NEWS

ഇനി വെവ്വേറെ നമ്പരുകളില്ല;112 എന്ന ഒറ്റ എമര്‍ജന്‍സി നമ്ബറില്‍ വിളിച്ചാല്‍ എല്ലാ സേവനങ്ങളും ലഭിക്കും

ന്യൂഡൽഹി: അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കാൻ ഇന്ത്യയിൽ ഇനി ഒറ്റ നമ്പർ മതിയെന്ന ആലോചനയിൽ കേന്ദ്രം.
ആംബുലന്‍സിന് 108, പൊലീസിന് 100, അഗ്നിശമന സേനയ്ക്ക് 101, കുട്ടികളുടെ സംരക്ഷണത്തിന് 1098 എന്നിങ്ങനെയായിരുന്നു എമർജൻസി നമ്പരുകൾ.ഇവ പ്രത്യേകം ഓര്‍ക്കുന്നതിനു പകരം 112 എന്ന ഒറ്റ നമ്ബറില്‍ വിളിച്ചാല്‍ എല്ലാ സേവനങ്ങളും ലഭ്യമാക്കാനാണ് നീക്കം.
 ഇത് പ്രകാരം ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ (1098) 112-മായി ബന്ധിപ്പിക്കാന്‍  തീരുമാനിച്ചുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി മനോജ് അറിയിച്ചു.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷനുകളുടെയും സിഡാക് എന്ന സെന്‍ട്രല്‍ കംപ്യൂട്ടര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെയും സഹായത്തോടെയാണ് 112 പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

 

സംസ്ഥാനതല നോഡല്‍ ഓഫീസര്‍മാരെയും രണ്ടാം ലെവല്‍ ഓഫീസര്‍മാരെയും തെരഞ്ഞെടുക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മിഷന്‍ വത്സലയ പ്രകാരം 1098 എന്ന ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ 112 ലേക്ക് ലിങ്ക് ചെയ്യപ്പെടും എന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: