Month: August 2022

  • NEWS

    ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം പശ്ചിമ ബംഗാളിലൊരുങ്ങുന്നു 

    കൊല്‍ക്കത്ത: ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം പശ്ചിമ ബംഗാളിലൊരുങ്ങുന്നു. ബംഗാളിലെ നാദിയ ജില്ലയിലെ മായാപുരില്‍ നിര്‍മ്മാണത്തിലുള്ള ‘ടെമ്ബിള്‍ ഓഫ് വേദിക് പ്ലാനറ്റോറിയ’മാണ് ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകമാകാന്‍ ഒരുങ്ങുന്നത്.നിലവില്‍ കമ്ബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രമാണ് ഈ പദവിയിലുള്ളത്. 2024ല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഈ സ്ഥാനം വേദിക് പ്ലാനറ്റോറിയത്തിനാകും ലഭ്യമാകുക. വിഖ്യാത കാര്‍നിര്‍മ്മാണ കമ്ബനിയായ ഫോര്‍ഡിന്റെ സ്ഥാപകന്‍ ഹെന്‍ റി ഫോര്‍ഡിന്റെ കൊച്ചു മകന്‍ ആല്‍ഫ്രഡ് ഫോര്‍ഡാണ് ഈ സ്വപ്‌ന പദ്ധതിക്ക് പിന്നില്‍.ഇസ്‌കോണ്‍ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) എന്ന ഹിന്ദു സംഘടനയാണ് സ്മാരകത്തിന്റെ നിര്‍മ്മാണ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.

    Read More »
  • Kerala

    മണ്ഡലം പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് കേട്ടാലറയ്ക്കുന്ന തെറിപ്രയോഗം നടത്തി കോണ്‍ഗ്രസിന്റെ ഇടുക്കി ജില്ലാ അധ്യക്ഷന്‍ സി.പി. മാത്യു

    ഇടുക്കി: യോഗത്തിലെ അസാന്നിധ്യം ചോദ്യം ചെയ്ത കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരേ ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ അസഭ്യവര്‍ഷം. മണ്ഡലം കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ച കുമാരമംഗലം മണ്ഡലം പ്രസിഡന്റ് സെബാസ്റ്റിനെ ഫോണില്‍ വിളിച്ച് ഡിസിസി പ്രസിഡന്റ് സി.പി മാത്യുവാണ് അസഭ്യം പറഞ്ഞ് ഭീഷണി മുഴക്കിയത്. മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഡിസിസി പ്രസിഡന്റ് പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്‍ ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അതാണ് സിപി മാത്യുവിനെ പ്രകോപിച്ചത്. യോഗത്തിന് പിന്നാലെ ഫോണില്‍ വിളിച്ച് വളരെ മോശം ഭാഷ ഉപയോഗിച്ച് സെബാസ്റ്റിനെ അസഭ്യം പറയുകയായിരുന്നു. ചില …… കളുടെ തോന്നലുകണ്ടാല്‍ ഈ …….കളുടെ ചിലവിലാണ് താന്‍ കഴിയുന്നതെന്നു തോന്നുമെന്നും അതു …..മടക്കി വീട്ടില്‍ വച്ചാല്‍ മതിയെന്നും സി.പി.മാത്യു സംഭാഷണത്തില്‍ പറയുന്നു. തുടര്‍ന്നങ്ങോട്ട് വീട്ടിലുള്ള സ്ത്രീകളെ ചേര്‍ത്ത് കേട്ടാലറയ്ക്കുന്ന പരാമര്‍ശങ്ങളാണ് ഡിസിസി പ്രസിഡന്റ് നടത്തുന്നത്. താന്‍ ഒരു ….. ചെയ്യാനില്ലെന്നും സി.പി.മാത്യു ഭീഷണിപ്പെടുത്തുന്നുണ്ട്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഒരുതരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്തത്ര മോശം വാക്കുകളാണ് കോണ്‍ഗ്രസിന്റെ…

    Read More »
  • NEWS

    നീറ്റ് ടോപ്പറായിരുന്ന മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

    മുംബൈ: മഹാരാഷ്ട്രയിലെ സാങ്‍ലിയിലെ നീറ്റ് ടോപ്പറായിരുന്ന മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. കെ.ഇ.എം കോളജ് ആന്റ് ഹോസ്പിറ്റല്‍ വിദ്യാര്‍ഥി ഗോവിന്ദ് മനെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് സ്വന്തം വസതിയില്‍ ആത്മഹത്യ ചെയ്തത്.     സാങ്ലിയില്‍ നിന്ന് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ ഉന്നത വിജയം കരസ്ഥമാക്കിയത് ഗോവിന്ദ് മനെയായിരുന്നു. നഗരത്തിലെ അറിയപ്പെടുന്ന പാത്തോളജിസ്റ്റ് ഡോ. വിഭവ് മാനെയുടെ മകനാണ്.

    Read More »
  • Business

    എയര്‍ ഇന്ത്യ ജീവനക്കാര്‍ കാത്തിരുന്ന സന്തോഷവാര്‍ത്ത പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

    ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ഇന്ത്യ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത പ്രഖ്യാപിച്ച് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍. കൊവിഡിന് മുന്‍പുള്ള നിലയിലേക്ക് ജീവനക്കാരുടെ ശമ്പളം സെപ്റ്റംബര്‍ 1 മുതല്‍ പുനസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. രാജ്യത്തെ പൊതുമേഖല വിമാനകമ്പനി ആയിരുന്ന എയര്‍ ഇന്ത്യയെ ആറുമാസം മുന്‍പാണ് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത്. ജീവനക്കാരുടെ 75 ശതമാനം ശമ്പളം ഇതിനു മുന്‍പ് ടാറ്റ ഗ്രൂപ് പുനഃസ്ഥാപിച്ചിരുന്നു. ജീവനക്കാരുമായുള്ള ചര്‍ച്ചയില്‍ 2022 സെപ്റ്റംബര്‍ 1 മുതല്‍ ശമ്പളം പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ അറിയിക്കുകയായിരുന്നു. കോവിഡ് എയര്‍ലൈന്‍ വ്യവസായത്തെ സാരമായി ബാധിച്ചതിനാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശമ്പളം കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് എയര്‍ലൈന്‍ നീങ്ങിയിരുന്നു. വീണ്ടും ശമ്പളം പുനസ്ഥാപിക്കുന്ന പ്രഖ്യാപനം വന്‍ പ്രതീക്ഷയാണ് ജീവനക്കാര്‍ക്കു നല്‍കുന്നത്. എയര്‍ ഇന്ത്യയില്‍ ആകെ 12,085 ജീവനക്കാരുണ്ട്, അവരില്‍ 8,084 പേര്‍ സ്ഥിരം ജോലിക്കാരും 4,001 പേര്‍ കരാറുകാരുമാണ്. ചെലവ് കുറഞ്ഞ…

    Read More »
  • Crime

    വിദ്യാര്‍ഥിനികളെ ജീപ്പിനു പിന്നില്‍നിര്‍ത്തി യാത്ര; വാഹനം കസ്റ്റഡിയിലെടുത്ത് എം.വി.ഡി.

    വയനാട്: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ജീപ്പിനു പിന്നില്‍ നിര്‍ത്തി സാഹസികയാത്ര നടത്തിയ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വയനാട് അമ്പലവയലിലാണ് ജീപ്പില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ സാഹസികമായി നിര്‍ത്തി കൊണ്ടുപോയത്. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബത്തേരി സബ് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അറിയിച്ചു. ഇന്നലെ സ്‌കൂള്‍ വിട്ട് പോകുന്ന വിദ്യാര്‍ത്ഥിനികളെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ അമ്പലവയലില്‍ നിന്നും ഏഴ് കിലോമീറ്ററോളം ദൂരത്തില്‍ ജീപ്പില്‍ സാഹസിക യാത്ര ചെയ്യാന്‍ അനുവദിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം നടപടിയുമായി രംഗത്തെത്തിയത്.

    Read More »
  • India

    വന്‍കിട സിമെന്റ് കമ്പനികളായ എസിസി, അംബുജ എന്നിവയും അദാനിയുടെ കയ്യിലേക്ക്; അടുത്തത് എന്ത് എന്ന ആകാംക്ഷയില്‍ വ്യവസായ ലോകം

    മുംബൈ: കോര്‍പറേറ്റ് ഭീമനായ അദാനി ഗ്രൂപ്പ് തുറമുഖം, ഹരിത ഊര്‍ജം, ടെലികോം മേഖലകള്‍ക്കു പിന്നാലെ നിര്‍മാണ മേഖലയിലും ആധിപത്യത്തിന് തയാറെടുക്കുന്നു. രാജ്യത്ത പ്രമുഖമായ രണ്ട് സിമെന്റ് കമ്പനികള്‍ സ്വന്തമാക്കാനാണ് അദാനി നീക്കം തുടങ്ങിയത്. ബിസിനസ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി രാജ്യത്തെ വന്‍കിട സിമെന്റ് കമ്പനികളായ എസിസി, അംബുജ എന്നിവയുടെ 26ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പ് ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ചു. 31,000 കോടിയലിധികം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. മാധ്യമമേഖലയില്‍ ശക്തിനേടാനുള്ള നീക്കത്തിന്റെ ഭാഗമായി എന്‍.ഡി.ടി.വി. പിടിച്ചെടുക്കാനുള്ള അദാനിയുടെ നീക്കം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് സിമെന്റ് കമ്പനികളും അദാനി സ്വന്തമാക്കുന്നെന്ന വാര്‍ത്ത പുറത്തുവരുന്നത്. സ്വിസ് സ്ഥാപനമായ ഹോള്‍സിമിന് വന്‍തോതില്‍ നിക്ഷേപമുള്ള സ്ഥാപനങ്ങളാണ് എസിസിയും അംബുജവും. ഹോള്‍സിം ലിമിറ്റഡിന്റെ ഇന്ത്യയിലെ ബിസിനസുകളിലുള്ള ഓഹരികള്‍ സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പ് മേയില്‍ കരാറിലെത്തിയിരുന്നു. 84,000 കോടി രൂപയുടെ ഇടപാടായിരുന്നു അത്. ഇതോടെ അംബുജ സിമെന്റ്സിന്റെ 63.1ശതമാനവും എസിസിയുടെ 54.53 ശതമാനവും ഓഹരികള്‍ അദാനി ഗ്രൂപ്പിന്റെ സ്വന്തമാകും. കഴിഞ്ഞയാഴ്ചയാണ് ഓപ്പണ്‍ ഓഫറിന്…

    Read More »
  • Kerala

    പണിമുടക്കി പണികൊടുത്ത് ഇ – പോസ് സെര്‍വര്‍; നിശ്ചിത ക്രമം പാളിയാല്‍ കിറ്റു കിട്ടുമോയെന്ന ആശങ്കയില്‍ ജനം

    തിരുവനന്തപുരം: ഓണക്കിറ്റു വിതരണത്തില്‍ വെല്ലുവിളിയുയര്‍ത്തി വീണ്ടും ഇ – പോസ് സെര്‍വര്‍ പണിമുടക്കി. മിക്ക ജില്ലകളിലും ഇ – പോസ് തകരാറില്‍ നാലാം ദിനവും ഓണക്കിറ്റും റേഷന്‍ വിതരണവും മുടങ്ങി. പിങ്ക് കാര്‍ഡുള്ളവര്‍ക്കാണ് ഇന്ന് ഓണക്കിറ്റ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ഇ – പോസ് മെഷീന്‍ സെര്‍വര്‍ തകരാറിലായത്തോടെ ഓണക്കിറ്റും റേഷന്‍ വിതരണവും മുടങ്ങി. പിന്നാലെ തകരാറ് പരിഹരിച്ചെന്നും വിതരണം പുനരാരംഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഏഴ് വരെ വിവിധ കാര്‍ഡ് ഉടമകള്‍ക്ക് സമയക്രമം നിശ്ചയിച്ചാണ് കിറ്റ് നല്‍കാന്‍ തുടങ്ങിയത്. എന്നാല്‍ സെര്‍വര്‍ തകരാര്‍ ഇത് തകിടം മറിക്കുമോയെന്നാണ് ആശങ്ക. ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. മഞ്ഞ് കാര്‍ഡുടമകള്‍ക്കായിരുന്നു ആദ്യ രണ്ട് ദിവസങ്ങളില്‍ കിറ്റ് വിതരണം ചെയ്തത്. ഓഗസ്റ്റ് 25, 26, 27 തിയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കാണ് കിറ്റ് നല്‍കുന്നത്. 29,30,31 തീയതികളില്‍ നീല കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ വെള്ള കാര്‍ഡുകള്‍ക്കും ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യും. ഏതെങ്കിലും കാരണത്താല്‍…

    Read More »
  • Crime

    ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ തല്‍ക്ഷണം മരിച്ചു

    മലപ്പുറം: ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ തല്‍ക്ഷണം മരിച്ചു. ബൈക്ക് യാത്രികരായ വള്ളുവങ്ങാട് കുരിക്കള്‍ ഹൗസില്‍ മുഹമ്മദ് അമീന്‍ (20), കീഴാറ്റുര്‍ സ്വദേശി ചുള്ളിയി മുഹമ്മദ് ഹിസാന്‍ (17) എന്നിവരാണ് മരിച്ചത്. രാവിലെ പതിനൊന്നുമണിയോടെ മലപ്പുറം പന്തല്ലൂര്‍ മുടിക്കോടുവച്ചാണ് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. വിദ്യാര്‍ഥികളിരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പാണ്ടിക്കാട് അന്‍സാര്‍ കോളേജിലെ വിദ്യാര്‍ഥികളാണ് ഇരുവരും. മഞ്ചേരിയില്‍നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും പന്തല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കുമായിരുന്നു അപകടത്തില്‍പെട്ടത്. വിദ്യാര്‍ഥികളുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

    Read More »
  • Crime

    കന്യാസ്ത്രീമഠത്തിന്റെ മതിലുചാടി സുഹൃത്തുക്കളെ മദ്യം നല്‍കി പീഡിപ്പിച്ചു; തിരിച്ചു ചാടിയത് പോലീസിന്റെ മുന്നിലേക്ക് പോക്‌സോ കേസില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍

    തിരുവനന്തപുരം: കഠിനംകുളത്തെ കന്യാസ്ത്രീമഠത്തില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പോക്‌സോ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. മഠത്തില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ യുവാക്കളാണ് അറസ്റ്റിലായത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. പട്രോളിങ് നടത്തുകയായിരുന്ന കഠിനംകുളം പോലീസാണ് യുവാക്കളെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടികളെ കണ്ടശേഷം കന്യാസ്ത്രീമഠത്തിന്റെ മതില്‍ ചാടി പുറത്തുവന്ന രണ്ട് യുവാക്കള്‍ എത്തിയത് പട്രോളിങ് സംഘത്തിന്റെ മുന്നിലേക്കായിരുന്നു. ഇവരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് പീഡന വിവരവും വേറെയും പ്രതികളുള്ളതും അറിയുന്നത്. മഠത്തില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ സുഹൃത്താണ് ആദ്യം ഇവിടെ വന്നിരുന്നത്. പിന്നാലെ ഇയാളുടെ സുഹൃത്തുക്കളായ മറ്റ് യുവാക്കളും മഠത്തില്‍ വന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നു. മദ്യം നല്‍കി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. തുടര്‍ന്ന് സംഭവത്തില്‍ പോക്‌സോ പ്രകാരം കഠിനംകുളം പൊലീസ് കേസെടുത്തു. നാല് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.  

    Read More »
  • Kerala

    ചൂഷണം തടയാന്‍ ലൈംഗിക ബോധവല്‍ക്കരണം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഹൈക്കോടതി

    കൊച്ചി: ലൈംഗിക ചൂഷണം തടയാനുള്ള ബോധവല്‍ക്കരണം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെതാണ് സുപ്രധാന ഉത്തരവ്. വിദ്യാര്‍ത്ഥികളുടെ പ്രായത്തിനനുസരിച്ച് പദ്ധതി തയ്യാറാക്കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. രണ്ട് മാസത്തിനുള്ളില്‍ പാഠ്യക്രമം തയ്യാറാക്കണം. ഇതിന് വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും അമേരിക്കയിലെ എറിന്‍സ് ലോയെ മാതൃകയാക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉള്‍പ്പെടുത്തുമ്പോള്‍ ഇത് മാര്‍ഗ്ഗരേഖയായി സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

    Read More »
Back to top button
error: