IndiaNEWS

സൈറസ് മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല, 20 കിലോമീറ്റര്‍ പിന്നിട്ടത് 9 മിനിറ്റില്‍!

മുംബൈ; ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം അമിത വേഗം. 20 കിലോമീറ്റര്‍ 9 മിനിറ്റുകൊണ്ടാണ് ഇവര്‍ പിന്നിട്ടത്. പിന്‍സീറ്റിലിരുന്ന സൈറസ് മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് പോലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് 2.21 നാണ് മിസ്ത്രി സഞ്ചരിച്ചിരുന്ന ആഡംബര കാര്‍ ചാരോടി ചെക്പോസ്റ്റ് പിന്നിടുന്നത്. സൂര്യ നദിയുടെ കുറുകെയുടെ പാലത്തില്‍ വച്ച് 2.30നാണ് അപകടം നടക്കുന്നത്. ചെക്പോസ്റ്റില്‍ നിന്ന് 20 കിലോ മീറ്റര്‍ ദൂരെയാണിത്. ഇതില്‍ നിന്നാണ് ഒന്‍പതു മിനിറ്റില്‍ 20 കിലോമീറ്റര്‍ ഇവര്‍ പിന്നിട്ടതായി സിസി ടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായി.

Signature-ad

അമിതവേഗത്തിലായിരുന്ന കാര്‍ ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രശസ്ത ഗൈനകോളജിസ്റ്റ് ഡോ. അനഹിത പണ്ടോളെയാണ് കാര്‍ ഓടിച്ചിരുന്നത്. അനഹിതയുടെ ഭര്‍ത്താവ് ഡാരിയസ് പണ്ടോളെ, ഇദ്ദേഹത്തിന്റെ സഹോദരന്‍ ജഹാംഗിര്‍ പണ്ടോളെ എന്നിവരും കാറിലുണ്ടായിരുന്നു. പിന്‍സീറ്റിലിരുന്ന മിസ്ത്രിയും ജഹാംഗിറും മരിച്ചു. ഗുജറാത്തിലെ ഉദ്വാഡയിലുള്ള അഗ്‌നി ക്ഷേത്രം (പാഴ്സി ക്ഷേത്രം) സന്ദര്‍ശിക്കാന്‍ പുറപ്പെട്ടതായിരുന്നു സംഘം. പരുക്കേറ്റ അനഹിതയും ഭര്‍ത്താവും ആശുപത്രിയില്‍ ചികിത്സയിലാണ്.

Back to top button
error: