Month: August 2022

  • NEWS

    ആര്‍എസ്‌എസ് നേതാവിനെ എന്‍ഐഎ കോടതിയിലെ പ്രോസിക്യൂട്ടര്‍ പദവിയില്‍ നിയമിച്ച്‌ കേന്ദ്രസര്‍ക്കാർ

    കൊച്ചി:ആര്‍എസ്‌എസ് നേതാവിനെ എന്‍ഐഎ കോടതിയിലെ പ്രോസിക്യൂട്ടര്‍ പദവിയില്‍ നിയമിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ആര്‍എസ്‌എസ് സജീവപ്രവര്‍ത്തകനും ജില്ലാ പ്രചാര്‍ പ്രമുഖുമായ എസ് ശ്രീനാഥിനെയാണ് പ്രോസിക്യൂട്ടറായി നിയമിച്ചത്. ആലുവ എസ്‌എന്‍പുരം സ്വദേശിയാണ്. ഹൈക്കോടതി കേന്ദ്രീകരിച്ചുള്ള ആര്‍എസ്‌എസ് അഭിഭാഷകരുടെ സംഘത്തെ നയിക്കുന്നതും ശ്രീനാഥാണ്. 2012ല്‍ ആര്‍എസ്‌എസ് ശാഖാ മുഖ്യ ശിക്ഷകായിരുന്നു. പിന്നീട് ആലുവ താലൂക്ക് കാര്യവാഹകായും സേവാഭാരതിയുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചു. ആര്‍എസ്‌എസിന്റെ ആയുധ പരിശീലന ക്യാമ്ബില്‍ പങ്കെടുക്കുന്ന ചിത്രങ്ങളുള്‍പ്പെടെ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

    Read More »
  • Kerala

    മഴക്കെടുതി; വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കണം – മുഖ്യമന്ത്രി

    മഴക്കെടുതിയില്‍പ്പെടുന്ന വിനോദ സഞ്ചാരികളെ സുരക്ഷിതമായ സ്ഥലങ്ങളില്‍ എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് മഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ടൂറിസം കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരെ അപകടകരമായ സ്ഥിതിയില്ലെങ്കില്‍ ഒഴിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ജില്ലാ ഭരണ സംവിധാനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജാഗ്രത ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

    Read More »
  • NEWS

    10 രൂപ നല്‍കാമെന്ന് പറഞ്ഞ് 13-കാരിയെ പലതവണ ബലാത്സംഗം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍

    റായ്പൂര്‍: പതിമൂന്നുകാരിയെ 10 രൂപ നല്‍കാമെന്ന് പറഞ്ഞ് പലതവണ ബലാത്സംഗം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍. സെന്‍ട്രല്‍ ഛത്തീസ്ഗഡിലെ ബലോദ ബസാര്‍ ജില്ലയിലാണ് സംഭവം. കുഞ്ജ്റാം വര്‍മ (76), രമേഷ് വര്‍മ (47) എന്നിവരാണ് അറസ്റ്റിലായത്.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കുഞ്ജ്റാം 10 രൂപ നല്‍കാമെന്ന് പറഞ്ഞാണ് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സുഹൃത്തായ രമേശിനെയും വിളിച്ചുവരുത്തുകയായിരുന്നെന്ന് ബലോദ ബസാര്‍ പൊലീസ് സൂപ്രണ്ട് (എസ്പി) ദീപക് ഝാ പറഞ്ഞു.     അവശനിലയിലായ പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

    Read More »
  • LIFE

    പതിനേഴാമത് മണപ്പുറം മിന്നലൈ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ചു

    17-ാമത് മണപ്പുറം മിന്നലൈ ഫിലിം മീഡിയ അവാർഡുകൾ സമ്മാനിച്ചു. അവാർഡ് ജേതാക്കൾ മികച്ച സംവിധായകൻ – റോജിൻ തോമസ് (ഹോം) മികച്ച നടൻ – സൗബിൻ ഷാഹിർ (മ്യാവു , ഭീഷ്മ പർവ്വം) മികച്ച നടി – മഞ്ജു പിള്ള (ഹോം ) സംഗീത സംവിധായകൻ – ഹിഷാം അബ്ദുൾ വഹാബ് (ഹൃദയം) മികച്ച ഗായകൻ – വിമൽ റോയ് (ഹൃദയം) മികച്ച ഗായിക – ഭദ്ര റെജിൻ (ഹൃദയം) മികച്ച സഹനടൻ – ഷൈൻ ടോം ചാക്കോ (കുറുപ്പ്, ഭീഷ്മ പർവ്വം) മികച്ച സഹനടി – ഉണ്ണിമായ (ജോജി) മികച്ച ക്യാമറമാൻ – നിമിഷ് രവി (കുറുപ്പ്) മികച്ച തിരക്കഥ – ശ്യാംപുഷ്കർ (ജോജി) മികച്ച പിആർഒ ശിവപ്രസാദ് (പുഴു). മികച്ച ഓൺലൈൻ മീഡിയ കണ്ടന്റ് ക്രിയേറ്റർ – ഗോവിന്ദൻകുട്ടി (എ ബി സി മീഡിയ) ഇതിനോടൊപ്പം എഫ് എം ബി അവാർഡിന്റെ ഭാഗമായി ശ്രീമതി മഞ്ജു ബാദുഷയ്ക്ക് വി…

    Read More »
  • Kerala

    ഷൊര്‍ണൂരില്‍ 8000 ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി

    പാലക്കാട്: ഷൊര്‍ണൂരില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെടുത്തു. പട്ടാമ്പി ഓങ്ങല്ലൂര്‍ വാടാനാംകുറുശ്ശിയിലാണ് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. 40 ഓളം പെട്ടികളിലായി 8000ത്തോളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. വാടാനാംകുറുശ്ശി 10-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് സമീപത്ത് നിന്നുമാണ് ഇവ കണ്ടെത്തിയത്. ഒരു പെട്ടിയില്‍ 200 ഓളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്. ജലാറ്റീന്‍ സ്റ്റിക് ശേഖരം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് 12 മണിയോടെ ഷൊര്‍ണ്ണൂര്‍ പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസും പട്ടാമ്പി തഹസില്‍ദാറുടെ നേതൃത്വത്തിലുളള റവന്യൂ സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്ഫോടക വസ്തുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ക്വാറികളില്‍ പാറപൊട്ടിക്കാന്‍ എത്തിച്ചതാകാം ഇവയെന്നാണ് കരുതുന്നത്. എന്നാല്‍ ഇത്തരത്തിലുളള സ്ഫോടക വസ്തുകള്‍ വഴിയോരത്ത് കണ്ടെത്തിയതിന്റെ ആശങ്കിയലാണ് നാട്ടുകാര്‍. അലക്ഷ്യമായി സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  

    Read More »
  • NEWS

    കണ്ണൂരിൽ എൽ പി സ്കൂൾ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകനെ 79 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു

    തളിപ്പറമ്ബ് : എല്‍ പി സ്കൂളിലെ അഞ്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ സ്കൂള്‍ അധ്യാപകനെ 79 വര്‍ഷം കഠിന തടവിനും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. പെരിങ്ങോം ആലപ്പടമ്ബ ചൂരല്‍ സ്വദേശി പി.ഇ.ഗോവിന്ദന്‍ നമ്ബൂതിരിയെയാണ് തളിപ്പറമ്ബ് പോക്സോ കോടതി ശിക്ഷിച്ചത്. 2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെ സ്കൂളിലെ അഞ്ചാം ക്ലാസ് മുറിയില്‍ വച്ചാണ് ഗോവിന്ദന്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. സംഭവത്തെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടും അക്കാര്യം അധികൃതരെ അറിയിക്കാതിരുന്നതിന് സ്കൂള്‍ പ്രധാന അധ്യാപിക, ഹെല്‍പ് ഡെസ്ക് ചുമതലയുള്ള അധ്യാപിക എന്നിവരെയും പ്രതി ചേര്‍ത്തിരുന്നുവെങ്കിലും ഇവരെ വെറുതെ വിട്ടു.     സംഭവത്തിനു ശേഷം ഗോവിന്ദനെ സര്‍വീസില്‍നിന്ന് നീക്കം ചെയ്തിരുന്നു. തളിപ്പറമ്ബ് പോക്സോ അതിവേഗ കോടതി ജഡ്ജി പി.മുജീബ് റഹ്മാനാണ് വിധി പ്രസ്താവിച്ചത്

    Read More »
  • Kerala

    തൊഴിലുറപ്പില്‍ ഉഴപ്പില്ല; കേരളത്തിന്റെ മികവ് അംഗീകരിച്ച് കേന്ദ്രം: മറ്റു സംസ്ഥാനങ്ങളില്‍ നാല് ലക്ഷത്തിലേറെ കേസുകള്‍

    ദില്ലി: തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന്റെ മികവ് അംഗീകരിച്ച് കേന്ദ്രം. പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കിലാണ് കേരളത്തിനെ കേന്ദ്രത്തിന് അംഗീകരിക്കേണ്ടിവന്നത്. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഫണ്ട് വകമാറ്റം, വേതനം നല്‍കാതിരിക്കല്‍ തട്ടിപ്പ് എന്നിവ വ്യാപകമാണെന്ന് പാര്‍ലമെന്റില്‍ വച്ച കണക്ക് സൂചിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി നാല് ലക്ഷത്തിലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ എന്നാല്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് ക്രമക്കേടില്‍ ഒരു കേസ് പോലും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കേരളത്തിന് ഏറെ അഭിമാനം നല്‍കുന്നതാണ് കേന്ദ്രത്തിന്റെ ഈ കണക്കുകള്‍. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ അടക്കം ചോദ്യത്തിന് ഇന്ന് ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ കണക്കുകള്‍ വ്യക്തമാക്കിയത്. കേന്ദ്ര കണക്ക് പ്രകാരം, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ആന്ധ്രാപ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പരാതിയുള്ളത്. തമിഴ്‌നാടാണ് രണ്ടാമത്. മൂന്നാമത്…

    Read More »
  • NEWS

    കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച(ഓഗസ്റ്റ് 4) അവധി പ്രഖ്യാപിച്ചു. തീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് വ്യാഴാഴ്ച (2022 ഓഗസ്റ്റ് 4) അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടേതാണ് ഉത്തരവ്.

    Read More »
  • NEWS

    കോട്ടയത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു

    കോട്ടയം: മണർകാട്  വെള്ളക്കെട്ടിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കാവുംപടി മേത്താപ്പറമ്പിലാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥി അമൽ (16) ആണ് മരിച്ചത്. അഞ്ചംഗ സുഹൃത്ത് സംഘത്തോടൊപ്പമാണ് അമല്‍ റബ്ബർ തോട്ടത്തിലെ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയത്.തുടര്‍ന്നാണ് അപകടം സംഭവിച്ചത്.   മണർകാട് സെന്റ് മേരീസ് സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകൻ ബെന്നിയുടെ മകനാണ്.. ഫയർഫോഴ്സിൻ്റെ സ്കൂബാ സംഘം നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

    Read More »
  • Kerala

    ശബരിമല ശ്രീകോവിലിന്റെ അഗ്‌നികോണില്‍ ചോര്‍ച്ചയുള്ള ഭാഗം കണ്ടെത്തി; സ്വര്‍ണപ്പാളിയുടെ ആണി ദ്രവിച്ച നിലയില്‍: നവീകരണം 22 മുതല്‍

    ശബരിമല: ശബരിമല ശ്രീകോവിലിലെ അഗ്‌നികോണില്‍ ചോര്‍ച്ചയുള്ള ഭാഗം കണ്ടെത്തി. സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച സ്വര്‍ണം പൊതിഞ്ഞ ആണികള്‍ ദ്രവിച്ചു പോയതാണ് ചോര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് ശ്രീകോവില്‍ മേല്‍ക്കൂരയിലെ സ്വര്‍ണപ്പാളികളുടെ ആണികള്‍ മുഴുവന്‍ മാറ്റാന്‍ തീരുമാനമായി. സ്വര്‍ണപ്പാളികളിലെ വിടവ് വഴിയുള്ള ചോര്‍ച്ച തടയാന്‍ പശ ഉപയോഗിക്കും. ഈ മാസം 22ന് പ്രവര്‍ത്തികള്‍ തുടങ്ങും. ഓണത്തിന് നട തുറക്കുന്നതിന് മുന്‍പായി ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. ദേവസ്വം പ്രസിഡന്റ്, തന്ത്രി, ശബരിമല സ്‌പെഷ്യഷല്‍ കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം വിജിലന്‍സ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന പരിശോധന പൂര്‍ത്തിയായി. വിഷുമാസ പൂജകള്‍ക്ക് നട തുറന്നപ്പോഴാണ് ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയില്‍ വന്നതെന്ന് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ രണ്ടാഴ്ച മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ കണ്ടെത്തിയ ചോര്‍ച്ചയുടെ തീവ്രത മൂന്ന് മാസങ്ങള്‍ക്കിപ്പുറം മാധ്യമ വാര്‍ത്തകള്‍ക്ക് ശേഷമാണ് ദേവസ്വം ബോര്‍ഡ് ഗൗരവത്തിലെടുത്തത്. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന കൃഷ്ണകുമാര വാര്യരാണ്…

    Read More »
Back to top button
error: