NEWS

ജനാധിപത്യത്തിന് ഭീഷണി; ഭൂരിപക്ഷം കിട്ടാത്ത സംസ്ഥാനങ്ങളിലെ സർക്കാരുകളെ ബിജെപി അസ്ഥിരപ്പെടുത്തുന്നു: അരവിന്ദ് കെജ്രിവാൾ 

ന്യൂഡൽഹി:നിയമസഭാ തിരഞ്ഞടുപ്പില്‍ ഭൂരിപക്ഷം കിട്ടാത്ത സംസ്ഥാനങ്ങളില്‍  സര്‍ക്കാരുകളെ കൂറുമാറ്റത്തിലൂടെ തകര്‍ത്തും അസ്ഥിരപ്പെടുത്തിയും ഭരണം പിടിക്കുന്ന ബിജെപി ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാകുന്നു.
ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗോവ. മദ്ധ്യപ്രദേശ്, കര്‍ണാടക, മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവയാണ് കോണ്‍ഗ്രസിനെ അട്ടിമറിച്ച്‌ ബി. ജെ.പി ഭരണം പിടിച്ച മറ്റ് സംസ്ഥാനങ്ങള്‍. കോണ്‍ഗ്രസ് – ശിവസേന സഖ്യം ഭരിച്ച മഹാരാഷ്‌ട്രയിലാകട്ടെ ശിവസേനയെ പിളര്‍ത്തിയാണ് ബി. ജെ. പി അധികാരം പിടിച്ചത്.
ഇതിനിടെ പഞ്ചാബിലെ എഎപി സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. എഎപിയില്‍ നിന്നും ബിജെപിയിലേക്ക് കൂറ് മാറ്റുവാന്‍ 10 എംഎല്‍എമാരെ ബിജെപി സമീപിച്ചുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
 എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുക വഴി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെയും ഇന്ത്യൻ ജനാധിപത്യത്തെയും നശിപ്പിക്കുവനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Back to top button
error: