CrimeNEWS

മുറ്റത്തുകളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരി തോട്ടില്‍വീണ് മരിച്ചു

കൂട്ടായി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരി തോട്ടില്‍വീണ് മരിച്ചു. കൂട്ടായി അരയന്‍കടപ്പുറം കുറിയന്റെപുരയ്ക്കല്‍ ഗഫൂറിന്റെയും ലൈലയുടെയും മകള്‍ ഫാത്തിമ അഫ്രയാണ് മരിച്ചത്.

വീടിനോടു ചേര്‍ന്നുള്ള തോട്ടില്‍വീണാണ് മരണം. ആവിപ്പുഴയോടനുബന്ധമായ തോട്ടിലാണ് കുട്ടി വീണത്. സഹോദരങ്ങള്‍: അഫ്നാന്‍, മെഹ്റാന.

മഞ്ചേരി മെഡിക്കല്‍ കോളേജിലെ മൃതദേഹപരിശോധനയ്ക്ക് ശേഷം അരയന്‍ കടപ്പുറം ഫാറൂഖില്‍ പള്ളിയില്‍ ഖബറടക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: