Month: August 2022

  • Crime

    കുപ്രസിദ്ധ മോഷ്ടാവ് നിലമ്പൂരില്‍ പിടിയില്‍

    മലപ്പുറം: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് നിലമ്പൂരില്‍ പിടിയില്‍. കോട്ടയം പനച്ചിപ്പാറ സ്വദേശി സുരേഷ് ആണ് അറസറ്റിലായത്. മുപ്പതോളം മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷിനെ, നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍വച്ചാണ് പിടികൂടിയത്. കൂത്താട്ടുകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയിലിലായിരുന്ന സുരേഷ് രണ്ടാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെന്നീര പ്രദേശത്ത് ജൂലൈ 23ന് സുരേഷ് മോഷണ ശ്രമം നടത്തിയിരുന്നു. എന്നാല്‍, സിസിടിവി ക്യാമറ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ പിന്തിരിയുകയായിരുന്നു. ഈ സമയം വീട്ടുകാര്‍ കുടുംബസമേതം അമേരിക്കയിലായിരുന്നു. ചോക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച് 30 വര്‍ഷത്തോളമായി സുരേഷ് ചോക്കാട്, വണ്ടൂര്‍, പൂക്കോട്ടുംപാടം തുടങ്ങിയ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ച് വരികയാണ്.

    Read More »
  • India

    വിമാന ഇന്ധനവില മൂന്നാമതും കുറച്ചു; ഇത്തവണ കുറച്ചത് 12 ശതമാനം: യാത്രാനിരക്ക് കുറയുമോയെന്ന് കണ്ടറിയണം!

    ദില്ലി: രാജ്യാന്തര എണ്ണവിലയിലെ ഇടിവിനെ തുടര്‍ന്ന് വിമാന ഇന്ധനത്തിന്റെ വിലയില്‍ 12 ശതമാനം കുറവുവരുത്തി പൊതുമേഖലാ എണ്ണക്കമ്പനികള്‍. ദില്ലിയില്‍ ഒരു കിലോലിറ്റര്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധന(എടിഎഫ്)ത്തിന്റെ വില 138,147.93 രൂപയായിരുന്നു. ഇന്ന് 12 ശതമാനം കുറവ് വരുത്തിയതോടെ വില 1,21,915.57 രൂപയായി. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. ജൂണില്‍ വില കിലോലിറ്ററിന് 141,232.87 രൂപ ആയിരുന്നു. രണ്ടാഴ്ചയിലെ രാജ്യാന്തര എണ്ണവിലയുടെ നിരക്കിനെ അടിസ്ഥാനമാക്കി എല്ലാ മാസവും 1, 16 തീയതികളില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില പരിഷ്‌കരിക്കാറുണ്ട്. മുംബൈയില്‍ ഒരു കിലോലിറ്റര്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില 1,20,875.86 ആണ്. കൊല്‍ക്കത്തയില്‍ 1,26,516.29-ല്‍ എടിഎഫ് ലഭ്യമാണ്, പ്രധാന സമ്പദ്വ്യവസ്ഥകളിലെ മാന്ദ്യത്തെ ഭയന്ന് അന്താരാഷ്ട്ര എണ്ണവില മയപ്പെടുത്തിയിട്ടുണ്ട്. ഉക്രെയ്ന്‍ യുദ്ധത്തിനു മുമ്പുള്ള നിലയിലാണ് എണ്ണവിലയിപ്പോള്‍. 2022 ജനുവരിക്കുശേഷം 11 തവണയാണ് വിലകൂട്ടിയത്. ജൂണില്‍ വിലയില്‍ 16ശതമാനം വര്‍ധനവാണ് ഉണ്ടായത്. വില കിലോ ലിറ്ററിന് 19,757.13 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്.…

    Read More »
  • Crime

    ഫേസ്ബൂക്കിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പിടിയിൽ

    ഫേസ്ബൂക്കിലൂടെ സൗഹൃദമുണ്ടാക്കി കൂറ്റനാട് സ്വദേശിയിൽ നിന്നു 21.65 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശിയെ സൈബർ പോലീസ് അതിസാഹസികമായി ന്യൂഡൽഹിയിൽ പിടികൂടി. വ്യാജ പണമിടപാടുകൾക്കു ഡൊമൈനുകൾ സംഘടിപ്പിച്ചു നൽകുന്ന റെയ്മണ്ട് ഒനിയാമ (35) ആണ് അറസ്റ്റിലായത്. അമേരിക്കയിലെ ടെക്സാസിൽ ഡോക്ടറാണെന്നു പറഞ്ഞാണു കൂറ്റനാട്ടെ കോളജ് അധ്യാപകനുമായി ഇയാൾ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. ഇന്ത്യ മുഴുവൻ യാത്ര ചെയ്യണമെന്നും കേരളത്തിൽ താമസിക്കണമെന്നും ഇതിനായി ഒരുനാൾ ‘സർപ്രൈസായി’ വരുമെന്നും പറഞ്ഞു. ഇതിനിടെ ഡൽഹി എയർപോർട്ടിൽ നിന്നാണെന്നു പറഞ്ഞു കൂറ്റനാട് സ്വദേശിക്കു ഫോൺ വന്നു. ഏകദേശം രണ്ടുകോടി ഇന്ത്യൻ രൂപ മതിപ്പുള്ള ഡോളറുമായി താങ്കളുടെ അമേരിക്കക്കാരൻ സുഹൃത്ത് ഇവിടെയുണ്ടെന്നും ഡോളർ കൊണ്ടുവന്നതിനാൽ ഫൈൻ, നികുതി എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക്‌ 21 ലക്ഷത്തോളംരൂപ ആവശ്യമുണ്ടെന്ന്‌ പറഞ്ഞ്‌ തുക ഓൺലൈനായി തട്ടിയെടുത്തു. സുഹൃത്തിനു വേണ്ടി കയ്യിലുള്ളതും കടം വാങ്ങിയും കൂറ്റനാട് സ്വദേശി പണം അയച്ചു.   കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി, ക്ലിയറൻസ് ഫീസ് എന്നു മാത്രമല്ല ആന്റി ടെററിസ്റ്റ്…

    Read More »
  • NEWS

    ചില്ലി ഗോബി ഉണ്ടാക്കുന്ന വിധം

    മഴയുടെ കുളിരിൽ ചൂട് ചായക്കൊപ്പം കറുമുറെ കഴിക്കാൻ ഇതാ ചില്ലി ഗോബി.മഴയോടൊപ്പം കൊറിക്കാൻ ഇതിലും മികച്ച മറ്റൊരു ഭക്ഷണമില്ല. വേണ്ട സാധനങ്ങൾ 1. കോളിഫ്ളവർ ചെറിയ പൂക്കളായി അടർത്തിയത് – അരക്കിലോ 2. സോയാസോസ് – രണ്ടു ചെറിയ സ്പൂൺ 3. മൈദ – മുക്കാൽ കപ്പ് കോൺഫ്ളോർ – മുക്കാൽ കപ്പ് വെള്ളക്കുരുമുളകുപൊടി – ഒരു നുള്ള് 4. സെലറി പൊടിയായി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ ബേക്കിങ് സോഡ – മൂന്നു നുള്ള് 5. മുട്ടവെള്ള – ഒരു മുട്ടയുടേത് 6. എണ്ണ – വറുക്കാൻ ആവശ്യത്തിന് 7. വറ്റൽമുളക് – 10, ചതച്ചത് സവാള പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ മൈദ – ഒരു ചെറിയ സ്പൂൺ 8. ടുമാറ്റോ സോസ് – നാലു ചെറിയ സ്പൂൺ മുളകുപൊടി – അര ചെറിയ…

    Read More »
  • India

    സൈക്കിള്‍ സവാരിക്കിറങ്ങിയ ബി.ജെ.പി. എം.എല്‍.എയുടെ എല്ലൊടിച്ച് സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴി

    ന്യൂഡല്‍ഹി: സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍വീണ് എം.എല്‍.എയ്ക്ക് പരുക്ക്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി. നേതാവും ജെവാര്‍ എം.എല്‍.എയുമായ ധീരേന്ദ്ര സിങ്ങിനാണ് കുഴിയില്‍ വീണ് പരിക്കേറ്റത്. കിഷോര്‍പുര്‍ ഗ്രാമത്തിന് സമീപം രാത്രി 7.30- നുണ്ടായ അപകടത്തിലാണ് അന്‍പത്തഞ്ചുകാരനായ സിങ്ങിന് പരിക്കേറ്റത്. കൈമുട്ടിന് സാരമായി പരിക്കേറ്റ എം.എല്‍.എ. യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈമുട്ടിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ നടത്തിവരികയാണെന്നും ഞായറാഴ്ച വരെ ആശുപത്രിയില്‍ തുടരുമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഫിറ്റ്‌നസ് പ്രേമിയായ സിങ് ജെവാറില്‍നിന്ന് രണ്ട് തവണ എം.എല്‍.എയായിട്ടുണ്ട്. പതിവ് സൈക്കിള്‍ സവാരിക്കായി പോയതായിരുന്നു എം.എല്‍.എ. ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നതായും വെള്ളംനിറഞ്ഞ ഒരു കുഴിയിലേക്ക് സൈക്കിള്‍ വീഴുകയായിരുന്നെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു.

    Read More »
  • Kerala

    കൂടുതല്‍ ദിവസങ്ങളില്‍ അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കാന്‍ ശ്രമിക്കണം: മുഖ്യമന്ത്രി

    തിരുവനന്തപുരം: അങ്കണവാടി കുട്ടികള്‍ക്ക് കൂടുതല്‍ ദിവസങ്ങളില്‍ പാലും മുട്ടയും നല്‍കാന്‍ അതത് അങ്കണവാടികള്‍ ശ്രമങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഇപ്പോള്‍ രണ്ട് ദിവസമാണ് പാലും മുട്ടയും കുട്ടികള്‍ക്ക് നല്‍കുന്നത്. അതേ അളവില്‍ കൂടുതല്‍ ദിവസങ്ങളില്‍ നല്‍കാന്‍ കഴിയണം. പരിശ്രമിച്ചാല്‍ ആഴ്ചയില്‍ ഏഴ് ദിവസവും നല്‍കാനാകും. അങ്കണവാടികള്‍ ഇല്ലാത്ത ദിവസം വീട്ടില്‍ പോയി പാലും മുട്ടയും നല്‍കണം. കുട്ടികള്‍ക്കായതിനാല്‍ നാട്ടില്‍ തന്നെ സഹായിക്കാന്‍ സന്നദ്ധരായി ധാരാളം പേരുണ്ടാകും. ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും സഹായം അഭ്യര്‍ത്ഥിക്കാം. കുട്ടികള്‍ക്ക് നല്‍കുന്ന പാലില്‍ ലാഭം കാണാന്‍ നോക്കരുത്. മില്‍മയ്ക്കും സഹായിക്കാനാകും. സുതാര്യതയോടെ ആക്ഷേപത്തിന് ഇടനല്‍കാതെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസവും മുട്ടയും പാലും നല്‍കുന്ന പോഷക ബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.   ബാല്യകാലത്താണ് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് അടിത്തറയിടേണ്ടത്. ഇതിനു പോഷകാഹാര ലഭ്യത ഉറപ്പാക്കുകയെന്നതു പ്രധാനമാണ്. 2019ല്‍ യുനിസെഫ് നടത്തിയ പഠന…

    Read More »
  • Kerala

    തലസ്ഥാനത്ത് ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ച് കെഎസ്ആർടിസി

    തിരുവനന്തപുരം; സിറ്റി സർക്കുലർ സർവ്വീസുകളുടെ ചരിത്രത്തിൽ ആദ്യമായി തലസ്ഥാന ന​ഗരത്തിൽ കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ചു. ഇലക്ട്രിക് ബസുകൾ ഉപയോ​ഗിച്ചുള്ള കെഎസ്ആർടിസിയുടെ എട്ടാമത്തെ സർക്കിൾ സർവ്വീസായ എയർ- റെയിൽ സർക്കിൾ സർവ്വീസ് ബഹുമാനപ്പെട്ട ഗതാ​ഗത വകുപ്പ്മന്ത്രി അഡ്വ.ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്തു നിർവ്വഹിച്ചു. കെഎസ്ആർടിസി സിഎംഡി ശ്രീ. ബിജുപ്രഭാകർ ഐഎഎസ്, മറ്റ് ഉന്നത ഉദ്യോ​ഗസ്ഥർ മുതലായവർ ചടങ്ങിൽ പങ്കെടുത്തു.   സിറ്റി സർക്കുലറിന്റെ എട്ടാമത്തെ സർക്കിളിലായി വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടാണ് 24 മണിയ്ക്കൂറും എയർ – റെയിൽ സർക്കിൾ സർവ്വീസ് നടത്തുക. തിരുവനന്തപുരത്തെ രണ്ട് എയർ പോർട്ടുകളായ ഡൊമസ്റ്റിക് (T1), ഇന്റർനാഷണൽ (T2) ടെർമിനലുകളിലേക്ക് തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും, സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും, തിരിച്ചും എത്തിക്കുന്ന തരത്തിൽ ക്ലോക്ക് വൈസ്- ആന്റീ ക്ലോക്ക് വൈസ് മാതൃകയിലുള്ള സർവ്വീസുകളാണ് എയർ- റെയിൽ സർക്കുലർ സർവ്വീസ് നടത്തുന്നത്.  …

    Read More »
  • Kerala

    നടി പ്രിയാ വാര്യർ കേന്ദ്രസർക്കാരിന്റെ കുറ്റകൃത്യ ജാഗ്രതാ ക്യാമ്പയിൻ അംബാസഡർ

    കേന്ദ്രസർക്കാരിന്റെ സ്കിൽ ഇന്ത്യ പദ്ധതിയുടെ സഹകരണത്തോടെ ട്രാപ്ഡ് സോൺ എന്ന സംഘടന ആരംഭിച്ച സൈബർ കുറ്റകൃത്യ ജാഗ്രത കാമ്പയിൻ അംബാസഡറായി മലയാള സിനിമാനടി പ്രിയ വാര്യർ തിരഞ്ഞെടുക്കപ്പെട്ടു. സൈബർ അതിക്രമങ്ങൾ മാനസികമായും വൈകാരികമായും കടുത്തവെല്ലുവിളി ഉയർത്തുമെന്നും അത് നേരിട്ട വ്യക്തിയെന്ന നിലയ്ക്ക് മേഖലയിൽ സുരക്ഷിതരായിരിക്കേണ്ടതിന്റെ പ്രാധാന്യം അറിയാമെന്നും പ്രിയ പറഞ്ഞു. ‘ഒരു അഡാറ് ലവ്’ എന്ന സിനിമയിലെ കണ്ണിറുക്കലിലൂടെ 2018-ൽ രാജ്യത്ത് ഗൂഗിളിൽ ഏറ്റവും തിരയപ്പെട്ട വ്യക്തിയായി ജനശ്രദ്ധ നേടിയതിനുപിന്നാലെ ഒട്ടേറെ സൈബർ ആക്രമണങ്ങൾ നേരിടേണ്ടിവന്നുവെന്ന് പ്രിയ പറഞ്ഞു. ഒടുവിൽ ചെയ്ത ‘ലൗ ഹാക്കേഴ്സ് എന്ന സിനിമയിൽ നമ്മൾ ദൈനംദിനം കാണുന്ന ഇന്റർനെറ്റിന്റെ മറുവശമായ ‘ഡാർക്ക് വെബി’നെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. തട്ടിപ്പുകൾമുതൽ മനുഷ്യക്കടത്തുവരെ ഡാർക്ക് വെബിന്റെ മറവിൽ നടക്കുന്നു. സ്കൂളുകളിലും കോളേജുകളിലും സെമിനാറുകളും നടത്തി സൈബർ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുമെന്ന് പ്രിയ പറഞ്ഞു.

    Read More »
  • NEWS

    കോവിഡ് ചതിച്ചു; ദിവസം 4000 പേര്‍ എച്ച്‌ഐവി ബാധിതരാകുന്നു; ഞെട്ടിക്കുന്ന കണക്കുമായി സഹായമഭ്യര്‍ഥിച്ച് യു.എന്‍.

    കോവിഡ് പ്രതിസന്ധിയില്‍ എച്ച്ഐവിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുത്തനെ കുറഞ്ഞെന്നും ഒരു ദിവസം ലോകത്ത് 4,000 പേരെ എച്ച്‌ഐവി ബാധിക്കുന്നതായും ഐക്യരാഷ്ട്രസഭ. യുഎന്നിന്റെ എച്ച്‌ഐവി/എയ്ഡ്സ് പദ്ധതിയുടെ ഭാഗമായ ഗ്ലോബല്‍ എച്ച്‌ഐവി റെസ്‌പോണ്‍സ് എന്ന പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഉണ്ടായ പ്രതിസന്ധിയില്‍ എച്ച്ഐവിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുത്തനെ കുറഞ്ഞുവെന്നും തല്‍ഫലമായി ദശലക്ഷക്കണക്കിന് ജീവനുകള്‍ അപകടത്തിലായെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കിഴക്കന്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി വാര്‍ഷിക എച്ച്‌ഐവി അണുബാധകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. Progress in the reduction of new HIV infections is slowing & every day 4,000 people become infected around the world.@UNAIDS urges countries to increase investment in HIV prevention & access to treatment. https://t.co/R1y9tXnOEV pic.twitter.com/T8tkiN4bBE — United Nations (@UN) July 31, 2022…

    Read More »
  • Kerala

    സാമൂഹിക സുരക്ഷാ പെൻഷൻ അർഹതയില്ലാതെ കൈപ്പറ്റുന്നവരെ കണ്ടെത്താനുള്ള നടപടി സർക്കാർ കർശനമാക്കി

    അർഹതയില്ലാതെ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരെ കണ്ടെത്താനുള്ള നടപടികൾ സംസ്ഥാന സർക്കാർ കർശനമാക്കി. അനർഹരെ കണ്ടെത്തി എത്രയുംവേഗം അവരെ ഒഴിവാക്കാനാണ് തീരുമാനം. നിലവിൽ സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 9600 പേർ രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരാണെന്നു ധനവകുപ്പു കണ്ടെത്തിയിട്ടുണ്ട്. സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ പട്ടിക വിഭാഗക്കാർ ഒഴികെയുള്ളവർക്ക് സ്വന്തം പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉണ്ടാകാൻ പാടില്ലെന്നാണു നിബന്ധന. ഇത് മറച്ചുവച്ചാണ് പലരും പെൻഷൻ വാങ്ങുന്നത്. ഇവരെ പദ്ധതിയിൽ നിന്ന് നീക്കാനുള്ള നടപടികൾ തദ്ദേശ വകുപ്പ് തുടങ്ങിക്കഴിഞ്ഞു. ഇത്തരക്കാരെ ഹിയറിംഗിന് വിളിച്ച് അവരുടെ ഭൂരേഖകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും നടപടിയിലേക്ക് കടക്കുക. നിലവിൽ ഒരാൾക്ക് പ്രതിമാസം 1600 രൂപയാണ് പെൻഷനായി നൽകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ അനർഹർക്ക് പെൻഷൻ നൽകാൻ കോടികൾ ചെലവിടുന്നതിനെതിരെ രൂക്ഷവിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്തെ കടമെടുപ്പിനുൾപ്പെടെ കേന്ദ്രം കർശന നിബന്ധനകൾ കൊണ്ടുവന്നതോടെ പെൻഷൻ വിതരണം എങ്ങനെ നടത്തും  എന്നറിയാത്ത അവസ്ഥയിലാണ്…

    Read More »
Back to top button
error: