KeralaNEWS

‘ലാലു’വിൻ്റെ ആഡംബര ഫ്ലാറ്റിൽ ‘ഇച്ചാക്കാ’, ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാലും മമ്മൂട്ടിയും

കൊച്ചിയിലെ മോഹൻലാലിന്റെ പുതിയ ആഡംബര ഫ്‌ളാറ്റിൽ മമ്മൂട്ടി എത്തി. ഇരുവരും സന്ദർശനത്തിന്റെ ചിത്രം തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. ‘ഇച്ചാക്കാ’ എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാലിന്റെ പോസ്റ്റ്. ‘അറ്റ് ലാൽസ് ന്യൂ ഹോം’ എന്നാണ് മമ്മൂട്ടി ഫോട്ടോ പങ്കുവെച്ച് കുറിച്ചത്. ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്.

പൃഥിരാജും ഭാര്യ സുപ്രിയയും കഴിഞ്ഞ ദിവസം ഇവിടെ എത്തിയിരുന്നു. മാത്രമല്ല ലാലിൻ്റെ കൗതുകവസ്തുക്കൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. തങ്ങളുടെ പുതിയ ചിത്രത്തിൻ്റെ ചർച്ചയ്ക്കാണ് സന്ദർശനമെന്ന് പൃഥിരാജ് വെളിപ്പെടുത്തുകയും ചെയ്തു. അതിനു പിന്നാലെയാണ് മമ്മൂട്ടിയുടെ സന്ദർശനം.

ഏകദേശം 9000 ചതുരശ്ര അടിയിൽ പണിത ഒരു ഡ്യൂപ്ലക്സ് ഫ്ലാറ്റാണിത്. ഗസ്റ്റ് ലിവിംഗ് റൂം, ഡൈനിംഗ് റൂം, പൂജാ റൂം, പാൻട്രി കിച്ചൻ, വർക്കിംഗ് കിച്ചൻ, മേക്കപ്പ് റൂം, സ്റ്റാഫ് റൂം തുടങ്ങി എല്ലാ സൗകര്യങ്ങളും ഫ്ലാറ്റിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. നാല് കിടപ്പുമുറികളുണ്ട്. വിശാലമായ അടുക്കളയും പൂജാമുറിയുമാണ് ഫ്ലാറ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.
കൊച്ചി കുണ്ടന്നൂരിലാണ് ഈ ഫ്ലാറ്റ്.

Back to top button
error: