MovieNEWS

കുഞ്ചാക്കോ ബോബനും -അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’സെപ്റ്റംബർ രണ്ടിന്

കുഞ്ചാക്കോ ബോബനും- അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘ഒറ്റ്’എന്ന ചിത്രം ഓണക്കാലം ആലോഷപൂർവ്വമാക്കുവാനായി സെപ്റ്റംബർ രണ്ടാം തീയതി പ്രദർശനത്തിനെത്തുന്നു. തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രം വലിയ മുതൽ മുടക്കോടെയും വ്യത്യസ്ഥ ലൊക്കേഷനുകളിലൂടെയും ചിത്രീകരിച്ചതാണ്.

ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും നടൻ ആര്യയും ചേർന്നാണ്. ഈ ചിത്രം നിർമ്മിച്ചത്.
‘തീവണ്ടി’യുടെ സംവിധായകനായ ഫെല്ലിനിയാണ് ‘ഒറ്റ്’ സംവിധാനം
ചെയ്യുന്നത്.
‘തീവണ്ടി’ക്കു ശേഷം ആഗസ്റ്റ് സിനിമ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
ഗോവാ, പുനാ, മുംബൈ ഹൈവേ എന്നിവിടങ്ങളായിരുന്നു ചിത്രീകരണം.
പൂർണ്ണമായും ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ നിരവധി ബഹുഭാഷാ അഭിനേതാക്കളും വേഷമിടന്നുണ്ട്.
പൂർണ്ണമായും ഒരു ബഹുഭാഷാചിത്രമായിട്ടാണ് ‘ഒറ്റ്’ അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിൻ്റെ സംവാധായകനായ ഫെല്ലിനി പറഞ്ഞു.
വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് അഞ്ചു ഷെഡ്യൂളുകളോടെ ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നതെന്ന് നിർമ്മാതാവ് ഷാജി നടേശനും പറഞ്ഞു.
പ്രദർശനശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന എന്നാ ‘താൻ കേസ് കൊട്’ എന്ന ചിത്രത്തിൻ്റെ തൊട്ടുപിന്നാലെയെത്തുന്ന നിലയിൽ ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിപ്പിക്കുന്നു.
‘ഒറ്റി’ൻ്റെ പോസ്റ്ററുകളും ടീസറും ട്രെയ്ലറും സോഷ്യൽ മീഡിയായിൽ വലിയ തരംഗമാണുണ്ടാക്കിയിരിക്കുന്നത്.
സഞ്ജീവിൻ്റേതാണു തിരക്കഥ.
ഏ.ആർ.റഹ്മാൻ്റെ പ്രധാന സഹായി കാഷിഫ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നു.
വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരിപ്പാട് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – സുഭാഷ് കരുൺ.
പ്രൊഡക്ഷൻ കൺട്രോളർ- സുനിത് ശങ്കർ.
എക്സികുട്ടീവ് പ്രൊഡ്യൂസർ – മിഥുൻ ഏബ്രഹാം.

വാഴൂർ ജോസ്

Back to top button
error: