Month: August 2022

  • Crime

    ഭാര്യയേയും കുട്ടിയേയും മര്‍ദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു എന്ന് ഫോണ്‍ വഴി പരാതി, പാഞ്ഞു വന്ന എസ്‌ഐ യേയും പൊലീസുകാരെയും ആക്രമിച്ച യുവാവ് അറസ്റ്റില്‍

    ഭാര്യയേയും കുട്ടിയേയും പൊതിരെ തല്ലുകയും കത്രിക കൊണ്ട് കുത്തികൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന് ഫോണിൽ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി അന്വേഷിക്കാന്‍ എത്തിയ എസ്‌ഐ അടങ്ങുന്ന പോലീസ് സംഘത്തെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. അഞ്ചല്‍ അറയ്ക്കല്‍ ലക്ഷ്മി വരം വീട്ടില്‍ അജേഷ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് ഭാര്യയേയും കുട്ടിയേയും ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്നും കത്രിക വെച്ച്‌ കുത്തികൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും പോലീസിന് ഫോണ്‍ സന്ദേശം ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ എസ്‌ഐ പ്രജീഷ്‌കുമാര്‍ അടങ്ങുന്ന മൂന്നംഗ സംഘം അറയ്ക്കലില്‍ പാഞ്ഞെത്തി. ഈ സമയം കയ്യില്‍ കത്രികയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടു നിൽക്കുകയായിരുന്നു അജേഷ് അയാളെ അനുനയിപ്പിക്കാൻ ശ്രമിക്കവെ വീട്ടിനുള്ളില്‍ കടന്നു വെട്ടുകത്തിയുമായി എത്തിയ അജേഷ് എസ്‌ഐ പ്രജീഷ്‌കുമാറിനെ വെട്ടാന്‍ ശ്രമിച്ചു. രണ്ടുപ്രാവശ്യം ശ്രമിച്ചുവെങ്കിലും എസ്‌.ഐ ഒഴിഞ്ഞു മാറിയതിനാല്‍ വെട്ടേല്‍ക്കാതെ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഗ്രേഡ് എസ്‌ഐ റാഫിയെ ചവിട്ടി വീഴ്‌ത്തിയ അജേഷ് സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍…

    Read More »
  • Kerala

    അങ്കണവാടിയിൽ മലിനജലം കണ്ടെത്തിയ സംഭവം: രണ്ടു ജീവനക്കാര്‍ക്ക് സസ്പെൻഷൻ

    തൃശ്ശൂര്‍: പാഞ്ഞാൾ പഞ്ചായത്തിലെ വാഴാലിപ്പാടം അംഗൻവാടിയിലെ കുടിവെള്ള ടാങ്കിൽ മാലിന്യം കണ്ടെത്തിയ സംഭവത്തിൽ രണ്ട് അങ്കണവാടി ജീവനക്കാരെ സസ്പെൻഡ‍് ചെയ്തു. സംഭവത്തിൽ പാഞ്ഞാൾ ആരോഗ്യ വകുപ്പിൻ്റെയും, പാഞ്ഞാൾ ഗ്രാമ പഞ്ചായതിൻ്റെയും അന്വേഷണ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.അംഗൻവാടിയിലെ രണ്ട് ജീവനക്കാർ സംഭവത്തിൽ ഗുരുതര വീഴ്ച നടത്തി എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. അംഗൻവാടിയുടെ തത്കാലിക ചുമതല തൊട്ടടുത്തുള്ള അംഗൻവാടി ജീവനക്കാർക്ക് കൈമാറിയതായി വാർഡ് മെമ്പർ പി.എം.മുസ്തഫ അറിയിച്ചു. ചേലക്കര പാഞ്ഞാൾ പഞ്ചായത്തിലെ തൊഴുപ്പാടം 28 -ാം നമ്പർ അംഗന്‍വാടിയിലെ കുടിവെള്ള ടാങ്കിൽ ആണ് ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തിയത്. അംഗന്‍വാടിയിലെ കുട്ടികൾക്ക് കുടിക്കാൻ ഈ വാട്ടർ ടാങ്കറിൽ നിന്നാണ് വെള്ളം എടുത്തിരുന്നത്. ഇവിടത്തെ കുട്ടികൾക്ക് വിട്ടുമാറാത്ത അസുഖം വന്നതോടെ ആണ് രക്ഷിതാക്കൾ പരിശോധിക്കാൻ തീരുമാനിച്ചത്. സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി അംഗന്‍വാടിയിൽ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും രാവിലെ വന്നപ്പോഴാണ് കെട്ടിടത്തിന്‍റെ മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കിനുള്ളിൽ പരിശോധിച്ചത്. രക്ഷിതാക്കള്‍ ആരോഗ്യ വകുപ്പിനും പൊലീസിനും പരാതി…

    Read More »
  • Kerala

    പ്രിയാ വര്‍ഗീസിന്റെ നിയമനത്തിന് ഇടക്കാല സ്‌റ്റേ; യു.ജി.സിയോട് വിശദീകരണം തേടി ഹൈക്കോടതി

    കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. പ്രിയയുടെ നിയമനം ചോദ്യംചെയ്തുള്ള, റാങ്ക് പട്ടികയില്‍ രണ്ടാംസ്ഥാനക്കാരനായ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി ഇനി പരിഗണിക്കുന്ന ഓഗസ്റ്റ് 31 വരെ നിയമനം തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. യു.ജി.സി. മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ നിയമനവുമായി കണ്ണൂര്‍ സര്‍വകലാശാല മുന്നോട്ടുപോകുന്നത് എന്നാണ് ജോസഫ് സ്‌കറിയയുടെ പ്രധാന ആരോപണം. യു.ജി.സി. മാനദണ്ഡപ്രകാരമുള്ള അധ്യാപന യോഗ്യത പ്രിയയ്ക്കില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കേസില്‍ യു.ജി.സിയെ കക്ഷിചേര്‍ത്തു. ഹര്‍ജിക്കാരന്റെ ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനാണ് യു.ജി.സിയോട് ഹൈക്കോടതി ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. 31-ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ യു.ജി.സി. വിശദീകരണം സമര്‍പ്പിക്കണം. യു.ജി.സി. മാനദണ്ഡപ്രകാരമുള്ള യോഗ്യത പ്രിയാ വര്‍ഗീസിനുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ യു.ജി.സിയില്‍നിന്ന് വിശദീകരണം വാങ്ങാനുള്ള തീരുമാനമാണ് ഹൈക്കോടതി കൈക്കൊണ്ടിരിക്കുന്നത്. ഹര്‍ജിയിലെ എതിര്‍കക്ഷിയായ പ്രിയാ വര്‍ഗീസിന് പ്രത്യേക ദൂതന്‍വഴി നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.…

    Read More »
  • Crime

    മദ്യലഹരിയില്‍ സുഹൃത്തുക്കളുടെ പരാക്രമം; യുവാവിന്റെ ശരീരത്തില്‍ കുടുങ്ങിയ സ്റ്റീല്‍ ഗ്ലാസ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് പത്താംനാള്‍

    ഭുവനേശ്വര്‍: സുഹുത്തുക്കള്‍ മദ്യലഹരിയില്‍ നടത്തിയ പരാക്രമത്തില്‍ യുവാവിന്റെ ശരീരത്തില്‍ കുടുങ്ങിയ സ്റ്റീല്‍ ഗ്ലാസ് പത്തുദിവസത്തിനുശേഷം പുറത്തെടുത്തു. ഗഞ്ചാം സ്വദേശി കൃഷ്ണ റൗട്ടി(45)ന്റെ ശരീരത്തിനുള്ളില്‍നിന്നാണ് ഗ്ലാസ് പുറത്തെടുത്തത്. പത്തുദിവസം മുമ്പ് ഗുജറാത്തിലെ സൂറത്തില്‍വെച്ചാണ് കൃഷ്ണ റൗട്ടിന് നേരേ അതിക്രമമുണ്ടായത്. സൂറത്തില്‍ ജോലിചെയ്യുന്ന യുവാവ് സംഭവദിവസം സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നു. തുടര്‍ന്ന് മദ്യലഹരിയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ യുവാവിന്റെ സ്വകാര്യഭാഗത്തിലൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റുകയായിരുന്നു. പിറ്റേദിവസം മുതല്‍ യുവാവിന് കഠിനമായ വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. പക്ഷേ, ആരോടും ഇക്കാര്യം വെളിപ്പെടുത്തിയില്ല. ഒടുവില്‍ വേദന അസഹനീയമായതോടെ യുവാവ് നാട്ടിലേക്ക് തിരിച്ചു. ഒഡീഷയിലെ ഗ്രാമത്തില്‍ എത്തിയതിന് പിന്നാലെ യുവാവിന്റെ വയറുവീര്‍ക്കാന്‍ തുടങ്ങി. മലവിസര്‍ജനവും തടസപ്പെട്ടു. ഇതോടെ ആശുപത്രിയില്‍ പോകാന്‍ ബന്ധുക്കള്‍ യുവാവിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് ഒഡീഷയിലെ ബെര്‍ഹാംപുര്‍ എം.കെ.സി.ജി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇയാളെത്തുകയായിരുന്നു. യുവാവിന്റെ ശരീരത്തിനുള്ളില്‍ സ്റ്റീല്‍ ഗ്ലാസ് കുടുങ്ങികിടക്കുന്നത് എക്സറേ പരിശോധനയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് മലദ്വാരത്തിലൂടെ ഗ്ലാസ് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെയാണ് യുവാവിനെ ശസ്ത്രക്രിയയ്ക്ക്…

    Read More »
  • Pravasi

    യുവതിയെ സാമൂഹികമാധ്യമത്തിലൂടെ അസഭ്യം പറഞ്ഞ പ്രവാസി സൗദിയില്‍ അറസ്റ്റില്‍

    മസ്‌കത്ത്: യുവതിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ പ്രവാസി യുവാവ് സൗദി അറേബ്യയില്‍ അറസ്റ്റിലായി. സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനിലൂടെയായിരുന്നു അധിക്ഷേപം. യുവതിയുടെ പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം നടത്തിയ മക്ക പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ നിന്നുള്ളയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മോശമായ വാക്കുകള്‍ ഉപയോഗിച്ച് യുവാവ് ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇയാളെ പൊലീസ്, പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.  

    Read More »
  • India

    ഇന്ത്യന്‍ ഭരണകക്ഷിയിലെ ഉന്നതനെ വധിക്കാന്‍ ചാവേര്‍ റിക്രൂട്ട്‌മെന്റ്; ഐ.എസ്. നീക്കം തകര്‍ത്ത് ഭീകരനെ പിടികൂടിയെന്ന് റഷ്യ

    ന്യൂഡല്‍ഹി: ഇന്ത്യയിലെ ഭരണകക്ഷിയിലെ ഉന്നതനേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) നീക്കം തകര്‍ത്തെന്നും ഭീകരനെ അറസ്റ്റ് ചെയ്‌തെന്നും റഷ്യ. ഭരണകക്ഷിയിലെ പ്രമുഖനായ നേതാവിനെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കാനാണ് ഐസ് ലഷ്യമിട്ടതെന്നും എന്നാല്‍ ഈ നീക്കം റഷ്യ തകര്‍ത്തെന്നും റഷ്യന്‍ ന്യൂസ് ഏജന്‍സി സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി.) ആണ് ഭീകരനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ആരെയാണ് ആക്രമിക്കാന്‍ ലക്ഷ്യമിട്ടതെന്ന കാര്യം എഫ്.എസ്.ബി. വ്യക്തമാക്കിയിട്ടില്ല. റഷ്യയില്‍ നിരോധിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനാ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതായും ഇയാള്‍ മധ്യഏഷ്യന്‍ രാജ്യക്കാരനാണെന്നും ഇന്ത്യയിലെ ഭരണകക്ഷിയിലെ ഉന്നതനേതാവിനെ ചാവേറാക്രമണത്തിലൂടെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായും എഫ്.എസ്.ബി. പ്രസ്താവനയില്‍ വ്യക്തമാക്കി. ഇയാളെ ചാവേറാക്രമണത്തിനായി ഐ.എസ്. സംഘടന തുര്‍ക്കിയില്‍നിന്നാണ് റിക്രൂട്ട് ചെയ്തതെന്നും എഫ്.എസ്.ബി. കൂട്ടിച്ചേര്‍ത്തു.      

    Read More »
  • Crime

    സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

    മുട്ടുചിറ: കോട്ടയത്ത് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ മുട്ടുചിറ പട്ടാളമുക്കില്‍ ആയിരുന്നു അപകടം. അപകടത്തില്‍ 19 പേര്‍ക്ക് പരുക്കേറ്റു. പത്ത് പേരെ ആശുപത്രിയില്‍ പ്രവേശിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. കോട്ടയത്തുനിന്ന് വരികയായിരുന്ന ആവേ മരിയ ബസ് പിറവത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ഗുഡ് വില്‍ ബസുമായാണ് കൂട്ടിയിടിച്ചത്.  

    Read More »
  • Crime

    മൊബൈൽ ഫോൺ ചാർജറിൽ ഒളിക്യാമറ ഘടിപ്പിച്ച് സ്വകാര്യ വീഡിയോകൾ ചിത്രീകരിച്ച് സ്ത്രീകളെ ബ്ലാക്മെയിൽ ചെയ്ത എൻജിനീയറിംഗ് ബിരുദധാരി അറസ്റ്റിൽ

    ഒളിക്യാമറ ഉപയോഗിച്ച് വനിതാ സുഹൃത്തിന്റെ സ്വകാര്യ വീഡിയോകൾ പകർത്തി ശാരീരിക ബന്ധത്തിലേർപെടാൻ ബ്ലാക് മെയിൽ ചെയ്ത യുവാവിനെ ബെംഗ്ളുര് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മൈസുറു ജില്ലയിൽ താമസക്കാരനായ എം മഹേഷ് (30) ആണ് അറസ്റ്റിലായത്. എൻജിനീയറിംഗ് ബിരുദധാരിയായ ഇയാൾ ടി നരസിപുരയിൽ ഭക്ഷണ വ്യാപാരം നടത്തുകയാണ്. പ്രതിയായ മഹേഷ് തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ലക്ഷ്യമിട്ട് അവരുടെ വീടുകളിൽ ഇടയ്ക്കിടെ സന്ദർശിക്കുകയും കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ സ്ഥാപിച്ച് വീഡിയോ റെകോർഡ് ചെയ്യുകയും ചെയ്തിരുന്നു. ഇരയായ യുവതിയുടെ സുഹൃത്താണ് മഹേഷ്. ഒരു മാസം മുമ്പ്, താൻ ബെംഗ്ളൂരിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയുടെ വീട്ടിലെത്തി രണ്ട് ദിവസം അവിടെ താമസിച്ചു. അതിനിടയിൽ ഒളിക്യാമറ ഘടിപ്പിച്ച മൊബൈൽ ഫോൺ ചാർജർ പെൺകുട്ടിയുടെ മുറിക്കകത്ത് രണ്ട് ദിവസം വെക്കുകയും ചെയ്തു. യുവതി വസ്ത്രം മാറുന്നതിന്റെ വീഡിയോകൾ റെകോർഡുചെയ്‌തു. മഹേഷ് അവിടെ നിന്ന് മടങ്ങിയതിന് ശേഷം, പിന്നീട് യുവതിയുടെ സ്വകാര്യ വീഡിയോകൾ ഉണ്ടെന്നും ശാരീരിക ബന്ധത്തിന് വഴങ്ങണമെന്നും ആവശ്യപ്പെട്ട്…

    Read More »
  • India

    17 കാരി പെൺകുട്ടിയുടെ കൊലപാതകം, പ്രതിയെ പിടിക്കാൻ ‘ആത്മീയ ഗുരു’വിന്റെ സഹായം തേടി പൊലീസ് ഉദ്യോഗസ്ഥൻ

        മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് ഇന്ത്യയിലെ കുറ്റാന്വേഷണ സംവിധാനത്തെ തന്നെ അപഹസിക്കുന്ന ഒരു സംഭവം അരങ്ങേറിയത്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ വൻ പുരോഗതി കൈവരിച്ചിട്ടും നാട് ഇപ്പോഴും അന്ധവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പിടിയിലാണെന്ന് അരക്കിട്ടുറപ്പിക്കുന്നു ഈ സംഭവം. കൊലപാതകക്കേസ് തെളിയിക്കാൻ സന്യാസിയിൽ നിന്ന് ‘ആത്മീയ മാർഗനിർദേശം’ തേടുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലായി. 17 കാരിയെ കൊലപ്പെടുത്തിയയാളെ പിടികൂടാൻ എഎസ്ഐ അശോക് ശർമ സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവിന്റെ സഹായം തേടിയ സംഭവമാണ് ഛത്തർപൂർ ജില്ലയിൽ നിന്ന് പുറത്തുവന്നത്. വീഡിയോയിൽ, എഎസ്‌ഐ അശോക് ശർമ കൊലപാതകത്തിൽ സംശയമുള്ളവരുടെ പേരുവിവരങ്ങൾ ആത്മീയ ഗുരുവിന് കൂപ്പുകൈകളോടെ കൈമാറുന്നത് കാണാം. തുടർന്ന് ഗുരു പറഞ്ഞു: “നിങ്ങളുടെ ലിസ്റ്റിൽ കുറച്ച് പേരുകളുണ്ട്, ഞാൻ ഇപ്പോൾ കുറച്ച് പേരുകൾ എടുക്കും. നിങ്ങളുടെ ലിസ്റ്റിൽ ഇല്ലാത്ത പേര് പ്രധാന പ്രതിയാണ്…” തുടർന്ന്, അദ്ദേഹം മൂന്ന് പേരുകൾ എടുത്ത് പറഞ്ഞു: “ആ വ്യക്തി ആരാണെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസിലാകും. ഈ കേസിന്റെ ചോദ്യം…

    Read More »
  • Movie

    കുഞ്ചാക്കോ ബോബനും -അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’സെപ്റ്റംബർ രണ്ടിന്

    കുഞ്ചാക്കോ ബോബനും- അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘ഒറ്റ്’എന്ന ചിത്രം ഓണക്കാലം ആലോഷപൂർവ്വമാക്കുവാനായി സെപ്റ്റംബർ രണ്ടാം തീയതി പ്രദർശനത്തിനെത്തുന്നു. തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രം വലിയ മുതൽ മുടക്കോടെയും വ്യത്യസ്ഥ ലൊക്കേഷനുകളിലൂടെയും ചിത്രീകരിച്ചതാണ്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും നടൻ ആര്യയും ചേർന്നാണ്. ഈ ചിത്രം നിർമ്മിച്ചത്. ‘തീവണ്ടി’യുടെ സംവിധായകനായ ഫെല്ലിനിയാണ് ‘ഒറ്റ്’ സംവിധാനം ചെയ്യുന്നത്. ‘തീവണ്ടി’ക്കു ശേഷം ആഗസ്റ്റ് സിനിമ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഗോവാ, പുനാ, മുംബൈ ഹൈവേ എന്നിവിടങ്ങളായിരുന്നു ചിത്രീകരണം. പൂർണ്ണമായും ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ നിരവധി ബഹുഭാഷാ അഭിനേതാക്കളും വേഷമിടന്നുണ്ട്. പൂർണ്ണമായും ഒരു ബഹുഭാഷാചിത്രമായിട്ടാണ് ‘ഒറ്റ്’ അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിൻ്റെ സംവാധായകനായ ഫെല്ലിനി പറഞ്ഞു. വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് അഞ്ചു ഷെഡ്യൂളുകളോടെ ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നതെന്ന് നിർമ്മാതാവ് ഷാജി നടേശനും പറഞ്ഞു. പ്രദർശനശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന എന്നാ ‘താൻ കേസ് കൊട്’ എന്ന ചിത്രത്തിൻ്റെ…

    Read More »
Back to top button
error: