മലപ്പുറം: ബെല്‍റ്റുകൊണ്ടുള്ള ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് കാഴ്ച നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതി. കരിപ്പൂര്‍ കൊളത്തൂരിലെ കുറ്റിക്കാട്ടില്‍ നഫിയയാണ് ഭര്‍ത്താവ് കാരാട് തൈത്തൊടി ഫിറോസ്ഖാനെതിരേ വാഴക്കാട് പോലീസ്സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
ഭര്‍ത്താവ് തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്നും ജൂലായ് 15-നു നടത്തിയ മര്‍ദനത്തില്‍ ഒരു കണ്ണിന് പരുക്കേറ്റ് കാഴ്ച നഷ്ടമായെന്നും നഫിയ പറഞ്ഞു. കണ്ണിനു പരുക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നെന്നും കണ്ണിന്റെ 90 ശതമാനം കാഴ്ച പോയെന്നും ഇവര്‍ പറഞ്ഞു.
കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയെന്ന് പറഞ്ഞായിരുന്നു 15-ാം തീയതിയിലെ മര്‍ദനം. ബെല്‍റ്റ് കൊണ്ട് നിരന്തരം അടിച്ചു. അഞ്ചാമത്തെ അടിയാണ് കണ്ണിന് കൊണ്ടത്. കണ്ണിന്റെ ഞരമ്പിന് ചതവുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും നഫിയ വിശദീകരിച്ചു.
2011-ലാണ് നഫിയയും ഫിറോസ്ഖാനും വിവാഹിതരായത്. അന്നുമുതല്‍ ഗാര്‍ഹികപീഡനവും മര്‍ദനവും പതിവാണെന്നാണ് ഇവരുടെ ആരോപണം. ഭാര്യയാണെന്ന പരിഗണനപോലും ഭര്‍ത്താവ് നല്‍കാറില്ലെന്നും നഫിയ ആരോപിച്ചു.
നഫിയയുടെ പരാതിയില്‍ ഭര്‍ത്താവ് വാഴയൂര്‍ ഭര്‍ത്താവ് ഫിറോസ്ഖാന്‍, പിതാവ് മുഹമ്മദ്കുട്ടി, മാതാവ് സഫീയ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത ഫിറോസ്ഖാനെ മലപ്പുറം ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.