Month: August 2022

  • Crime

    സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതീ യുവാക്കളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ പ്രതികൾ അറസ്റ്റിൽ

    മാവേലിക്കര: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതീ യുവാക്കളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ പ്രതികൾ അറസ്റ്റിൽ. കണ്ണമംഗലം കടവൂർ പത്മാലയം വീട്ടിൽ പി രാജേഷ് (34), കണ്ണമംഗലം പേള പള്ളിയമ്പിൽ വീട്ടിൽ വി.അരുൺ(24) എന്നിവരെയാണ് മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി.ശ്രീജിത്ത് , എസ്.ഐ സി.എച്ച്. അലി അക്ബർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രധാന പ്രതി കണ്ണമംഗലം കടവൂർ കല്ലിട്ട കടവിൽ വി.വിനീഷ് രാജൻ ആലപ്പുഴ ജില്ല കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. ദേവസ്വം ബോർഡ്, ബിവറേജസ് കോർപ്പറേഷൻ എന്നിവിടങ്ങളിൽ ക്ലർക്ക്, അറ്റൻഡർ, പ്യൂൺ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് രണ്ട് പ്രതികളെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വൈക്കം ക്ഷേത്ര കലാപീഠം എന്ന സ്ഥാപനത്തിൽ ക്ലർക്ക് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് എരുവ സ്വദേശിയിൽ നിന്നും 3.25 ലക്ഷം രൂപ കൈപ്പറ്റിയ സംഘം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ ലെറ്റർ പാഡിൽ…

    Read More »
  • Kerala

    പേവിഷബാധ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍

      തിരുവനന്തപുരം: നായകളുടേയും പൂച്ചകളുടേയും കടി വര്‍ധിച്ച സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പേവിഷബാധ നിയന്ത്രിക്കാന്‍ മൂന്ന് വകുപ്പുകളും ചേര്‍ന്ന് കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു. തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്‌സിനേഷനും നടത്തും. വളത്തുനായകളുടെ വാക്‌സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പിലാക്കുന്നു എന്നുറപ്പാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും. പല ജില്ലകളിലും നായകളുടെ കടി മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. വാക്‌സിനെടുക്കുന്നതിന് വിമുഖത പാടില്ല. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. ശക്തമായ ബോധവത്ക്കരണം നടത്തും. മുഖത്തും കൈകളിലും കടിയേല്‍ക്കുന്നത് പെട്ടന്ന് പേവിഷബാധയേല്‍ക്കാന്‍ കാരണമാകുന്നു. അതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. എല്ലാ പ്രധാന ആശുപത്രികളിലും വാക്‌സിന്‍ ഉറപ്പ്…

    Read More »
  • Kerala

    കോണിപ്പടിയിൽനിന്ന് വീണ് രണ്ട് വയസുകാരന്‍ മരിച്ചു

    തൃശൂര്‍ : തൃശ്ശൂരില്‍ കോണിപ്പടിയിൽ നിന്നും വീണ് രണ്ട് വയസുകാരന്‍ മരിച്ചു. വീടിന്‍റെ ഒന്നാം നിലയിലെ കോണിപ്പടിയിൽ നിന്നും താഴേക്ക് വീണാണ് കുട്ടി മരിച്ചത്. പൂച്ചട്ടി ശിവഗിരി നഗറിലെ അയനിക്കുന്നൻ വീട്ടിൽ പ്രതീഷ് – വിനീത ദമ്പതിയുടെ മകൻ ശ്രീദേവൻ (2) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീദേവന്‍.

    Read More »
  • Local

    പോലീസുകാരന്റെ ഭാര്യയെ മറ്റൊരു പൊലീസ് കോൺസ്റ്റബിൾ മെസഞ്ചറിൽ വിളിച്ച് ശല്യപ്പെടുത്തി, ശല്യക്കാരൻ കോൺസ്റ്റബിളിന് സസ്പെൻഷൻ

    തീക്കട്ടയിൽ ഉറുമ്പരിച്ചു എന്നു പറഞ്ഞതു പോലായി കഥ. ഞരമ്പുരോഗികളെയും സ്ത്രീപീഡന വീരന്മാരെയുമൊക്കെ തൂക്കിയെടുത്ത് അകത്തിടേണ്ട പൊലീസുകാരൻ തന്നെ മറ്റൊരു പൊലീസുകാരന്റെ ഭാര്യയെ ഫെയ്‌സ് ബുക്ക് മെസഞ്ചറിലൂടെ നിരന്തരം ശല്യം ചെയ്യുന്നു. ഭാര്യയെ ശല്യപ്പെടുത്തിയ വിവരം ചോദ്യം ചെയ്ത പൊലീസുകാരനെ വിളിച്ചു വരുത്തി വില്ലനായ പൊലീസുകാരൻ ഭീഷണിപ്പെടുത്തുന്നു. ഒട്ടവിൽ രേഖാമൂലം പരാതി നൽകിയപ്പോൾ പൊലീസുകാരന് സസ്‌പെന്‍ഷന്‍. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലെ വിനുകുമാറിനാണ് സസ്‌പെന്‍ഷന്‍. ആരോപണത്തില്‍ വിശദ വകുപ്പുതല അന്വേഷണവും നടത്തും. ഫെയ്‌സ് ബുക്ക് മെസഞ്ചര്‍ വഴി ഫോണ്‍ വിളിച്ച്‌ ഭാര്യയെ ശല്യം ചെയ്തു എന്നായിരുന്നു വിനുകുമാറിനെതിരായ പരാതി. 14ന് രാത്രിയായിരുന്നു വിവാദ ഫോണ്‍ വിളി. പരാതി പൊലീസിനും നല്‍കി. സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം നടന്നുവെന്നാണ് ഡിവൈ.എസ്‌.പിയുടെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് തിരുവനന്തപുരം റൂറല്‍ എസ്.പി, ഡി ശില്‍പയ്ക്ക് കിട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ വിനു കുമാര്‍ പ്രവര്‍ത്തിച്ചു എന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. പൊലീസ് സേനയ്ക്ക് നാണക്കേടായ സംഭവത്തില്‍…

    Read More »
  • Kerala

    വ്യക്തിനിയമം അനുവദിക്കുന്നെങ്കില്‍ ഒന്നിലധികം വിവാഹമാകാം: ഹൈക്കോടതി

    കൊച്ചി: വ്യക്തിനിയമം അനുവദിക്കുന്നുണ്ടെങ്കില്‍ ഒന്നിലധികം വിവാഹം ആകാമെന്നു െഹെക്കോടതി. മതവിശ്വാസവും ആചാരവും അനുസരിച്ചുള്ള ഒരാളുടെ പ്രവൃത്തിയില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും കോടതി വ്യക്തമാക്കി. തലാക്ക് ചൊല്ലുന്നതില്‍നിന്നു തന്നെ വിലക്കിയ ചവറ കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നിയമം അനുവദിക്കാത്തതിനാല്‍ മൊഴിചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നതില്‍നിന്നോ ഒന്നിലേറെ വിവാഹം കഴിക്കുന്നതില്‍ നിന്നോ ഒരാളെ തടയാന്‍ കുടുംബകോടതിക്കു കഴിയില്ലെന്നും െഹെക്കോടതി നിരീക്ഷിച്ചു. ഭര്‍ത്താവ് മൂന്നാം തലാക്ക് ചൊല്ലുന്നതും വീണ്ടും വിവാഹം കഴിക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ടു ഭാര്യ ചവറ കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കുടുംബ കോടതി ഭാര്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് മൂന്നാം തലാക്ക് ചൊല്ലുന്നതും മറ്റൊരു വിവാഹം കഴിക്കുന്നതും വിലക്കുകയായിരുന്നു. എന്നാല്‍ വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും അത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു. തുടര്‍ന്ന് കുടുംബ കോടതി ഉത്തരവ്…

    Read More »
  • LIFE

    ഐ ഡി എസ് എഫ് എഫ് കെ : ആദ്യ ഡെലിഗേറ്റ് പാസ് അപർണാ ബാലമുരളി ഏറ്റുവാങ്ങി

      രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു.ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഉദ്ഘാടനം ചെയ്തു. പ്രശസ്ത നടി അപർണാ ബാലമുരളി ആദ്യ പാസും ഡെലിഗേറ്റ് കിറ്റും ഏറ്റുവാങ്ങി.ചടങ്ങിൽ അക്കാഡമി വൈസ് ചെയർമാൻ പ്രേം കുമാർ,സെക്രട്ടറി സി.അജോയ്,എക്സിക്യൂട്ടീവ് അംഗവും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ,ഡെപ്യൂട്ടി ഡയറക്റ്റർ എച്ച് ഷാജി എന്നിവർ പങ്കെടുത്തു. മേളയിൽ ഒഴിവുള്ള പാസുകൾക്കായുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷൻ വെള്ളിയാഴ്ച വരെ തുടരുമെന്ന് അക്കാഡമി സെക്രട്ടറി സി അജോയ് അറിയിച്ചു. പൊതുവിഭാഗത്തിൽ ഉൾപ്പെടുന്നവർ 400 രൂപാ വീതവും വിദ്യാർത്ഥികൾ 200 രൂപാ വീതവും അടച്ച് https://registration.iffk.in/ എന്ന ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

    Read More »
  • Crime

    സ്റ്റേഷനിൽ കയറി പോലീസുകാരെ ‘പഞ്ഞിക്കിട്ടു’, എഎസ്ഐയുടെ തല ഇടിച്ചുപൊട്ടിച്ചു; ആക്രമിച്ചത് എംഡിഎംഎ കേസ് പ്രതികളെ കാണാനെത്തിയവര്‍

    കൊല്ലം : എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയവര്‍ പൊലീസുകാരനെ ആക്രമിച്ചു. കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനുള്ളിൽ കയറിയാണ് രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സ്റ്റേഷനിലുണ്ടായിരുന്ന എ എസ് ഐയുടെ തല ഇടിച്ചുപൊട്ടിച്ചു. മെഡിക്കൽ ലീവിലുള്ള പട്ടാളക്കാരനും സഹോദരനും ചേർന്നാണ് ആക്രമണം നടത്തിയത്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Read More »
  • Kerala

    അധ്യാപകരുടെ തസ്തിക നഷ്ടം ഉണ്ടാകുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കിൽ ആവശ്യമായ നടപടി കൈക്കൊള്ളും: മന്ത്രി വി ശിവൻകുട്ടി

    അധ്യാപകരുടെ തസ്തിക നഷ്ടം ഉണ്ടാകാതിരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കരുതൽ. തസ്തിക നഷ്ടം ഉണ്ടാകുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കിൽ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ 6 വർഷത്തിലധികമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിനും തസ്തികകൾ നിലനിർത്തുന്നതിനും സഹായകരമായ ശക്തമായ ഇടപെടലാണ് എൽ ഡി എഫ് സർക്കാർ നടത്തിവരുന്നത്.ചില സ്കൂളുകൾക്ക് ഈ മുന്നേറ്റത്തിനൊപ്പം എത്താൻ സാധിച്ചിട്ടില്ല. അങ്ങനെയുള്ള സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിലെ കുറവ് മൂലം അധ്യാപക തസ്തിക നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്. 1997 വരെയുള്ളവർക്ക് അക്കാലത്ത് പൂർണ്ണമായും തസ്തിക സംരക്ഷണം പ്രഖ്യാപിച്ച് അധ്യാപകരെ സംരക്ഷിച്ചത് അന്നത്തെ എൽ ഡി എഫ് സർക്കാർ ആയിരുന്നു. 2011 ൽ വന്ന യു ഡി എഫ് സർക്കാർ ഈ സംരക്ഷണം എടുത്തുകളയുകയും സംരക്ഷിതാധ്യാപകരെ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തി അടിസ്ഥാന ശമ്പളം മാത്രം നൽകി മുന്നോട്ട് പോവുകയുമായിരുന്നു. പിന്നീട് വന്ന എൽ ഡി എഫ് സർക്കാർ അധ്യാപകരെ അദ്ധ്യാപക തസ്തികകളിൽ തന്നെ പുനർവിന്യസിച്ച് മുഴുവൻ ആനുകൂല്യങ്ങളും നൽകി സംരക്ഷിച്ചിരുന്നു . പുതിയ സാഹചര്യത്തിൽ…

    Read More »
  • NEWS

    ആഘോഷിക്കൂ, ഈ ഓണം പത്തനംതിട്ട കെഎസ്ആർടിസിയോടൊപ്പം

    കെഎസ്ആർടിസി  ബഡ്ജറ്റ് ടൂറിസം പത്തനംതിട്ടയുടെ ഭാഗമായി ഓണം പ്രമാണിച്ചുള്ള വിനോദയാത്രകൾ ■ 28/08/22 നും , 18/09/22 നും കുമരകം ബോട്ടിംഗ് ഉച്ചഭക്ഷണം, ചായ സ്നാക്സ് ബോട്ടിംഗ് ചാർജ് ഉൾപ്പെടെ 1050/-രൂപ ■ 09/09/22 ൽ അതിരപ്പിള്ളി  വാഴച്ചാൽ, മലക്കപ്പാറ ബസ് ചാർജ് മാത്രം  820/- ■ 10/09/22ൽ പരുന്തുംപാറ, വാഗമൺ ഉച്ചഭക്ഷണം ഉൾപ്പെടെ 710/- ■ 11/09/22 ൽ പൊന്മുടി, കോവളം ബീച്ച് പൊന്മുടി എൻട്രി ഫീസ് ഉൾപ്പെടെ 910/- ■ 25/09/22 ൽ മൺട്രോത്തുരുത് , സാമ്പ്രാണിക്കോടി , കൊല്ലം ബീച്ച് ബസ്ചാർജും വള്ളത്തിന്റെ ചാർജും ഉൾപ്പെടെ  740/- ☎️☎️ അന്വേഷണത്തിനും ബുക്കിങ്ങിനുമായി 9495752710 . 9847042507 . 6238309941

    Read More »
  • NEWS

    നുഴഞ്ഞ് കയറ്റ ശ്രമം; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

    ശ്രീനഗർ : ജമ്മു കശ്മീരിൾ നുഴഞ്ഞ് കയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കമാല്‍ക്കോട്ട് സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞത്.ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് കനത്ത ജാഗ്രതയും തിരച്ചിലും തുടരുകയാണ്. നേരത്തെ ബന്ദിപ്പൊരയില്‍ രണ്ട് ഭീകരരെ സുരക്ഷസേന അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്.

    Read More »
Back to top button
error: