Month: August 2022

  • Tech

    രണ്ട് വർഷം കൊണ്ട് ഷവോമി ഇന്ത്യയിലെത്തിച്ചത് 7 ദശലക്ഷം 5ജി സ്മാർട്ട്‌ഫോണുകൾ

    ഇന്ത്യയിൽ ഒന്നിലധികം നികുതി വെട്ടിപ്പ് ആരോപണങ്ങൾ നേരിടുന്ന ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി രണ്ട് വർഷം കൊണ്ട് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത് 7 ദശലക്ഷത്തിലധികം 5 ജി സ്‌മാർട്ട്‌ഫോണുകൾ. 2020 മെയ് മുതൽ 2022 ജൂൺ വരെ 7 ദശലക്ഷത്തിലധികം 5 ജി സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്‌തെന്ന്  ഷവോമി കമ്പനിയാണ് അറിയിച്ചത്. ഉപഭോക്താക്കളുടെ താൽപ്പര്യത്തിന്റെ തെളിവാണ് ഇതെന്ന് ഷവോമി കമ്പനി ട്വീറ്റ് ചെയ്തു. രാജ്യത്ത് വരാനിരിക്കുന്ന 5 ജി യുഗത്തിലേക്കുള്ള മാറ്റാതെ അതിവേഗം സ്വീകരിക്കയാണ് ഇന്ത്യ എന്നും കമ്പനിയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിൽ നന്ദി ഉണ്ടെന്നും കമ്പനി ട്വീറ്റിൽ പറയുന്നു. 2022 ലെ രണ്ടാം പാദത്തിൽ ഇന്ത്യയിലേക്കുള്ള 5 ജി സ്‌മാർട്ട്‌ഫോണുകളുടെ കയറ്റുമതിയിൽ രണ്ടാം സ്ഥാനമായിരുന്നു ഷവോമിക്ക് ഉണ്ടായിരുന്നത്. 2022 ഏപ്രിലിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഷവോമി ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 5,555 കോടിയിലധികം രൂപ പിടിച്ചെടുത്തു.കമ്പനിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റ്…

    Read More »
  • LIFE

    സോഷ്യല്‍ മീഡിയയില്‍ മതചിഹ്നങ്ങളെ അപമാനിച്ചു; ബഹ്റൈനില്‍ രണ്ട് പേര്‍ക്കെതിരെ അടുത്തയാഴ്ച വിധി

    മനാമ: ടിക് ടോക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ വഴി മത ചിഹ്നങ്ങളെ അപമാനിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്‍തതിന്റെ പേരില്‍ പിടിയിലായ രണ്ട് പേര്‍ക്കെതിരെ ബഹ്റൈന്‍ ലോവര്‍ ക്രിമിനല്‍ കോടതി അടുത്തയാഴ്ച ശിക്ഷ വിധിക്കും. കേസിലെ രേഖകളും സാക്ഷിമൊഴികളും അന്വേഷണ റിപ്പോര്‍ട്ടുകളും വിശദമായി പരിശോധിച്ച കോടതി അടുത്ത ബുധനാഴ്ച ശിക്ഷ വിധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ രണ്ട് പേരില്‍ ഒരാള്‍ 17 വയസുകാരനാണ്. മത ചിഹ്നങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ച് ബഹ്റൈനിലെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം അന്വേഷണം നടത്തിയാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഇരുവരെയും അറസ്റ്റ് ചെയ്‍തത്. രണ്ട് പ്രതികളെയും വളരെ വേഗം തന്നെ തിരിച്ചറിയാന്‍ സാധിച്ചുവെന്നും തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നേരത്തെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ടെലികോം ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്‍തതായും മത ചിഹ്നങ്ങളെ അപമാനിച്ചതായും ഇരുവരും കുറ്റസമ്മതം നടത്തിയെന്നാണ് അധികൃതര്‍ അറിയിച്ചത്. പ്രായപൂര്‍ത്തായാകാത്ത…

    Read More »
  • Kerala

    ഡ്രൈവിംഗിനിടെ കെ സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ ഫോണ്‍വിളി, തടഞ്ഞ് യാത്രക്കാര്‍; നടപടിയെടുത്ത് എംവിഡി

    തിരുവനന്തപുരം: നിറയെ യാത്രക്കാരുമായി വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് കെ സ്വിഫ്റ്റ് ബസ് ഡ്രൈവര്‍. മൊബൈലിൽ സംസാരിച്ച് അപടകരമാം വിധമുള്ള ഡ്രൈവിംഗ് തുടര്‍ന്നതോടെ സംഭവം മോട്ടോർ വാഹന വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെടുത്തി യാത്രക്കാരും നാട്ടുകാരും. ഫോണ്‍വിളി ശ്രദ്ധയില്‍പ്പെട്ടതോടെ ബസ് പിടികൂടി ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. തിരുവനന്തപുരത്താണ് തിരക്കുള്ള റോഡിലൂടെ കെ സ്വിഫ്റ്റ് ബസ് ഡ്രൈവര്‍ നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ചത്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേയ്ക്ക് യാത്രക്കാരുമായി പോയ ബസിലെ ഡ്രൈവറാണ് വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫോണ്‍വിളി തുടര്‍ന്നതോടെ ബസ്സിലെ യാത്രക്കാർ മോട്ടോര്‍ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ബസ് വെഞ്ഞാറമൂടിന് സമീപം തൈക്കാട് എത്തുമ്പോൾ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിക്കുന്നത് നാട്ടുകാരിൽ ചിലർ വീഡിയോ എടുത്തിരുന്നു. ആളുകള്‍ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർ പെട്ടെന്ന് ഫോൺ മാറ്റി വയ്ക്കുകയും കൈകൊണ്ട് ആംഗ്യം കാണിച്ച് കടന്നു പോവുകയും ചെയ്തു. ഇത് കണ്ട…

    Read More »
  • Crime

    ഡെൻസിയുടെ റീ പോസ്റ്റുമോർട്ടം പൂർത്തിയായി

    ചാലക്കുടി: അബുദാബിയിൽ രണ്ടരവർഷം മുന്പ് അതിദാരുണമായി കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി ഡെൻസിയുടെ റീ പോസ്റ്റുമോർട്ടം പൂർത്തിയായി. രാവിലെ ഒന്‍പതരയോടെ നോർത്ത് ചാലക്കുടി സെന്‍റ്. ജോസഫ്സ് പള്ളിയിലെ കല്ലറയിൽ നിന്ന് മൃതദേഹം പുറത്തെടുത്തായിരുന്നു റീ പോസ്റ്റ്മോർട്ടം. ഡെൻസിയുടേയും അബുദാബിയിലെ സ്ഥാപന ഉടമ ഹാരിസിന്‍റേയും കൊലപാതകത്തിന് പിന്നിൽ പാരമ്പര്യ വൈദ്യൻ കൊലക്കേസ് പ്രതി ഷൈബിൻ അഷ്റഫാണെന്ന സൂചനയിലാണ് പൊലീസ്. 2020 മാർച്ച് 5 ഡെൻസിയും ഹാരിസും കൊല്ലപ്പെട്ടു 2020 മാർച്ച് 5 ന് അബുദാബിയിൽ വെച്ച് സ്വകാര്യ കന്പനിയുടെ ഉടമസ്ഥനായ ഹാരിസിനെയു൦ ജീവനക്കാരി ഡെൻസിയെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റീ പോസ്റ്റുമോ൪ട്ട൦.മൈസൂരുവിലെ പാരമ്പര്യ വൈദ്യനായിരുന്ന ഷാബാ ഷെരീഫ് കൊലക്കേസിലെ 5 കൂട്ടുപ്രതികളാണ് മൊഴി നൽകിയത്. ഇതേ കേസിലെ മുഖ്യ സൂത്രധാരൻ ഷൈബിൻ അഷ്റഫിന്റെ നിർദ്ദേശപ്രകാരമാണ് കൃത്യ൦ നടത്തിയത് എന്നായിരുന്നു വെളിപ്പെടുത്തൽ.ഷൈബീൻ അഷ്റഫിന്റെ വാടക കൊലയാളികളാണ് ഇവർ.തുടർന്നാണ് നിലമ്പൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സ൦ഘ൦ റീ പോസ്റ്റുമോ൪ട്ടത്തിന് നടപടികൾ തുടങ്ങിയത്. ഡെൻസിയെ…

    Read More »
  • Tech

    ചാര്‍ജറിന് ഇനി പണം മുടക്കണം; ഇന്ത്യയിലും റെഡ്മി ഫോണിനൊപ്പം ചാര്‍ജറില്ല

    വിലക്കുറവില്‍ അത്യാധുനിക സൗകര്യങ്ങളുമായി വിപണിയില്‍ സ്വീകാര്യത നേടിയ ബ്രാന്‍ഡാണ് ഷാവോമിയും ഷാവോമിയുടെ സബ്-ബ്രാന്‍ഡായ റെഡ്മിയും. ഫോണുകള്‍ക്കൊപ്പം പവര്‍ അഡാപ്റ്ററുകളും കേബിളും കമ്പനി നല്‍കുന്നുണ്ട്. ഫാസ്റ്റ് ചാര്‍ജറുകളും ഈ രീതിയില്‍ ഫോണുകള്‍ക്കൊപ്പം ലഭ്യമാണ്. എന്നാല്‍ റെഡ്മിയും വിപണിയിലെ ട്രെന്‍ഡ് അനുകരിക്കാനുള്ള നീക്കത്തിലണ്. ഇതുപ്രകാരം, റെഡ്മി ഫോണുകള്‍ക്കൊപ്പം ചാര്‍ജറും കേബിളും നല്‍കുന്നത് അവസാനിപ്പിക്കും. ഫോണുകള്‍ വാങ്ങുന്നവര്‍ പ്രത്യേകം ചാര്‍ജര്‍ വാങ്ങേണ്ടി വരും. റെഡ്മി ഇന്ന് പുറത്തിറക്കാന്‍ പോവുന്ന പുതിയ റെഡ്മി നോട്ട് 11എസ്ഇ സ്മാര്‍ട്ഫോണിനൊപ്പം ചാര്‍ജര്‍ അഡാപ്റ്റര്‍ ഉണ്ടാവില്ല എന്നാണ് വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. എംഐ.കോം വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങളില്‍ ‘പാക്കേജ് കണ്ടന്റ്സ്’ വിഭാഗത്തില്‍ ഫോണിനൊപ്പം യുഎസ്ബി സി കണക്ടര്‍, സിം ഇജക്ടര്‍, ഒരു കേയ്സ്, അനുബന്ധ കടലാസുകള്‍ എന്നിവയാണ് ഉള്ളത്. ജിഎസ്എം അരിനയാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഷാവോമി ഇത് ആദ്യമായല്ല ചാര്‍ജര്‍ ഒഴിവാക്കുന്നത്. എന്നാല്‍ ചാര്‍ജര്‍ ഇല്ലാതെ ഇന്ത്യയില്‍ ഇറങ്ങുന്ന റെഡ്മി ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ഫോണ്‍ ആണിത്.…

    Read More »
  • Crime

    ഹണി ട്രാപ്പില്‍ കുടുക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നു; ആരോപണവുമായി ആംആദ്മി എം.എല്‍.എ.

    ന്യൂഡല്‍ഹി: തന്നെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി. ഇക്കാര്യത്തില്‍ ബിജെപിയുടെ പങ്കുണ്ടെന്നും മാളവ്യ നഗര്‍ എംഎല്‍എയായ അദ്ദേഹം ആരോപിച്ചു. അപരിചിതയായ സ്ത്രീയുമായുണ്ടായ വാട്സ്ആപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു. ‘ഇത് എന്നെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ഇന്നലെയുണ്ടായ ശ്രമമാണ്. ഇതിന് മുമ്പ് ഇത്തരത്തിലൊന്നും നടന്നിട്ടില്ല. എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ഡല്‍ഹി പോലീസിനോട് ആവശ്യപ്പെടുകയാണ്. ഇതിന് പിന്നില്‍ ബിജെപിയാണെന്ന് സംശയമുണ്ട്’ – അദ്ദേഹം ട്വീറ്റ് ചെയ്തു. Here is another attempt to honeytrap me, attempted yesterday. Never before has anything similar happened. I sincerely urge .@DelhiPolice to investigate this as I have a strong suspicion that .@BJP4India is behind this. pic.twitter.com/O0ZPpZOAfV — Adv. Somnath Bharti: इंसानियत से बड़ा कुछ नहीं! (@attorneybharti)…

    Read More »
  • India

    എം.എല്‍.എമാരെ വിലയ്‌ക്കെടുക്കാന്‍ ബി.ജെ.പി. ശ്രമം, ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താന്‍ മാറ്റിവച്ചിരിക്കുന്നത് 800 കോടി; ആരോപണവുമായി കെജ്രിവാള്‍

    ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ബി.ജെ.പി. 800 കോടി മാറ്റിവെച്ചിരിക്കുന്നു എന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 40 എം.എല്‍.എമാര്‍ക്ക് 20 കോടി വീതം നല്‍കി വിലയ്ക്ക് വാങ്ങാനാണ് ബി.ജെ.പിയുടെ ശ്രമം എന്നും കെജ്രിവാള്‍ ആരോപിച്ചു. ‘ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താന്‍ അവര്‍ 800 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഓരോ എം.എല്‍.എമാര്‍ക്കും 20 കോടിയാണ് വില. രാജ്യം തീര്‍ച്ചയായും അറിയേണ്ടതുണ്ട്, ആരുടെ പണമാണ് ഇതെന്നും എവിടെ നിന്നാണ് ഈ പണം വന്നതെന്നുമുള്ള കാര്യം. സര്‍ക്കാര്‍ സ്ഥിരപ്പെട്ടതാണ്. ഡല്‍ഹിയിലെ നല്ല പ്രവര്‍ത്തനങ്ങള്‍ തുടരും.’ കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. 70 അംഗ ഡല്‍ഹി നിയമസഭയില്‍ 62 എംഎല്‍എമാരാണ് എ.എ.പിയ്ക്കുള്ളത്. ബി.ജെ.പിയ്ക്ക് 8 എം.എല്‍.എമാരും. വിവാദ മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ ഇ.ഡി-സി.ബി.ഐ കുരുക്കുമുറുക്കിയതിന് പിന്നാലെ അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ എ.എ.പി അടിയന്തര യോഗം വിളിച്ചു. ആകെയുള്ള 62 എ.എ.പി. എം.എല്‍.എമാരില്‍ 53 പേര്‍ യോഗത്തിനെത്തി. സ്പീക്കര്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന് പുറത്തുള്ള എട്ട് എം.എല്‍.എമാര്‍…

    Read More »
  • Crime

    ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബി.ജെ.പി. വനിതാ നേതാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; സോണാലിയുടെ ശരീരത്ത് ഒന്നിലധികം പരിക്കുകള്‍

    പനാജി: കഴിഞ്ഞ ദിവസം ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബി.ജെ.പി. നേതാവും നടിയുമായ സോണാലി ഫോഗട്ടിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സോണാലിയുടെ ശരീരത്ത് ഒന്നിലധികം പരിക്കുകള്‍ ഉണ്ടെന്നാണ് വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂര്‍ച്ചയില്ലാത്ത ഏതോ വസ്തു ഉപയോഗിച്ച് ഒന്നിലധികം തവണ മര്‍ദിച്ചതിനെ തുടര്‍ന്നുള്ള പരിക്കുകളാണ് സോണാലിയുടെ ശരീരത്തിലുള്ളതെന്നാണ് സൂചന. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ സോണാലിയുടെ രണ്ട് അനുയായികള്‍ക്കെതിരേ ഗോവാ പോലീസ് കൊലപാതകക്കുറ്റം കൂടി രജിസ്റ്റര്‍ ചെയ്തു. 42-കാരിയായ സോണാലിയുടെ മരണവുമായി ബന്ധപ്പെട്ട് ഐ.പി.സിയിലെ 302-ാം വകുപ്പു (കൊലപാതകം) കൂടിയാണ് ചേര്‍ത്തിരിക്കുന്നത്. ഗോവ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലാണ് സോണാലിയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ നടത്തിയത്. ഓഗസ്റ്റ് 22 തിങ്കാളാഴ്ചയാണ് സോണാലി ഗോവയിലെത്തിയത്. പേഴ്‌സണല്‍ അസിസ്റ്റന്റ് സുധീര്‍ സാഗ്‌വാനും ഇയാളുടെ സുഹൃത്ത് സുഖ്‌വിന്ദര്‍ സിങ്ങും സോണാലിക്ക് ഒപ്പമുണ്ടായിരുന്നു. ഇവര്‍ ഇരുവര്‍ക്കുമെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.…

    Read More »
  • NEWS

    ഇറ്റാലിയന്‍ ദ്വീപായ സാര്‍ഡീനിയയിലേക്ക് താമസം മാറാന്‍ സര്‍ക്കാര്‍ 12 ലക്ഷം രൂപ തരാമെന്ന്; മെഡിറ്ററേനിയനിലെ രണ്ടാമത്തെ വലിയ ദ്വീപാണ് സാര്‍ഡീനിയ

    ഈ ഇറ്റാലിയന്‍ ദ്വീപിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നവര്‍ക്കായി വന്‍ തുക നല്‍കാന്‍ സര്‍ക്കാര്‍. സാര്‍ഡീനിയ ദ്വീപിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രോത്സാഹനമായി സര്‍ക്കാര്‍ ഏകദേശം 12 ലക്ഷത്തിന് മുകളിലാണ് (£12,700) വാഗ്ദാനം ചെയ്യുന്നത്. ഈ സംരംഭത്തിനായി ഉദ്യോഗസ്ഥര്‍ ആകെ വകയിരുത്തിയിരിക്കുന്നത് 38 മില്ല്യണ്‍ പൗണ്ടാണ്. ഇറ്റലിയിലെ ഗ്രാമീണ മേഖലകളിലേക്ക് ആളുകളെ ആകര്‍ഷിക്കുക, വീട് വാങ്ങുന്നവരെ സാമ്പത്തികമായി സഹായിച്ചു കൊണ്ട് ചെറുപട്ടണങ്ങളില്‍ കച്ചവടം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സര്‍ക്കാരിന്. മെഡിറ്ററേനിയനിലെ രണ്ടാമത്തെ വലിയ ദ്വീപാണ് സാര്‍ഡീനിയ. പ്രകൃതിരമണീയമായ ഈ ദ്വീപ് സാംസ്‌കാരികപരമായും വളരെ പ്രധാനപ്പെട്ടതാണ്. 1,000 മൈലിലധികം വരുന്ന മണല്‍ നിറഞ്ഞ കടല്‍ത്തീരങ്ങള്‍, മനോഹരമായ തുറമുഖ നഗരങ്ങള്‍, ബിസി 1,500 -ല്‍ നിര്‍മ്മിച്ച വെങ്കലയുഗ അവശിഷ്ടങ്ങള്‍ എന്നിവയുള്ള, സാംസ്‌കാരികമായി സമ്പന്നമായ ദ്വീപാണ് ഇത്. എന്നാല്‍, വിദൂരപ്രദേശത്തുള്ള സ്ഥലങ്ങളനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളും സാര്‍ഡീനിയ ദ്വീപും അഭിമുഖീകരിക്കുന്നുണ്ട്. യുവാക്കള്‍ ജോലി തേടിയും മറ്റും വലിയ നഗരങ്ങളിലേക്ക് പോയിത്തുടങ്ങിയതോടെ ഇവിടെ ജനസംഖ്യ കുറയുകയും സാമ്പത്തിക രംഗം ക്ഷയിക്കുകയും…

    Read More »
  • Tech

    ഇന്ത്യയില്‍ 5ജി സേവനം ഉടന്‍; തീയതി പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി

    ദില്ലി: രാജ്യത്ത് ഒക്ടോബർ 12ന് 5ജി സേവനം നൽകി തുടങ്ങുമെന്ന്  എന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പറഞ്ഞു. “5G സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുകയാണ്, ടെലികോം ഓപ്പറേറ്റർമാർ അതിനായി പ്രവർത്തിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഒക്ടോബർ 12-നകം 5ജി സേവനങ്ങൾ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ വ്യാപിപ്പിക്കും” ടെലികോം മന്ത്രി പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. “ഇത് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകും എന്നത് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും.നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും” കേന്ദ്രമന്ത്രി പറഞ്ഞു. ഭാരതി എയർടെൽ, റിലയൻസ് ജിയോ, അദാനി ഡാറ്റ നെറ്റ്‌വർക്കുകൾ, വോഡഫോൺ ഐഡിയ എന്നിവ അടുത്തിടെ നടത്തിയ ലേലത്തിൽ നേടിയ സ്പെക്‌ട്രത്തിന്‍റെ വിലയുടെ ഭാഗമായ…

    Read More »
Back to top button
error: