Month: August 2022
-
Kerala
Pettiness അഥവാ എച്ചിത്തരം എന്ന വാക്കിൻ്റെ ആൾരൂപമാണ് ഗവർണൻ ആരിഫ് മുഹമ്മദ് ഖാൻ: മേഘനാഥ് ഞാലിൽ ഇടവലത്ത്
Pettiness അഥവാ എച്ചിത്തരം എന്ന വാക്കിൻ്റെ ആൾരൂപമാണ് ഗവർണൻ ആരിഫ് മുഹമ്മദ് ഖാൻ അല്പന് പണം കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിക്കുമെന്ന ചൊല്ല് പൂമാന് നന്നായി ഇണങ്ങും . ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നിരന്തരം വിമർശിക്കുകയും ഏറ്റുമുട്ടലിനൊരുങ്ങുകയും ചെയ്യുന്ന ഇയാൾ തനിക്ക് രാഷ്ട്രീയ നിയമനം നൽകിയ BJP ക്ക് വേണ്ടി അട്ടിമറിപ്പണിയുടെ ക്വട്ടേഷൻ എടുത്തിരിക്കയാണ്. BJP ഇതര സർക്കാരുകളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വഴി വരുതിയിലാക്കാനും പണമെറിഞ്ഞ് MLA മാരെ വിലക്കെടുത്ത് ഭരണം അട്ടിമറിക്കാനുമുള്ള ദ്വിമുഖ തന്ത്രങ്ങളാണ് സംഘികൾ പയറ്റുന്നത്. ഇന്നലെ ദില്ലി ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ നടത്തിയ CBI റെയിഡ് അതിൽ ഒടുവിലത്തെ സംഭവമാണ്. മേൽപ്പറഞ്ഞ രണ്ട് ഓപ്പറേഷനുകളിൽ, MLA മാരെ വില കൊടുത്തു വാങ്ങിയുള്ള അട്ടിമറി കേരളത്തിൽ നടക്കില്ല .ഉള്ള അക്കൗണ്ട് കൂടി പൂട്ടിച്ച ഇടതുപക്ഷത്തോട് കട്ടക്കലിപ്പാണ് സംഘികൾക്ക്. രണ്ടാമത്തെ വഴി … അന്വേഷപ്പട്ടികളെ തുടലൂരിവിട്ട് വേട്ടയാടാൽ …. കഴിഞ്ഞ സർക്കാരിൻ്റെ അവസാന നാളുകളിൽ തുടങ്ങിയ ശ്രമം ഇതുവരെയും ഒരു കരപറ്റിയില്ല.…
Read More » -
Kerala
പത്രോസ് മോര്‍ ഒസ്താത്തിയോസ് കാലംചെയ്തു
കോലഞ്ചേരി: യാക്കോബായ സഭയുടെ മുന്‍ ഡല്‍ഹി, ബംഗളൂരു ഭദ്രാസനാധിപന്‍ പത്രോസ് മോര്‍ ഒസ്താത്തിയോസ് (59) കാലംചെയ്തു. കോയമ്പത്തൂര്‍ കുപ്പുസ്വാമി ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു. കബറടക്ക ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ന് ഉദയഗിരി വെട്ടിക്കല്‍ എം.ഒ.സി.ടി. സെമിനാരിയിലെ സെന്റ് അപ്രേം ചാപ്പലില്‍. തൃശൂര്‍ ഭദ്രാസനത്തിലെ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയപള്ളി ഇടവകാംഗമാണ്. 1963 നവംബര്‍ 12-നു കുന്നംകുളം പുലിക്കോട്ടില്‍ കുടുംബത്തില്‍ ജനിച്ചു. പരേതനായ പി.സി. ചാക്കോയും ശലോമിയുമാണ് മാതാപിതാക്കള്‍. സ്‌കൂള്‍ വിദ്യാഭ്യാസവും കോളജ് വിദ്യാഭ്യാസവും കോയമ്പത്തൂരിലായിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഇംീഷ് സാഹിത്യത്തില്‍ ബി.എയും വെട്ടിക്കല്‍ എം.ഒ.സി.ടി. സെമിനാരിയില്‍നിന്നു ബാച്ചിലര്‍ ഓഫ് തിയോളജിയും കൊല്‍ക്കത്ത ബിഷപ്‌സ് കോളജില്‍നിന്ന് ബി.ഡിയും ബംഗളൂരു ധര്‍മ്മരം വിദ്യാക്ഷേത്രത്തില്‍നിന്നു മാസ്റ്റര്‍ ഓഫ് തിയോളജിയും കരസ്ഥമാക്കി. കോയമ്പത്തൂരിലായിരിക്കെ അവിടെയുള്ള സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ അംഗത്വം സ്വീകരിച്ചിരുന്നു. തോമസ് മോര്‍ തിമോത്തിയോസില്‍നിന്ന് 1993 ഡിസംബര്‍ 19-നു കോറൂയോ പട്ടവും 1995…
Read More » -
Movie
വൈശാഖ്- ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ‘ബ്രൂസ്‌ലി’ വരുന്നു, ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്
സിനിമയുടെ ഏറ്റവും വളക്കൂറുള്ള മണ്ണാണ് മലബാർ. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഏറെയും നടക്കുന്നത് വ്യവസായ നഗരമായ കൊച്ചിയിലും. പതിവു രീതിയിൽ നിന്നും മാറി ഒരു പുതിയ സിനിമയുടെ പ്രഖ്യാപനം ചിങ്ങം ഒന്നാം തീയതി (ആഗസ്റ്റ് 17) ബുധനാഴ്ച്ച വൈകുന്നേരം കോഴിക്കോട് ഗോകുലം ഗലേറിയാ മാളിൽ നടന്നു. ചലച്ചിത്ര പ്രേമികൾക്ക് ആവേശം പകർന്നു കൊണ്ട് ഹൃദ്യമായ ഒരു സായം സന്ധ്യയാണ് ഇവിടെ അരങ്ങേറിയത്. മലയാളത്തിലെ ഏറ്റം മികച്ച ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ബ്രൂസ്ലി’ യുടെ പ്രഖ്യാപനമാണ് തിങ്ങിനിറഞ്ഞ പ്രേക്ഷകരുടെ നീണ്ടകരലോഷങ്ങൾക്കിടയിൽ നടന്നത്. മലയാള സിനിമയിലെ എക്കാലത്തേയും മെഗാഹിറ്റായ ‘പുലി മുരുകൻ’ അണിയിച്ചൊരുക്കിയ വൈശാഖും- ഉദയ് കൃഷ്ണയുമാണ് ഈ ചിത്രത്തിൻ്റെ സംവിധായകനും തിരക്കഥാകൃത്തും. പാൻ ഇൻഡ്യൻ സിനിമയായി വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ഈ ചിത്രത്തിലൂടെ മലയാളത്തിലെ യുവനായകനും അക്ഷൻ രംഗങ്ങളിൽ അതീവ മികവു പുലർത്തുന്ന നടനുമായ ഉണ്ണി മുകുന്ദനാണ് ബ്രൂസ് ലി എന്ന ടൈറ്റിൽ…
Read More » -
Kerala
‘ഫോട്ടോ സഹിതം മോശം വാർത്തകൾ വരും’ അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി ജഡ്ജി
അട്ടപ്പാടി മധു വധക്കേസിലെ പ്രതിയുടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തി എന്ന് ജഡ്ജി. ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി കെ.എം.രതീഷ് കുമാർ പറഞ്ഞു. ജഡ്ജിയുടെ ഫോട്ടോ സഹിതം മോശം വാർത്ത കൊണ്ടുവരും എന്ന് ഭീഷണിപ്പെടുത്തിയെന്നും ഹൈക്കോടതിയിൽ മറുപടി പറയേണ്ടിവരുമെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിധിയിൽ കോടതി പറഞ്ഞു. കേസിലെ 3, 6, 8, 12 പ്രതികളുടെ അഭിഭാഷകനെതിരെയാണ് കോടതിയുടെ പരാമർശം. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്. കേസിലെ സാക്ഷികളുടെ കൂറുമാറ്റം തുടർക്കഥയായ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. പ്രതികളുടെ സ്വാധീനം മൂലമാണ് സാക്ഷികൾ കൂറുമാറിയതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സാക്ഷികളെ നേരിട്ടും ഇടനിലക്കാർ വഴിയും സ്വാധീനിക്കാൻ പ്രതികൾ ശ്രമിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിലായിരുന്നു. മധു കേസിലെ പ്രതിയായ മുക്കാലി സ്വദേശി അബ്ബാസ്…
Read More » -
Kerala
ഗവർണർ ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്തം നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പീക്കർ എം.ബി.രാജേഷ്
ഗവർണർ ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്തം നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പീക്കർ എം.ബി.രാജേഷ്. ഗവർണറും സ്പീക്കറും ഭരണഘടന അനുസരിച്ച് പ്രവർത്തിക്കേണ്ടവരാണ്. സർക്കാരും – ഗവർണറും തമ്മിലുള്ള വിഷയങ്ങളിൽ അഭിപ്രായം പറയുന്നില്ല. ഓർഡിനൻസുകൾ പുതുക്കാത്തതിലും അഭിപ്രായം പറയുന്നില്ല. കൊവിഡ് കാലത്താണ് കൂടുതൽ ഓർഡിനൻസുകൾ ഇറക്കേണ്ടി വന്നത്. രാജ്യത്ത് ഒരു വർഷം 21 ദിവസം മാത്രം സഭ ചേർന്ന സംസ്ഥാനങ്ങളുണ്ട്. കേരളത്തിൽ നിയമ നിർമ്മാണത്തിന് മാത്രം 21 ദിവസം സഭ ചേർന്നുവെന്നും എം.ബി.രാജേഷ് വ്യക്തമാക്കി. അസാധാരണ സാഹചര്യത്തിൽ നിയമനിർമ്മാണത്തിനായി തിങ്കളാഴ്ച മുതൽ 10 ദിവത്തേക്ക് നിയമസഭ സമ്മേളനം ചേരുമെന്നും സ്പീക്കർ തിരുവനന്തപുരത്ത് പറഞ്ഞു.
Read More » -
Kerala
പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പുതിയ മൊബൈല്‍ ആപ്പ്
പേപ്പര്‍ രഹിത പോലീസ് ഓഫീസുകള്‍ എന്ന ലക്ഷ്യത്തിലേയ്ക്ക് കേരളാ പോലീസിനെ ഒരുപടി കൂടി മുന്നോട്ടു കൊണ്ടുപോകുന്നതാണ് മി-കോപ്സ് എന്ന മൊബൈല്‍ ആപ്ലിക്കേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികള്‍ സമയബന്ധിതവും കാര്യക്ഷമവുമായി നിര്‍വ്വഹിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, സി.സി.റ്റി.എന്‍.എസ് നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി പി. പ്രകാശ് എന്നിവര്‍ സംബന്ധിച്ചു. അന്‍പത്തിമൂന്ന് മൊഡ്യൂളുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന മി-കോപ്സ് മൊബൈല്‍ ആപ്പ്, വിവിധ ഘട്ടങ്ങളായി വികസിപ്പിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതില്‍ 16 മൊഡ്യൂളുകളാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. പോലീസുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കൂടാതെ പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസ് സംബന്ധമായ വ്യക്തിഗത വിവരങ്ങളും കൈകാര്യം ചെയ്യുന്ന, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായുള്ള ഇന്ത്യയിലെ ഏറ്റവും ആധുനിക മൊബൈല്‍ ആപ്പാണിത്. ഈ മൊബൈല്‍ ആപ്പ് വഴി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുവാനും അപേക്ഷകളില്‍ അന്വേഷണത്തിന് ജീവനക്കാരെ…
Read More » -
Kerala
ഗള്‍ഫ് രാജ്യങ്ങളിലെ നഴ്‌സിംഗ് ലൈസന്‍സിന് നോര്‍ക്ക റൂട്ട്‌സ് വഴി പരിശീലനം
തിരുവനന്തപുരം: വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് ( NICE ACADEMY) മുഖേന നോര്‍ക്ക റൂട്ട്‌സ് നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിദേൾ നഴ്‌സിംഗ് മേഖലകളിൽ തൊഴില്‍ നേടുന്നതിന് അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിംഗ് പരീക്ഷ പാസാകേണ്ടതുണ്ട്. HAAD/MOH/DHA/PROMETRIC/NHRA തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ അംഗീകൃത സ്ഥാപനമായ നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് (NICE) മുഖാന്തിരമാണ് നോര്‍ക്ക റൂട്ട്‌സ് പരിശീലനം നല്‍കുക. ബി.എസ്.സി നഴ്‌സിംഗും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. നഴ്‌സിംഗ് രംഗത്ത് കൂടുതല്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും നോര്‍ക്ക റൂട്ട്‌സ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കാണ് പരിശീലനം. കോഴ്‌സ് തുകയുടെ 75 ശതമാനം നോര്‍ക്ക വഹിക്കും. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്…
Read More » -
India
ബസില്‍ സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ ഇനി അകത്താകും, ചൂളമടിച്ചാലും കുടുങ്ങും; പ്രശ്‌നക്കാരെ കണ്ടക്ടര്‍മാര്‍ പോലീസിന് കൈമാറണം: സ്ത്രീ സുരക്ഷയ്ക്ക് നിയമഭേദഗതിയുമായി തമിഴ്‌നാട്
ചെന്നൈ: പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. പുതിയ ഭേദഗതി അനുസരിച്ച് ബസില്‍ സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ പൊലീസിന് കേസെടുത്ത് അറസ്റ്റ് ചെയ്യാം. തുറിച്ചുനോട്ടം, ചൂളമടി, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍, ലൈംഗിക അതിക്രമം, ലൈംഗിക താത്പര്യത്തോടെ സമീപിക്കല്‍ തുടങ്ങിയവയെല്ലാം ശിക്ഷാര്‍ഹമാണ്. 1989ലെ നിയമമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയിരിക്കുന്നത്. സ്ത്രീ യാത്രക്കാരോടു മോശമായി പെരുമാറുന്ന പുരുഷന്മാരെ കണ്ടക്ടര്‍ ഇറക്കിവിടുകയോ പൊലീസിനു കൈമാറുകയോ ചെയ്യണമെന്ന് പുതുക്കിയ നിയമത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ പരാതിപ്പെട്ടാല്‍ പരാതിയും യാത്രക്കാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്ത് നിജസ്ഥിതി എന്തെന്ന് മനസ്സിലാക്കി നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്വം കണ്ടര്‍ക്കാണ്. ബസിനുള്ളില്‍ വച്ച് സ്ത്രീകളോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍മാര്‍ക്കും കടുത്ത ശിക്ഷയാണ് ഭേദഗതി നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സ്ത്രീകളെ മോശമായി സ്പര്‍ശിക്കുന്ന കണ്ടക്ടര്‍മാര്‍ക്കെതിരെ പൊലീസിന് കേസെടുക്കാം. ലൈംഗിക ചുവയുള്ള തമാശകള്‍ പറയല്‍, മോശം കമന്റ് തുടങ്ങിയവയും ഗുരുതര കുറ്റൃത്യമാണ്. ബസുകളില്‍ കണ്ടക്ടര്‍മാര്‍ പരാതി പുസ്തകം…
Read More » -
LIFE
സെക്യൂരിറ്റി ജോസേട്ടനും സിഥിൻ പൂജപ്പുരയും പിന്നെ ഫ്ളാറ്റിലെ ജീവിത കാഴ്ച്ചകളും …ശ്രദ്ധനേടി ശുഭദിനം ട്രയിലർ…..
നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച്, ഇന്ദ്രൻസ് , ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ത്രില്ലർ ചിത്രം “ശുഭദിന”ത്തിന്റെ ട്രയിലർ ശ്രദ്ധ നേടുന്നു . നഗരത്തിലെ ഒരു ഫ്ളാറ്റിൽ താമസിക്കുന്നവരുടെ വൈവിധ്യങ്ങളായ ജീവിതമുഹൂർത്തങ്ങൾക്കൊപ്പം ആ ഫ്ളാറ്റിലെ തന്നെ സിഥിൻ പൂജപ്പുര എന്ന ചെറുപ്പക്കാരന്റെ മനോവ്യാപാരങ്ങളും അതിന്റെ അനന്തരഫലങ്ങളുമാണ് ട്രയിലർ കാഴ്ച്ചയിലുള്ളത്. ഫ്ളാറ്റ് സെക്യൂരിറ്റി ജോസേട്ടന്റെ സാന്നിധ്യവും ട്രയിലറിൽ നിറഞ്ഞു നില്ക്കുന്നുണ്ട്. മാച്ച് ബോക്സ്, നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തി.മി.രം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമുള്ള ശിവറാം മണിയുടെ ചിത്രമാണ് ശുഭദിനം. ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ് , ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി, അരുൺകുമാർ , നെബീഷ് ബെൻസൺ…
Read More » -
NEWS
മണർകാട് എട്ടുനോമ്പ് പെരുന്നാൾ; വിപുലമായ ക്രമീകരണങ്ങൾ
കോട്ടയം: തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കം വിലയിരുത്തുന്നതിനായി കളക്ട്രേറ്റിൽ കൂടിയ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെ നടക്കുന്ന പെരുന്നാളിന്റെ ഭാഗമായി സുരക്ഷ ശക്തിപ്പെടുത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ്, റവന്യൂ, എക്സൈസ് കൺട്രോൾ റൂമുകൾ ഓഗസ്റ്റ് 31 മുതൽ പ്രവർത്തനം ആരംഭിക്കാൻ മന്ത്രി നിർദ്ദേശിച്ചു. പെരുന്നാളിന് സുരക്ഷ ഒരുക്കുന്നതിനായി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. നിരീക്ഷണത്തിനായി 52 സി.സി. ടി.വി. കാമറകളും നിരീക്ഷണ ടവറുകളും സ്ഥാപിക്കും. പൊലീസ് ഔട്ട് പോസ്റ്റും സ്ഥാപിക്കും. സെപ്റ്റംബർ ആറു മുതൽ എട്ടുവരെ കൂടുതൽ പൊലീസിനെ നിയോഗിക്കും. വനിത-മഫ്ടി പൊലീസ് സേവനവും ലഭ്യമാക്കും. എക്സൈസ് നേതൃത്വത്തിൽ പരിശോധനകൾ…
Read More »