് ഈ പണം ചിലവഴിക്കുന്നത്.ഭൂമി നിങ്ങളുടെ പേരില്‍ അല്ലെങ്കില്‍ 15 വര്‍ഷത്തേക്കെങ്കിലും ഭൂമി പാട്ടത്തിനെടുക്കേണ്ടിവരും ഡിസ്ട്രിബ്യൂടര്‍ഷിപ് എടുക്കാന്‍ ഇന്‍ഡ്യന്‍ പൗരനായിരിക്കണം. ഇതോടൊപ്പം, എല്‍പിജിയുടെ ഏജന്‍സിക്ക് അപേക്ഷിക്കുന്ന വ്യക്തി പത്താം ക്ലാസ് പാസായിരിക്കണം. 21 വയസിനും 60 വയസിനും ഇടയിലായിരിക്കണം പ്രായം. നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗവും ഒരു ഓയില്‍ മാര്‍കറ്റിംഗ് കംപനിയില്‍ ജോലി ചെയ്യുന്നവരാവരുത്. ഗ്യാസ് ഏജന്‍സിക്ക് അപേക്ഷിക്കുന്നതിനുള്ള പരമാവധി ഫീസ് 10,000 രൂപയാണ്. ഈ തുക തിരികെ ലഭിക്കില്ല. എല്‍പിജി ഏജന്‍സിക്ക് സര്‍കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡമനുസരിച്ച്‌, ജനറല്‍ വിഭാഗക്കാര്‍ക്ക് 50 ശതമാനം വരെ സംവരണം ഉണ്ട്. ഇതിനുശേഷം, പട്ടികജാതി-പട്ടികവര്‍ഗത്തില്‍പ്പെട്ട ആളുകള്‍ക്കും കുറച്ച്‌ സംവരണം ഉണ്ട്. വിമുക്തഭടന്മാര്‍, സ്വാതന്ത്ര്യ സമര സേനാനികള്‍, സായുധ സേനകള്‍, പൊലീസ് സേവനങ്ങള്‍, ദേശീയ കായികതാരങ്ങള്‍, സാമൂഹിക വൈകല്യമുള്ളവര്‍ എന്നിവര്‍ക്കും ഇതില്‍ മുന്‍ഗണന നല്‍കുന്നു. എല്‍പിജി ഡിസ്ട്രിബ്യൂടര്‍ഷിപ് അപേക്ഷയ്ക്കായി  https://www(dot)lpgvitarakchayan(dot)in…

    Read More »
  • Kerala

    മന്ത്രി മുഹമ്മദ് റിയാസും വിദേശത്തേയ്ക്ക്

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക് പോകുന്നതിനു മുന്‍പ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും വിദേശയാത്രയ്ക്ക്. റിയാസും സംഘവും ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ പാരീസിലേക്കാണു പോകുന്നത്. സെപ്റ്റംബര്‍ 19-ന് നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയും സംഘവും ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും. അതേസമയം, വിദേശത്തു പോകുന്നതു നല്ലതാണെന്നും കേരളം അത്ര ദരിദ്രമല്ലെന്നുമാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചത്.  

    Read More »
  • India

    ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ തിരക്കേറിയ നഗരവീഥിയിൽ ബൈക്ക് അഭ്യാസം, യുവാക്കള്‍ അറസ്റ്റില്‍

    ഇന്‍സ്റ്റഗ്രാമിലും ഫെയ്സ് ബുക്കിലും യൂട്യൂബ് ചാനലിലുമൊക്കെ വരിക്കാരെ വർദ്ധിപ്പിക്കാൻ എന്തെല്ലാം വികൃതികളാണ് പലരും കാട്ടിക്കൂട്ടുന്നതെന്ന് കണ്ടറിയേണ്ടതാണ്. കാട്ടക്കൂട്ടത്തെ വിളറി പിടിപ്പിച്ച മലയാളിയായ യൂട്യൂബർ യുവതിയെക്കുറിച്ച് ഈയിടെയാണ് നാം വായിച്ചത്. അപവാദങ്ങളും അസത്യങ്ങളുമാണ് സമൂഹ മാധ്യമങ്ങൾ കയ്യാളുന്ന പലരുടെയും ശൈലി. മറ്റു ചിലർ സാഹസികതകളിലാണ് അഭിരമിക്കുന്നത്. ചെന്നൈയിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ ബൈക്ക് അഭ്യാസം നടത്തിയ യുവാക്കള്‍ സാഹസികതയിലൂടെ ശ്രദ്ധ നേടാനാണ് ശ്യമിച്ചത്. ഒടുവിൽ പൊലീസ് പിടിയിലായി. ഓണം അവധിയായ വ്യാഴാഴ്ചയാണ് അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്‍പിലടക്കം അര്‍ദ്ധരാത്രി സൂപ്പര്‍ ബൈക്കുകളുടെ അഭ്യാസ പ്രകടനമുണ്ടായത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. സംഘത്തലവനുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അവധി ദിവസമായതിനാല്‍ തിരക്കൊഴിവുള്ള റോഡില്‍ കിലോമീറ്ററിലധികമാണ് മുന്‍ടയറുകള്‍ ഉയര്‍ത്തി പ്രതികള്‍ അഭ്യാസ പ്രകടനം നടത്തിയത്. ഇവയെല്ലാം ക്യാമറയിലാക്കുന്നതിനായി വിവിധയിടങ്ങളില്‍ ആളുകളെയും നിര്‍ത്തിയിട്ടുണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ പൊലീസ് ഇവരെ തെരഞ്ഞ് പിടിക്കുകയായിരുന്നു. റേസിങ് ബൈക്കുകളുടെ നമ്പറുകള്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണു കോളജ് വിദ്യാര്‍ഥികളായ മുഹമ്മദ്…

    Read More »
Back to top button
error: