Month: September 2022

  • NEWS

    ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍.ദളിത് വിഭാഗത്തില്‍പ്പെട്ട പതിനഞ്ചും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുപിയിലെ ലഖിംപൂര്‍ഖേരിയിലാണ് സംഭവം.പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കൊന്നശേഷം കെട്ടിത്തൂക്കിയതാണെന്ന് കുടുംബവും നാട്ടുകാരും ആരോപിക്കുന്നു.ഗ്രാമത്തിന് പുറത്തുള്ള ഒരു കരിമ്ബിന്‍ തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.     സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    അനധികൃത മദ്യ വില്‍പന സംഘങ്ങൾ ഏറ്റുമുട്ടി, ദുബൈയില്‍ യുവാവ് മരിച്ചു

    അനധികൃത മദ്യവില്‍പന സംഘങ്ങളുടെ ഏറ്റമുട്ടലിനിടെ യുവാവ് മരിച്ചു. കത്തികളും മരക്കമ്പുകളും കൊണ്ടുള്ള മർദ്ദനമാണ് സംഘത്തിലൊരാളുടെ മരണത്തില്‍ കലാശിച്ചത്. പൊലീസ് അറസ്റ്റ് ചെയ്‍ത പ്രതികളില്‍ ആറ് പേര്‍ക്ക് 10 വര്‍ഷം തടവും ഒരാള്‍ക്ക് മൂന്ന് വര്‍ഷം തടവുമാണ് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ചില പ്രദേശങ്ങളില്‍ മദ്യ വില്‍പന നടത്തുന്നതിനുള്ള അവകാശത്തെച്ചൊല്ലിയാണ്’ തര്‍ക്കമുണ്ടായതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ‘തങ്ങളുടെ പ്രദേശങ്ങളില്‍’ മറ്റ് ചിലര്‍ മദ്യം വിറ്റതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് പ്രതികളിലൊരാള്‍ മൊഴി നല്‍കി. ഇതു ചോദ്യം ചെയ്‍തതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി. യുവാവിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും പരിക്കേല്‍പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു. സംഘര്‍ഷമുണ്ടായ പ്രദേശത്തിന് തൊട്ടടുത്ത് താമസിച്ചിരുന്ന ഒരാളാണ് കേസില്‍ പ്രധാന സാക്ഷിയായി കോടതിയില്‍ മൊഴി കൊടുത്തത്. തര്‍ക്കത്തിനിടെ ഒരാള്‍ അടിയേറ്റ് നിലത്തുവീഴുന്നത് കണ്ടുവെന്നും താനാണ് പൊലീസിനെ വിവരമറിയിച്ചതെന്നും ഇയാള്‍ പറഞ്ഞു. നിലത്തു വീണയാളുടെ തലയില്‍ നിന്നും മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

    Read More »
  • India

    കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തൽ, 25 മരുന്നുകളെ അവശ്യമരുന്നുകളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു

         ഞെട്ടരുത്, ആഹാരം പോലെ ഔഷധങ്ങളിലും കൊടിയ വിഷത്തിൻ്റെ സാന്നിദ്ധ്യം. രോഗശമനത്തിനായി കഴിക്കുന്ന നിരവധി ഔഷധങ്ങളിൽ കാൻസർ പോലുള്ള രോഗങ്ങളുണ്ടാക്കുന്ന പലഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിട്ട് കാലമേറെയായി. പല ഇംഗ്ലീഷ് ഔഷധങ്ങളുടെയും പാർശ ഫലങ്ങൾ ഭീകരമാണെന്നും ഗുരുതരമായ മറ്റ് ചില രോഗങ്ങൾ ആ നിലയിൽ ബാധിക്കാനിടയുണ്ടെന്നും അറിഞ്ഞു കൊണ്ടു തന്നെയാണ് പ്രതിദിനം നാം ഈ മരുന്നുകളത്രയും കഴിക്കുന്നത്. ഒടുവിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഇത്തരം ചില മരുന്നുകൾ കേന്ദ്ര സർക്കാർ പിൻ വലിച്ചു. അഡിഡിറ്റി, ഗ്യാസ് സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് ഡോക്ടർമാർ പതിവായി നിർദ്ദേശിച്ചുവരുന്ന റാണിറ്റിഡിനെ അവശ്യമരുന്നുകളുടെ പട്ടികയിൽ നിന്ന് കേന്ദ്രസർക്കാർ നീക്കം ചെയ്തു. റാണിറ്റിഡിന്റെ ഉപയോഗം കാൻസറിന് കാരണമാകുമെന്ന ആശങ്കകളെ തുടർന്നാണ് നടപടി. അസിലോക്ക്, റാന്റാക്ക്, സിന്റാക്ക് തുടങ്ങി പ്രമുഖ ബ്രാൻഡ് പേരുകളിൽ വിൽക്കുന്ന മരുന്നാണ് റാണിറ്റിഡിൻ. കാൻസർ രോഗത്തിന് കാരണമാകുമെന്ന ആശങ്കകളെ തുടർന്ന് ലോകമൊട്ടാകെ റാണിറ്റിഡിനെ നിരീക്ഷിച്ച്‌ വരികയാണ്. ഇതിനെ തുടർന്ന് ഡ്രഗ്‌സ് കൺട്രോളർ, എയിംസ് എന്നിവയുമായി ചർച്ച…

    Read More »
  • India

    കാൻസറിന് കാരണമാകാൻ സാദ്ധ്യത, 25 മരുന്നുകളെ അവശ്യമരുന്നുകളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു

       ഞെട്ടരുത്, ആഹാരം പോലെ ഔഷധങ്ങളിലും കൊടിയ വിഷത്തിൻ്റെ സാന്നിദ്ധ്യം. രോഗശമനത്തിനായി കഴിക്കുന്ന നിരവധി ഔഷധങ്ങളിൽ കാൻസർ പോലുള്ള രോഗങ്ങളുണ്ടാക്കുന്ന പലഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിട്ട് കാലമേറെയായി. പല ഇംഗ്ലീഷ് ഔഷധങ്ങളുടെയും പാർശ ഫലങ്ങൾ ഭീകരമാണെന്നും ഗുരുതരമായ മറ്റ് ചില രോഗങ്ങൾ അതിലൂടെ ബാധിക്കാനിടയുണ്ടെന്നും അറിഞ്ഞു കൊണ്ടു തന്നെയാണ് പ്രതിദിനം നാം ഈ മരുന്നുകളത്രയും കഴിക്കുന്നത്. ഒടുവിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഇത്തരം ചില മരുന്നുകൾ കേന്ദ്ര സർക്കാർ പിൻ വലിച്ചു. അഡിഡിറ്റി, ഗ്യാസ് സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് ഡോക്ടർമാർ പതിവായി നിർദ്ദേശിച്ചുവരുന്ന റാണിറ്റിഡിനെ അവശ്യമരുന്നുകളുടെ പട്ടികയിൽ നിന്ന് കേന്ദ്രസർക്കാർ നീക്കം ചെയ്തു. റാണിറ്റിഡിന്റെ ഉപയോഗം കാൻസറിന് കാരണമാകുമെന്ന ആശങ്കകളെ തുടർന്നാണ് നടപടി. അസിലോക്ക്, റാന്റാക്ക്, സിന്റാക്ക് തുടങ്ങി പ്രമുഖ ബ്രാൻഡ് പേരുകളിൽ വിൽക്കുന്ന മരുന്നാണ് റാണിറ്റിഡിൻ. കാൻസർ രോഗത്തിന് കാരണമാകുമെന്ന ആശങ്കകളെ തുടർന്ന് ലോകമൊട്ടാകെ റാണിറ്റിഡിനെ നിരീക്ഷിച്ച്‌ വരികയായിരുന്നു. ഇതിനെ തുടർന്ന് ഡ്രഗ്‌സ് കൺട്രോളർ, എയിംസ് എന്നിവയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്…

    Read More »
  • NEWS

    ഓണം ബംപര്‍: ഇതുവരെ വിറ്റത് 272 കോടി രൂപയുടെ ടിക്കറ്റുകൾ

    ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന.ഈ വർഷം ഇന്നലെ വരെ 54.50 ലക്ഷം ടിക്കറ്റുകൾ വിറ്റു.കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചതിൽ ശേഷിക്കുന്നത് 5 ലക്ഷം ടിക്കറ്റുകളാണ്. ഇതുകൂടി വിറ്റുപോകുന്നതോടെ വിൽപന 60 ലക്ഷത്തിനടുത്ത് എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കണോ എന്ന് ഇന്നു തീരുമാനിക്കും… 25 കോടി രൂപ സമ്മാനത്തുകയുള്ള ഓണം ബംപറിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 18നാണ്… 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം 300 രൂപയായിരുന്നു ടിക്കറ്റ് വില. സമ്മാനത്തുക 12 കോടിയും. 54.50 ലക്ഷം ടിക്കറ്റുകൾ വിറ്റപ്പോൾ 272.50 കോടി രൂപയാണ് സര്‍ക്കാരിലേക്കെത്തുന്നത്. എന്നാൽ, ഈ തുക മുഴുവൻ സർക്കാരിനു ലഭിക്കില്ല.  ഏജൻസി കമ്മിഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുക മാത്രമേ സർക്കാരിനു കിട്ടൂ. ഓണം ബംപറിന്റെ ഒന്നാം സമ്മാന ജേതാവിന് 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപ ലഭിക്കും.…

    Read More »
  • Local

    എറണാകുളത്ത് വളര്‍ത്തുനായ്ക്കള്‍ക്ക് ഒക്ടോബര്‍ 30ന് മുന്‍പ് ലൈസന്‍സ് എടുക്കണം

    കൊച്ചി: ജില്ലയില്‍ എല്ലാ വളര്‍ത്തു നായകള്‍ക്കും ഒക്ടോബര്‍ 30ന് മുന്‍പ് ലൈസന്‍സ് എടുക്കണമെന്ന് എറണാകുളം കലക്ടര്‍ രേണു രാജ്. രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ എറണാകുളം ജില്ലയില്‍ ഊര്‍ജിത കര്‍മ്മ പദ്ധതി നടപ്പാക്കാന്‍ ഇന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തെരുവുനായകള്‍ക്ക് 100% വാക്സിനും, ബൂസ്റ്റര്‍ വാക്സിനും ഉറപ്പാക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നതിനൊപ്പം ലൈസന്‍സും നല്‍കുന്ന വിധത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. എബിസി കേന്ദ്രങ്ങള്‍ സജ്ജമാക്കുന്ന മുറയ്ക്ക് നായ്ക്കളുടെ വന്ധ്യകരണം പ്രവര്‍ത്തനങ്ങളും ആരംഭിക്കുമെന്നും കളക്ടര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.    

    Read More »
  • NEWS

    പട്ടി കടിച്ചാൽ ആദ്യ 15 മിനിറ്റ് ഏറെ നിർണായകം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

    നായയുടെ കടിയേറ്റാൽ, ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള ടാപ്പിനടുത്തു പോകണം.ടാപ്പ് പൂർണ്ണമായും തുറന്ന്, കുറഞ്ഞത് 15 മിനിറ്റെങ്കിലും സോപ്പ് ഉപയോഗിച്ച് മുറിവ് തുടർച്ചയായി കഴുകി വൃത്തിയാക്കുക.ഈ സമയദൈർഘ്യം വളരെ പ്രധാനമാണ്.പേവിഷത്തിന്റെ അണുക്കൾ നശിക്കണമെങ്കിൽ ഇത്രയും സമയം കഴുകുന്നത് വളരെ പ്രധാനമാണ്. സോപ്പ് ലഭ്യമല്ലെങ്കിൽ, നിങ്ങൾ കടിയേറ്റ പ്രദേശം അത്രയും സമയം വെള്ളത്തിൽ കഴുകണം. ഇതിനിടയിൽ സോപ്പ് ലഭ്യമാക്കാൻ ശ്രമിക്കണം. ഇതാണ് ഏത് പട്ടി കടിച്ചാലും ഏറ്റവും ഫലപ്രദമായ ഫസ്റ്റ് എയ്ഡ്. ഡോ. വിനോദ് ബി. നായർ (കടപ്പാട്)

    Read More »
  • NEWS

    തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ക്ക്; നഷ്ടപരിഹാരവും നല്‍കണം

    തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചവർക്കോ പരിക്കേറ്റവരുടെയോ കുടുംബത്തിനു നഗരസഭ/പഞ്ചായത്ത് നഷ്ടപരിഹാരം നല്‍കണം.മരിച്ചവരുടെ കുടുംബത്തിനു മാത്രമല്ല തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്കും തദ്ദേശസ്ഥാപനങ്ങളില്‍നിന്നു നഷ്ടപരിഹാരം ലഭിക്കും. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം 2016 മുതല്‍ ജസ്റ്റിസ് എസ്.സിരിജഗന്‍ അധ്യക്ഷനായി ഇത്തരമൊരു സമിതി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇക്കാര്യം അറിയില്ല. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കമ്മിഷന്‍ സംബന്ധിച്ച വിവരവും അപേക്ഷ നല്‍കേണ്ട വിലാസവും എഴുതിച്ചേര്‍ത്ത ബോര്‍ഡ് സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും പലയിടത്തും ഇത് പാലിക്കുന്നുമില്ല.കേരളത്തില്‍ ഓരോ വര്‍ഷവും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണു സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നു 2016 ല്‍ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചത്. ആരോഗ്യ ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ് സമിതിയില്‍ ഉള്ളത്.അതേസമയം വളര്‍ത്തുനായ്ക്കള്‍ മൂലമുള്ള കടിയേല്‍ക്കല്‍ കമ്മിഷന്റെ പരിധിയില്‍ വരില്ല.തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ക്കാണെന്നതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതും അവര്‍ തന്നെയാണ്.കടിയേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം, ചികിത്സാ സൗകര്യം, തെരുവുനായ് വന്ധ്യംകരണത്തിലെ പുരോഗതി എന്നിവയാണ് കമ്മിഷന്റെ പരിധിയില്‍ വരുന്നത്. ഇതിനായി അപേക്ഷ നല്‍കല്‍ വളരെ എളുപ്പമാണ്. വെള്ളക്കടലാസില്‍ എഴുതി നല്‍കിയാല്‍ മതി.ചികിത്സാ…

    Read More »
  • NEWS

    ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ വിരമിച്ചു

    ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരവും പാതി മലയാളിയുമായ റോബിന്‍ ഉത്തപ്പ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അന്താരാഷ്ട്ര-ആഭ്യന്തര മത്സരങ്ങളില്‍ കളിക്കില്ലെന്ന് ഉത്തപ്പ വ്യക്തമാക്കി. വിദേശ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാന്‍ താത്പര്യമുണ്ടെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. 2007-ല്‍ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലംഗമായ ഉത്തപ്പ 2004-ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും കളിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകള്‍ക്കൊപ്പം രണ്ട് തവണ ഐ.പി.എല്‍. കിരീടം നേടാന്‍ ഉത്തപ്പയ്ക്ക് സാധിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 2006 ഏപ്രില്‍ 15 നാണ് ഉത്തപ്പ അരങ്ങേറ്റം നടത്തിയത്. ഏകദിനത്തിലാണ് ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. 2007-ല്‍ ട്വന്റി 20യിലും അരങ്ങേറ്റം നടത്തി. 2015 ജൂലായ് 14 ന് അവസാന അന്താരാഷ്ട്ര മത്സരം കളിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 46 ഏകദിനങ്ങളില്‍ കളിച്ച ഉത്തപ്പ 934 റണ്‍സ് നേടിയിട്ടുണ്ട്. 86 ആണ് ഉയര്‍ന്ന സ്‌കോര്‍. ആറ് അര്‍ധസെഞ്ചുറികള്‍ നേടി. 13 ട്വന്റി 20 മത്സരങ്ങളില്‍…

    Read More »
  • മകളുടെ പുനര്‍വിവാഹം നടത്തിയ പിതാവിന്റെ കാല്‍ തല്ലിയൊടിച്ചു; ചെവിയും മൂക്കും ചെത്തിയെടുത്തു

    ജോധ്പുര്‍: ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന മകളെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു നല്‍കിയതിന് അച്ഛന്റെ ചെവിയും മൂക്കും ചെത്തിയെടുത്തു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. 55 വയസുകാരനായ സുഖ്റാം ബിഷ്ണോയിയാണ് ആക്രമണത്തിനിരയായത്. അതീവഗുരുതരമായ അവസ്ഥയിലായ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ ബിഷ്ണോയിയുടെ മുക്കും ചെവിയും ചെത്തിയെടുത്ത് ഒപ്പം കൊണ്ട് പോയതായി പോലീസ് പറഞ്ഞു. അക്രമികള്‍ പെണ്‍കുട്ടിയുടെ ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കളാണെന്നാണ് നിഗമനം. ആറു വര്‍ഷം മുമ്പായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. ചില പ്രശ്നങ്ങള്‍ കാരണം സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ബിഷ്ണോയിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമികള്‍ കാല് തല്ലിയൊടിച്ച ശേഷം മൂക്കും ചെവിയും ചെത്തിയെടുക്കുകയായിരുന്നു. പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.  

    Read More »
Back to top button
error: