IndiaNEWS

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9,062 പുതിയ കേസുകളും 36 കൊവിഡ് മരണങ്ങളും. 4,42,86,256 കൊവിഡ് കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ ഒരുലക്ഷത്തി അയ്യായിരത്തി അമ്പത്തെട്ട് പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 5,27,134 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിച്ചുള്ളത്. അതേസമയം 4,36,54,064 പേര്‍ രോഗമുക്തി നേടി. 2.49 ശതമാനമാണ് ഒരു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ ആഴ്ച്ചയിലെ പോസിറ്റിവിറ്റി നിരക്ക് 4.38 ശതമാനമായിരുന്നു. തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ മാത്രം 1,652 പുതിയ കൊവിഡ് കേസുകളും 8 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 9.92 ശമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചൊവ്വാഴ്ച്ച ഇത് 19.20 ശതമാനമായിരുന്നു. ഡല്‍ഹിയില്‍ മാത്രം 19,88,391 കൊവിഡ് കേസുകളാണ് നിലവില്‍. 26,400 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: