ചെറുതോണി: പനിക്ക് ചികിത്സതേടിയെത്തിയ പത്താം ക്ലാസുകാരി ഗര്‍ഭിണിയെന്ന് പരിശോധനാഫലം. സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. ഹൈറേഞ്ചിലെ ഒരു പ്രമുഖ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനഞ്ചുകാരിയാണ് പീഡനത്തിലൂടെ ഗര്‍ഭിണിയായത്.
പെണ്‍കുട്ടിക്ക് പനി വന്നതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ചികിത്സയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞത്. കുട്ടി സ്ഥിരമായി സ്കൂളില്‍ വരാതിരുന്നതിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ കുട്ടിയുടെ വീട്ടിലനേ്വഷിച്ചിരുന്നു.
ഇതിനിടെയാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്റര്‍, പോലീസ് എന്നിവടങ്ങളില്‍ വിവരമറിയിച്ചു.
തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പോക്സോ ചുമത്തി അയല്‍വാസിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അയല്‍വാസിയുമായി പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു എന്നാണ് പറയപ്പെടുന്നത്.