NEWS

കോളേജ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ നാല് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്‌റ്റിൽ

പാലക്കാട് : കോയമ്ബത്തൂര്‍ ചാവടിയിലെ സ്വകാര്യ കോളേജ്‌ ബസ്‌ തടഞ്ഞ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ നാല് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍.
 
 
കഞ്ചിക്കോട് മുക്രോണി തുമ്ബിക്കുന്നം സ്വദേശി രോഹിത്ത്, സുജീഷ്‌, സത്യദത്ത്‌, നിഖിൽ എന്നിവരെയാണ് വാളയാര്‍ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

വ്യാഴാഴ്‌ച വൈകിട്ടാണ് ദേശീയപാത കഞ്ചിക്കോട് റെയില്‍വേ ജംഗ്ഷനില്‍ വെച്ച്‌ സ്വകാര്യ കോളേജ്‌ ബസില്‍ കയറി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്‌. കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനു പ്രതികാരമെന്നോണം ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനായ മുക്രോണി സ്വദേശിയുടെ നിര്‍ദ്ദേശപ്രകാരം ഒരു പറ്റമാളുകള്‍ ബസില്‍ കയറി ക്രൂര മര്‍ദ്ദനമഴിച്ച്‌ വിടുകയായിരുന്നു.

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ ബസിലുണ്ടായിരുന്നു.സംഭവം വാളയാര്‍ പൊലീസില്‍ അറിയിച്ചെങ്കിലും വിദ്യാര്‍ഥികള്‍ പരാതി നല്‍കാത്തതിനെ തുടര്‍ന്ന് കേസെടുത്തിരുന്നില്ല. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ വെള്ളിയാഴ്‌ച പുറത്ത്‌ വന്നതോടെയാണു പൊലീസ്‌ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: