അടിമാലി: വീടിനുള്ളില്‍ കയറിയ കൂറ്റന്‍ രാജവെമ്പാലയെ മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ പിടികൂടി കാട്ടില്‍വിട്ട് വനപാലകര്‍.
കുരിശുപാറ കോട്ടപ്പാറ ചന്ദ്രന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയോടെ വന്‍ പാമ്പിനെ കണ്ടത്. ഉടന്‍ വനപാലകരെയും ആര്‍.ആര്‍.ടി. സംഘത്തെയും അറിയിച്ചു.
ദേവികുളത്തെ റവന്യൂ റെസ്‌ക്യൂ സംഘവും കൂമ്പന്‍പാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിനു കീഴിലെ സ്‌നേക്ക് റെസ്‌ക്യൂ സംഘവും ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കൂറ്റന്‍ പാമ്പിനെ വലയിലാക്കിയത്.
പതിനഞ്ച് അടിയോളം നീളമുള്ള രാജവെമ്പാലയെയാണ് വീട്ടില്‍നിന്നും പിടികൂടിയത്. ചാക്കിലാക്കിയ രാജവെമ്പാലയെ പിന്നീട് നേര്യമംഗലം ഉള്‍വനത്തില്‍ തുറന്നുവിട്ടു.