Month: August 2022

  • Kerala

    രാജ്യത്ത് ചരിത്രം രചിച്ച് എറണാകുളം ജില്ലാ ജനറൽ ആശുപത്രി, ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ചു

    ഹൃദയം തുറക്കാതെ വാൽവ് മാറ്റിവെച്ച് രാജ്യത്ത് പുതിയ ചരിത്രം രചിച്ച് എറണാകുളം ജില്ലാ ജനറൽ ആശുപത്രി. അയോർട്ടിക് വാൽവ് ചുരുങ്ങിയതു മൂലം മരണാസന്നനായ പെരുമ്പാവൂർ സ്വദേശി അറുപത്തിയൊമ്പതുകാരനാണ് അപൂർവ ശസ്ത്രക്രിയ്ക്ക് വിധേയനായത്. ശ്രീ ചിത്തിര ആശുപത്രിയുൾപ്പെടെ ചുരുക്കം ചില സർക്കാർ ആശുപത്രികളിൽ മാത്രമാണ് ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് റിപ്ലെയ്സ്മെന്റ് (ടി.എ.വി.ആർ.) നടത്തിയിട്ടുള്ളത്. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല സർക്കാർ ആശുപത്രി ഈ ചികിത്സാ രീതി അവലംബിക്കുന്നതെന്ന് നാഷണൽ ഹെൽത്ത് മിഷൻ എറണാകുളം പ്രോജക്ട് മാനേജർ ഡോ. സജിത്ത് ജോൺ പറഞ്ഞു. നെഞ്ചോ ഹൃദയമോ തുറക്കാതെ കാലിലെ രക്തക്കുഴലിൽ ചെറിയ മുറിവുണ്ടാക്കി അതിലൂടെ കത്തീറ്റർ കടത്തിവിട്ടാണ് വാൽവ് മാറ്റിവെച്ചത്. രോഗിയെ പൂർണമായും മയക്കാതെയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്. കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, കാർഡിയാക് അനസ്തേഷ്യ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്താലാണ് ഈ ചികിത്സ സുഗമമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ആശ കെ. ജോൺ പറഞ്ഞു. രണ്ട് ദിവസത്തിനകം രോഗിക്ക് ആശുപത്രി…

    Read More »
  • NEWS

    എപ്പോഴും ചെറിയ വീടാണ് നല്ലത്; വീട് വയ്ക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

    എന്തിനാണ് മലയാളിക്ക് ഇത്ര വലിയ വീടുകൾ ? വീട് വയ്ക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പുഴക്ക് സമീപം 11  സെന്റ് സ്ഥലത്ത് ആധൂനിക രീതിയിൽ പണി പൂർത്തീകരിച്ച് വരുന്ന 4 BHK വീട് വിൽപ്പനക്ക് 11 സെന്റ് സ്ഥലം 1900 ചതുരശ്ര അടി വീട് 4 ബെഡ്റൂമുകൾ, 4 ബാത്റൂം ഡൈനിങ്ങ് ലിവിംഗ് റൂം   2 അടുക്കള കിണർവെള്ളം, തേക്കിൻ തടിയിൽ പണിത ജനലുകളും വാതിലുകളും ബ്രാന്റഡ് മെറ്റീരിയൽസ് ഉപയോഗിച്ചുള്ള നിർമ്മാണം കിച്ചനിൽ ആധുനിക രീതിയിൽ പണിതകഴിപ്പിച്ച കബോർഡുകൾ മുറ്റത്ത് ഇന്റർ ലോക്ക് ടൈലും മിറ്റലും വിരിച്ച് വർക്ക്‌ തീർത്ത് തരുന്നതാണ്  കിഴക്ക് ദർശനമുള്ള ഈ വീടിന് ഉദ്ദേശിക്കുന്ന വില 3,00,000,00/- (Negotiable) ബ്രോക്കർ മാർ വിളിക്കേണ്ടതില്ല ലോൺ സൗകര്യം ലഭ്യമാണ് വാങ്ങാൻ ഉദ്ദേശിക്കുന്ന പ്രോപ്പർട്ടി യുടെ 90% ലോൺ തരുന്നു @ പ്ലോട്ട് മാത്രം വാങ്ങാൻ  ലോൺ @ പ്ലോട്ട് വാങ്ങി വീട് പണിയാൻ ലോൺ @ പ്രോപ്പർട്ടി…

    Read More »
  • Local

    കോട്ടയം കടുത്തുരുത്തിയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അദ്ധ്യാപകനും വിദ്യാർഥിയും മരിച്ചു, രണ്ടുപേർക്ക് പരിക്ക്

        കോട്ടയം ജില്ലയിലെ കടുത്തുരുത്തി പാലാകരയിൽ അമിതവേഗതയിലെത്തിയ സ്‌കൂട്ടര്‍ ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികനും സ്‌കൂട്ടര്‍ യാത്രികനുമാണ് മരിച്ചത്. കടുത്തുരുത്തി പാലാകരയിൽ ഇന്ന് രാവിലെ 10 മണിക്കാണ് അപകടം നടന്നത്. ബൈക്കില്‍ എത്തിയ ഞീഴൂര്‍ ഐ.എച്ച്.ആർ.ഡി കോളജ് അധ്യാപകന്‍ വൈക്കം തലയോലപ്പറമ്പ് കാര്‍ത്തിക നിവാസില്‍ അനന്തു ഗോപിയും(28), സ്‌കൂട്ടര്‍ യാത്രികനായ അമല്‍ ജോസഫു(23)മാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ജോബി ജോസിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും രഞ്ജിത് രാജുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്കൂട്ടറും എതിർദിശയിൽനിന്നുവന്ന ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടറിൽ മൂന്നു പേരാണ് സഞ്ചരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കടുത്തുരുത്തി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുപേരുടെയും മൃതദേഹങ്ങൾ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ.

    Read More »
  • NEWS

    ഒരു ഗ്രാമത്തെ തന്നെ ‘ബ്രാൻഡ് നെയിം’ ആക്കിയ ബസ് സർവീസ്

    ചമ്പക്കര… അരനൂറ്റാണ്ടായി കോട്ടയംകാരുടെ ഹൃദയറൂട്ടിലോടിയ ബസുകൾ ചമ്പക്കര എന്നാൽ കറുകച്ചാലിനടുത്തുള്ള ഒരു ഗ്രാമമാണ്. പണ്ടേ കളരിക്കും പരമ്പരാഗത ചികിത്സയ്ക്കും പ്രശസ്തി നേടിയ ഇടം. പക്ഷേ, ചമ്പക്കര എന്ന പേര് ഓർക്കാൻ സുഖമുള്ള ഒരു യാത്രാനുഭവത്തിന്റേത് കൂടിയാകുന്നു. യാത്രികർ ഹൃദയത്തോട് ചേർത്തുവെച്ച ഒരു ബസ് സർവീസിന്റെ പേര്. ഒരു നാടിന്റെ പേരിൽ ആരംഭിച്ച് വിവിധ നാടുകളുടെ സ്പന്ദനമായി മാറിയ കോട്ടയം ജില്ലയിലെ ഒരു ബസ് സർവീസാണ് ചമ്പക്കര. പൊതുഗതാഗതത്തിന്റെ പ്രാധാന്യവും ആവശ്യകതയും എത്രമാത്രം വലുതാണെന്ന് ജനങ്ങളെ പഠിപ്പിച്ച സർവീസുകളായിരുന്നു ചമ്പക്കരയുടേത്. എഴുപതുകളുടെ മധ്യത്തോടെ കറുകച്ചാലിന് സമീപം ചമ്പക്കരയെന്ന ഗ്രാമത്തിലെ ലക്ഷ്മിവിഹാറിൽ ശ്രീകണ്ഠൻ, ബാലകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ, ശിവരാമൻ എന്നീ നാലു സഹോദരങ്ങൾ ചേർന്ന് എടുത്ത തീരുമാനമായിരുന്നു ഈ ബസ് സർവീസ്. പഴയ ഒരു ബസ് വാങ്ങി കോട്ടയം-പുതുപ്പള്ളി-കറുകച്ചാൽ-മണിമല വഴി എരുമേലി റൂട്ടിൽ ആദ്യ സർവീസ് ആരംഭിച്ചായിരുന്നു തുടക്കം. നാട്ടുകാർക്കായി ആരംഭിച്ച പ്രസ്ഥാനമായതിനാൽ നാടിന്റെ പേര് തന്നെ നൽകി. പിന്നീട് ചമ്പക്കര മോട്ടോഴ്സിന്റെ സുവർണകാലമായിരുന്നു. പൊതുഗതാഗത…

    Read More »
  • Kerala

    മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് :യുഡിഎഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോൽവിയിലുള്ള ജാള്യത മറക്കാൻ :കെ കെ ശൈലജ ടീച്ചർ

    മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വീണ്ടും വ്യാജ പ്രചാരണങ്ങൾ തുടങ്ങി. ഞാൻ വോട്ട് ചെയ്ത എൻ്റെ വാർഡിൽ എൽഡിഎഫ് തോറ്റെന്നാണ് പ്രചാരണം. എൻ്റെ വാർഡ് ഇടവേലിക്കൽ ആണ്. എൻ്റെ ഭർത്താവ് കെ ഭാസ്കരൻ മാസ്റ്റർ ജയിച്ച് മുൻസിപ്പൽ ചെയർമാൻ ആയ വാർഡും ഇതുതന്നെയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി കെ രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്നക്കം തികയ്ക്കാൻ പോലും കഴിഞ്ഞില്ല കേവലം 81 വോട്ടാണ് യുഡിഎഫിനായി പോൾ ചെയ്തത് എൽഡിഎഫിന്റെ ഭൂരിപക്ഷം 580. എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോൽവിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ്.

    Read More »
  • NEWS

    ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിർമ്മാണം പുരോഗമിക്കുന്നു

    ഗുരുവായൂർ :ഏറെനാളായുള്ള ജനങ്ങളുടെ മുറവിളിക്കൊടുവിൽ ഗുരുവായൂരിൽ റയിൽവെ മേൽപ്പാലം യാഥാർത്ഥ്യമാകുന്നു. 22 കോടി രൂപ ചെലവഴിച്ച്‌ കിഫ്ബിയിലുള്‍പ്പെടുത്തി നടക്കുന്ന മേല്‍പ്പാലനിര്‍മാണം അതിവേഗത്തിലാണ് നടക്കുന്നത്.10 മാസത്തിനുള്ളില്‍ 45 ശതമാനം പണി പൂര്‍ത്തീകരിച്ചു.ഡിസംബറിൽ ഉത്ഘാടനം നടത്താനാകുമെന്നാണ് കണക്കുകൂട്ടൽ. ഒരു രൂപപോലും കേന്ദ്ര ഫണ്ടില്ലാതെ പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് റെയിൽവേ മേൽപ്പാലം പൂര്‍ത്തീകരിക്കുന്നത്.

    Read More »
  • NEWS

    മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് :കെ കെ ശൈലജ ടീച്ചറുടെ വാർഡ് യുഡിഎഫ് ജയിച്ചെന്ന പ്രചാരണം പൊളിച്ചടുക്കി സോഷ്യൽ മീഡിയ

    മട്ടന്നൂർ നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുൻമന്ത്രി കെ കെ ശൈലജ ടീച്ചറുടെ വാർഡിൽ യുഡിഎഫ് വിജയിച്ചു എന്ന തരത്തിൽ വ്യാജ പ്രചരണമാണ് യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നും വ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ശൈലജ ടീച്ചറുടെ വാർഡ് ആയ ഇടവേലിക്കലിൽ യുഡിഎഫും ബിജെപിയും ഒരുമിച്ച് മത്സരിച്ചാൽ പോലും മൊത്തം വോട്ടിന്റെ 20 ശതമാനം പോലും തികയില്ല എന്നതാണ് യാഥാർത്ഥ്യം. പ്രസ്തുത വാർഡിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി രജത 580ൽ കൂടുതൽ വോട്ടുകൾക്കാണ് വിജയിച്ചിട്ടുള്ളത്. ആകെ വോട്ട് 780 ഉള്ള വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 661 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥിക്ക് 81 വോട്ടും ബിജെപി സ്ഥാനാർത്ഥിക്ക് 38 വോട്ടും ആണ് ലഭിച്ചിട്ടുള്ളത്.  

    Read More »
  • Crime

    കഞ്ചാവില്‍ വഞ്ചന; പേപ്പര്‍ നല്‍കി കബളിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ച്ച കേസില്‍ ഇരുപത്തിരണ്ടുകാരിയും മധ്യവയസ്‌കനും പിടിയില്‍

    ഗാന്ധിനഗര്‍: കഞ്ചാവെന്ന് പറഞ്ഞ് പത്രക്കെട്ട് പൊതിഞ്ഞു നല്‍കിയശേഷം പണം തട്ടിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം തെക്കേക്കരയില്‍ കൊച്ചോലിക്കല്‍ വീട്ടില്‍ ഗുരുജി എന്ന് വിളിക്കുന്ന ഗിരീഷ് കുമാര്‍ (49), തിരുവല്ല ഇരവിപേരൂര്‍, വള്ളംകുളം കാവുമുറി, പുത്തന്‍പറമ്പില്‍ വീട്ടില്‍ ഗോപിക (22) എന്നിവരാണ് അറസ്റ്റിലായത്. ഗിരീഷ് കുമാറിന് കോയിപ്രം,തിരുവല്ല എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിരവധി അടിപിടികേസുകള്‍ നിലവിലുണ്ട്. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് ഗിരീഷും ഗോപികയും പിടിയിലാകുന്നത്. ഗിരീഷിനെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. ഗാന്ധിനഗര്‍ എസ് എച്ച് ഒ കെ ഷിജി, എസ് ഐ മാരായ പ്രദീപ് ലാല്‍, മനോജ്, സി.പി.ഒ.മാരായ പ്രവീണ്‍, രാഗേഷ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോട്ടയം മെഡിക്കല്‍ കോളേജിനു സമീപത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച കേസില്‍ ഏറെ നാളായി ഒളിവിലായിരുന്നു പ്രതികള്‍. 2021 മാര്‍ച്ചില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് യുവാവ്…

    Read More »
  • NEWS

    അറിയാമോ,കെഎസ്ആർടിസി ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമില്ല

    വാഹനങ്ങളുടെ ഇൻഷ്വറൻസ് സംബന്ധിച്ച് പ്രതിപാദിക്കുന്ന മോട്ടോർ വാഹന നിയമം 1988, വകുപ്പ് 146 പ്രകാരം കെഎസ്ആർടിസി ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമില്ല. ഇത് പ്രകാരം സംസ്ഥാന സർക്കാറിന് പ്രത്യേക ഉത്തരവിലൂടെ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ, ഇൻഷ്വറൻസിനായി പ്രത്യേക ഫണ്ടുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് അണ്ടർടേക്കിങ്ങുകളുടെ വാഹനങ്ങൾ എന്നിങ്ങനെ മൂന്ന് തരം വാഹനങ്ങളെ ഇൻഷ്വറൻസ് വേണം എന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കാൻ അനുമതി ഉണ്ട്. തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാർ മുഖേന ഉണ്ടാകുന്ന മോട്ടോർ ആക്സിഡന്‍റുകൾക്കായി നഷ്ടപരിഹാരം നൽകുന്നതിനായി പ്രത്യേക ഫണ്ട് ഉണ്ടാക്കിയ കെ.എസ്.ആർ.ടി.സിയെപ്പോലുള്ള സർക്കാർ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെ തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന് അധികാരവും  ,അവകാശവും ഈ വകുപ്പ് നൽകുന്നുണ്ട്. കേരള സർക്കാർ ഈ വ്യവസ്ഥ പ്രകാരം No. 22005/Estt-B3/65/Fin തിയതി 18.05.1965 എന്ന ഉത്തരവിലൂടെ കെ.എസ്.ആർ.ടി.സിയെ നിർബ്ബന്ധമായും ഇൻഷുറൻസ് വേണം എന്ന വ്യവസ്ഥയിൽ…

    Read More »
  • Kerala

    സവർണനും അവർണനും പിന്നെ  ഗവർണനും…മേഘനാഥ് ഞാലിൽ ഇടവലത്തിന്റെ ഫേസ്ബുക്ക് ട്രോൾ….

      അയിത്താചരണത്തിൻ്റെ കാലത്ത് സമൂഹം രണ്ടായി വിഭജിക്കപ്പെട്ടിരുന്നു.സവർണൻ …. അവർണൻ.പേര് കേൾക്കുമ്പോൾ ചിലർ സംശയിക്കും. കറുത്ത ഒരു പാട് നമ്പൂതിരിമാരും ബ്രാഹ്മണരുമുണ്ടായിരുന്നല്ലോ ? സുമനസ്സുകളേ …. നിറം മാത്രമായിരുന്നില്ല. ജാതിയായിരുന്നു പ്രധാനം. പിന്നാക്ക സമുദായക്കാർ സവർണർക്ക് മുന്നിൽ ചെന്നു ചാടിയാൽ തീർന്നു. തമ്പ്രാക്കളും പുലയരും സഞ്ചരിക്കുമ്പോൾ ” പ്രത്യേക ശബ്ദം ” പുറപ്പെടുവിക്കും. നമ്മൾ ഹോണടിക്കുന്ന പോലെ. തമ്പ്രാൻ സ്കൂട്ടാവുന്ന ശബ്ദം കേട്ടാൽ പുലയർ പൊന്തയിലൊളിക്കും .തീയർ കള്ളുചെത്തുന്ന അവസ്ഥയിൽ ഫ്രീസാവും. ശൂദ്രർ ( നായരാദി ശ്മശ്രുക്കൾ ) തീണ്ടാപ്പാടകലെ നിന്ന് തമ്പ്രാക്കളെ ദർശിച്ച് സായൂജ്യമടയും. പക്ഷെ സൂര്യനസ്തമിച്ചു കഴിഞ്ഞാൽ oപ്പേന്ന് അയിത്തത്തിന് ഇളവു വരും .തമ്പ്രാൻ ചൂട്ടുമായി ഒളിസേവയ്ക്കിറങ്ങുകയായി. അദ്യേം കൂരയുടെ ഓലപ്പൊക്കി ” നീലി നോം വന്നിരിക്കുണൂ , ഇങ്ങട് വര്വാ …. നോം ഒരൂട്ടം പറയട്ടെ ” എന്ന് വിജ്ഞാപനമിറക്കുമ്പോൾ , നീലിയുടെ കണവൻ കോരൻ പിന്നിലെ ഓല പൊക്കി ഇരുട്ടിൽ വിലയം പ്രാപിക്കും. കാലം കടന്നു…

    Read More »
Back to top button
error: