Month: August 2022
-
Tech
ജിയോ തന്നെ മുന്നില്‍, വിഐക്ക് വീണ്ടും നഷ്ടം
ദില്ലി: രാജ്യത്തെ ടെലികോം ഉപഭോക്താക്കളുടെ എണ്ണത്തിൽ വീണ്ടും വർധന. 117.29 കോടിയായി ജൂണിൽ ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു. റിലയൻസ് ജിയോ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുമായി മുന്നിലെത്തി. മെയ് മാസത്തിൽ രാജ്യത്ത് 117.07 കോടി സബ്സ്ക്രൈബർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ, ജൂൺ മാസമായപ്പോൾ 117.29 കോടിയായി ഉയർന്നു. 0.19 ശതമാനമാണ് രണ്ട് മാസങ്ങൾക്കിടയിൽ ഉണ്ടായ വളർച്ച. വയർലെസ് സബ്സ്ക്രൈബർമാരുടെ എണ്ണം മെയ് മാസത്തിൽ 114.55 കോടിയായിരുന്നത് ജൂണിൽ 114.73 കോടിയായി. റിലയൻസ് ജിയോക്ക് ജൂണവസാനം 41.3 കോടി സബ്സ്ക്രൈബർമാരായി. ജൂണിൽ 42.23 ലക്ഷം പേരെ കൂടെ ചേർത്തു. ഭാരതി എയർടെൽ ഉപഭോക്താക്കളുടെ എണ്ണം 36.29 കോടിയായി. 7.93 ലക്ഷമാണ് വർധന. വൊഡഫോൺ ഐഡിയക്കും ഇക്കുറിയും സബ്സ്ക്രൈബർമാരെ നഷ്ടമായി. 18 ലക്ഷം പേർ വിഐയെ കൈവിട്ടതോടെ സബ്സ്ക്രൈബർമാരുടെ എണ്ണം 25.66 കോടിയായി. ബിഎസ്എൻഎല്ലിന് 13.27 ലക്ഷവും എംടിഎൻഎല്ലിന് 3038 സബ്സ്ക്രൈബർമാരെയും നഷ്ടമായി. ഫിക്സഡ് ലൈൻ ഉപഭോക്താക്കളുടെ എണ്ണത്തിലും റിലയൻസാണ് മുന്നിൽ. 2.4 ലക്ഷം പുതിയ കണക്ഷനാണ്…
Read More » -
Kerala
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ബിരുദ വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാർത്ഥി മരിച്ചു. താമരശ്ശേരി പരപ്പന്‍പോയില്‍ മുക്കിലമ്പാടിയില്‍ ഷുഹൈബ് (20) ആണ് മരണപ്പെട്ടത്. ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്‍റിലേറ്ററിലായിരുന്ന ഷുഹൈബ്. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും സുഹൃത്തുക്കളും. കഴിഞ്ഞ മാസം ജൂലൈ 17നാണ് ഷുഹൈബ് സഞ്ചരിച്ച ബൈക്ക് കുന്ദമംഗലത്ത് പിക്കപ്പ് വാനിന് പിന്നില്‍ ഇടിച്ച് തലക്ക് ഗുരുതരമായി പരിക്കേറ്റത്. പത്ര വിതരണ ഏജന്‍റ് സി കെ സുലൈമാൻ്റെയും സലീനയുടെയും മകനാണ്. സഹോദരങ്ങള്‍: ഷമീം, ഷഫീക്, ഷെസ. കുന്ദമംഗലം ആര്‍ട്സ് കോളേജിൽ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ഷുഹൈബ്. പത്രവിതരണത്തില്‍ പിതാവിനെ സഹായിക്കാറുണ്ടായിരുന്നു. ഖബറടക്കം വ്യാഴാഴ്ച വാവാട് ഖബര്‍സ്ഥാനില്‍ നടക്കും.
Read More » -
Crime
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. കാഞ്ഞിരംകുളം ചാണി കിഴക്കേകളത്താന്നി വീട്ടിൽ ശ്രീകാന്ത് (19) ആണ് കാഞ്ഞിരംകുളം പൊലീസിൻറെ പിടിയിലായത്. പ്ലസ്ടു വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം സ്കൂളിന് പരിസരത്ത് വന്ന് ബന്ധം സ്ഥാപിക്കുകയും പ്രലോഭിപ്പിച്ച് ശ്രീകാന്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ ശ്രീകാന്ത് പെൺകുട്ടിയെ ഇടയ്ക്കിടെ വീട്ടിൽ കൊണ്ടുവരുന്നതിൽ സംശയം തോന്നിയ പരിസരവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് കാഞ്ഞിരംകുളം എസ്എച്ച്ഒ അജിചന്ദ്രൻ നായരുടെ തൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
Crime
പ്രാർഥനക്കിടെ പള്ളിയിൽ ബോംബ് സ്ഫോടനം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പള്ളിക്കുള്ളിൽ സ്ഫോടനം. സംഭവത്തിൽ 20 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ കാബൂളിലെ കോട്ടാലെ ഖർഖാനക്ക് സമീപത്തെ പള്ളിയിലാണ് ഉഗ്ര സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും 40ലേറെപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഭവ സ്ഥലത്തേക്ക് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ എത്തിച്ചേരുമെന്ന് കാബൂൾ സുരക്ഷാ കമാൻഡ് വക്താവ് ഖാലെദ് സർദാൻ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരത്തെ പ്രാർഥനക്കിടെയാണ് ഭീകരാക്രമണം നടന്നത്. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കൊല്ലപ്പെട്ടവരിൽ മസ്ജിദിന്റെ ഇമാമും ഉൾപ്പെടുന്നു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്ത് ഇന്റലിജൻസ് സംഘവും അന്വേഷണം തുടരുകയാണ്. അതേസമയം, എത്രപേർ കൊല്ലപ്പെട്ടെന്നതിൽ താലിബാൻ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഈ മാസം 11ന് കാബൂളിലെ മദ്റസയിൽ നടന്ന ചാവേർ ആക്രമണത്തിൽ താലിബാൻ ഉന്നത നേതാവ് ഷെയ്ഖ് റഹീമുള്ള ഹഖാനി കൊല്ലപ്പെട്ടിരുന്നു. കാൽ നഷ്ടപ്പെട്ട ഒരാൾ കൃത്രിമ കാലിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തുക്കളുമായി മദ്റസയിലെത്തിയതാണ് പൊട്ടിത്തെറിച്ചതെന്ന് താലിബാൻ വൃത്തങ്ങൾ പറഞ്ഞു. സ്‌ഫോടനത്തിന്…
Read More » -
Tech
ആപ്പിള്‍ ട്രാക്കര്‍ ഘടിപ്പിച്ച് കാമുകിയെ നിരീക്ഷിച്ചു; ഒടുവില്‍ കുടുങ്ങിയത് കാമുകന്‍
കാമുകിയെ നിരീക്ഷിക്കാനായി കാറിൽ ആപ്പിൾ എയർടാഗ് ട്രാക്കർ സ്ഥാപിച്ച കാമുകൻ പിടിയിൽ. ഇയാൾക്ക് ഒൻപത് ആഴ്ച തടവ് ശിക്ഷ ലഭിച്ചെന്നതടക്കമുള്ള വിവരങ്ങൾ ഡെയ്‌ലിമെയിലാണ് റിപ്പോർട്ട് ചെയ്തത്. ക്രിസ്റ്റഫർ പോൾ ട്രോട്ട്മാൻ ( 41 ) ആണ് ട്രാക്കർ സ്ഥാപിച്ചതിന് ശിക്ഷിക്കപ്പെട്ടത്. ആമസോണിൽ നിന്ന് എയർടാഗ് ഓർഡർ ചെയ്ത് ക്രിസ്റ്റഫർ കാമുകിയായിരുന്ന യുവതിയുടെ നീക്കങ്ങൾ നീരിക്ഷിച്ചു. കൂടാതെ വിശദമായി നീരിക്ഷിക്കുന്നതിനായി കാറിന് പിന്നിലെ ബമ്പറിൽ ട്രാക്കറും പിടിപ്പിച്ചു. ആപ്പിളിൽ ബ്ലൂടൂത്ത് സിഗ്നൽ ഉപയോഗിക്കുന്നതിനാൽ ലിങ്ക് ചെയ്‌ത ഐ ഫോണിന് സ്ഥാനം കണ്ടെത്താൻ എളുപ്പമാണ്. ഇത് ഉപയോഗിച്ചായിരുന്നു നിരീക്ഷണം. സ്വാൻസിയിലെ ടൗൺഹില്ലിലെ ഗ്വിനെഡ് അവന്യൂവിലെ ക്രിസ്റ്റഫർ പോൾ ട്രോട്ട്മാൻ ട്രോട്‌മാൻ പത്ത് വർഷത്തിലെറെയായി പരാതിക്കാരിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ 2020 ൽ ഇരുവരും പിരിഞ്ഞു. വേർപിരിഞ്ഞതിനു ശേഷവും ക്രിസ്റ്റഫർ പരാതിക്കാരിയായ യുവതിയെ പിൻതുടരുകയായിരുന്നു എന്നതായിരുന്നു യാഥാർത്ഥ്യം. ഈ മാർച്ചിലാണ് പരാതിക്കാരിക്ക് ഇതു സംബന്ധിച്ച് സംശയമുണ്ടാകുന്നത്. പുതിയ ഐ ഫോണുമായി കാറിൽ കയറിയ യുവതിയുടെ ഫോണിൽ ആപ്പിൾ…
Read More » -
Tech
ഇവിടെ ജാതി പറയരുതെന്ന് ആപ്പിള്‍; കമ്പനിയുടെ തീരുമാനം വീണ്ടും ചര്‍ച്ചയാകുന്നു
നിയമപരമായി കുറ്റമാണെങ്കിലും ഇന്നും നിലനിൽക്കുന്ന പരസ്യമായ രഹസ്യമാണ് ജാതിവിവേചനം. നിറത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ വരെ ജാതിയേതെന്ന് ഗണിച്ചു പറയുന്നവർ ഇന്നും ചുരുക്കമല്ല. ഇപ്പോഴിതാ ഇന്ത്യയുടെ മാത്രമല്ല അമേരിക്കയുടെയും ജാതി വ്യവസ്ഥയിൽ നിന്ന് വഴി മാറി നടക്കുകയാണ് ആപ്പിൾ. ജീവനക്കാരുടെ പെരുമാറ്റ നയം പുതുക്കുന്നതിന്റെ ഭാഗമായാണ് മികച്ച മാറ്റവുമായി ലോകത്തിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ ആപ്പിൾ രംഗത്തെത്തിയത്. ജാതി, മതം, ലിംഗഭേദം, പ്രായം, വംശപരമ്പര തുടങ്ങിയ വിവേചനങ്ങൾക്ക് ഒക്കെ ഇനി ആപ്പിൾ കമ്പനിയുടെ പരിസരത്തേക്ക് പോലും പ്രവേശനം ഇല്ല. രണ്ടു വർഷം മുൻപാണ് ഇത്തരമൊരു തീരുമാനവുമായി ആപ്പിൾ രംഗത്ത് വന്നത്. എങ്കിലും ആപ്പിളിന്റെ തീരുമാനം ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്. 2020 ജൂണിലാണ് ജാതി സംബന്ധമായ പ്രശ്നം ഉയർന്നുവന്നത്. ഉന്നത ജാതീയരായ മേലുദ്യോഗസ്ഥരിൽ നിന്ന് ജാതി വിവേചനം നേരിടുന്നുണ്ടെന്ന് കാണിച്ച് ഇന്ത്യക്കാരനായ എഞ്ചിനീയർ നൽകിയ പരാതിയിൽ നെറ്റ് വർക്കിങ് കമ്പനിയായ സിസ്‌കോ ഇപ്പോൾ കുടുങ്ങി കിടക്കുകയാണ്. അമേരിക്കൻ വിവേചന നിയമങ്ങളിൽ ജാതി പ്രശ്നങ്ങൾ…
Read More » -
Crime
കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത പ്രവാസി അറസ്റ്റില്‍
ദുബൈ: കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത യുവാവ് ദുബൈയില്‍ അറസ്റ്റിലായി. കാമുകിയുടെ ഫോണ്‍ മോഷ്‍ടിച്ചാണ് പ്രതി അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍തത്. പരാതിക്കാരിയുടെ ഭര്‍ത്താവിനും ഇയാള്‍ ഈ ചിത്രങ്ങള്‍ അയച്ചുകൊടുത്തു. വിവാഹിതയായ യുവതി, കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് ഇയാള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍തതെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. ഇരുവരും അവസാനമായി കണ്ടുമുട്ടിയ ദിവസം പ്രതി ബലം പ്രയോഗിച്ച് കാമുകിയുടെ ഫോണ്‍ കൈക്കലാക്കുകയും താനുമായുള്ള ബന്ധം തുടര്‍ന്നില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍ത് കുടുംബ ജീവിതം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്‍തതായി പ്രോസിക്യൂഷന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഭീഷണിപ്പെടുത്തുകയും അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‍തതിന് ഇയാള്‍ കുറ്റക്കാരനാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. ചില പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സമയത്താണ് യുവതി, പ്രതിയുമായി അടുത്തത്. പിന്നീട് ഇയാള്‍ യുവതിയുടെ വൈവാഹിക ജീവിതത്തിലും സ്വകാര്യ ജീവിതത്തിലുമൊക്കെ ഇടപെടാന്‍ തുടങ്ങി. എട്ട് മാസത്തോളം ഇങ്ങനെ മുന്നോട്ടു പോയ ശേഷം ഇയാള്‍ പിന്നീട് ഭര്‍ത്താവിനെ ഉപേക്ഷിക്കാനും…
Read More » -
NEWS
15 കാരനെ പ്രകൃതി വിരുദ്ധ പീഡത്തിനിരയാക്കിയ കേസില്‍ മലപ്പുറത്ത് മൂന്നു പേർ അറസ്റ്റിൽ
മലപ്പുറം: 15 കാരനെ പ്രകൃതി വിരുദ്ധ പീഡത്തിനിരയാക്കിയ കേസില്‍ കല്‍പകഞ്ചേരിയില്‍ മൂന്നംഗ സംഘം അറസ്റ്റില്‍. വൈലത്തൂര്‍ കുറ്റിപ്പാല സ്വദേശികളായ കുണ്ടില്‍ വീട്ടില്‍ മുസ്തഫ, തവരം കുന്നത്ത് റസാഖ്, കുന്നത്തേടത്ത് സമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറായ മുസ്‌തഫ കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടുകാർക്കൊപ്പം വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയില്‍ നിന്ന് മൊഴി ശേഖരിച്ച പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ രവി, സി.പി.ഒമാരായ ദേവയനി, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Read More » -
NEWS
രാത്രി മുഴുവൻ ചാർജ്ജ് ചെയ്യാൻ ഇട്ടാലും മൊബൈൽ ബാറ്ററിക്ക് ഒരു ചുക്കും സംഭവിക്കില്ല
പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സ്മാര്‍ട്ട്‌ഫോണുകള്‍ സ്മാര്‍ട്ടാണ്. ഇത് ചാര്‍ജിങ് കപ്പാസിറ്റി 100% ആയിക്കഴിഞ്ഞാല്‍ അതിനുള്ളിലെ ചിപ്പ് പിന്നീടുള്ള ചാര്‍ജിങ് തടയും. അതുകൊണ്ടുതന്നെ, ഫോണ്‍ രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്തിടുന്നതുകൊണ്ട് യാതൊരു പ്രശ്‌നവുമില്ല.പറയുന്നത് കാലിഫോര്‍ണിയന്‍ കമ്ബനിയായ ഐഫിക്‌സിറ്റ് മേധാവി കൈല്‍ വിയന്‍സാണ്. ‘ബാറ്ററിയുടെ ആയുസ് നിര്‍ണയിക്കുന്നത് സൈക്കിള്‍ കൗണ്ടിനെയും ബാറ്ററി എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെയും ബാറ്ററിക്ക് നിങ്ങള്‍ എത്രത്തോളം ജോലി നല്‍കുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കും.’ അദ്ദേഹം പറയുന്നു. എത്രതവണ ഒരു സ്മാര്‍ട്ടഫോണ്‍ ഫുള്‍ ചാര്‍ജ് ആയി എന്നതിനെയാണ് സൈക്കിള്‍ കൗണ്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് നമ്മള്‍ ബാറ്ററി പകുതി തീര്‍ന്നപ്പോഴാണ് ചാര്‍ജ് ചെയ്യുന്നതെങ്കില്‍ പകുതിയാണ് റീചാര്‍ജ് ചെയ്യപ്പെടുന്നത്. അങ്ങനെ വരുമ്ബോള്‍ അത് ഹാഫ് സൈക്കിള്‍ ആണ്. ബാറ്ററി ഫുള്‍ ആയശേഷവും ചാര്‍ജില്‍ ഇട്ടുവയയ്ക്കുമ്ബോള്‍ ഈ സൈക്കിളുകളില്‍ യാതൊരു വ്യത്യാസവും വരുന്നില്ല. സൈക്കിളില്‍ വ്യത്യാസം വരുന്നത് നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുമ്ബോള്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നു. ‘ഉപയോഗിക്കുന്തോറും ബാറ്ററി ലൈഫില്‍ കുറവു വരുമെന്നത് ശരിയാണ്.അല്ലാതെ ഫുൾ ചാർജ്ജ് ആയശേഷവും കുത്തിയിടുന്നതുകൊണ്ട്…
Read More » -
NEWS
ആയുര്‍വേദത്തിന്റെ നല്ല പേരും പ്രശസ്തിയും കളഞ്ഞു കുളിക്കരുത്;ബാബാ രാംദേവിനോട് ഹൈക്കോടതി
ന്യൂഡൽഹി: ആയുർവേദത്തിന്റെ പേര് നശിപ്പിക്കരുതെന്ന് പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവിനോട് ഡല്‍ഹി ഹൈക്കോടതി. പതഞ്ജലിയുടെ ഉല്‍പ്പന്നമായ കൊറോണിലിനെകുറിച്ച് സംസാരിക്കവേ, ഔദ്യോഗികമായ കാര്യങ്ങളില്‍ കൂടുതല്‍ ഒന്നും പറയരുതെന്നും രാംദേവിനോട് ജസ്റ്റിസ് അനുപ് ജെ. ഭംഭാനിയുടെ ബഞ്ച് ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് -19 ബാധിച്ചതിനെക്കുറിച്ചുള്ള ബാബാ രാംദേവിന്റെ പ്രസ്താവന വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുമെന്നും ഡല്‍ഹി ഹെെക്കോടതി ആശങ്ക പ്രകടിപ്പിച്ചു.തന്റെ മരുന്ന് കഴിച്ചാൽ ജോ ബൈഡന്റെ അസുഖം മാറുമെന്നായിരുന്നു രാംദേവിന്റെ പ്രസ്താവന. ബാബ രാംദേവ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാരോപിച്ച് വിവിധ ഡോക്ടര്‍മാരുടെ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കൊവിഡ് -19 മരണങ്ങള്‍ക്ക് അലോപ്പതിയാണ് ഉത്തരവാദിയെന്ന് പറഞ്ഞ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ പ്രേരിപ്പിച്ചെന്ന് കാണിച്ചായിരുന്നു ഹര്‍ജി.
Read More »