CrimeNEWS

മൊബൈല്‍ മോഷ്ടിച്ച യുവാവിനെ ഫാക്ടറിത്തൊഴിലാളികള്‍ അടിച്ചുകൊന്നു

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് കൗമാരക്കാരനെ ഫാക്ടറിത്തൊഴിലാളികള്‍ അടിച്ചുകൊന്നു. നോര്‍ത്ത് ഡല്‍ഹിയിലെ സരായ് റോഹില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പത്തൊമ്പതു വയസുകാരനായ ഇസ്ഹാറാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതി ഗ്യാനിയെ (36) അറസ്റ്റ് ചെയ്തു.

ബെല്‍റ്റുകളും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചാണ് മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. ഇസ്ഹാറിന്റെ മുടി വെട്ടിമാറ്റിയിരുന്നു. ഷഹ്‌സാദ ബാഗിലെ റോഡില്‍ മൃതദേഹം കിടക്കുന്നതായി സരായ് രോഹില്ല സ്റ്റേഷനില്‍ വിവരം ലഭിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ശരീരത്തില്‍ മര്‍ദനമേറ്റ ഒട്ടേറെ പാടുകളുണ്ടായിരുന്നു. ചുറ്റും വെട്ടിമാറ്റിയ ചിതറിക്കിടക്കുന്നുമുണ്ടായിരുന്നു.

Signature-ad

സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഇസ്ഹാര്‍ ഫാക്ടറിയില്‍ പ്രവേശിച്ച് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി കണ്ടെത്തി. പിന്നീട്, ഗ്യാനി ഇയാളെ ഫാക്ടറിക്ക് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മറ്റുള്ളവരുമായി ചേര്‍ന്ന് മര്‍ദിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താനും മറ്റ് തൊഴിലാളികളും ചേര്‍ന്ന് മര്‍ദിച്ചതായി ഇയാള്‍ സമ്മതിച്ചു. മുടിമുറിക്കാന്‍ ഉപയോഗിച്ച കത്രിക ഫാക്ടറിയില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി. കേസിലെ മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

 

 

Back to top button
error: