NEWS
ഓരോ മാസവും വെെദ്യുതി നിരക്ക് കൂട്ടും, ചട്ടഭേദഗതിയുമായി കേന്ദ്ര ഊർജമന്ത്രാലയം
ഓരോ മാസവും വെെദ്യുതി നിരക്ക് കൂട്ടാൻ വിതരണ ഏജൻസികളെ അനുവദിക്കുന്ന ചട്ടഭേദഗതിയുമായി കേന്ദ്ര ഊർജമന്ത്രാലയം. ദേദഗതി പ്രകാരം വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ കമ്പനികൾക്ക് എല്ലാമാസവും വൈദ്യുതി നിരക്ക് ഉയർത്താം. ഏജൻസിക്കുണ്ടാകുന്ന അധികച്ചെലവുകൾ ഉപയോക്താക്കളിൽ നിന്നും വൈദ്യുതി നിരക്കിൽ ഉൾപ്പെടുത്തി ഈടാക്കാമെന്നതാണ് പ്രധാന നിർദേശം. കേന്ദ്ര ഊർജമന്ത്രാലയം നിർദേശങ്ങളടങ്ങിയ വൈദ്യുതി ഭേദഗതിച്ചട്ടം-2022ന്റെ കരടു രൂപം സംസ്ഥാനങ്ങൾക്ക് കൈമാറി. വിവാദമായ വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടതിനുപിന്നാലെയാണ് ചട്ടഭേദഗതിയുമായി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.