KeralaNEWS

എം.വി. ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി. നിലവിലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചുമതല വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അടിയന്തരയോഗം ചേര്‍ന്ന് പകരക്കാരനായി എം.വി.ഗോവിന്ദനെ നിയോഗിച്ചത്. നിലവില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമാണ് എം.വി ഗോവിന്ദന്‍.

അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവന്‍, എം.എ.ബേബി എന്നിവര്‍ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്.

Signature-ad

ഇ.പി.ജയരാജന്റെ അധ്യക്ഷതയിലായിരുന്നു സംസ്ഥാന സമിതി ചേര്‍ന്നത്. അനാരോഗ്യത്തെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാനുള്ള താത്പര്യം കോടിയേരി നേതൃത്വത്തെ അറിയിച്ചിരുന്നു.

പലതലങ്ങളിലായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് കോടിയേരിയുടെ പിന്‍ഗാമിയായി സംസ്ഥാനത്ത് പാര്‍ട്ടിയുടെ തലപ്പത്തേക്ക് എം.വി. ഗോവിന്ദനെ നിയോഗിക്കാനുള്ള തീരുമാനം സിപിഎം നേതൃത്വം കൈക്കൊണ്ടത്. രാവിലെ മുതിര്‍ന്ന നേതാക്കളെല്ലാം കോടിയേരിയെ ഫ്ളാറ്റിലെത്തി കണ്ടു. തുടര്‍ന്നാണ് പാര്‍ട്ടി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

 

 

Back to top button
error: