ആന്ധ്രയില്‍ നിന്നുള്ള ജയ അരിയുടെ വരവ് കുറഞ്ഞതോടെ കിലോയ്ക്ക് വില 45ല്‍ നിന്ന് 50 ആയി.മീഡിയം വെള്ള അരിക്ക് 43 രൂപയുണ്ട്.മുളകുവില കിലോയ്ക്ക് 45-ൽ നിന്നും 70 ആയി. ഉഴുന്നിന് 15 രൂപയും. പച്ചക്കറി ഇനത്തില്‍ കാരറ്റാണ് വിലകൂടിയ താരം.കഴിഞ്ഞ മാസം കിലോയ്ക്ക് 40 രൂപ ആയിരുന്നു. നിലവില്‍ 105 രൂപ!
കാലാവസ്ഥ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതാണ് കാരറ്റിന് വില ഉയരാന്‍ കാരണം. തക്കാളി, മുരിങ്ങക്ക, കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീന്‍സ്, വള്ളിപ്പയര്‍, വഴുതന, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവയ്ക്ക് കഴിഞ്ഞ ആഴ്ചയേക്കാള്‍ കിലോഗ്രാമിന് 10 മുതല്‍ 70 രൂപ വരെയാണ് വര്‍ദ്ധിച്ചത്.ഓണമെത്തിയതോടെ പച്ചക്കറികള്‍ ശീതീകരിച്ചു സൂക്ഷിക്കുന്ന മൊത്തവ്യാപാരികള്‍ മന:പൂര്‍വം വില വര്‍ദ്ധിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.നാടൻ നേന്ത്രക്കായ കിലോയ്ക്ക് 100-110 നിരക്കിലാണ് ചില്ലറ വിൽപ്പന.
അതേസമയം മീനിന് താരതമ്യേന വിലക്കുറവാണ് അനുഭവപ്പെടുന്നത്.ഒരു മാസം മുൻപ് 380 രൂപയുണ്ടായിരുന്ന കിളിമീനിന് നിലവിൽ 150 രൂപയാണ് കിലോ വില.മത്തിക്ക് 140 രൂപയും അയലയ്ക്ക് 160 രൂപയുമാണ് ഇന്നത്തെ വില.ട്രോളിംങ് നിരോധനം അവസാനിച്ചതും മീനിന്റെ ലഭ്യത കൂടിയതുമാണ് വില കുറയാൻ കാരണം.