KeralaNEWS

സംസ്ഥാനത്ത് ഡ്രെെവിങ് ലെെസൻസ് സ്വന്തമാക്കുന്നതിൽ സ്ത്രീകൾ മുന്നിൽ

സംസ്ഥാനത്ത് ഡ്രെെവിങ് ലെെസൻസ് സ്വന്തമാക്കുന്നതിൽ സ്ത്രീകൾ മുന്നിൽ. ഇക്കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കനുസരിച്ച് പ്രതിവർഷം പുരുഷന്മാരേക്കാൾ ശരാശരി രണ്ടുലക്ഷത്തിലധികം വനിതകളാണ് പുതുതായി ലെെസൻസ് എടുക്കുന്നത്. ഈ കാലയളവിൽ 31.91 ലക്ഷം വനിതകളും 21.90 ലക്ഷം പുരുഷൻമാരാണ് ഡ്രെെവിങ് ലൈസൻസെടുത്തത്.
വിവരാവകാശ പ്രകാരം മോട്ടോർവാഹനവകുപ്പ് നൽകുന്നതാണ് മേൽപ്പറഞ്ഞ കണക്ക്.

2017-2018 മുതൽ ഓരോ വർഷവും ഒമ്പത് ലക്ഷത്തിലധികം വനിതകളും ആറ് ലക്ഷം പുരുഷന്മാരുമാണ് പുതിയ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നത്. കൊവിഡ് കാലത്ത് ലെെസൻസ് എടുക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തത്തിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ അക്കാലത്തും 4.51 ലക്ഷം സ്ത്രീകൾ ലെെസൻസ് എടുത്തുകൊണ്ട് പുരുഷൻമാരെ പിന്നിലാക്കി. 3.31 ലക്ഷം പുരുഷന്മാരായിരുന്നു കൊവിഡ് കാലത്ത് ലെെസൻസ് നേടിയത്.ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട 225 പേരും അഞ്ചുവർഷത്തിനിടയിൽ ലൈസൻസെടുത്തു. ഇലക്ട്രിക് സ്കൂട്ടറുകളുടെ വിപണി സജീവമായതോടു കൂടിയാണ് സ്ത്രീകൾ വാഹനമോടിക്കുന്നത് കൂടിയതെന്നും എന്നാൽ കാറുൾപ്പെടെയുള്ള വാഹനങ്ങളോടിക്കുന്ന സ്ത്രീകളും ഇക്കാലയളവിൽ കൂടിയെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു.

 

Back to top button
error: