തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൂന്ന് വയസുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ അച്ഛന് റിമാന്‍ഡില്‍. ഇന്നലെയാണ് കുടവൂര്‍കോണം സ്വദേശി ജോഷിയെ അറസ്റ്റ് ചെയ്തത്. ജോഷിയുടെ ഭാര്യ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. കടയ്ക്കാവൂര്‍ അമ്പഴക്കണ്ടം സ്വദേശി അശ്വതിയുടെ പരാതിയിലാണ് ഭര്‍ത്താവ് ജോഷിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെയും മൂന്ന് വയസ്സുള്ള മകനേയും ഭര്‍ത്താവ് സ്ഥിരമായി ആക്രമിക്കുന്നുവെന്നാണ് യുവതിയുടെ പരാതി.
ഭര്‍ത്താവിന്റെ മര്‍ദ്ദനം കാരണം അശ്വതി സ്വന്തം വീട്ടില്‍ വന്നു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇവിടെയെത്തിയ ബഹളമുണ്ടാക്കിയ പ്രതി അശ്വതിയേയും കുഞ്ഞിനെയും മര്‍ദ്ദിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടി കൂടിയപ്പോഴേക്കും പ്രതി ഓടി രക്ഷപെട്ടു.
ഇടുപ്പെല്ലിന് പരിക്ക് പറ്റിയ കുട്ടിയെ നാട്ടുകാര്‍ ആശുപത്രില്‍ എത്തിച്ചു. പരിക്കില്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തി അന്വേഷണം തുടങ്ങിയതൊടെ അമ്മ പരാതി നല്കി. തുടന്ന് നടത്തിയ തിരച്ചിലിലാണ് ജോഷിയെ പിടികൂടിയത്. കുറ്റം സമ്മതിച്ച പ്രതിയെ പിന്നീട് ആറ്റിങ്ങല്‍ കോര്തിയില് ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആശുപ്ത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതി യുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.