CrimeNEWS

മിഷന്‍ ടൊര്‍ണാഡോ സ്വര്‍ണവേട്ടയുമായി കസ്റ്റംസ്; കരിപ്പൂരില്‍ പിടികൂടിയത് 11 കിലോ സ്വര്‍ണം

കൊണ്ടോട്ടി: സ്വര്‍ണവേട്ടയ്ക്ക് മിഷന്‍ ടൊര്‍ണാഡോയുമായി കസ്റ്റംസ്. കരിപ്പൂരില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത് ആറുകോടിയോളം രൂപയുടെ സ്വര്‍ണം. കസ്റ്റംസിന്റെ കൊച്ചി, കോഴിക്കോട്, കരിപ്പൂര്‍ വിഭാഗങ്ങള്‍ ചേര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് 11 കിലോ സ്വര്‍ണം പിടിച്ചത്.

സ്വര്‍ണവുമായി വിവിധ വിമാനങ്ങളില്‍ കരിപ്പൂരില്‍ എത്തിയ പത്ത് യാത്രക്കാരും കസ്റ്റംസിന്റെ പിടിയിലായി. സമീപകാലത്ത് കരിപ്പൂരില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് ഇത്.

സമീപകാലത്ത് വലിയ രീതിയിലുള്ള സ്വര്‍ണക്കടത്ത് കരിപ്പൂര്‍ വഴി നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ മിഷന്‍ ടൊര്‍ണാഡോ എന്ന പ്രത്യേക ഓപ്പറേഷന്‍.

നെടുമ്പാശ്ശേരി രാജ്യാന്തരവിമാനത്താവളത്തില്‍ ഡിആര്‍ഐയും ഇന്ന് സ്വര്‍ണവേട്ട നടത്തി. ക്വാലാലംപൂരില്‍ നിന്നും വന്ന മലപ്പുറം സ്വദേശികളായ അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ റഷീദ് എന്നിവരില്‍ നിന്നായി 1968 ഗ്രാം സ്വര്‍ണമാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ എത്തി പിടികൂടിയത്.

Back to top button
error: