CrimeNEWS

യുവാവിനെ കൊന്ന് മൃതദേഹം പുഴയ്ക്കരികിൽ ഉപേക്ഷിച്ചു, 3 പേർ കസ്റ്റഡിയിൽ

പാലക്കാട് നഗരാതിർത്തിയിലെ യാക്കരയിൽ കേവലം 21 വയസുകാരനായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പുഴയ്ക്കരികിൽ ഉപേക്ഷിച്ചു. പട്ടഞ്ചേരി സ്വദേശി സുവീഷ് ആണ് കൊല്ലപ്പെട്ടത്. തിരിച്ചറിയാനാകാത്ത സ്ഥിതിയിലായിരുന്നു മൃതദേഹം. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്നാഴ്ച മുന്‍പ് സുവീഷിനെ കാണാതായതാണ്. തുടർന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തിയത്. ലഹരി ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്കു കാരണമെന്നാണ് പൊലീസ് നിഗമനം.

Back to top button
error: