ന്യൂഡൽഹി :കോവിഡ് മഹാമാരിക്ക് ശേഷം ലോട്ടറിയില്‍ നിന്നല്ലാതെ മറ്റ് വരുമാനങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ലോട്ടറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നത് തടയരുതെന്നും മേഘാലയ, സിക്കിം സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ അറിയിച്ചു.
തങ്ങളുടെ സര്‍ക്കാരുകള്‍ നടത്തുന്ന ലോട്ടറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നത് തടയരുതെന്നാണ് ഇരു സംസ്ഥാനങ്ങളുടേയും ആവശ്യം. ഒരു സംസ്ഥാനത്തിന്റെ ഉല്‍പ്പനം മറ്റൊരു സംസ്ഥാനത്ത് വില്‍ക്കുന്നത് തടയുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനമാണെന്നും മേഘാലയ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
കേന്ദ്രം പാസ്സാക്കിയ 1998-ലെ ലോട്ടറി നിയന്ത്രണ നിയമത്തിലെ അഞ്ചാം വകുപ്പ് ചോദ്യംചെയ്താണ് മേഘാലയ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്തത്. ഈ വകുപ്പ് പ്രകാരമാണ് ഇതര സംസ്ഥാന ലോട്ടറികള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്താന്‍ കഴിയുന്നത്.
ഹര്‍ജികള്‍ മൂന്ന് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.