Month: August 2022
-
India
ഗുണഭോക്താവിന് 5 ലക്ഷം രൂപ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി, കാര്‍ഡ് ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ആയുഷ്മാന്‍ ഭാരത് കാര്‍ഡില്‍ ആരോഗ്യ പദ്ധതികളുടെ പേരും ലോഗോയും ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ച് കേന്ദ്രം. ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ അതോറിറ്റിയ്‌ക്കാണ് ഇതിന്റെ ചുമതല. ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റു സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും ലോഗോ ഉപയോഗിക്കുമെന്നും അറിയിച്ചു. ലോഗോയും സംസ്ഥാന ആരോഗ്യ പദ്ധതികളുടെ പേരുകളും ഉപയോഗിച്ചാകും കോ-ബ്രാന്‍ഡ് ചെയ്യുക. ഇംഗ്ലീഷും പ്രാദേശിക ഭാഷയും കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തും. അര്‍ഹരായ ഓരോ ഗുണഭോക്താവിനും പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പിഎം-ജെഎവൈ. 1,949-ഓളം ചികിത്സകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 2011ലെ സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം, പദ്ധതിയ്‌ക്ക് കീഴില്‍ ഏകദേശം 10.74 കോടി ഗുണഭോക്തൃ കുടുംബങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ 14.12 കോടി പേര്‍ക്ക് ആയുഷ്മാന്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Read More » -
Crime
യുവാവിനെ കൊന്ന് മൃതദേഹം പുഴയ്ക്കരികിൽ ഉപേക്ഷിച്ചു, 3 പേർ കസ്റ്റഡിയിൽ
പാലക്കാട് നഗരാതിർത്തിയിലെ യാക്കരയിൽ കേവലം 21 വയസുകാരനായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പുഴയ്ക്കരികിൽ ഉപേക്ഷിച്ചു. പട്ടഞ്ചേരി സ്വദേശി സുവീഷ് ആണ് കൊല്ലപ്പെട്ടത്. തിരിച്ചറിയാനാകാത്ത സ്ഥിതിയിലായിരുന്നു മൃതദേഹം. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നാഴ്ച മുന്‍പ് സുവീഷിനെ കാണാതായതാണ്. തുടർന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തിയത്. ലഹരി ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്കു കാരണമെന്നാണ് പൊലീസ് നിഗമനം.
Read More » -
Kerala
ഞായർ പ്രവൃത്തി ദിനമാക്കുന്നതിനെതിരെ സിറോ മലബാർ സഭ, വിഴിഞ്ഞം സമരത്തിന് പിന്തുണ
കൊച്ചി: ഞായർ പ്രവൃത്തി ദിനമാക്കുന്നതിനെതിരെ സിറോ മലബാർ സഭ. ഫയല്‍ തീര്‍പ്പാക്കാന്‍ എന്ന പേരില്‍ ചില വകുപ്പുകള്‍ ആവര്‍ത്തിച്ച് ഉത്തരവിറക്കുകയാണ്. ഇത് പുനപരിശോധിക്കണം എന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു. ഞായറാഴ്ച പരീക്ഷകൾ ക്രമീകരിക്കുന്നത് ക്രൈസ്തവരുടെ അവസരം ഇല്ലാതാകും. ഇതിന് പിന്നിൽ ചില നിക്ഷിപ്ത താല്പര്യമുണ്ട്. ഇത്തരം നീക്കം തിരിച്ചറിഞ്ഞ് തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു. അതേസമയം വിഴിഞ്ഞം സമരത്തിന് സിറോ മലബാര്‍ സഭ സിനിഡ് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വന്‍കിട കമ്പനികള്‍ക്കായി തീരവാസികള്‍ കുടിയൊഴിക്കപ്പെടുകയാണ്. സമരത്തിന്‍റെ ആത്മാര്‍ത്ഥതയെ ചോദ്യംചെയ്യുന്ന നടപടി അപലപനീയമെന്നും സിറോ മലബാര്‍ സഭ കുറ്റപ്പെടുത്തി. സിറോ മലബാർ സഭയിൽ മൂന്ന് പുതിയ സഹായ മെത്രാന്മാർ കൂടി. മാനന്തവാടി രൂപതയുടെ സഹായ മെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും, ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചത്. സിറോ…
Read More » -
Kerala
നഗരസഭ വ്യവസായ സംരംഭം പൂട്ടിച്ചു, പ്രതികാര നടപടിയിൽ മനംനൊന്ത് ‘അന്ത്യ മൊഴി’ നവ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്ത് വ്യവസായിയും ഭാര്യയും അപ്രത്യക്ഷരായി
തലശേരി നഗരസഭ പ്രതികാരബുദ്ധിയോടെ തങ്ങളുടെ ഫര്‍ണിച്ചര്‍ ഫാക്ടറി പൂട്ടിച്ചതിൽ മനംനൊന്ത് നാടുവിട്ട ദമ്പതികളെ കണ്ടെത്താനായില്ല. വ്യവസായ അവാര്‍ഡ് ജേതാക്കളായ രാജ്കബീര്‍(58) ഭാര്യ ശ്രീദിവ്യ(48) എന്നിവരെയാണ് രണ്ടു ദിവസമായി കാണാതായിരിക്കുന്നത്. ഇവര്‍ പാലക്കാടുവഴി കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായതിനെ തുടര്‍ന്ന് പാനൂര്‍ പോലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. കൈയേറ്റം നടത്തി എന്നാരോപിച്ച് തലശേരി നഗരസഭ ഫര്‍ണിച്ചര്‍ കമ്പിനി അടച്ചുപൂട്ടിയതിനെ തുടര്‍ന്നാണ് ദമ്പതികള്‍ നാടുവിട്ടത്. തലശേരി നഗരസഭയിലെ എരഞ്ഞോളി വ്യവസായ പാര്‍ക്കിലാണ് ദമ്പതികള്‍ വ്യവസായ പാര്‍ക്ക് നടത്തിവന്നത്. ഫര്‍ണിച്ചര്‍ സ്ഥാപനത്തിന്റെ ഉടമകളായ പ്രശസ്തബാലസാഹിത്യകാരനും അധ്യാപക അവാര്‍ഡ് ജേതാവുമായിരുന്ന കെ തായാട്ടിന്റെ മകന്‍ പാനൂര്‍ താഴെവീട്ടില്‍ രാജ്കബീര്‍, ഭാര്യ ശ്രീദിവ്യ എന്നിവരെയാണ് ചൊവ്വാഴ്ച്ച വൈകുന്നേരം മുതൽ കാണാതായത്. മികച്ച വ്യവസായികളെന്ന നിലയില്‍ മന്ത്രി പി. രാജീവില്‍ നിന്നും കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ നോര്‍ത്ത്മലബാര്‍ ചേംബര്‍ കൊമേഴ്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ സംരഭകനാണ് രാജ്കബീര്‍. എരഞ്ഞോളിയില്‍ തലശേരി നഗരസഭയിലെ വ്യവസായ പാര്‍ക്കിലാണ് ദമ്പതികള്‍…
Read More » -
Kerala
‘ജനങ്ങളെ വിശ്വാസത്തിലെടുത്തില്ല, അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു’,കെ റെയിലില്‍ സര്‍ക്കാരിന് വീഴ്ചയെന്ന് സിപിഐ
തൃശ്ശൂര്‍: കെ റെയിലിൽ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട്. വീഴ്ച കോൺഗ്രസും ബിജെപിയും രാഷ്ട്രീയമായി മുതലെടുത്തു. പാരിസ്ഥിതിക ആഘാതവും സാമൂഹിക ആഘാതവും സംബന്ധിച്ച് ജനങ്ങൾക്ക് ഇടയിൽ സംശയങ്ങൾ ഉണ്ടായി. മഞ്ഞക്കുറ്റി കുഴിച്ചിടാൻ ഉദ്യോഗസ്ഥർ കാണിച്ച അനാവശ്യ തിടുക്കം എരിതീയിൽ എണ്ണ ഒഴിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്ന കാഴ്ചപ്പാടിന് പകരം പദ്ധതി അടിച്ചേൽപ്പിക്കാനുള്ള നീക്കം ഭരണ നേതൃത്വം സ്വീകരിച്ചെന്നും റിപ്പോർട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയൻ, പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനുമടക്കമുളള നേതാക്കളെയും രൂക്ഷഭാഷയിൽ വിമര്‍ശിച്ച് സിപിഐ തൃശൂർ ജില്ലാ സമ്മേളനം. ഇടത് സർക്കാരിന്‍റെ തുടർഭരണം സിപിഎം ഹൈജാക്ക് ചെയ്തുവെന്ന് മറ്റ് ജില്ലകളിലേതിന് സമാനമായ രീതിയിൽ തൃശൂരിലും വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ നൽകുന്ന തരത്തിൽ സിപിഐ മന്ത്രിമാർ പോലും പ്രവർത്തിക്കുന്നത് പാർട്ടിക്ക് നാണക്കേടാണെന്നും ജില്ലാ സമ്മേളനത്തിൽ അഭിപ്രായമുണ്ടായി. ഇടതുമുന്നണിയെ ശക്തമാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെങ്കിലും സ്വന്തം പാർട്ടിയെ ചെറുതാക്കി കാണുന്നത് ശരിയല്ലെന്നും മണ്ഡലം കമ്മിറ്റിയംഗങ്ങൾ അഭിപ്രായപ്പെട്ടു. ഒരു…
Read More » -
Sports
വാക്‌സിന്‍ എടുക്കില്ലെന്ന നിലപാടിലുറച്ച് ജോക്കോവിച്ച്; യുഎസ് ഓപ്പണില്‍ മത്സരിക്കില്ലെന്നും ജോക്കോ
നൊവാക് ജോക്കാവിച്ച് യുഎസ് ഓപ്പണില്‍ മത്സരിക്കില്ല. ജോക്കോ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.’നിര്‍ഭാഗ്യവശാല്‍ എനിക്ക് ഇത്തവണ യുഎസിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണക്കും ഞാന്‍ നന്ദി പറയുന്നു. സഹതാരങ്ങള്‍ക്ക് ഞാന്‍ ആശംസ നേരുന്നു. അടുത്ത മത്സരത്തിനുളള അവസരത്തിനായി ഞാന്‍ പോസിറ്റീവായി കാത്തിരിക്കും,’ ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
Read More » -
LIFE
ജോജു ജോര്‍ജിന്റെ ‘പീസ്’ നാളെ തിയറ്ററുകളില്‍
ജോജു ജോർജ് നായകനാകുന്ന പുതിയ സിനിമയാണ് ‘പീസ്’. നവാഗതനായ സന്‍ഫീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൻഫീർ തന്നെയാണ് ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്. ഏറെ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്ന് പ്രമോഷണല്‍ മെറ്റീരിയലുകളില്‍ നിന്ന് വ്യക്തമായ ‘പീസ്’ ഓഗസ്റ്റ് 26ന് തീയറ്ററുകളില്‍ എത്തും. ആശാ ശരത്ത്, രമ്യാനമ്പീശൻ, അനിൽ നെടുമങ്ങാട്. സിദ്ധിഖ്, മാമുക്കോയ, അതിഥി രവി, ശാലു റഹിം, വിജിലേഷ്, പോളി വൽസൻ, ഷാലു റഹീ, അര്‍ജുൻ സിംഗ്, തുടങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമയാണ് ‘പീസ്’. തൊടുപുഴ, ഇടുക്കി, എറണാകുളം എന്നിവടങ്ങളിലായാണ് പീസ് ചിത്രീകരിച്ചത്. ചിത്രത്തിന്‍റേതായി പുറത്തുവന്ന ‘കള്ളത്തരം’ പാട്ട് ഏറെ ശ്രദ്ധനേടിയിരുന്നു. ജോജു ജോർജ്ജാണ് ഗാനം ആലപിച്ചത്. ദയാപരൻ, ജോജു ജോർജ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്ക്രിപ്റ്റ് ഡോക്ടർ പിക്ച്ചേഴ്സിന്റെയും അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും ബാനറിൽ ആണ് ‘പീസി’ന്റെ നിര്‍മാണം, സംവിധായകന്‍റെ തന്നെ കഥയ്ക്ക് സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്‍വര്‍…
Read More » -
Local
ന്യൂമാഹിയിൽ മത്തിപ്പറമ്പിൽ വച്ച് സ്കൂട്ടർ യാത്രിക ലോറിയിടിച്ച് മരിച്ചു
സ്കൂട്ടർ യാത്രിക ലോറിയിടിച്ച് മരിച്ചു. വേലായുധൻ മൊട്ടയിലെ ബൈത്തുൽ ആയിഷയിലെ താഹിറ(38)യാണ് മരണപ്പെട്ടത്. മത്തിപ്പറമ്പ് ചേടിപറമ്പത്ത് ഹൗസിലെ മുഹമ്മദിന്റെയും സൈനബയുടെയും മകളാണ് ഭർത്താവ്: ഫൈസൽ (ഒമാൻ) മക്കൾ : ഫിദ, ഫർഹാൻ, ഫൈസാൻ. ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. മകളുടെ സ്കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുമ്പോൾ സേട്ടുമുക്ക് ഭാഗത്തു നിന്ന് വന്ന ചരക്ക് ലോറി സ്കൂട്ടറിന്റെ പിറകിലിടിക്കുകയായിരുന്നു. ലോറി സമീപത്തെ വീട്ടുമതിലിലും വൈദ്യുതി തൂണിലും ഇടിച്ചാണ് നിന്നത്. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം നാളെ ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ നടക്കും
Read More » -
NEWS
സൗദി അറേബ്യയില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ച് രണ്ട് മരണം
റിയാദ്: സൗദി അറേബ്യയില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരണപ്പെട്ടു. മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. മക്ക നഗര പ്രാന്തത്തിൽ ലൈത്ത് – ഗമീഖ റോഡിൽ ആണ് അപകടം. സ്വദേശി യുവാക്കൾ ആണ് അപകടത്തിൽ പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. മക്കയില്‍ ലൈത്ത് – ഗമീഖ റോഡിലെ സുരക്ഷാ നിലവാരം ഉയർത്താൻ ശ്രമങ്ങൾ തുടരുന്നതായി അറിയിച്ചുകൊണ്ട് സൗദി അറേബ്യയിലെ ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയം ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്കകമാണ് ഇതേ റോഡില്‍ തന്നെ അപകടമുണ്ടായത്. പൊതുവെ അപകടങ്ങൾ പതിവായ ഈ റോഡിൽ അപകടങ്ങൾക്ക് തടയിടാൻ അടിയന്തര പോംവഴികൾ ഉണ്ടാക്കണമെന്ന് ദീർഘ കാലമായി ഇവിടെയുള്ള പ്രദേശവാസികൾ ആവശ്യപ്പെട്ടുവരികയാണ്.
Read More » -
Kerala
ചെറ്റച്ചൽ സമരഭൂമിയിൽ പട്ടയം വിതരണം ചെയ്തു
തിരു: ഭൂപ്രശ്നങ്ങളിൽ ശരിയായ ഇടപെടൽ നടത്തി അർഹരായവരെ എൽ ഡി എഫ് സർക്കാർ ഭൂമിക്ക് അവകാശികളാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം ചെറ്റച്ചലിൽ 20 വർഷമായി തുടരുന്ന ഭൂസമരം തീർപ്പാക്കി ഭൂമി വിതരണം ചെയ്യുകയായിരുന്നു മന്ത്രി. സ്വന്തമായി ഭൂമിയും തല ചായ്ക്കാനൊരിടവും ഏതൊരു വ്യക്തിയുടേയും ജീവിത സ്വപ്നങ്ങളിലൊന്നാണ്. എന്നാല്‍, ഇവിടെ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥകളാല്‍ അതിന് കഴിയാതെപോയ അനേകായിരം മനുഷ്യരുണ്ട്. ഇവരിലേറെ പങ്കും പാർശ്വവത്കരിക്കപ്പെട്ട പട്ടികജാതി പട്ടികവർഗ്ഗ വിഭാഗ ജനതയാണ്. ഭൂമിയും വീടുമടക്കം ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങള്‍ രണ്ടാം പിണറായി സർക്കാർ ഇവർക്കായി നടപാക്കി വരികയാണ്. നടപടിക്രമങ്ങൾ പൂർത്തിയായി എല്ലാവർക്കും ഭൂമി കൈമാറുന്നതിന് അൽപ്പ സമയം കൂടി എടുക്കും. അതോടെ തിരുവനന്തപുരം ജില്ല ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാരില്ലാത്ത ജില്ലയായി മാറും. ഇത് കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റാനുള്ള ചുവടുവെയ്പ്പ്പുകളിലൊന്നാണെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി. അഡ്വ . ജി സ്റ്റീഫൻ അധ്യക്ഷനായി. വിതുര, കുറ്റിച്ചൽ ഗ്രാമപഞ്ചായത്തുകളിലെ ചെറ്റച്ചൽ, പാങ്കാവ് എന്നീ പട്ടികവർഗ്ഗ…
Read More »