IndiaNEWS

നടി നുപുര്‍ അലങ്കാർ ബോളിവുഡിനോടു വിട പറഞ്ഞു, അഭിനയം നിര്‍ത്തി ഹിമാലയത്തില്‍ ഇനി സന്ന്യാസം

പ്രശസ്ത നടി നുപുര്‍ അലങ്കാര്‍ ഭൗതിക ജീവിതത്തോടു വിട പറഞ്ഞ് എല്ലാ സുഖങ്ങളും വെടിഞ്ഞ് ആത്മീയതയിലേക്ക് ചേക്കേറുന്നു. താന്‍ അഭിനയം നിര്‍ത്തുകയാണെന്നും ബോളിവുഡ് ഇന്‍ഡസ്ട്രി വിടുകയാണെന്നും അപ്രതീക്ഷിതമായി പ്രഖ്യാപിച്ചിരിക്കുകയാണ് നടി നുപുര്‍ അലങ്കാര്‍. ഭൗതികമായ എല്ലാ സുഖങ്ങളും വെടിഞ്ഞ് ഹിമാലയത്തില്‍ സന്യസിക്കാന്‍ പോകുകയാണെന്നും നടി പറഞ്ഞു. ഭര്‍ത്താവ് അലങ്കാര്‍ ശ്രീവാസ്തവ തനിക്ക് വിവാഹത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മോചനം അനുവദിച്ചെന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്.

അമ്മയുടെ മരണശേഷം താന്‍ മാനസികമായി തളര്‍ന്നുപോയെന്നും അന്നാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും നുപുര്‍ അലങ്കാര്‍ അറിയിച്ചു. 27 വര്‍ഷത്തെ കരിയറില്‍ 157 പ്രശസ്തമായ ടെലിവിഷന്‍ പരമ്പരകളിലാണ് നുപുര്‍ വേഷമിട്ടത്.

Signature-ad

ഇതില്‍ തന്നെ ശക്തിമാന്‍ സീരിയലിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ ഈ നടി മലയാളികള്‍ക്കും സുപരിചിതയാണ്. തന്ത്ര, ഘര്‍ കി ലക്ഷ്മി ബേട്ടിയാന്‍ മുതലായ പരമ്പരകളും പ്രശസ്തമാണ്. രാജ ദി, സാവരിയ, സോനാലി കേബിള്‍ മുതലായ ചിത്രങ്ങളിലും ഇവര്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: