Month: August 2022

  • Crime

    മൃതദേഹം തിരിച്ചറിയാന്‍ സഹായം തേടി ദുബൈ പൊലീസ്

    ദുബൈ: അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ ദുബൈ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ബര്‍ ദുബൈ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിയാനാണ് പൊലീസ് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇയാളുടെ മൃതദേഹത്തില്‍ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നില്ല. ഇങ്ങനെ ഒരാളെ കാണാതായതായി ഇതുവരെ ആരും പരാതിയും നല്‍കിയിട്ടില്ല. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജിയിലാണ് ഇപ്പോള്‍ മൃതദേഹം ഉള്ളത്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബര്‍ ദുബൈ പൊലീസ് കോള്‍ സെന്ററിന്റെ (04) 901 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. #News | Do you know the man in the picture? Details:https://t.co/LyxY29QgiD#YourSecurityOurHappiness#SmartSecureTogether — Dubai Policeشرطة دبي (@DubaiPoliceHQ) August 24, 2022

    Read More »
  • Crime

    നിര്‍മ്മാണം നടക്കുന്ന വീടുകളില്‍ മോഷണം; രണ്ട് പ്രവാസികള്‍ പിടിയില്‍

    മസ്‌കറ്റ്: ഒമാനില്‍ മോഷണ കുറ്റത്തിന് രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. റുസ്താഖ് വിലായത്തിലെ നിര്‍മ്മാണം നടക്കുന്ന നിരവധി വീടുകളില്‍ മോഷണം നടത്തിയ രണ്ടു പേരെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ ഏഷ്യക്കാരാണ്. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡാണ് പ്രതികളെ പിടികൂടിയത്. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളിലാണ് ഇവര്‍ മോഷണം നടത്തിയത്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. قيادة شرطة محافظة جنوب الباطنة تلقي القبض على شخصين من جنسية آسيوية بتهمة سرقة عدة منازل قيد الإنشاء بولاية الرستاق، وتستكمل الاجراءات القانونية بحقهما#شرطة_عمان_السلطانية — شرطة عُمان السلطانية (@RoyalOmanPolice) August 24, 2022 കഴിഞ്ഞ ദിവസം വീടുകളില്‍ മോഷണം നടത്തിയ ആറു പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വീടുകളില്‍ മോഷണം നടത്തിയതിനാണ് ആറ് വിദേശികള്‍ അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ ഒരു…

    Read More »
  • Crime

    ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ചാവേറുകള്‍; അയച്ചത് പാകിസ്ഥാന്‍ സൈന്യത്തിലെ കേണലെന്ന് പിടിയിലായ ഭീകരന്‍

    ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ചാവേറുകളെ അയച്ചെന്ന് വെളിപ്പെടുത്തല്‍. അഞ്ച് പേരടങ്ങുന്ന സംഘത്തെ അയച്ചത് പാകിസ്ഥാന്‍ സൈന്യത്തിലെ കേണല്‍ യൂനസ് ആണെന്നും സൈന്യം പിടികൂടിയ ഭീകരന്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം സൈന്യം പിടികൂടിയ ഭീകരന്‍ തബ്രാക്ക് ഹുസൈന്‍ ആണ് ഇക്കാര്യങ്ങള്‍ വാര്‍ത്ത ഏജന്‍സിയോട് വെളിപ്പെടുത്തിയത്. നുഴഞ്ഞു കയറ്റ ശ്രമത്തിനിടെ സൈന്യത്തിന്റെ വെടിയേറ്റ ഇയാള്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. പരമാവധി ഇന്ത്യന്‍ സൈനികരെ വധിക്കണമെന്ന നിര്‍ദേശം നല്‍കിയാണ് പാകിസ്ഥാന്‍ കേണല്‍ തന്നെ അയച്ചതെന്നും മുപ്പതിനായിരം രൂപ ഇയാള്‍ നല്‍കിയെന്നും തബ്രാക്ക് ഹുസൈന്‍ പറയുന്നു. പാക് അധിനിവേശ കശ്മീരിലെ കൊട്‌ലി എന്ന ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഇയാള്‍. സൈന്യത്തിന്റെ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ ഇയാള്‍ സൈനിക ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ചികിത്സയുടെ ബലത്തിലാണ് രക്ഷപ്പെട്ടത്. മൂന്നോ നാലോ തീവ്രവാദികള്‍ക്കൊപ്പമാണ് നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ചത്. പാകിസ്ഥാന്‍ സൈന്യത്തിലെ കേണല്‍ ചൗധരി യൂനസാണ് നിയന്ത്രണരേഖ നുഴഞ്ഞു കയറി ഇന്ത്യന്‍ സൈനികരെ ആക്രമിക്കാന്‍ നിര്‍ദ്ദേശിച്ചത്. അതിനായുള്ള ആയുധങ്ങളുമായിട്ടാണ് നിയന്ത്രണരേഖ കടന്നതും.…

    Read More »
  • Crime

    കോരുത്തോട് ഇരട്ടക്കുട്ടികളുടെ അമ്മ കിണറ്റില്‍ മരിച്ച നിലയില്‍; കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് സൂചന

    കോട്ടയം: മുണ്ടക്കയത്തിനടുത്ത് കോരുത്തോട് ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ജലിയുടേത് കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുളള ആത്മഹത്യ എന്നാണ് പൊലീസിന്റെ നിഗമനം. പ്രണയിച്ച് വിവാഹം കഴിച്ച അഞ്ജലിയും ഭര്‍ത്താവും കുറച്ച് നാളുകളായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. മുണ്ടക്കയം കോരുത്തോട് മടുക്കയിലാണ് സംഭവം. കുരുന്നുമലയില്‍ ശ്യാമിന്റെ ഭാര്യ അഞ്ജലി എന്ന 26-കാരിയാണ് മരിച്ചത്. വീട്ടിലെ അടുക്കളയോട് ചേര്‍ന്ന കിണറ്റില്‍ ഇന്നലെ രാവിലെയാണ് അഞ്ജലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കാഞ്ഞിരപ്പളളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പിന്നീട് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. അഞ്ജലി സ്വയം കിണറ്റില്‍ ചാടി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ അനുമാനം. വീട്ടില്‍ ഭര്‍ത്താവുമായുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ദിവസങ്ങളായി അഞ്ജലി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന സൂചനയും പൊലീസിന് കിട്ടിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കൂ എന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു. ആറു…

    Read More »
  • Crime

    വീട്ടിനകത്ത് ഹാന്‍സ് കൂമ്പാരം, 35 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍

    ചെങ്ങന്നൂര്‍: പാണ്ടനാട്ടില്‍ 35 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഒരാള്‍ അറസ്റ്റില്‍. ഡാന്‍സാഫ് സംഘവും ചെങ്ങന്നൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പന്നത്തിന്റെ വന്‍ശേഖരം പിടികൂടിയത്. കേസ്സില്‍ പരുമല താഴ്ചയില്‍ വാലുപറമ്പില്‍ ജിജോയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന പാണ്ടനാട്ടെ വീട്ടില്‍ നിന്നാണ് 72,000 പാക്കറ്റ് ഹാന്‍സ് പിടികൂടിയത്. പ്രതിയുടെ വീട്ടില്‍ നിന്നും മൂന്ന് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പിടിയിലായ ജിജോയെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കും.

    Read More »
  • Crime

    രണ്ടര വര്‍ഷം മുമ്പ് അബുദാബിയില്‍ മരിച്ച ചാലക്കുടിക്കാരിയുടെ മൃതദേഹം ഇന്ന് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

    ചാലക്കുടി: രണ്ടര വര്‍ഷം മുമ്പ് അബുദാബിയില്‍ മരിച്ച ചാലക്കുടി സ്വദേശി ഡെന്‍സിയുടെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും. നോര്‍ത്ത് ചാലക്കുടി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ച മൃതദേഹം രാവിലെ ഒന്‍പതരയോടെ പുറത്തെടുക്കും. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് റീ പോസ്റ്റ് മോര്‍ട്ടം. നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്‍ കൊലക്കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫാണ് ഡെന്‍സിയേയും അബുദാബിയിലെ സ്ഥാപന ഉടമ ഹാരിസിനെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഷൈബിന്‍ അഷ്‌റഫിന്റെ ബിസിനസ് പങ്കാളിയായിരുന്നു ഹാരിസ്. 2020 മാര്‍ച്ച് 5 -നാണ് ഹാരിസും ഡെന്‍സിയും കൊല്ലപ്പെടുന്നത്. ഡെന്‍സിയെ കൊന്നശേഷം, ഹാരിസ് ആത്മഹത്യ ചെയ്തു എന്നായിരുന്നു അബുദാബി പൊലീസ് കരുതിയിരുന്നത്. എന്നാല്‍ കടുതല്‍ വെളിപ്പെടുത്തലുകളും മൊഴിയും വന്നതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്താന്‍ പൊലീസിന് ഇരിങ്ങാലക്കുട ആര്‍ഡിഒ അനുമതി തേടിയത്. കേസ് അന്വേഷിക്കുന്ന നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. ഏബ്രഹാം നല്‍കിയ അപേക്ഷയിലായിരുന്നു നടപടി. ചാലക്കുടി സെന്റ് ജോസഫ് പള്ളിയില്‍ സംസ്‌കരിച്ച മൃതദേഹം…

    Read More »
  • Local

    ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

      കുന്നംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം മാന്തടത്ത് കെഎസ്ആർടിസി ബസിലിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഒതളൂർ തെക്കത്ത് വളപ്പിൽ സുനിയുടെ മകൻ അശ്വിൻ (18) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത സുഹൃത്ത് അഭിരാമിനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടരമണിയോടെയാണ് അപകടം. ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് വന്നിരുന്ന അശ്വിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കെഎസ്ആർടിസി ബസ്സിന്റെ സൈഡിൽ ഇടിച്ച് മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അശ്വിൻ മരണപ്പെടുകയായിരുന്നു. മൃതദേഹം ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • India

    എന്‍ഡോസള്‍ഫാന്‍: കര്‍ണ്ണാടകയിലെ ഇരകള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത കേരളത്തിനുണ്ടെന്ന് കേന്ദ്രം

    കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കര്‍ണ്ണാടക സ്വദേശികള്‍ക്കും കേരളം നഷ്ടപരിഹാരം നല്‍കണമെന്നു കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴാണു കേന്ദ്ര സര്‍ക്കാരിന്റെ ഈ ആവശ്യം കര്‍ണ്ണാടകയിലെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. ആദ്യമായാണു ഇത്തരത്തിലുള്ള അവകാശവാദം സുപ്രീംകോടതിയില്‍ വരുന്നത്. സുപ്രീംകോടതി നിര്‍ദ്ദേശിക്കുന്നപക്ഷം വന്‍ ബാധ്യതയാകും കേരളത്തിനുമേല്‍ വരിക. കേരളത്തിലെ ദുരിതബാധിതര്‍ക്കുള്ള അഞ്ചു ലക്ഷം രൂപയുടെ ധനസഹായം ഇതുവരെ കൊടുത്തു തീര്‍ക്കാനായിട്ടുമില്ല. ദുരന്തത്തിനിടയാക്കിയ തോട്ടങ്ങളും അതിനു കാരണക്കാരായ കീടനാശിനി കമ്പനി നിലനിന്നതും കേരളത്തിലായതിനാല്‍ നഷ്ടപരിഹാരം കണ്ടെത്തി നല്‍കാന്‍ കേരളത്തിനു ബാധ്യതയുണ്ടെന്നാണു കര്‍ണ്ണാടകയിലെ അസി. സോളിസിറ്റര്‍ ജനറലിന്റെ വാദം. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നിരവധി പരാതികള്‍ കര്‍ണ്ണാടക െഹെക്കോടതിയില്‍ നിലവിലുണ്ട്. അതിന്റെ വിശദാംശങ്ങള്‍ അടുത്ത സിറ്റിംഗില്‍ ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഈ വിഷയത്തില്‍ കര്‍ണ്ണാടക െഹെക്കോടതിയുടെ നിലപാടുണ്ടെങ്കില്‍ അതും അറിയിക്കണം. എന്നാല്‍, കേരള സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഈ വിഷയത്തില്‍ മറുപടി നല്‍കിയില്ല. ഇക്കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിനും ബാധ്യതയുണ്ടെന്നാണു കേരളത്തിന്റെ നിലപാട്. ബാധ്യത കേരളത്തിനല്ല. സംസ്ഥാനത്തിനു പുറത്തുപോയി…

    Read More »
  • India

    പാക് ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സുരക്ഷാസേന തകര്‍ത്തു; രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

    ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സുരക്ഷാസേന തകര്‍ത്തു. കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ നടന്ന കുഴിബോംബ് സ്‌ഫോടനത്തിന്റെ സി.സി. ടിവി ദൃശ്യം വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. അതിര്‍ത്തിയോടു ചേര്‍ന്ന പുഖാര്‍നി ഗ്രാമത്തിലാണ് തിങ്കളാഴ്ച രാത്രി ഒരു സംഘം ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഒരു ഭീകരന്‍ കുഴിബോംബില്‍ ചവുട്ടിയതോടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് രാവിലെ സൈന്യം നടത്തിയ തെരച്ചിലിലാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പ്രതിരോധ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.

    Read More »
  • Kerala

    തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി രൂപീകരിച്ചു: മന്ത്രി എം.വി. ഗോവിന്ദന്‍

    തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി രൂപീകരിച്ചതായി മന്ത്രി എം.വി. ഗോവിന്ദന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിനുള്ള കരട് ചട്ടങ്ങള്‍ തയാറാക്കി വരികയാണ്. ഈ വര്‍ഷത്തില്‍ ആറു കോടി തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. കേരളം ആവശ്യപ്പെട്ടപ്രകാരം അത് 10.32 കോടി തൊഴില്‍ദിനങ്ങളാക്കി മാറ്റണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും മന്ത്രി വ്യക്തമാക്കി. തൊഴില്‍ ദിനങ്ങളുടെ കുറവും വേതനക്കുറവും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഇ.എസ്.ഐയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കേന്ദ്രമാണ് തീരുമാനിക്കേണ്ടത്. തൊഴിലുടമ കേന്ദ്രമാണ്. കേന്ദ്രമാണ് വിഹിതം അടയ്‌ക്കേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

    Read More »
Back to top button
error: