CrimeNEWS

ആഘോഷത്തിനിടെ മനുഷ്യപിരമിഡിന്റെ മുകളില്‍നിന്ന് വീണ ഇരുപത്തിനാലുകാരന്‍ മരിച്ചു; കേസെടുത്ത് പോലീസ്

മുംബൈ: ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ദഹി ഹന്ദി നിര്‍മിക്കുന്നതിനിടെ താഴേക്ക് പതിച്ച് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു. മുംബൈ സ്വദേശിയും ശിവ ശംഭോ ഗോവിന്ദ പഥക് ഗ്രൂപ്പ് അംഗവുമായ സന്ദേശ് ഡാല്‍വി (24) യാണ് ചികിത്സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

മനുഷ്യ പിരമിഡിന്റെ ഏറ്റവും മുകളില്‍ നിന്ന് യുവാവ് താഴേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്ദേശിനെ കൂപ്പര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി വഷളായതോടെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി.

Signature-ad

തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ആരോഗ്യസ്ഥിതി മോശമായ യുവാവ് തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Back to top button
error: