Month: August 2022
-
Kerala
ഇരുന്നിടത്ത് ഇരുന്ന് ബുദ്ധിമുട്ടേണ്ട! വര്‍ഷങ്ങളായി ഒരേ സ്ഥലത്ത് ജോലിചെയ്യുന്ന ഡോക്ടര്‍മാരെ മാറ്റാന്‍ നടപടി ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: വര്‍ഷങ്ങളായി ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ അവിടെ നിന്നും മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്താകെ ഇത് നടപ്പാക്കും. മൂന്നുവര്‍ഷമാണ് ഒരു ഡോക്ടര്‍ക്ക് പരമാവധി ഒരു ആശുപത്രിയില്‍ ജോലി ചെയ്യാന്‍ കഴിയുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഒരു ഡോക്‌റുടെ നൈറ്റ് ഡ്യൂട്ടി സമയം ഒരു ദിവസം രാത്രി എട്ടുമുതല്‍ അടുത്തദിവസം രാവിലെ എട്ടുവരെയാണ്. അതിന് അടുത്തദിവസം ഓഫ് എടുക്കാം. എന്നാല്‍ രണ്ടുദിവസം കോംപന്‍സേറ്ററി ഓഫ് എന്ന വ്യവസ്ഥയില്ല. തങ്ങളുടെ ജോലിയില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഡോക്ടര്‍മാര്‍ ബഹുഭൂരിപക്ഷവും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ ചെറുന്യൂനപക്ഷം അതിനു വിരുദ്ധമായുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളേയും ആരോഗ്യകേന്ദ്രങ്ങളേയും എന്‍ക്വയറീസ് അക്രഡിറ്റേഷന്‍ ആക്കാനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.
Read More » -
NEWS
കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ഹോം മത്സരങ്ങൾ കൊച്ചിയിൽ; ഉടൻ ടിക്കറ്റ് വിൽപ്പന ആരംഭിക്കും
കൊച്ചി:കോവിഡ് കാരണം മുടങ്ങിപ്പോയ ഐഎസ്എൽ ഹോം മത്സരങ്ങൾ വീണ്ടും കൊച്ചിയിൽ ആരംഭിക്കുന്നു. രണ്ട് വര്‍ഷങ്ങളായി കലൂര്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ കാണാന്‍ കഴിയാത്തവരെ ഹോം ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെതാണ് അറിയിപ്പ്. ഐ എസ് എല്‍ മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റ് വില്‍പ്പന ഉടന്‍ ആരംഭിക്കും എന്നാണ് ക്ലബ്ബാണ് അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഐ എസ് എല്‍ സീസണ്‍ നടക്കുന്നത്.കഴിഞ്ഞ സീസണില്‍ കോവിഡ് കാരണം ഗോവയില്‍ നടന്ന ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഫൈനല്‍ വരെ എത്തിയിരുന്നു.ഇവാന്‍ വുകമാനോവിചിന്റെ കീഴില്‍ ഗംഭീര പ്രകടനമാണ് ടീം നടത്തിയത്. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഇത്തവണ കലൂർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.ഇപ്പോള്‍ യു എ ഇയില്‍ പരിശീലനം നടത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം.
Read More » -
NEWS
അടിതെറ്റിയാൽ കാൾസണും വീഴും;ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ അട്ടിമറിച്ച ഭാരതത്തിന്റെ പുത്രൻ 17 വയസുകാരൻ പ്രഗ്നാനന്ദയ്ക്ക് അഭിനന്ദനങ്ങൾ
അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിന്ന് ഒരിക്കൽ കാൾസൺ പറഞ്ഞു.എനിക്ക് എതിരാളികൾ ഇല്ല. മടുത്തു തുടങ്ങിയിരിക്കുന്നു. ആ മാഗ്നസ് കാൾസനെ തന്റെ കരു നീക്കങ്ങളിൽ കുരുക്കി നിർത്തിയത് തമിഴ്നാട്ടുകാരനായ ഒരു വിദ്യാർത്ഥിയായിരുന്നു. ചെസ്സ് പാഠ്യവിഷയമാക്കിയിട്ടുള്ള ആദ്യ സംസ്ഥാനമാണ് തമിഴ്നാട്. വിശ്വനാഥൻ ആനന്ദിന്റെ തട്ടകത്തിൽ ഇങ്ങനെ ഉള്ള ഐറ്റംസ് ഉണ്ടായതിൽ അതിശയിക്കാനില്ല.പക്ഷെ കുഞ്ഞു പ്രജ്ഞാനന്ദയുടെ ജീവിതം നമ്മൾ മാതൃകയാക്കണം. സകല സുഖ സൗകര്യങ്ങളിൽ നിന്നും വന്ന കാൾസൺ അല്ല ആ പയ്യൻ. സാധാരണ കുടുംബത്തിൽ ജനിച്ച പ്രജ്ഞാനന്ദയുടെ നേട്ടം കൊയ്തുകൊണ്ടുള്ള യാത്ര ഏവരെയും അമ്പരപ്പിക്കുന്നതാണ്. എട്ടാംവയസ്സിലാണ് ബുദ്ധിമാന്മാരുടെ കളിയായ ചെസിൽ പ്രജ്ഞാനന്ദയുടെ തേരോട്ടം ആരംഭിക്കുന്നത്. 2013 ൽ നടന്ന വേൾഡ് യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ എട്ട് വയസ്സിന് താഴെയുള്ള വിഭാഗത്തിൽ നടന്ന മത്സരത്തിൽ വിജയിച്ചു കൊണ്ടയിരുന്നു ആ പയ്യന്റെ തുടക്കം. പിന്നീട് 2016 ൽ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്‌ട്ര ചെസ് ചാമ്പ്യൻ എന്ന നേട്ടം പ്രജ്ഞാനന്ദിനെ തേടിയെത്തി. അന്ന് കേവലം 10 വയസ്സ് മാത്രമായിരുന്നു…
Read More » -
NEWS
സൈക്കിളിൽ ഇടിച്ച് നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു
ചെങ്ങന്നൂര്‍: സൈക്കിളിന്‍റെ പിന്നിലിടിച്ച് നിയന്ത്രണം തെറ്റിയ ബൈക്ക് പാലത്തിന്‍റെ കൈവരിയിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ കല്ലിശ്ശേരി പെരുമുറ്റത്ത് വീട്ടില്‍ രാജശേഖരന്‍ പിള്ള-ഗിരിജാദേവി ദമ്ബതികളുടെ മകന്‍ രാകേഷ് രാജാണ് (28) മരിച്ചത്. അവിവാഹിതനാണ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്‍റായ യുവാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയശേഷം രാത്രി കൂട്ടുകാരുമൊത്ത് ഭക്ഷണം കഴിക്കാന്‍ പോകുമ്ബോഴാണ് അപകടം.രാകേഷ് ഓടിച്ചിരുന്ന ബൈക്ക് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച സൈക്കിളിന്‍റെ പിന്നിലിടിക്കുകയായിരുന്നു.
Read More » -
Local
തൃശൂരിലെ ആമ്പല്ലൂരിൽ കൈകൾ കെട്ടി, വായിൽ തുണിതിരുകിയ നിലയിൽ വീട്ടമ്മയുടെ മൃതദേഹം കിണറ്റിൽ
കൈകൾ കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ വീട്ടമ്മയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. തൃശൂർ ആമ്പല്ലൂർ അളകപ്പനഗർ എരിപ്പോട് സ്വദേശി രാധയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ വീട്ടമ്മയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെടുത്തത്. ഭർത്താവും മക്കളും ഉൾപ്പടെ ആറ് പേരടങ്ങുന്നതാണ് രാധയുടെ കുടുംബം. തലേന്ന് അർദ്ധരാത്രിയോടെ വീട്ടിലെത്തിയ മകന് വാതിൽ തുറന്ന് കൊടുത്തത് രാധയായിരുന്നു. പുലർച്ചെ രണ്ടുമണി സമയം രാധ മുറിയിൽ ഉണ്ടായിരുന്നതായി ഭർത്താവും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന് ശേഷം എന്താണെന്ന് സംഭവിച്ചതെന്നതിൽ ദുരൂഹത തുടരുകയാണ്. അതേസമയം, രാധയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിൽ പരിക്കുകളോ മർദ്ദനമേറ്റതിന്റെ പാടുകളോ ഇല്ല. സ്വയം കൈകൾ കെട്ടി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെന്നും പൊലീസ് പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
Read More » -
Kerala
കാർട്ടൂണിസ്റ്റ് കെ.എസ്. പിള്ള സ്മാരക അവാർഡ് എം എസ് മോഹന ചന്ദ്രന്
കൊച്ചി: ഈ വർഷത്തെ കാർട്ടൂണിസ്റ്റ് കെ.എസ് പിള്ള സ്മാരക അവാർഡിന് കാർട്ടൂണിസ്റ്റ് എം എസ് മോഹന ചന്ദ്രൻ അർഹനായി.10000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം അടുത്ത മാസം കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. തന്റെ ഗുരുനാഥൻ കാർട്ടൂണിസ്റ്റ് കെ.എസ്. പിളളയുടെ സ്മരണയ്ക്കായി കാർട്ടൂണിസ്റ്റ് സുകുമാർ ഏർപ്പെടുത്തിയതാണ് അവാർഡ്. കൊല്ലം വാളത്തുങ്കൽ ഭാവനയിൽ എം.എസ്. മോഹനചന്ദ്രൻ ഇന്ത്യൻ ബാങ്കിലെ ജോലിക്ക് ഒപ്പം ജനയുഗം പ്രസിദ്ധീകരണങ്ങളിലൂടെയാണ് കാർട്ടൂൺ രചനയിൽ സജീവമായത്. കൊല്ലം അഞ്ചൽ ആർച്ചൽ കോയിക്കൽ പുതുമംഗലം എം.കെ.മാധവൻ നായരുടെയും കെ.സുമതിയമ്മയുടെയും മകനായി 1952 മാർച്ച് 15 നായിരുന്നു ജനനം. കുങ്കുമം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളിലും വനിതയിലും ബാലരമയിലും കാർട്ടൂണുകളും ചിത്രകഥകളും വരച്ചു. കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഹാസ്യം ഗവേഷണീയം, ഹസിനോ ഭവന്തു , മയക്കുവെടി, കോമളാംഗി കഥകൾ എന്നിവയാണ് കൃതികൾ.ഇന്ത്യൻ ബാങ്ക് സീനിയർ മാനേജരായി വിരമിച്ചു. ബി.എസ്. ഗീതയാണ് ഭാര്യ. മക്കൾ :ശ്യാം ചന്ദ്, ദേവീ ചന്ദ്.
Read More » -
India
രാജ്യത്ത് ടോൾ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിർത്തുന്നു, പകരം ഇനി ക്യാമറകൾ; നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവ് വരും
രാജ്യത്ത് ടോൾ പ്ലാസകൾ പൂർണ്ണമായി മാറ്റുന്നു. ടോൾ പ്ലാസകൾക്ക് പകരം ഇനി ക്യാമറകൾ മാത്രം. നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ദേശീയപാതകളിൽ സ്ഥാപിക്കും. അതുവഴി നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ ഈടാക്കുന്ന വ്യവസ്ഥ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനം. ടോൾ നൽകാത്ത വാഹനഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കും. വാഹനങ്ങളിൽ കമ്പനികളുടെ നമ്പർ പ്ലേറ്റ് നിർബന്ധം. കമ്പനികൾ സ്ഥാപിച്ചു നൽകുന്ന നമ്പർ പ്ലേറ്റ് തന്നെ വേണം. എല്ലാ വാഹനങ്ങളിലും നിശ്ചിത സമയത്തിനകം സംഘടിപ്പിക്കണം. ഇതിനായി പുതിയ ബില്ല് കൊണ്ടുവരാനും കേന്ദ്ര തീരുമാനം. നിശ്ചിത ഇടങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറകൾ ആകും നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സാധ്യമാക്കുക. ടോൾ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്‌നങ്ങളും പുതിയ സംവിധാനത്തിൽ പരിഹരിക്കപ്പെടും. പുതിയ ടോൾ പിരിവ് സമ്പ്രദായത്തിനായി നിയമഭേദഗതി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. രണ്ട് ഉപാധികളാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. ടോൾ പ്ലാസയ്‌ക്കൊപ്പം ഫാസ്ടാഗും പുതിയ ഭേദഗതി വരുന്നതോടെ ഇല്ലാതാകും. അടുത്ത ഒരു…
Read More » -
NEWS
തൃശൂർ കുന്നംകുളത്ത് മകൾ അമ്മയെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തി
തൃശൂർ: കുന്നംകുളത്ത് കീഴൂരിൽ മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തി.കീഴൂർ ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58)യാണ് മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുള്ള ഇന്ദുലേഖ സ്ഥലം കൈക്കലാക്കി വിൽപ്പന നടത്താൻ വേണ്ടി അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.എലിവിഷം നൽകിയാണ് മകൾ ഇന്ദുലേഖ രുഗ്മിണിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ പതിനെട്ടിനാണ് വിഷാംശം ഉള്ളിൽച്ചെന്ന നിലയിൽ കുന്നംകുളം താലൂക്കാശുപത്രിയിൽ രുഗ്മിണിയെ പ്രവേശിപ്പിച്ചത്.തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇവിടെ നടത്തിയ പരിശോധനയിലാണ് എലിവിഷത്തിന്റ സാന്നിധ്യം കണ്ടെത്തിയത്.22നാണ് രുഗ്മണിയുടെ മരണം. തുടർന്ന് ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നവരെ വിളിച്ച് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മകൾ ഇന്ദുലേഖ വിഷം നൽകിയതായി സ്ഥിരീകരിച്ചത്.
Read More » -
Local
വിട്ടുമാറാത്ത അസുഖം, മന്ത്രവാദ ചികിത്സക്ക് വിധേയയായ യുവതി രോഗം മൂര്‍ച്ചിച്ച് മരിച്ചു
കാസർകോട്: വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന് മന്ത്രവാദചികിത്സക്ക് വിധേയയായ യുവതി മരിച്ചു. ബെള്ളൂര്‍ തോട്ടകമൂല പട്ടികജാതി കോളനിയിലെ ബാലകൃഷ്ണന്റെയും ഗിരിജയുടെയും മകള്‍ പ്രമീള(21)യാണ് മരിച്ചത്. ശാരീരിക രോഗങ്ങളെ തുടര്‍ന്ന് പ്രമീള വര്‍ഷങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ആസ്പത്രിയില്‍ പോയി ചികിത്സക്ക് വിധേയമാകുകയും പല മരുന്നുകളും കഴിക്കുകയും ചെയ്‌തെങ്കിലും അസുഖം ഭേദമായില്ല. മന്ത്രവാദചികിത്സ നടത്തിയാല്‍ അസുഖം ഭേദമാകുമെന്ന് യുവതിയെയും കുടുംബത്തെയും പലരും തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതിയെ മന്ത്രവാദിയുടെ അടുത്തെത്തിക്കുകയും അയാൾ നിർദ്ദേശിച്ച പുതിയ ചികിത്സ ആരംഭിക്കുകയും ചെയ്തു. ഇതോടെ അസുഖം മൂര്‍ച്ചിച്ച യുവതി ഇന്നലെ വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: ഭാസ്‌കര, സൗമ്യ. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് തെറ്റായ ചികിത്സാരീതികളിലൂടെ ആളുകളെ കബളിപ്പിച്ച് സാമ്പത്തികനേട്ടം കൊയ്യുന്ന ചിലര്‍ പ്രദേശത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മാരകമായ അസുഖങ്ങള്‍ ബാധിച്ചാല്‍ പോലും ആസ്പത്രിയില്‍ പോകാതെ മന്ത്രവാദിയെ സമീപിക്കുന്നവരുടെ എണ്ണം ഏറെയാണ്. കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ മന്ത്രവാദചികിത്സമൂലം ഇതിനുമുമ്പും മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
Read More » -
NEWS
അത്ഭുത സിനിമ ‘അവതാര്‍’ തിയറ്ററില്‍ കാണാത്തവർക്ക് ‘4കെ’യില്‍ കാണാന്‍ സുവര്‍ണാവസരം, സെപ്തംബർ 23ന് റീ-റിലീസ്
വിഖ്യാത സംവിധായകൻ ജെയിംസ് കാമറൂൺ അണിയിച്ചൊരുക്കിയ ഇതിഹാസ സിനിമ ‘അവതാർ’ വീണ്ടും തീയറ്ററുകളിലേക്ക്. അവതാർ രണ്ടാം ഭാഗമായ ‘അവതാർ; ദി വേ ഓഫ് വാട്ടർ’ എന്ന സിനിമ റിലീസാവുന്നതിനു മുന്നോടി ആയാണ് ‘അവതാര്‍’ വീണ്ടും തീയറ്ററുകളിലെത്തുക. ചിത്രത്തിൻ്റെ 4കെ എച്ച്‌ഡിആർ ത്രീഡി വേർഷൻ സെപ്തംബർ 23ന് ലോകവ്യാപകമായി റീ റിലീസ് ചെയ്യും. ഇന്ത്യയിലെ പരിമിത എണ്ണം തീയറ്ററുകളിലും സിനിമ റിലീസാവും. റീ-റിലീസിനു മുന്നോടിയായി ചിത്രത്തിൻ്റെ പുതുക്കിയ ട്രെയ്‌ലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംവിധായകൻ ജെയിംസ് കാമറൂൺ തന്നെ ട്രെയിലറും പുതിയ പോസ്റ്ററും പങ്കുവച്ചു. ലോക സിനിമയിലെ അത്ഭുതങ്ങളില്‍ ഒന്നായ ‘അവതാര്‍’ അതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കി മാറ്റിയിരുന്നു. 2009 ഡിസംബറിലാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം എത്തിയത്. ലോക സിനിമാപ്രേമിയെ വിസ്മയിപ്പിച്ച ചിത്രം വീണ്ടും ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസരമാണ് വരാന്‍ പോകുന്നത്. 4കെ എച്ച് ഡി ആറിലേക്ക് (ഹൈ ഡൈനൈമിക് റേഞ്ച്) റീ മാസ്റ്റര്‍ ചെയ്‍ത പതിപ്പാണ് ലോകമെമ്പാടും തിയറ്ററുകളില്‍…
Read More »