NEWS

തൊടുപുഴയില്‍ മയക്കുമരുന്നുമായി പൊലീസുകാരന്‍ പിടിയില്‍

തൊടുപുഴ : മയക്കുമരുന്നുമായി പൊലീസുകാരന്‍ പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്ബിലെ സിവില്‍ പോലീസ് ഓഫീസര്‍ എം ജെ ഷനവാസാണ് എംഡിഎമ്മെയും കഞ്ചാവുമായി പിടിയിലായത്.
ഇന്ന് ഉച്ചയോടെയാണ് മുതലക്കോടത്തുവെച്ച്‌ സിവില്‍ പോലീസ് ഓഫീസറായ ഷാനവാസും ഇയാളില്‍ നിന്നും ലഹരി വാങ്ങാനെത്തിയ ഷംനാസ് ഷാജി എന്നയാളും എക്സൈസ് പിടിയിലാകുന്നത്.
3.4 ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.പോലീസ് അസോസിയേഷന്‍ നേതാവായ ഇയാള്‍  മയക്കുമരുന്നുകള്‍ ഇതിനുമുൻപും വിതരണം ചെയ്തിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് എക്സൈസ് അന്വേഷണം വ്യാപകമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: