CrimeNEWS

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ശാരീരികബന്ധം; അധ്യാപിക അറസ്റ്റില്‍

ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. യു.എസിലെ നോര്‍ത്ത് കാരലൈനയിലാണ് സംഭവം. നോര്‍ത്ത് വ്യൂ അക്കാദമിയിലെ സയന്‍സ് അധ്യാപിക എലിസബത്ത് സൂസന്‍ ബൈലി (36) ആണ് അറസ്റ്റിലായത്. 15 വയസ് പ്രായമുള്ള വിദ്യാര്‍ഥിയെ നിരന്തരമായി പീഡിപ്പിച്ചുവെന്നാതാണ് ഇവര്‍ക്കെതിരായ കേസ്. വിദ്യാര്‍ഥി എല്ലാ ദിവസസവും എലിസബത്തിന്റെ വീട്ടിലെത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അറസ്റ്റിലാകുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പും ഇവര്‍ വിദ്യാര്‍ഥിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.
ഇരുവരും തമ്മില്‍ സമൂഹമാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് എലിസബത്തിനെ സ്‌കൂളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. വീട്ടുതടങ്കലില്‍ കഴിയുന്ന സമയത്തു നിയമം ലംഘിച്ചത് ഉള്‍പ്പെടെ 27 കേസുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുളളത്.

Back to top button
error: