Month: August 2022

  • NEWS

    യു.എ.ഇയിൽ ഇന്ധന നിരക്കുകൾ ഗണ്യമായി കുറച്ചു

        അബുദാബി: യു.എ.ഇയിൽ ഇന്ധന നിരക്കുകൾ കുറച്ചതായി എമിറേറ്റ്‌സ് ജനറൽ പെട്രോളിയം കോർപറേഷൻ അറിയിച്ചു. പുതിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. സൂപ്പർ 98 ഇനത്തിൽ പെട്ട പെട്രോൾ വില ലിറ്ററിന് 4.03 ദിർഹം ആയാണ് കുറച്ചിരിക്കുന്നത്. ജൂലൈ മാസത്തെ അപേക്ഷിച്ച് സൂപ്പർ 98 പെട്രോൾ വിലയിൽ 60 ഫിൽസിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. സ്‌പെഷ്യൽ 95 ഇനത്തിൽ പെട്ട പെട്രോളിന്റെ വില ലിറ്ററിന് 4.52 ദിർഹത്തിൽ നിന്ന് 3.92 ദിർഹം ആയി കുറച്ചിട്ടുണ്ട്. സ്‌പെഷ്യൽ 95 പെട്രോളിന്റെ വിലയിലും 60 ഫിൽസിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇ-പ്ലസ് പെട്രോൾ വില ലിറ്ററിന് 3.84 ദിർഹം ആയി കുറച്ചു. കഴിഞ്ഞ മാസം ഇ-പ്ലസ് പെട്രോൾ വില ലിറ്ററിന് 4.44 ദിർഹം ആയിരുന്നു. ഡീസൽ വില ലിറ്ററിന് 62 ഫിൽസ് തോതിൽ കുറച്ചിട്ടുണ്ട്. ഡീസൽ വില 4.76 ദിർഹത്തിൽ നിന്ന് 4.14 ദിർഹം ആയാണ് കുറച്ചിരിക്കുന്നത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലക്ക്…

    Read More »
  • India

    മധ്യപ്രദേശിലെ ആശുപത്രിയില്‍ തീപിടിത്തം: 10 പേര്‍ മരിച്ചു

    ഭോപ്പാല്‍: മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം. പത്തുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ പത്ത് പേര്‍ മരിച്ചതായും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ജബല്‍പൂര്‍ ജില്ലാ കളക്ടര്‍ അല്ലയ്യ രാജ പറഞ്ഞു. ഗോഹല്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചന്ദല്‍ ഭട്ടയിലെ ന്യൂ ലൈഫ് മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് അപകടമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. നാല് പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി ജബല്‍പൂര്‍ പൊലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ ബഹുഗുണ പറഞ്ഞു. പൊള്ളലേറ്റ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. जबलपुर के न्यू लाइफ अस्पताल में आग से हुई दुर्घटना में अमूल्य जिंदगियों के असमय निधन के समाचार से हृदय दु:ख से भरा हुआ है। ईश्वर से दिवंगत आत्माओं की शांति और परिजनों को यह…

    Read More »
  • Crime

    മിഷന്‍ ടൊര്‍ണാഡോ സ്വര്‍ണവേട്ടയുമായി കസ്റ്റംസ്; കരിപ്പൂരില്‍ പിടികൂടിയത് 11 കിലോ സ്വര്‍ണം

    കൊണ്ടോട്ടി: സ്വര്‍ണവേട്ടയ്ക്ക് മിഷന്‍ ടൊര്‍ണാഡോയുമായി കസ്റ്റംസ്. കരിപ്പൂരില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത് ആറുകോടിയോളം രൂപയുടെ സ്വര്‍ണം. കസ്റ്റംസിന്റെ കൊച്ചി, കോഴിക്കോട്, കരിപ്പൂര്‍ വിഭാഗങ്ങള്‍ ചേര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് 11 കിലോ സ്വര്‍ണം പിടിച്ചത്. സ്വര്‍ണവുമായി വിവിധ വിമാനങ്ങളില്‍ കരിപ്പൂരില്‍ എത്തിയ പത്ത് യാത്രക്കാരും കസ്റ്റംസിന്റെ പിടിയിലായി. സമീപകാലത്ത് കരിപ്പൂരില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് ഇത്. സമീപകാലത്ത് വലിയ രീതിയിലുള്ള സ്വര്‍ണക്കടത്ത് കരിപ്പൂര്‍ വഴി നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ മിഷന്‍ ടൊര്‍ണാഡോ എന്ന പ്രത്യേക ഓപ്പറേഷന്‍. നെടുമ്പാശ്ശേരി രാജ്യാന്തരവിമാനത്താവളത്തില്‍ ഡിആര്‍ഐയും ഇന്ന് സ്വര്‍ണവേട്ട നടത്തി. ക്വാലാലംപൂരില്‍ നിന്നും വന്ന മലപ്പുറം സ്വദേശികളായ അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ റഷീദ് എന്നിവരില്‍ നിന്നായി 1968 ഗ്രാം സ്വര്‍ണമാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ എത്തി പിടികൂടിയത്.

    Read More »
  • India

    ജിമ്മിലെ വ്യായാമത്തിനിടെ ആം ആദ്മി കൗണ്‍സിലറെ വെടിവച്ചു കൊന്നു

    ചണ്ഡീഗഡ്: പഞ്ചാബിനെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ് കൊല. ജിമ്മിലെത്തിയ അക്രമികള്‍ ആം ആദ്മി കൗണ്‍സിലറെ വെടിവച്ചു കൊന്നു. മലേര്‍കോട്ട ജില്ലയിലെ കൗണ്‍സിലര്‍ മുഹമ്മദ് അക്ബര്‍ ആണ് കൊല്ലപ്പെട്ടത്. രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുകയായിരുന്ന കൗണ്‍സിലറുടെ നേര്‍ക്ക് അവിടെയെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വ്യക്തി വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് നേതാവും പ്രമുഖ ഗായകനുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന്റെ ആഘാതം മാറും മുമ്പാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പഞ്ചാബില്‍ 424 വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു കഴിഞ്ഞ മെയില്‍ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചത്. പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയില്‍ വച്ചായിരുന്നു സംഭവം. മാനസയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിച്ച മൂസേവാലയുടെ കാറിന് നേരെ മുപ്പത് റൗണ്ടാണ് ആക്രമികള്‍ വെടിവെച്ചത്. ഇരുപത്തിയെട്ടുകാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു.

    Read More »
  • India

    സല്‍മാന്‍ ഖാന് തോക്കുപയോഗിക്കാന്‍ ലൈസന്‍സ് നല്‍കി മുംബൈ പോലീസ്

    മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തില്‍, നടന്‍ സല്‍മാന്‍ ഖാന് തോക്കുപയോഗിക്കാന്‍ ലൈസന്‍സ് അനുവദിച്ച് മുംബൈ പോലീസ്. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. അതേസമയം ഏത് തോക്കായിരിക്കും താരത്തിന് വാങ്ങാനാവുക എന്ന കാര്യം വ്യക്തമായിട്ടില്ല. പോയിന്റ് 32 കാലിബര്‍ പിസ്റ്റളോ റിവോള്‍വറോ ആയിരിക്കും സല്‍മാന് ഉപയോഗിക്കാനാവുക എന്നാണ് വിദഗ്ധര്‍ പറയുന്നത്. അജ്ഞാതരില്‍ നിന്ന് വധ ഭീഷണിയുണ്ടായതിനേത്തുടര്‍ന്ന് സല്‍മാന്‍ ഇക്കഴിഞ്ഞ ജൂലൈ 22-ന് പോലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍കറെ കാണുകയും ലൈസന്‍സിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. സല്‍മാന്റെ അപേക്ഷ താരം താമസിക്കുന്ന സോണ്‍ 9-ന്റെ ചുമതലയുള്ള ഡി.സി.പിക്ക് കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് സല്‍മാന്‍ ഖാന് തോക്ക് ലൈസന്‍സ് അനുവദിച്ചത്. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, മൂസെവാലയുടെ ഗതി നിങ്ങള്‍ക്കമുണ്ടാവും എന്ന് സല്‍മാന് കത്ത് ലഭിക്കുകയായിരുന്നു. സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ പിതാവിനും കത്തില്‍ വധഭീഷണി ഉണ്ടായിരുന്നു.

    Read More »
  • Crime

    മുറ്റത്തുകളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരി തോട്ടില്‍വീണ് മരിച്ചു

    കൂട്ടായി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരി തോട്ടില്‍വീണ് മരിച്ചു. കൂട്ടായി അരയന്‍കടപ്പുറം കുറിയന്റെപുരയ്ക്കല്‍ ഗഫൂറിന്റെയും ലൈലയുടെയും മകള്‍ ഫാത്തിമ അഫ്രയാണ് മരിച്ചത്. വീടിനോടു ചേര്‍ന്നുള്ള തോട്ടില്‍വീണാണ് മരണം. ആവിപ്പുഴയോടനുബന്ധമായ തോട്ടിലാണ് കുട്ടി വീണത്. സഹോദരങ്ങള്‍: അഫ്നാന്‍, മെഹ്റാന. മഞ്ചേരി മെഡിക്കല്‍ കോളേജിലെ മൃതദേഹപരിശോധനയ്ക്ക് ശേഷം അരയന്‍ കടപ്പുറം ഫാറൂഖില്‍ പള്ളിയില്‍ ഖബറടക്കി.  

    Read More »
  • Kerala

    യാത്രാക്കൂലി 20% വര്‍ധിക്കും; ഓണക്കാല ചാകര മുതലെടുക്കാന്‍ സ്വിഫ്റ്റും: അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഫ്ളക്സി ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ആര്‍ടിസി

    തിരുവനന്തപുരം: ഓണക്കാലത്ത തിരക്ക് മുതലെടുക്കാന്‍ കച്ചകെട്ടി കെഎസ്ആര്‍ടിസിയും രംഗത്ത്. അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഫ്‌ളക്‌സി നിരക്ക് ഈടാക്കാന്‍ നിര്‍ദ്ദേശിച്ച് കെഎസ്ആര്‍ടിസി ഉത്തരവിറക്കി. കെ.എസ്.ആര്‍.ടി.സിയുടെയും സ്വിഫ്റ്റ് സര്‍വീസുകളുടെയും എ.സി. ബസുകള്‍ക്ക് നിലവില്‍ ഈടാക്കുന്ന ചാര്‍ജിനെക്കാള്‍ 20 ശതമാനം അധികതുക ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എക്‌സ്പ്രസ്, ഡീലക്‌സ് ബസുകള്‍ക്കും ഫ്‌ളക്‌സി ചാര്‍ജ് ഈടാക്കും. ഓണം സീസണ്‍ പ്രമാണിച്ച് സെപ്റ്റംബര്‍ രണ്ട് മുതല്‍ 19-ാം തീയതി വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങിലേക്ക് 25 അധിക ഷെഡ്യൂളുകള്‍ നടത്താനും കെ.എസ്.ആര്‍.ടി.സി. കേരളത്തിലെ വിവിധ ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സര്‍വീസുകള്‍ക്ക് മുന്‍കൂട്ടിയുള്ള ബുക്കിങ്ങ് തുടങ്ങുമെന്നും വകുപ്പ് അറിയിച്ചു. നേരിട്ടുള്ള ബുക്കിങ്ങുകള്‍ക്കായിരിക്കും 20 ശതമാനം അധികതുക ഈടാക്കുക. അതേസമയം, ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ക്ക് നിലവില്‍ ലഭിക്കുന്ന 30 ശതമാനം ഇളവ് മാറ്റുകയും 10 ശതമാനം അധിക ഫ്ളക്സി നിരക്ക് ഈടാക്കുകയും ചെയ്യുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ സര്‍ക്കുലറില്‍ പറയുന്നത്. ഓണം പോലെയുള്ള ഉത്സവകാലങ്ങളില്‍ മറ്റ് സംസ്ഥാനത്തുള്ളവര്‍ യാത്രയ്ക്കായി കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നത് കണക്കിലെടുത്താണ് ഇത്തരം സര്‍വീസുകളില്‍…

    Read More »
  • Crime

    ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

    ചെങ്ങന്നൂര്‍: സ്വകാര്യ ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊല്ലകടവ് കടയിക്കാട് പന്തപ്ലാവില്‍ അനന്തകൃഷ്ണനെയാണ് (24) വെണ്മണി പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി ഡോ ആര്‍ ജോസിന്റെ നിര്‍ദേശപ്രകാരം വെണ്മണി എസ്എച്ച്ഒ ഒ എ നസീര്‍, എസ്‌ഐ കെ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

    Read More »
  • India

    ഇനി പ്ലക്കാര്‍ഡുയര്‍ത്തരുതെന്ന് സ്പീക്കര്‍; ടിഎന്‍ പ്രതാപന്‍, രമ്യ ഹരിദാസ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് എം.പി.മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

    ദില്ലി: ടിഎന്‍ പ്രതാപനും രമ്യ ഹരിദാസും ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. സസ്‌പെഷന്‍ പിന്‍വലിക്കാനുള്ള പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കി. ലോക്‌സഭയില്‍ പ്ലക്കാര്‍ഡുയര്‍ത്തി ഇനി പ്രതിഷേധം പാടില്ലെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, വിലക്കയറ്റം അടിയന്തരമായി ചര്‍ച്ചക്കെടുക്കാത്തതില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും നിര്‍ത്തി വച്ചു. പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ഇഡി നടപടിയില്‍ ചര്‍ച്ച അനുവദിക്കാത്തതില്‍ രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. വിലക്കയറ്റം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും ലോക് സഭ മറ്റ് നടപടികളിലക്ക് കടന്നത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. മഹാരാഷ്ട്രയില്‍ ശിവസേനാ നേതാവ് സഞ്ജയ് റാവത്തിനെതിരായ ഇഡി നടപടി അംഗീകരിക്കില്ലെന്നും ചര്‍ച്ച വേണമെന്നുമാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. വിലക്കയറ്റത്തില്‍ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും മറ്റ് വിഷയങ്ങളുയര്‍ത്തി പ്രതിഷേധിക്കുന്നതില്‍ ഗൂഢോദ്ദേശ്യമുണ്ടെന്ന് മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതികരണങ്ങള്‍ അവഗണിച്ച…

    Read More »
  • Kerala

    കളമശ്ശേരി ബസ് കത്തിക്കല്‍: തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴും താജുദ്ദീന് ആറും വര്‍ഷം തടവ്

    കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളായ തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴുവര്‍ഷം തടവ് ശിക്ഷ. കേസിലെ മറ്റൊരു പ്രതിയായ താജുദ്ദീനെ ആറുവര്‍ഷത്തെ തടവിനും ശിക്ഷിച്ചു. തടിയന്റവിട നസീര്‍ 1.75 ലക്ഷം രൂപ പിഴ ഒടുക്കണം. മറ്റുരണ്ട് പ്രതികള്‍ക്ക് ഒന്നരലക്ഷം രൂപ വീതമാണ് പിഴ. റിമാന്‍ഡ് കാലാവധി ശിക്ഷാകാലാവധിയായി പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ. കോടതിയാണ് മൂന്നുപ്രതികള്‍ക്കുമുള്ള ശിക്ഷ വിധിച്ചത്. പത്താം പ്രതിയായ സൂഫിയ മദനിയടക്കം ശേഷിക്കുന്ന പ്രതികളുടെ വിസ്താരം വൈകാതെ തുടങ്ങും. കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീറിനു പുറമേ പെരുമ്പാവൂര്‍ സ്വദേശി സാബിര്‍ ബുഹാരി, പറവൂര്‍ സ്വദേശി താജുദ്ദീന്‍ എന്നിവരാണ് കേസിലെ കുറ്റക്കാര്‍. മൂന്നുപേരും എന്‍.ഐ.എ. കോടതി മുമ്പാകെ കുറ്റസമ്മതം നടത്തിയിരുന്നു. നേരത്തേ കുറ്റംസമ്മതിച്ച മറ്റൊരു പ്രതി പറവൂര്‍ സ്വദേശി കെ.എ. അനൂപിനെ കോടതി ആറുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. പി.ഡി.പി. നേതാവ് അബ്ദുന്നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെ.എസ്.ആര്‍.ടി.സി.…

    Read More »
Back to top button
error: