Month: August 2022
-
NEWS
സംസ്ഥാനത്ത് ഇന്നുമുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം :ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നുമുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇതേത്തുടർന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് ആണ്. ചൊവ്വ- കോട്ടയം, എറണാകുളം, ഇടുക്കി. ബുധന്‍- കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം എന്നി ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ട് ആണ്.
Read More » -
NEWS
മകനെ കൈയേറ്റം ചെയ്യുന്നത് തടയാനെത്തിയ പിതാവ് മര്‍ദനമേറ്റ് മരിച്ചു
കൊച്ചി:മകനെ കൈയേറ്റം ചെയ്യുന്നത് തടയാനെത്തിയ പിതാവ് മര്‍ദനമേറ്റ് മരിച്ചു. നീറിക്കോട് ആറയില്‍ റോഡ് കൊല്ലന്‍പറമ്ബില്‍ കുമാരന്‍റെ മകന്‍ വിമല്‍ (54) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അക്രമം ഉണ്ടായത്.വിമലിന്‍റെ മകന്‍ രോഹിത് വീടിന്‍റെ മുന്‍വശത്തെ വഴിയില്‍നിന്ന് സുഹൃത്തുമായി സംസാരിക്കുന്നതിനിടെ അതുവഴി വന്ന ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ബഹളംകേട്ട് വീട്ടില്‍നിന്ന് ഇറങ്ങിവന്ന വിമല്‍ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ അക്രമികളുടെ അടിയേറ്റ് വീഴുകയായിരുന്നു.ഉടൻതന്നെ വിമലിനെ പറവൂര്‍ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
NEWS
ഓൺലൈൻ സേവനങ്ങൾ നിർത്തലാക്കുന്നു; ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഈ മാസം 22 മുതല്‍ നേരിട്ട്
തിരുവനന്തപുരം :മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഈ മാസം 22 മുതല്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ നടക്കും.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് ഇതുവരെ നടത്തിയിരുന്നത്. അപേക്ഷകര്‍ ഓഫീസില്‍ ഹാജരാകാതെ ഓണ്‍ലൈനായി ലേണേഴ്‌സ് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണമാണ് നേരത്തെ വകുപ്പ് ഒരുക്കിയിരുന്നത്. ഈ ക്രമീകരണം ദുരുപയോഗിക്കുന്ന സാഹചര്യമുള്ളതിനാലാണ് ഓണ്‍ലൈന്‍ ടെസ്റ്റ് അവസാനിപ്പിക്കുന്നത്. ഓഗസ്റ്റ് 22 മുതല്‍ ടെസ്റ്റ് ഡേറ്റ് ബുക്ക് ചെയ്തിരിക്കുന്ന അപേക്ഷാര്‍ഥികള്‍ അതതു ദിവസമോ അല്ലെങ്കില്‍ എസ്‌എംഎസ് ആയി മെസേജ് ലഭിക്കുന്ന തീയതിയിലോ ബുക്ക് ചെയ്ത ഓഫീസുകളില്‍ നേരിട്ടെത്തി പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജെആര്‍ടിഒ, ആര്‍ടിഒമാരുമായി ബന്ധപ്പെടണം.
Read More » -
Kerala
ആറ്റിങ്ങൽ നഗരൂരിൽ വാഹനാപകടം, ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു; മറ്റൊരു മകൻ ഗുരുതരാവസ്ഥയിൽ. കുറ്റിപ്പുറത്ത് കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: അമിത വേഗതയിൽ എത്തിയ കാർ എതിർ ദിശയിൽ വന്ന ഇരുചക്രവാഹനത്തിൽ ഇടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. മറ്റൊരു മകന് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങലിന് സമീപം നഗരൂരിൽ രാത്രി ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. കല്ലിംഗൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്ന സുനിൽ കുമാർ (45), മകൻ ശ്രീദേവ് (5) എന്നിവരാണ് മരിച്ചത്. മറ്റൊരു മകനായ ശ്രീഹരി (15) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. നഗരൂർ ഭാഗത്തു നിന്ന് കല്ലിംഗലുള്ള വീട്ടിലേയ്ക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അച്ഛനെയും രണ്ട് മക്കളെയും കിളിമാനൂർ ഭാഗത്തുനിന്ന് അമിത വേഗതയിൽ വന്ന ഫോർച്യൂണർ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻവശത്ത് ഇരിക്കുകയായിരുന്ന അഞ്ച് വയസ്സുകാരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുനിൽ കുമാർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടു. മടവൂർ സ്വദേശികളായ രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നതെന്നും ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. കൽപ്പനയാണ് മരണമടഞ്ഞ…
Read More » -
Kerala
‘ലാലു’വിൻ്റെ ആഡംബര ഫ്ലാറ്റിൽ ‘ഇച്ചാക്കാ’, ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാലും മമ്മൂട്ടിയും
കൊച്ചിയിലെ മോഹൻലാലിന്റെ പുതിയ ആഡംബര ഫ്‌ളാറ്റിൽ മമ്മൂട്ടി എത്തി. ഇരുവരും സന്ദർശനത്തിന്റെ ചിത്രം തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. ‘ഇച്ചാക്കാ’ എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാലിന്റെ പോസ്റ്റ്. ‘അറ്റ് ലാൽസ് ന്യൂ ഹോം’ എന്നാണ് മമ്മൂട്ടി ഫോട്ടോ പങ്കുവെച്ച് കുറിച്ചത്. ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. പൃഥിരാജും ഭാര്യ സുപ്രിയയും കഴിഞ്ഞ ദിവസം ഇവിടെ എത്തിയിരുന്നു. മാത്രമല്ല ലാലിൻ്റെ കൗതുകവസ്തുക്കൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. തങ്ങളുടെ പുതിയ ചിത്രത്തിൻ്റെ ചർച്ചയ്ക്കാണ് സന്ദർശനമെന്ന് പൃഥിരാജ് വെളിപ്പെടുത്തുകയും ചെയ്തു. അതിനു പിന്നാലെയാണ് മമ്മൂട്ടിയുടെ സന്ദർശനം. ഏകദേശം 9000 ചതുരശ്ര അടിയിൽ പണിത ഒരു ഡ്യൂപ്ലക്സ് ഫ്ലാറ്റാണിത്. ഗസ്റ്റ് ലിവിംഗ് റൂം, ഡൈനിംഗ് റൂം, പൂജാ റൂം, പാൻട്രി കിച്ചൻ, വർക്കിംഗ് കിച്ചൻ, മേക്കപ്പ് റൂം, സ്റ്റാഫ് റൂം തുടങ്ങി എല്ലാ സൗകര്യങ്ങളും ഫ്ലാറ്റിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. നാല് കിടപ്പുമുറികളുണ്ട്. വിശാലമായ അടുക്കളയും പൂജാമുറിയുമാണ് ഫ്ലാറ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. കൊച്ചി കുണ്ടന്നൂരിലാണ് ഈ…
Read More » -
India
‘ആപ്പി’ൽ കയറി വായ്പയെടുത്താൽ ആപ്പിലാകുമെന്ന് മറക്കരുത്, അപകടകാരികളായ ഈ 35 ആപ്പുകൾ ഉടൻ ഡിലീറ്റ് ചെയ്യുക
അത്യാവശ്യക്കാർ ആശ്രയമായി കരുതുന്ന ‘ഇൻസ്റ്റന്റ് ലോൺ ആപ്പു’കൾ ഭാവി ജീവിതത്തിനുതന്നെ ഭീക്ഷണിയാകുന്ന അവസ്ഥ. ഞൊടിയിടയിൽ അക്കൗണ്ടിൽ പണമെത്തും എന്നതിനാൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന പലരും കെണിയിലാവുന്നത് അതിവേഗം തന്നെ. പണം കടമെടുക്കുന്നയാൾ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ മാത്രമല്ല, മൊത്തം തുക പലിശ സഹിതം തിരിച്ചടച്ചാൽ പോലും പണി കിട്ടും എന്നതാണ് അവസ്ഥ. സ്മാർട്ട് ഫോണിൽനിന്ന് ഫോട്ടോകൾ ഉൾപ്പെടെ വിവരങ്ങൾ ചോർത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ച് ബ്ലാക്ക്മെയിൽ ചെയ്യുന്ന തരത്തിലേക്ക് ലോൺ ആപ്പുകളുടെ ഭീഷണി വളർന്നു കഴിഞ്ഞു. ജാഗ്രത നിർദേശവുമായി പൊലീസും ഇതോടെ രംഗത്തെത്തി. അത്യാവശ്യഘട്ടത്തിൽ ലോൺ ആപ് വഴി രണ്ട് തവണയായി 10,000 രൂപ കടമെടുത്ത ആലപ്പുഴയിലെ യുവാവ് പലിശ സഹിതം ഇരട്ടിയോളം തുക തിരിച്ചടച്ചു. എന്നാൽ, പണം ലഭിച്ചില്ലെന്നും വീണ്ടും തുക അടക്കണമെന്നും ആവശ്യപ്പെട്ടു ലോൺ ആപ് കമ്പനിക്കാർ. ഇയാൾ തെളിവുസഹിതം ചൂണ്ടിക്കാട്ടിയിട്ടും ആപ്പുകാർ ഭീഷണി തുടർന്നു. യുവാവിന്റെ ഫോണിൽനിന്ന് ലോൺ കമ്പനിക്കാർ ചോർത്തിയ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കാൻ…
Read More » -
Kerala
തൃശ്ശൂരിൽ ബ്യൂട്ടി സ്പായുടെ മറവിൽ മയക്കുമരുന്ന് വ്യാപാരവും പെൺവാണിഭവും, യുവാവും യുവതിയും അറസ്റ്റിൽ
തൃശൂർ ശങ്കരയ്യ റോഡിലെ ഡ്രീംസ് യുണിസെക്‌സ് ബ്യൂട്ടി സലൂൺ & ബോഡി സ്പായിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവും ഉൾപ്പടെയുള്ള മയക്കുമരുന്നുകൾ പിടികൂടി. ഇത് സംബന്ധിച്ച് പട്ടാമ്പി സ്വദേശി അഭിലാഷ്, മൈലിപ്പാടം സ്വദേശി ഹസീന (35) എന്നിവരെ അറസ്റ്റു ചെയ്തു. ഹസീനയും അഭിലാഷും ചേർന്ന് ബ്യൂട്ടി സ്പാ എന്ന പേരിൽ സ്ഥാപനം നടത്തുന്നുണ്ടെന്നും അവിടെയെത്തുന്നവർക്ക് മയക്കുമരുന്നും ആവശ്യാനുസരണം സ്ത്രീകളെയും നൽകുന്നുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മയക്കുമരുന്ന് കഴിക്കാൻ വരുന്നവരുടെ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമീപത്തെ വ്യാപാര സ്ഥാപനത്തിലെ ആളുകളുമായി ഈയിടെ തർക്കം ഉണ്ടായി. മാത്രമല്ല വിദ്യാർഥികളും യുവാക്കളും ഇവിടെ പതിവായി വന്നു പോകുന്നതും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ആളുകൾ എക്സൈസ് വകുപ്പിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥാപനം കുറച്ചുകാലമായി എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. റെയ്ഡ് നടക്കുമ്പോഴും സ്ഥാപനത്തിലേക്ക് നിരവധി ഫോൺകോളുകൾ വന്നിരുന്നു. ഈ കോളുകളെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. പട്ടാമ്പി സ്വദേശിയായ അഭിലാഷിനെ ഹസീന ഗൾഫിൽ പരിചയപ്പെട്ട് സംയുക്ത സംരംഭത്തിലേക്ക് കൊണ്ടുവന്നതാണ്. വിവാഹിതയും രണ്ട് കുട്ടികളുടെ…
Read More » -
India
ജയലളിതയ്ക്ക് ചെന്നൈ അപ്പോളോ ആശുപത്രിയിൽ നൽകിയ ചികിത്സയിൽ പിഴവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ചികിത്സ നല്‍കുന്നതില്‍ ചെന്നൈ അപ്പോളോ ആശുപത്രിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് എയിംസ് റിപ്പോർട്ട്. കഴിഞ്ഞ വർഷം സുപ്രീം കോടതി നിർദേശപ്രകാരം രൂപീകരിച്ച എയിംസിലെ ഏഴ് ഡോക്ടർമാരടങ്ങുന്ന മെഡിക്കല്‍ ബോർഡാണ് പരിശോധനയ്ക്ക് ശേഷം നിഗമനത്തിലേക്ക് എത്തിയത്. സംഘം പരിശോധന റിപ്പോർട്ട് ജയലളിതയുടെ മരണത്തെകുറിച്ച് അന്വേഷിക്കുന്ന അറുമുഖസ്വാമി കമ്മീഷന് കൈമാറി. അടുത്തയാഴ്ചയാണ് അറുമുഖസ്വാമി കമ്മീഷന്‍ അന്വേഷണ റിപ്പോർട്ട് തമിഴ്നാട് സർക്കാറിന് സമർപ്പിക്കുക. അപ്പോളോ ആശുപത്രി അധികൃതരുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി അറുമുഖ സ്വാമി കമ്മീഷനെ സഹായിക്കുന്നതിനായി മെഡിക്കല്‍ ബോർഡ് രൂപീകരിക്കാന്‍ നിർദേശം നല്‍കിയത്. ചികിത്സ നല്‍കുന്നതില്‍ പിഴവ് സംഭവിച്ചു എന്നായിരുന്നു നേരത്തെ ഉയർന്ന ആരോപണം.
Read More » -
Crime
അനധികൃതമായി പിരിച്ചുവിട്ട ജീവനക്കാരന് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ വിധി
റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്‍തിരുന്ന കമ്പനിയില്‍ നിന്ന് അന്യായമായി പിരിച്ചുവിടപ്പെട്ടതിനെതിരെ തൊഴിലാളി സമര്‍പ്പിച്ച പരാതിയില്‍ ലേബര്‍ കോടതിയില്‍ നിന്ന് അനുകൂല വിധി. പരാതിക്കാരന് കിട്ടാനുള്ള ശമ്പളവും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് റിയാദ് ലേബര്‍ കോടതി ഉത്തരവിട്ടു. കോടതിയില്‍ നടന്ന വിചാരണ നടപടികളിലൊന്നും കമ്പനി പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. വിധി അന്തിമമാണെന്നും ഇതിനെതിരെ ഇനി കമ്പനിക്ക് അപ്പീല്‍ നല്‍കാന്‍ സാധിക്കില്ലെന്നും കോടതി വിധിച്ചിട്ടുണ്ട്. ജോലി ചെയ്‍തിരുന്ന സ്ഥാപനത്തിന്റെ ഒരു ശാഖ അടച്ചുപൂട്ടി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരനെ പിരിച്ചുവിട്ടത്. എന്നാല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു. ശമ്പളം കുടിശികയുണ്ടായിരുന്നെന്നും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നും ഇയാള്‍ പരാതിയില്‍ ആരോപിച്ചു. പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട് കമ്പനിയുടെ എച്ച്.ആര്‍ വിഭാഗം നല്‍കിയ കത്താണ് തെളിവായി കോടതിയില്‍ ഹാജരാക്കിയത്. അന്യായമായി പിരിച്ചുവിട്ടതിന് നിയമപ്രകാരമുള്ള നഷ്‍ടപരിഹാരമായ രണ്ട് മാസത്തെ ശമ്പളം ഉള്‍പ്പെടെ ആവശ്യപ്പെട്ടായിരുന്നു പരാതി. പരാതിയിന്മേല്‍ കോടതി കമ്പനിയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി നല്‍കിയില്ല. പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ…
Read More » -
Crime
പൊള്ളാച്ചിയിൽ നോട്ടിരട്ടിപ്പ് തട്ടിപ്പ്: മലയാളി പിടിയിൽ
പൊള്ളാച്ചി: തമിഴ് നാട് പൊള്ളാച്ചിയിൽ നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യവസായിയെ കബളിപ്പിച്ച് അഞ്ചു ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. പാലക്കാട് മേനമ്പാറ സ്വദേശി ഷൺമുഖമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. പൊള്ളാച്ചിയ്ക്കടുത്ത ഒടിയകുളത്ത് സൂപ്പർമാർക്കറ്റ് നടത്തുന്ന രാജേന്ദ്രനാണ് തട്ടിപ്പിന് ഇരയായത്. പണം നൽകിയാൽ ഇരട്ടിയായി തിരിച്ചു നൽകാമെന്നു പറഞ്ഞാണ് ഷൺമുഖം രാജേന്ദ്രനെ ബന്ധപ്പെടുന്നത്. പൊള്ളാച്ചി മുല്ലുപടി റെയിൽവെ സ്റ്റേഷനു സമീപത്തു വച്ച് രാജേന്ദ്രൻ 25000 രൂപ ഷൺമുഖത്തിനു നൽകി. ഇയാൾ ഇത്, 50000 രൂപയുടെ കള്ളപ്പണമായി തിരികെ നൽകി വിശ്വാസം സമ്പാദിച്ചു. തുടർന്ന് രാജേന്ദ്രനെ വീണ്ടും ഫോണിൽ വിളിച്ച്, അഞ്ചു ലക്ഷം തന്നാൽ പത്തുലക്ഷമായി തിരിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി. പഴയ സ്ഥലത്തുതന്നെ എത്തി രാജേന്ദ്രൻ 5 ലക്ഷം രൂപ ഷണ്‍മുഖത്തിന് കൈമാറി. ബന്ധുവായ ബാലകൃഷ്ണമൂർത്തിയും സുഹൃത്ത് സതീഷ് കുമാറും രാജേന്ദ്രന് ഒപ്പമുണ്ടായിരുന്നു. അഞ്ചുലക്ഷം വാങ്ങിയ ശേഷം പത്ത് ലക്ഷം രൂപയുണ്ടെന്ന് വിശ്വസിപ്പിച്ച് വലിയൊരു പായ്ക്കറ്റ്…
Read More »