Month: August 2022

  • Health

    ഹൃദയാഘാതത്തെ പ്രതിരോധിക്കാന്‍ നിത്യവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

    പലപ്പോഴും ജീവിതരീതികളിലെ പോരായ്മകളാണ് ഹൃദയാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നമ്മെയെത്തിക്കുന്നത്. ഭക്ഷണം അടക്കമുള്ള ജീവിതരീതികളും ഇതിലുള്‍പ്പെടുന്ന മറ്റ് ശീലങ്ങളും നല്ലതുപോലെ പാലിക്കാനായാല്‍ വലിയൊരു പരിധി വരെ ഇത്തരം ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും. അത്തരത്തില്‍ ഹൃദയാഘാതത്തെ പ്രതിരോധിക്കാനായി നിത്യവും ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.  പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അത് തീര്‍ത്തും ഉപേക്ഷിക്കുക. അല്ലാത്തപക്ഷം ഹൃദയം പെട്ടെന്ന് തന്നെ ബാധിക്കപ്പെടുകയും ഹൃദയാഘാതം അടക്കമുള്ള പ്രശ്നങ്ങളിലേക്ക് സാധ്യത തുറക്കപ്പെടുകയും ചെയ്യും. അവരവരുടെ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ചുള്ള കായികാധ്വാനം ഓരോരുത്തര്‍ക്കും നിര്‍ബന്ധമാണ്. ഇതില്ലെങ്കിലും ഹൃദയം ദോഷകരമായി ബാധിക്കപ്പെടാം. അതേസമയം വ്യായാമം അമിതമാകുന്നതും ഹൃദയത്തിന് ദോഷം തന്നെ. ആദ്യമേ സൂചിപ്പിച്ചത് പോലെ ആരോഗ്യകരമായ ഡയറ്റ് തീര്‍ച്ചയായും ഉറപ്പുവരുത്തുക. അനാരോഗ്യകരമായ ഭക്ഷണവും ക്രമേണ ഹൃദയത്തെ അപകടപ്പെടുത്തും. ഇതും ഹൃദയാഘാതത്തിനുള്ള പ്രധാനപ്പെട്ട ഒരു കാരണമായി വരാറുണ്ട്. രാത്രിയില്‍ ഉറങ്ങാതിരിക്കുന്നത് ഇപ്പോള്‍ ധാരാളം പേരുടെ ശീലമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് കൊവിഡ് കാലത്താണ് ഇങ്ങനെയൊരു ശീലത്തിലേക്ക് മിക്കവരും എത്തിപ്പെട്ടത്. എന്നാല്‍ രാത്രിയില്‍…

    Read More »
  • Kerala

    സൗജന്യ പഠനസഹായ പദ്ധതിയുമായി മമ്മൂട്ടി; ‘വിദ്യാമൃതം 2’ ന് തുടക്കം

    നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന സൗജന്യ പഠനസഹായ പദ്ധതിയായ ‘വിദ്യാമൃതം 2’ന് തുടക്കമായി. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പും സംയുക്തമായി ആരംഭിക്കുന്ന പദ്ധതിയാണ് വിദ്യാമൃതം. നിർധനരായ വിദ്യാർത്ഥികളിൽ ആദ്യ ഘട്ടം തിരഞ്ഞെടുക്കപ്പെട്ട 42 കുട്ടികളുടെ ലിസ്റ്റ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപകനും രക്ഷാധികാരിയുമായ മമ്മൂട്ടി എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാന് കൈമാറി. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, പ്രോജക്ട് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ, എം.ജി.എം ഗ്രൂപ്പ്‌ ഓഫ് കോളേജ് ഡയറക്ടർ അഹിനസ്. എച് , എം.ജി.എം ടെക്നിക്കൽ കോളേജസ്‌ വൈസ് ചെയർമാൻ വിനോദ് തോമസ്(Ex. IPS ), മാനേജിംഗ് ട്രസ്റ്റീ ആൽഫ മേരി, നിതിൻ ചിറത്തിലാട്ട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കൊവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും അനാഥരാക്കിയ വിദ്യാർത്ഥികളുടെ കോളേജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതിയാണ് വിദ്യാമൃതം 2. മാതാപിതാക്കൾ…

    Read More »
  • Kerala

    ഭീഷണി കാരണം പലരും പാര്‍ട്ടിവിടുന്നു, പി. ശശിക്കെതിരേ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശനം; ഭാര്യയുടെയും സഹോദരപുത്രന്റെയും നിയമനങ്ങളും ക്രമക്കേടുകളും പരിശോധിക്കണമെന്ന് പരാതി

    പാലക്കാട്: പി.കെ. ശശിക്ക് എതിരേ സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയെക്കൂടി വിവാദത്തിലാക്കുന്ന ആരോപണങ്ങള്‍ ശശിക്കെതിരേ വീണ്ടും ഉയര്‍ന്നതോടെയാണ് വിമര്‍ശനങ്ങളുമായി അംഗങ്ങള്‍ രംഗത്തെത്തിയത്. കെ.ടി.ഡി.സി. ചെയര്‍മാനും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ശശി പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍ അനധികൃത നിയമനങ്ങള്‍ നടത്തി ലക്ഷങ്ങള്‍ പിരിച്ചെടുത്തെന്ന് ലോക്കല്‍കമ്മിറ്റി അംഗം നല്‍കിയ പരാതി പുറത്തുവന്നതോടെയാണ് വിവാദമുണ്ടായിരിക്കുന്നത്. സഹോദരീപുത്രനെയും ഭാര്യയെയും അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റിയിലും റൂറല്‍ബാങ്കിലും നിയമിച്ചത് പാര്‍ട്ടിയുടെ ഒരു കമ്മിറ്റിയില്‍പ്പോലും ചര്‍ച്ചചെയ്യാതെയാണെന്നും പരാതിയിലുണ്ട്. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറും സി.പി.എം. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. മന്‍സൂര്‍ ജില്ലാ കമ്മിറ്റിക്ക് രണ്ടുമാസംമുമ്പ് നല്‍കിയ പരാതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റൂറല്‍ബാങ്ക്, കുമരംപുത്തൂരിലെ സഹകരണബാങ്ക്, ഹൗസിങ് സൊസൈറ്റി തുടങ്ങി പാര്‍ട്ടിനിയന്ത്രണത്തിലുള്ള വിവിധ സഹകരണസ്ഥാപനങ്ങളിലെ നിയമനങ്ങളാണ് മന്‍സൂര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സ്വാശ്രയകോളേജ് തുടങ്ങി. കോളേജിനായി 10 ഏക്കറോളം ഭൂമിവാങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നും ഇതിനുപിന്നില്‍ വലിയ സാമ്പത്തിക താത്പര്യം പി.കെ. ശശിക്കുണ്ടെന്നും പരാതിയില്‍ പറയുന്നു. മണ്ണാര്‍ക്കാട്ടെ…

    Read More »
  • Sports

    ഇന്ത്യ-പാക് മത്സരം: പാക് താരത്തിന്റെ റെക്കോഡ് ആര് മറികടക്കും ? ഇന്ത്യന്‍ നായകന്‍ റോഹിത് ശര്‍മയോ വിരാട് കോലിയോ ?

    ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യ-പാക് ടീമുകളുടെ ഭൂതകാലം പരിശോധിച്ചാല്‍ ഇത്രത്തോളം ആവേശമേറിയ മറ്റൊരു ഡര്‍ബി ക്രിക്കറ്റ് ചരിത്രത്തിലില്ല. ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് എട്ടാം കിരീടം സമ്മാനിക്കാന്‍ രോഹിത് ശര്‍മ്മ ഇറങ്ങുമ്പോള്‍ ഒരു വ്യക്തിഗത നേട്ടവും കൈയ്യെത്തും ദൂരത്തുണ്ട്. ഈ നേട്ടത്തിലേക്ക് വിരാട് കോലിക്കും ഫോമിന്‍റെ പാരമ്യത്തിലെത്തിയാല്‍ എത്താവുന്നതേയുള്ളൂ. ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത് പാക് താരം ഷൊയൈബ് മാലിക്കാണ്. ആറ് ഇന്നിംഗ്‌സുകളില്‍ 432 റണ്‍സാണ് മാലിക്കിന്‍റെ സമ്പാദ്യം. രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും മാലിക് നേടി. അതേസമയം എട്ട് ഇന്നിംഗ്‌സുകളില്‍ ഒരു ശതകവും നാല് അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെ 367 റണ്‍സുമായി രണ്ടാമതുണ്ട് രോഹിത് ശര്‍മ്മ. ഇക്കുറി മൂന്ന് മത്സരങ്ങളില്‍ ഇരു ടീമുകളും മുഖാംമുഖം വരാന്‍ സാധ്യതയുള്ളതിനാല്‍ രോഹിത്തിന് ഈ റെക്കോര്‍ഡ് മറികടക്കാന്‍ പ്രയാസം കാണില്ല. നാല് ഇന്നിംഗ്‌സില്‍ ഒരു സെഞ്ചുറിയോടെ 255 റണ്‍സുമായി വിരാട്…

    Read More »
  • Crime

    കുടുംബ തര്‍ക്കം: 60കാരനെ മകളുടെ പ്രതിശ്രുത വരന്‍ കുത്തിക്കൊന്നു; നെഞ്ചിലും കഴുത്തിലും വയറ്റിലുമടക്കം 60 കുത്ത്

    കെയ്റോ: കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് അമ്മാവനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. ഈജിപ്തിലാണ് സംഭവം. 60കാരനായ ഈജിപ്ത് സ്വദേശിയെ മകളുടെ പ്രതിശ്രുത വരന്‍ കൂടിയായ യുവാവാണ് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മധ്യവയസ്‌കന്റെ നെഞ്ചിലും കഴുത്തിലും വയറ്റിലുമടക്കം 60 തവണ കുത്തേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തേറ്റാണ് ഇയാള്‍ മരിച്ചത്. കൊലപാതകത്തെ തുടര്‍ന്ന് ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രതിയായ യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തു. കൃത്യത്തിന് പിന്നാലെ യുവാവും വഴക്കില്‍ ഉള്‍പ്പെടെ മറ്റ് 11 പേരും അറസ്റ്റിലായി.

    Read More »
  • Kerala

    മന്ത്രി സ്ഥാനത്തില്‍ തീരുമാനമെടുക്കുക പാര്‍ട്ടി, ഉത്തരവാദിത്തം നിറവേറ്റും, മികച്ച ചികിത്സയ്ക്ക് കോടിയേരിയെ ചെന്നൈക്ക് കൊണ്ടുപോകും: എം.വി. ഗോവിന്ദന്‍

    തിരുവനന്തപുരം: പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നു നിയുക്ത സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാകാലത്തും പാര്‍ട്ടി ഓരോ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചിരുന്നു. അങ്ങനെയാണ് പ്രവര്‍ത്തിച്ച് വന്നത്. ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയായും പാര്‍ട്ടി തീരുമാനിച്ചു. എല്ലാം ഭംഗിയായി നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. വിദഗ്ധ ചികിത്സ അദ്ദേഹത്തിന് ഉറപ്പാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുപോവുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. മന്ത്രി സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞ് മാറി. എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

    Read More »
  • Kerala

    എം.വി. ഗോവിന്ദന്‍: കളങ്കമില്ലാത്ത ജീവിതം, മിതത്വമുള്ള ശൈലി; സമരവീഥിയില്‍ ഒപ്പം നടന്ന സഖാവിനെ ചരിത്രനിയോഗം ഏല്‍പ്പിച്ച് സി.പി.എം.

    തിരുവനന്തപുരം: ബാല്യം മുതല്‍ ആരംഭിച്ച സംഘടനാ പ്രവര്‍ത്തനം ജീവിതയാത്രയിലും തുടര്‍ന്ന എം.വി. ഗോവിന്ദനെന്ന അടിയുറച്ച കമ്യൂണിസ്റ്റുകാരനെ തേടിയെത്തിയിരിക്കുന്നത് ചരിത്ര നിയോഗം. കോടിയേരിക്ക് പകരക്കാരനായി സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം.വി ഗോവിന്ദനെത്തുമ്പോള്‍ കളങ്കമേല്‍ക്കാത്ത ലാളിത്യത്തിന്റെ മുഖമാണ് പാര്‍ട്ടിക്ക് കൈവന്നിരിക്കുന്നത്. ജീവിതയാത്രയിലുടനീളം പാര്‍ട്ടിക്കായി നിലകൊണ്ട വ്യക്തിത്വമാണ് എം.വി. ഗോവിന്ദന്റേത്. പാര്‍ട്ടിയിലെ മിതവാദിയും താത്വികമുഖവുമാണ് എംവി ഗോവിന്ദന്‍. രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമനെന്നു വിശേഷിപ്പിക്കാവുന്ന എം.വി. ഗോവിന്ദന്‍, പാര്‍ട്ടിയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുമ്പോള്‍ അതിന് അദ്ദേഹത്തിനു തുണയായത് സംഘടനാ പ്രവര്‍ത്തനത്തിലെ മികവും സ്വീകാര്യതയുമാണ്. സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന എ.വിജയരാഘവനെയും ഇ.പി. ജയരാജനെയും എ.കെ. ബാലനെയും മറികടക്കാന്‍ ഗോവിന്ദന് തുണയാത് നിലപാടിലെ മൃദുത്വവും കളങ്കമില്ലാത്ത പ്രവര്‍ത്തനമികവുമാണ്. 1996ല്‍ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പിണറായി വിജയന്‍ ഒന്നര വര്‍ഷത്തിന് ശേഷം പാര്‍ട്ടി സെക്രട്ടറിയായി. അതേ പോലെ ഇന്ന് രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നരവര്‍ഷമാകുമ്പോള്‍ ഗോവിന്ദന്‍ മാഷും മന്ത്രിപദവി വിട്ട് പാര്‍ട്ടിയുടെ അമരത്തേക്ക് എത്തുന്നു. പിണറായി രണ്ട് ടേം…

    Read More »
  • Sports

    ഐ‌പി‌എൽ ടിവി റൈറ്റ്സ് അവകാശം നേടിയതിന് ശേഷം, ഡിസ്നി സ്റ്റാറിന് 2024 – 27 ലെ ഐസിസി മീഡിയ റൈറ്റ്‌സും

    2024 മുതൽ 2027 വരെയുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ( ഐസിസി) എല്ലാ മത്സരങ്ങളും ഇന്ത്യൻ വിപണിയിൽ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഡിസ്നി സ്റ്റാർ നേടിയതായി ഐസിസി ഓഗസ്റ്റ് 27 , ശനിയാഴ്ച പ്രഖ്യാപിച്ചു. 2027 അവസാനം വരെ പുരുഷന്മാരുടെയും സ്ത്രീകളുടെയും എല്ലാ മത്സരങ്ങളുടെയും ടിവി, ഡിജിറ്റൽ അവകാശങ്ങൾ ഡിസ്നി സ്റ്റാറിനായിരിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഐസിസി ഡിജിറ്റൽ, ടിവി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയതോടെ രാജ്യത്തെ ക്രിക്കറ്റ് മത്സരങ്ങളുടെ പ്രധാന കേന്ദ്രമെന്ന പദവി ഡിസ്‌നി സ്റ്റാറിനെ കൂടുതൽ ശക്തിപ്പെടുത്തിയെന്ന് ഡിസ്‌നി സ്റ്റാറിന്റെ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവൻ പറഞ്ഞു. “അടുത്ത നാല് വർഷത്തേക്ക് ഐസിസി ക്രിക്കറ്റിന്റെ പ്രധാനവേദി എന്ന നിലയിൽ ഡിസ്നി സ്റ്റാറുമായി പങ്കാളിത്തം തുടരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ഇത് ഞങ്ങളുടെ അംഗങ്ങൾക്ക് മികച്ച ഫലം നൽകുകയും ഞങ്ങളുടെ അഭിലാഷമായ വളർച്ചാ പദ്ധതികളെ പിന്തുണയ്ക്കുകയും ചെയ്യും. കൂടാതെ ന മ്മുടെ കായികരംഗത്തിന്റെ ഭാവിയിൽ അവർ നിർണായക പങ്ക് വഹിക്കുകയും മുമ്പത്തേക്കാൾ കൂടുതൽ ആരാധകരുമായി…

    Read More »
  • Kerala

    കാരിരുമ്പിന്റെ കരുത്തിൽ, സി പി എമ്മിനെ നയിക്കാൻ ഇനി എം വി ഗോവിന്ദൻ

    1970 ൽ ആണ് ഗോവിന്ദൻ മാസ്റ്റർ സിപിഐ (എം) അംഗമാകുന്നത് . സിപിഐ (എം) യുവജന സംഘടനയായ ഡി വൈ എഫ് ഐയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. നേരത്തെ കെ.എസ്.വൈ.എഫ് കണ്ണൂർ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ കേരള സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. ഗോവിന്ദൻ മാസ്റ്ററെ അടിയന്തരാവസ്ഥയിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1991-ൽ കോഴിക്കോട് സമ്മേളനത്തിന് ശേഷം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി. 2006 ലാണ് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1996 ലും 2001 ലും കേരള നിയമസഭയിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു.2002-2006 കാലയളവിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. രണ്ടാം പിണറായി മന്ത്രിസഭയിൽ രണ്ടാമനായി. തദ്ദേശസ്വയംഭരണ വകുപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്.

    Read More »
  • Crime

    ഭാര്യയുമായി അടുപ്പം: ഇരുപത്തഞ്ചുകാരനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അടിച്ചുകൊന്നു; യുവാവ് അറസ്റ്റില്‍

    കൊച്ചി: ഭാര്യയുമായി അടുപ്പമുണ്ടെന്നാരോപിച്ച് യുവാവിനെ ഭര്‍ത്താവ് അടിച്ചുകൊന്നു. എറണാകുളം നെട്ടൂരില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു കൊലപാതകം. പാലക്കാട് സ്വദേശിയും സ്വകാര്യ ബാങ്ക് ജീവനക്കാരനുമായ അജയ്(25)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുതുശ്ശേരി സ്വദേശിയായ സുരേഷിന്റെ ഭാര്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയാണ് ജോലി ചെയ്യുന്നത്. കൊല്ലപ്പെട്ട അജയ്ക്ക് ഈ യുവതിയുമായി അടുപ്പമുണ്ടായിരുന്നതായി പറയുന്നു. ഇതിനെ എതിര്‍ത്തിരുന്ന സുരേഷ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി നെട്ടൂരിലെ ഹോട്ടലില്‍ മുറിയെടുത്തു. തുടര്‍ന്ന് ഭാര്യയെ ഇവിടേക്ക് കൊണ്ടുവന്ന ശേഷം പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനെന്ന പേരില്‍ അജയ്‌യെ പാലക്കാട്ടുനിന്ന് വിളിച്ചുവരുത്തി. പിന്നീട് അജയ് ഹോട്ടലില്‍ എത്തുന്ന സമയം ഭാര്യയെ തന്ത്രപൂര്‍വം ഹോട്ടലില്‍നിന്ന് മാറ്റി കാറിലിരുത്തി. മുറിയിലെത്തിയ അജയെ പ്രതി സുരേഷ് തുണിയില്‍ പൊതിഞ്ഞ് കയ്യില്‍ കരുതിയിരുന്ന വീല്‍ സ്പാനര്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മരണം ഉറപ്പാക്കാനായി പിന്തുടര്‍ന്ന് ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. അടികൊണ്ട് ഹോട്ടലിന്റെ പുറത്തേക്കോടിയ അജയെ പിന്നാലെത്തി ക്രൂരമായി സുരേഷ് മര്‍ദിക്കുന്നതിന്റെ സിസിടിവി…

    Read More »
Back to top button
error: