KeralaNEWS

ചെറ്റച്ചൽ സമരഭൂമിയിൽ പട്ടയം വിതരണം ചെയ്തു

 

തിരു: ഭൂപ്രശ്നങ്ങളിൽ ശരിയായ ഇടപെടൽ നടത്തി അർഹരായവരെ എൽ ഡി എഫ് സർക്കാർ ഭൂമിക്ക് അവകാശികളാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം ചെറ്റച്ചലിൽ 20 വർഷമായി തുടരുന്ന ഭൂസമരം തീർപ്പാക്കി ഭൂമി വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

സ്വന്തമായി ഭൂമിയും തല ചായ്ക്കാനൊരിടവും ഏതൊരു വ്യക്തിയുടേയും ജീവിത സ്വപ്നങ്ങളിലൊന്നാണ്. എന്നാല്‍, ഇവിടെ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥകളാല്‍ അതിന് കഴിയാതെപോയ അനേകായിരം മനുഷ്യരുണ്ട്.
ഇവരിലേറെ പങ്കും പാർശ്വവത്കരിക്കപ്പെട്ട പട്ടികജാതി പട്ടികവർഗ്ഗ വിഭാഗ ജനതയാണ്. ഭൂമിയും വീടുമടക്കം ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങള്‍ രണ്ടാം പിണറായി സർക്കാർ ഇവർക്കായി നടപാക്കി വരികയാണ്.

നടപടിക്രമങ്ങൾ പൂർത്തിയായി എല്ലാവർക്കും ഭൂമി കൈമാറുന്നതിന് അൽപ്പ സമയം കൂടി എടുക്കും. അതോടെ തിരുവനന്തപുരം ജില്ല ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാരില്ലാത്ത ജില്ലയായി മാറും. ഇത് കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റാനുള്ള ചുവടുവെയ്പ്പ്പുകളിലൊന്നാണെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.

അഡ്വ . ജി സ്റ്റീഫൻ അധ്യക്ഷനായി.
വിതുര, കുറ്റിച്ചൽ ഗ്രാമപഞ്ചായത്തുകളിലെ ചെറ്റച്ചൽ, പാങ്കാവ് എന്നീ പട്ടികവർഗ്ഗ സങ്കേതങ്ങളിലെ 128 കുടുംബങ്ങൾക്കാണ് 73 ഏക്കർ ഭൂമി നൽകിയത്. ലാന്റ് ബാങ്ക് പദ്ധതിയിൽ പൂവച്ചൽ പഞ്ചായത്തിലെ 9 കുടുംബങ്ങൾക്കും ഭൂമി കൈമാറി. മന്ത്രിമാരായ അഡ്വ . ജി. ആർ അനിൽ, ആന്റണി രാജു , ഡി കെ മുരളി എം എൽ എ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .

 

Back to top button
error: