യുക്രൈന് പ്രസിഡന്റ് സെലന്‍സ്കിക്ക് നേരേ വധശ്രമം? അപകടത്തില്‍ പരിക്കേറ്റു
കീവ്: യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച തലസ്ഥാന നഗരമായ കീവില്‍ കൂടി സഞ്ചരിക്കവെയായിരുന്നു സംഭവം. അപകടത്തില്‍ സെലന്‍സ്കിയ്ക്ക് നിസാര പരുക്കേറ്റ.
തലസ്ഥാനമായ കീവില്‍ എസ്കോര്‍ട്ട് വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിച്ച സെലന്‍സ്കിയുടെ വാഹനവ്യൂഹത്തിന് നേരെ മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നു. അടിയന്തര ചികിത്സ നല്കിയ ശേഷം അദ്ദേഹത്തെ കൂടെ ഉണ്ടായിരുന്ന ആംബുലന്‍സിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ പരിശോധിച്ചുവെങ്കിലും കാര്യമായ പരിക്കുകളൊന്നും തന്നെ ഇല്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നടന്നത് വധശ്രമമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.
യുക്രൈനില്‍ നിലവില്‍ റഷ്യന്‍ സൈന്യം പല മേഖലകളില്‍ നിന്നും പിന്തിരിയുന്ന കാഴ്ചയാണ് കാണുന്നത്. പിടിച്ചടക്കിയ പല പ്രദേശങ്ങളും യുക്രൈന് സൈന്യം തിരിച്ചു പിടിക്കുകയും ചെയ്തു. പലയിടത്തു നിന്നും റഷ്യന്‍ സൈന്യം പിന്മാറുകയും ചെയ്തു.
യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഹാര്‍കിവ് മേഖലയിലെ രണ്ടു പ്രദേശങ്ങളില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അടുത്തിടെ ഹാര്കിവിന് തെക്കുഭാഗത്ത് യുക്രൈന് റഷ്യന്‍ സൈന്യത്തിനുനേരെ ശക്തമായ തിരിച്ചടി നടത്തിയിരുന്നു.