Month: August 2022

  • Kerala

    ആഢംബര വേദികളിലെ പ്രദർശന വസ്തുവാക്കി കേരള പോലീസിനെ മാറ്റരുത് :KPOA ജനറൽ സെക്രട്ടറി CR ബിജു

      കണ്ണൂർ ജില്ലയിലെ ഒരു സ്വകാര്യ ചടങ്ങിന് 4 പോലീസ് ഉദ്യോഗസ്ഥന്മാരെ അനുവദിച്ച ഡിപ്പാർട്ട്മെന്റ് നടപടി മാധ്യമ വാർത്തകൾക്കും, സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ്. നിയമപരമല്ലാത്ത ഒരു കാര്യത്തിനും പോലീസിനെ ഉപയോഗിക്കാൻ പാടില്ല എന്നത് തർക്കമറ്റ കാര്യമാണ്. ഇന്ത്യക്ക് തന്നെ മാതൃകയായ പോലീസ് ആക്ടാണ് കേരളത്തിനുള്ളത്. ഈ പോലീസ് ആക്ടിൽ ജനപക്ഷ ചിന്തയിൽ, മികച്ച പോലീസിംഗിനും, പോലീസ് സേവനത്തിനും ആവശ്യമായ എല്ലാം നിലവിലുണ്ട്. അതിന് വിരുദ്ധമായ സാഹചര്യത്തിലേക്ക് പോലീസ് സേനയെ ഉപയോഗിക്കാതിരിക്കാനും വ്യക്തമായ സെക്ഷനുകൾ പോലീസ് ആക്ടിലുണ്ട്. കേരള പോലീസ് ആക്ട് സെക്ഷൻ 62 ഈ കാര്യം വ്യക്തമായി പരാമർശിക്കുന്നുണ്ട്. സെക്ഷൻ 62(2) ൽ ഒരു സ്വകാര്യ വ്യക്തിക്കോ, സ്വത്തിനോ മാത്രമായി സൗജന്യമായോ, ഫീസ് ഈടക്കിക്കൊണ്ടോ പ്രത്യേക പോലീസിനെ ഉപയോഗിക്കാൻ ആർക്കും അവകാശമില്ല ” എന്ന് വ്യക്തമായി പറയുന്നുണ്ട്. എന്നാൽ മറ്റ് സർക്കാർ വകുപ്പുകളിൽ എന്ന പോലെ പോലീസ് വകുപ്പിന്റേയും സ്ഥലമോ, സാമഗ്രികളോ ഉപയോഗിക്കേണ്ടി വന്നാൽ അതിന് കൃത്യമായ നിരക്ക് നിശ്ചയിച്ച്…

    Read More »
  • Kerala

    രാജ്യത്തെ ആദ്യ മങ്കിപോക്‌സ് മരണം കേരളത്തില്‍; തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം: തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെയും പിന്നീട് പുണെ വൈറോളജി ലാബിലെയും പരിശോധനയിലാണ് മങ്കിപോക്സ് ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. മങ്കിപോക്സ് വൈറസ് ബാധിച്ചുള്ള രാജ്യത്തെ ആദ്യമരണമാണ് ഇത്. 21-ാം തീയതിയാണ് ചാവക്കാട് സ്വദേശിയായ യുവാവ് യു.എ.ഇയില്‍നിന്ന് കേരളത്തിലെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ക്കൊപ്പം കഴിഞ്ഞിരുന്ന ഇയാള്‍ 27 ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ശനിയാഴ്ച രാവിലെയാണ് മരണമടഞ്ഞത്. തുടര്‍ന്ന് സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. യുവാവിന് വിദേശത്തു നടത്തിയ പരിശോധനയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നെങ്കിലും ഇതു മറച്ചുവച്ച് കേരളത്തിലെത്തുകയും ചികിത്സതേടാന്‍ വൈകുകയും ചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവം അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് ഉന്നതതല സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയും റൂട്ട് മാപ്പുമടക്കം തയാറാക്കി മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. വകുപ്പിന്റെ പ്രത്യേക സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യാനും തീരുമാനമായിരുന്നു. യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 15 പേരാണുള്ളത്. യുവാവിനെ കൂട്ടിക്കൊണ്ട് വരാന്‍ കരിപ്പുര്‍ വിമാനത്താവളത്തിലേക്ക് പോയത്…

    Read More »
  • VIDEO

    മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേത് :മന്ത്രി ശിവൻകുട്ടി -വീഡിയോ

    “മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേതാണ്. കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ല. സി എച്ചിന്റെ മകനിൽ നിന്നും ഇത്തരം നിരുത്തരവാദപരവും സമൂഹ വിരുദ്ധവുമായ പ്രസ്താവന പ്രതീക്ഷിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയൻ സാരി ഉടുത്താലേ ലിംഗ സമത്വം ഉണ്ടാകൂ എന്ന ഡോ. മുനീറിന്റെ പ്രസ്താവന അത്ഭുതത്തോടെ ആണ് കാണുന്നത്. സി എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ. ലീഗ് നേതൃത്വം മുനീറിന്റെ നിലപാട് തിരുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” പൊതുവിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം ലിംഗ നീതി, ലിംഗ തുല്യത, ലിംഗാവബോധം എന്നിവ മുൻനിർത്തിയുള്ള പദ്ധതികളുമായി മുന്നോട്ട് പോകും. വസ്ത്രധാരണം വ്യക്തിപരമാണ്. ഓരോരുത്തരും അവർക്കിഷ്ടമുള്ള സഭ്യമായ വസ്ത്രം ധരിക്കണം എന്നതാണ് നിലപാട്. അല്ലാതെ ആരുടെ മേലും ഒന്നും അടിച്ചേൽപ്പിക്കുകയല്ല.ഡോ. മുനീർ തിരുത്തുമെന്നാണ് ഞാൻ കരുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സാരി ഉടുത്താലേ ലിംഗ സമത്വം ഉണ്ടാകൂ എന്ന ഡോ. മുനീറിന്റെ പ്രസ്താവന അത്ഭുതത്തോടെ ആണ് കാണുന്നത്. സി എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ.…

    Read More »
  • LIFE

    മൂസ ഒരുങ്ങുന്നു

      പാപ്പന്റെ വിജയാഘോഷത്തോടൊപ്പം സൂപ്പർ സ്റ്റാർ സുരേഷ് ഗോപി തന്റെ പുതിയ ചിത്രമായ “മേ ഹൂം മൂസ” യുടെ ഡബ്ബിംഗ് ആരംഭിച്ചു. പാപ്പന്റെ വൻ വിജയത്തോടെ സുരേഷ് ഗോപിയുടെ അടുത്ത ഹിറ്റിലേക്കുള്ള തുടക്കമാണ് “മേ ഹൂം മൂസ”. സംവിധായകൻ ജിബു ജേക്കബിന്റെ നേതൃത്വത്തിലാണ് ഡബ്ബിങ് ജോലികൾ നടക്കുന്നത് . സെപ്റ്റംബർ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ മൂസ പ്രൊഡ്യൂസർ തോമസ് തിരുവല്ല അറിയിച്ചു. സുരേഷ് ഗോപി,പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ്, സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രമാണ് “മേ ഹും മൂസ”. ജോണി ആന്റണി,സൈജു കുറുപ്പ്,ഹരീഷ് കണാരൻ, മേജര്‍ രവി,മിഥുൻ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗർ, അശ്വിനി,സരൺ, ജിജിന, സൃന്ദ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. കോൺഫിഡന്റ് ഗ്രൂപ്പ്, തോമസ്സ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു. തിരക്കഥ-റൂബേഷ്…

    Read More »
  • NEWS

    പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

    പത്തനംതിട്ട : അതിതീവ്ര മഴയെത്തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ഉച്ചകഴിഞ്ഞും നാളെയും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നേരത്തെ കോന്നി  താലൂക്കിലെ  ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിരുന്നത്.ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരുടേതാണ് ഉത്തരവ്.

    Read More »
  • Kerala

    മഴക്കെടുതി; മുഖ്യമന്ത്രി ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു

      ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മഴക്കെടുതികൾ വിലയിരുത്താനും വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫിസ് സന്ദർശിച്ച് മുഖ്യമന്ത്രി സ്ഥിഗതികൾ മനസ്സിലാക്കി. ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു. സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. ഏഴു ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആണ് റെഡ് അലർട്ട്. തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാണുന്നത്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. പോലീസ്, അഗ്നിരക്ഷാസേന, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവരോട് ജാഗരൂഗരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറ്റണം. ക്യാമ്പുകളിൽ സൗകര്യങ്ങൾ ഉറപ്പാക്കണം. നദികൾ, ജലാശയങ്ങൾ,…

    Read More »
  • Kerala

    ഡോക്ടർ എം കെ മുനീറിന്റെ പ്രസ്താവനയോട് മന്ത്രി വി ശിവൻകുട്ടിയുടെ മറുപടി

      “മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേതാണ്. കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ല. സി എച്ചിന്റെ മകനിൽ നിന്നും ഇത്തരം നിരുത്തരവാദപരവും സമൂഹ വിരുദ്ധവുമായ പ്രസ്താവന പ്രതീക്ഷിച്ചില്ല. പൊതുവിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം ലിംഗ നീതി, ലിംഗ തുല്യത, ലിംഗാവബോധം എന്നിവ മുൻനിർത്തിയുള്ള പദ്ധതികളുമായി മുന്നോട്ട് പോകും. വസ്ത്രധാരണം വ്യക്തിപരമാണ്. ഓരോരുത്തരും അവർക്കിഷ്ടമുള്ള സഭ്യമായ വസ്ത്രം ധരിക്കണം എന്നതാണ് നിലപാട്. അല്ലാതെ ആരുടെ മേലും ഒന്നും അടിച്ചേൽപ്പിക്കുകയല്ല.ഡോ. മുനീർ തിരുത്തുമെന്നാണ് ഞാൻ കരുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സാരി ഉടുത്താലേ ലിംഗ സമത്വം ഉണ്ടാകൂ എന്ന ഡോ. മുനീറിന്റെ പ്രസ്താവന അത്ഭുതത്തോടെ ആണ് കാണുന്നത്. സി എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ. ലീഗ് നേതൃത്വം മുനീറിന്റെ നിലപാട് തിരുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” തൃത്താലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കായി നടപ്പാക്കുന്ന “എൻലൈറ്റ് ” പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വി ശിവൻകുട്ടി. സ്പീക്കർ എം ബി രാജേഷ് ചടങ്ങിൽ അധ്യക്ഷനായിരുന്നു.

    Read More »
  • NEWS

    കാസർകോട് യുവാവിനെ കഴുത്തറുത്ത് കൊന്നു

    കാസര്‍കോട്: പുല്ലൂര്‍ കേളോത്ത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ടൈല്‍സ് ജോലി ചെയ്യുന്ന നീലകണ്ഠന്‍ ( 36 ) ആണ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം വീട്ടിനുള്ളിലാണ് കാണപ്പെട്ടത്. പൊന്നപ്പന്‍ -കമലാവതി എന്നിവരുടെ മകനാണ്. ഭാര്യ: ആശ. ഒരു മകളുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Crime

    സ്വർണക്കടത്തു സംഘംങ്ങളുടെ അധോലോക വിളയാട്ടം തുടരുന്നു, യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

    സ്വർണകള്ളക്കടത്തു സംഘങ്ങളുടെ അധോലോക വിളയാട്ടങ്ങൾ മലബാറിലെ സമാധാന ജീവിതത്തിനു ഭീക്ഷണിയായി മാറിയിരിക്കുകയാണ്. യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്ന സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. പെരിന്തൽമണ്ണയിലും കാസർകോടും നടന്ന സമാന സംഭവങ്ങൾക്കു പിന്നാലെ ഇതാഴിതാ കോഴിക്കോട് പന്തീരിക്കരയിലും സ്വർണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. ഈ സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി മർഷീദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര എ  എസ് പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല. താമരശേരിക്ക് അടുത്തുള്ള കൈതപ്പൊയിൽ ഉള്ള സംഘമാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് പൊലീസിനെ ലഭിച്ച സൂചന. ഇർഷാദിന്റെ മാതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യും. അതേസമയം കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേരെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഭർത്താവിനെ ദുബായിൽ ചിലർ ബന്ദിയാക്കിയെന്നും ഇർഷാദ് സ്വർണ്ണം നൽകിയാൽ മാത്രമേ ഭർത്താവിനെ വിട്ടു നൽകുകയുള്ളൂ എന്നും ഇർഷാദിന്റെ മാതാവിനോട് പറഞ്ഞ യുവതിയെയും, ഇന്നലെ കസ്റ്റഡിയിലായ പ്രതി…

    Read More »
  • NEWS

    മയക്കുമരുന്ന് കച്ചവടം; സ്ത്രീയുള്‍പ്പെടെ മൂന്നംഗ സംഘം  പിടിയിൽ

    മലപ്പുറം: മൊറയൂരില്‍ മയക്കുമരുന്ന് ശേഖരവുമായി സ്ത്രീയുള്‍പ്പെടെ മൂന്നംഗ സംഘം എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയില്‍. മൊറയൂര്‍ മുക്കണ്ണന്‍ കീരങ്ങാട്ടുതൊടി ഉബൈദുല്ല (26), കൊണ്ടോട്ടി കീരങ്ങാട്ടുപുറായ് അബ്ദുറഹ്‌മാന്‍ (56), ഭാര്യ സീനത്ത് എന്നിവരാണ് അറസ്റ്റിലായത്. 75 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എം.ഡി.എം.എയും ഇവരില്‍നിന്ന് പിടിച്ചെടുത്തു.       ഉത്തരമേഖല എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സും മലപ്പുറം എന്‍ഫോസ്മെന്റ് സ്‌ക്വാഡും മലപ്പുറം എക്‌സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് വില്‍പന നടത്തുന്ന സംഘമാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

    Read More »
Back to top button
error: