മിമിക്രിയില്‍ നിന്ന് ദിലീപിനെ മലയാള സിനിമയിലേക്ക് എത്തിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചത് ജയറാം ആയിരുന്നു. ദിലീപ് തന്നെ ഇക്കാര്യങ്ങള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.ജയറാം ഉപേക്ഷിച്ച സിനിമകള്‍ ചെയ്തായിരുന്നു ദിലീപിന്റെ വളര്‍ച്ചയും എന്നാല്‍ പില്‍ക്കാലത്ത് ദിലീപ് വന്നതോടെ ജയറാമിന് അവസരങ്ങള്‍ നഷ്ടമായെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ, ദിലീപിനെ കുറിച്ചും ജയറാമിന്റെ സിനിമ കരിയറില്‍ ഉണ്ടായ വീഴ്ചകളെ കുറിച്ചും സംസാരിക്കുകയാണ് നിര്‍മ്മാതാവും സംവിധായകനുമായ സമദ് മങ്കട. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ജയറാം അവസങ്ങള്‍ക്കു വേണ്ടി ആരുടെയെങ്കിലും പുറകെ പോവുകയോ ഒന്നും ചെയ്യില്ല. ഒരു ഫോക്കസ് ഇല്ലാത്തയാളാണ്. മലയാള സിനിമയില്‍ ഇപ്പോള്‍ ഓരോ ടീമുകള്‍ ആണലോ. ഇപ്പോഴത്തെ സംവിധായകര്‍ക്ക് ആയാലും താരങ്ങള്‍ക്ക് ആയാലും ഒരു ടീമുണ്ട്. അതില്‍ ഉള്ളവര്‍ക്ക് പടങ്ങള്‍ കിട്ടും. അങ്ങനെയുള്ള ടീമുകളുടെ സിനിമകളാണ് ഇപ്പോഴുള്ളത്. അങ്ങനെയൊരു ടീം ഉണ്ടാക്കുന്നതില്‍ ജയറാം പരാജയപ്പെട്ടു എന്നതാണ് വീഴചയ്ക്കുള്ള ആദ്യ കാരണം.
മറ്റൊരു കാര്യം അതിനിടെ വന്ന ദിലീപ് വിജയിച്ചുവെന്ന് ഓർക്കണം.ദിലീപ് ഒരു സൂത്രശാലിയാണ്.ജയറാമാണ് ദിലീപിനെ സിനിമയിൽ കൊണ്ടുവരുന്നത്.പക്ഷേ പിടിച്ചു നില്‍ക്കേണ്ടത് എങ്ങനെയാണെന്ന് ദിലീപിന് നന്നായി അറിയാമായിരുന്നു.ഒരു ടീമുണ്ടാക്കാന്‍ ദിലീപിന് കഴിഞ്ഞു. പ്രൊഡക്ഷന്‍ ആയാലും ഡിസ്ട്രിബ്യൂഷന്‍ ആയാലും മാര്‍ക്കറ്റിങ് ആയാലും എല്ലാത്തിലും ദിലീപിന് ഒരു സംവിധാനം ഉണ്ടായിരുന്നു. അതിലൂടെയാണ് ദിലീപ് വിജയിച്ചത്.അതിന് ആരുടെ പരാജയവും അദ്ദേഹത്തിന് ഒരു വിഷയമല്ലായിരുന്നു.’