Month: August 2022
-
NEWS
അറസ്റ്റിലായ സാദിഖ് ബാഷയ്ക്ക് ഐസിസ് ബന്ധമെന്ന് എൻഐഎ
തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നും അറസ്റ്റിലായ സാദിഖ് ബാഷയ്ക്ക് ഐസിസ് ബന്ധമെന്ന് എൻഐഎ.ഇയാളുടെ രണ്ടാം ഭാര്യയായ സുനിത സുർമിയുടെ തിരുവനന്തപുരം വട്ടിയൂർക്കാവ് തോപ്പുമുക്കിലുള്ള വീട്ടിലെ റെയ്ഡിന് ശേഷമാണ് എൻഐഎ ഇക്കാര്യം പുറത്തുവിട്ടത്. പത്മനാഭസ്വാമി ക്ഷേത്രവും പാങ്ങോട് സൈനിക കേന്ദ്രവും ആക്രമിക്കാൻ ഇയാൾ പദ്ധതിയിട്ടതായാണ് വിവരം. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഏതാനും പേരെ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ അറസ്റ്റ് ചെയ്തിരുന്നു.അവരിൽ നിന്നുമാണ് ഇയാളെ കുറിച്ചുള്ള വിവരം എൻഐഎയ്ക്ക് ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ തമിഴ്നാട്ടിലെ മയിലാടുംതുറൈയിൽ വച്ച് പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ. തമിഴ്‌നാട്ടില്‍ പിടിയിലായ കോളജ് വിദ്യാര്‍ത്ഥി മീര്‍ അനസ് അലിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് എന്‍.ഐ.എ കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തിയത്.
Read More » -
NEWS
മലയാള കഥാ കവിതാ മത്സര-പുരസ്‌കാരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു
“അ” ഹൈദരാബാദ് (ARTS) ലോക മലയാളികൾക്കായി നടത്തി വരുന്ന മലയാള കഥാ കവിതാ മത്സര-പുരസ്‌കാരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. പ്രശസ്ത ചലച്ചിത്ര കലാ സംവിധായകൻ ശ്രീ. രാജീവ് നായർ രൂപകല്പന ചെയ്ത “GOLDEN CAT” ശിൽപവും, പ്രശംസാപത്രവും, 25000 രൂപയുമടങ്ങുന്നതാണ് അവാർഡ്. മലയാള കഥ, കവിത വിഭാഗങ്ങളിലായി രണ്ട് പുരസ്കാരങ്ങളാണുള്ളത്. മലയാളത്തിലെ പ്രശസ്ത സാഹിത്യ പ്രവർത്തകർ വിധികർത്താക്കളാകുന്ന ഗോൾഡൻ ക്യാറ്റ് ലിറ്റററി അവാർഡിൻ്റെ ഫലപ്രഖ്യാപനം 2022 നവംബർ അവസാനവാരം ഓൺലൈൻ മീറ്റിംഗിലൂടെ നിർവഹിക്കപ്പെടുന്നതാണ്. തുടർന്ന്, ആഴ്ചകൾക്കകം, ഹൈദരാബാദിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരദാനം നടക്കും (പ്രസ്തുത സമയം, കോവിഡ് വ്യാപന നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ സമ്മാനങ്ങൾ രചയിതാക്കളുടെ ഇന്ത്യൻ അഡ്രസ്സിൽ അയച്ചു കൊടുക്കുന്നതാണ്) മത്സരത്തെ കുറിച്ച്: രചനകൾ മൗലികവും മറ്റെവിടെയും പ്രസിദ്ധീകരിക്കാത്തതും ആയിരിക്കണം. രചനകളിൽ പ്രമേയതെരഞ്ഞെടുപ്പ് സ്വതന്ത്രമായിരിക്കും. ആഴ്ചപ്പതിപ്പുകളിൽ അച്ചടിച്ചു വരുന്ന സാമാന്യ വലിപ്പമായിരിക്കും അഭികാമ്യം. രചയിതാക്കൾ ഏതെങ്കിലും ഒരു വിഭാഗത്തിൽ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. കൃതികൾ രചയിതാവിന്റെ പേര്,…
Read More » -
NEWS
റദ്ദാക്കിയ ട്രെയിനുകളുടെ വിവരവും നിങ്ങൾക്ക് യാത്ര ചെയ്യേണ്ട ട്രെയിനിന്റെ സ്റ്റാറ്റസും അറിയാം
റദ്ദാക്കിക്കിയ ട്രെയിനുകളുടെ വിവരവും നിങ്ങള്‍ക്ക് യാത്ര പോകേണ്ട ട്രെയിനിന്‍റെ സ്റ്റാറ്റസും അറിയാന്‍ റെയില്‍വേ മന്ത്രാലയത്തിന്‍റെ NTES ആപ്പില്‍ പരിശോധിക്കാം. ഇവിടെ റദ്ദാക്കിയ ട്രെയിനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. അതുകൂടാതെ, നിങ്ങള്‍ക്ക് കമ്ബ്യൂട്ടറില്‍ പരിശോധിക്കണമെങ്കില്‍, https://enquiry.indianrail.gov.in/mntes/ സന്ദര്‍ശിച്ച് റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് കാണാന്‍ കഴിയും. ഇതിനായി റെയില്‍വേ വെബ്സൈറ്റ് തുറക്കുക, ഇടതുവശത്തുള്ള Exceptional Trains എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് തീയതി അവിടെ രേഖപ്പെടുത്തുക. ഇവിടെ ക്ലിക്ക് ചെയ്യുമ്ബോള്‍, റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് കാണാം. നിങ്ങളുടെ സ്റ്റേഷന്‍ കോഡ് എങ്ങനെ പരിശോധിക്കാം? ഔദ്യോഗിക വെബ്സൈറ്റ് irctchelp.in സന്ദര്‍ശിക്കുക സ്റ്റേഷന്‍ കോഡിന്‍റെ കോളത്തില്‍ നിങ്ങളുടെ സ്റ്റേഷന്‍റെ പേരില്‍ ക്ലിക്ക് ചെയ്യുക കൂടുതല്‍ അപ്‌ഡേറ്റുകള്‍ എളുപ്പത്തില്‍ നേടാന്‍ സ്റ്റേഷന്‍ കോഡ് സഹായകമാണ്.
Read More » -
NEWS
പ്രമേഹരോഗികൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ
1. പ്രമേഹരോഗികൾക്ക് പനി വരുമ്പോൾ കഞ്ഞികുടിക്കാമോ? പ്രമേഹരോഗികൾ ചോറ് കഴിക്കരുതെന്നാണ് പരക്കെയുള്ള ധാരണ. അതുകൊണ്ട് അസുഖം വന്നാലും ഇത്തിരി കഞ്ഞി കുടിക്കണമെന്നു തോന്നിയാലും ഉണക്ക ചപ്പാത്തിയെ ആശ്രയിക്കും. ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമില്ല. സാധാരണ അരിയുടെ ചോറും ഗോതമ്പു ഭക്ഷണവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. രണ്ടിലും കാർബോഹൈഡ്രേറ്റുണ്ട്. ചോറിന് കൃത്യം അളവു വയ്ക്കാൻ പ്രയാസമാണ്. ചപ്പാത്തി ആകുമ്പോൾ 2–3 എണ്ണമായി കഴിക്കുന്നതുകൊണ്ട് അളവിൽ കുറച്ചുകൂടി ശ്രദ്ധിക്കാൻ പറ്റും. മിതമായി കഴിക്കാമെന്ന് ഉറപ്പുണ്ടെങ്കിൽ പ്രമേഹരോഗി ചോറ് കഴിച്ചെന്നോർത്ത് കുഴപ്പമൊന്നുമില്ല. പനി പോലുള്ള അസുഖം വരുമ്പോഴും കഞ്ഞി കുടിക്കുന്നതിലും പ്രശ്നവുമില്ല. ഒാർക്കുക, വയറുനിറയും വരെ കഴിക്കാതെ, നിങ്ങളുടെ ഷുഗർനില താളംതെറ്റാത്തത്രയും കഴിക്കുക. കഞ്ഞിവെള്ളമാണെങ്കിലും ഒന്നു രണ്ട് ഗ്ലാസ്സ് കുടിക്കാം. സാധാരണ കഞ്ഞിയും ഗോതമ്പു കഞ്ഞിയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. ഏതായാലും അളവിൽ ഒരു പിടി വേണം. 2. ഏതൊക്കെ പഴം കഴിക്കാം? പ്രമേഹരോഗിക്കും ഏതു പഴവും കഴിക്കാം. പക്ഷേ, അളവ് ശ്രദ്ധിക്കണം. പപ്പായ ആണെങ്കിൽ 1–2…
Read More » -
NEWS
ബാംഗ്ലൂർ വൈറ്റ്‌ഫീൽഡിലെ സായിബാബ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടി പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ അടക്കം പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സായിബാബ ചാരിറ്റബിള്‍ ട്രസ്റ്റിന്റെതായി ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് (White field)എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ധാരാളം രോഗികൾ ഈ ആശുപത്രിയിൽ ചികിത്സ തേടാറുണ്ട്. എന്നാല്‍ ബെംഗളൂരു പോലുള്ള ഒരു സ്ഥലത്ത് വരുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് സമയ നഷ്ടവും ധന നഷ്ടവും കുറയ്ക്കുന്നതിന് ഉപകരിക്കും. ഈ ആശുപത്രിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ : 1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടെ നിന്ന് വൈറ്റ്ഫീൽഡിലേക്ക് നിരവധി ബസ്സുകൾ ഉണ്ട് . 335 നമ്പറില്‍ തുടങ്ങുന്ന എല്ലാ ബസ്സുകളും ഇവിടേയ്ക്ക് പോകും. ബസ്സില്‍ കയറുന്നതിനു മുന്‍പ് കണ്ടക്ടറോടോ ഡ്രൈവറോടോ ചോദിക്കുന്നതിനു ഒട്ടും വിമുഖത കാട്ടേണ്ടതില്ല,അവര്‍ കൃത്യമായി ഉത്തരം നല്‍കും.ഭാഷ അറിയില്ല എന്നൊന്നും ഭയപ്പെടേണ്ടത് ഇല്ല. സത്യസായി ആശുപത്രി എന്ന് ചോദിച്ചാൽ മതി. ഓർഡിനറി ബസ്സിന് 25 രൂപയും എസി…
Read More » -
LIFE
ശരത്ത് അപ്പാനിയുടെ അഞ്ച് ഭാഷയിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ത്രില്ലർ ‘പോയിൻ്റ് റേഞ്ച്’; മോഷൻ പോസ്റ്റർ ലോഞ്ചും പൂജയും നടന്നു
യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പോയിൻ്റ് റേഞ്ച്’ൻ്റെ പൂജയും മോഷൻ പോസ്റ്റർ ലോഞ്ചും നടന്നു. തിയ്യാമ്മ പ്രൊഡക്ഷൻസ്, ഡി.എം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ശരത്ത് അപ്പാനി, ഷിജി മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ആക്ഷൻ ത്രില്ലർ ചിത്രമായ ‘പോയിൻ്റ് റേഞ്ച്’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ റിലീസായിട്ടാണ് ചിത്രമൊരുക്കുന്നത്. സെപ്തംബർ ആദ്യവാരത്തിൽ പോണ്ടിച്ചേരിയിൽ ചിത്രീകരണം ആരംഭിക്കാൻ ആണ് പദ്ധതി ഇടുന്നത്. ഗോവ, മാഹി, ചെന്നൈ, കൊച്ചി, ട്രിച്ചി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടത്തുന്നത്. അപ്പാനി ശരത്ത് തന്നെ നായകനാകുന്ന ഈ ചിത്രത്തിൽ റിയാസ് ഖാൻ, ഷാജു നവോദയ, അരിസ്റ്റോ സുരേഷ്, ചാർമിള തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ ഭാഗമാകും. ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ പാർട്ണർമാരിൽ ഒരാളായ ബോണി അസ്സനാർ ആണ് ഈ ചിത്രത്തിനായി തിരക്കഥയും ക്രിയേറ്റീവ് സംവിധാനവും നിർവഹിക്കുന്നത്. മിഥുൻ സുബ്രൻ…
Read More » -
Kerala
ജലാശയ അപകടങ്ങള്‍ തുടർക്കഥ, കഴിഞ്ഞ ഒന്നരമാസത്തിനിടെ സംസ്ഥാനത്ത് മുങ്ങിമരിച്ചത് 300 ലധികം പേര്‍, ഏറെയും കൗമാരങ്ങൾ
കോട്ടയത്തിനടുത്ത് മണർകാട് പ്ലസ്ടു വിദ്യാർഥി അമൽ മാത്യു എന്ന 18കാരൻ മുങ്ങി മരിച്ചത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നര മണിക്കാണ്. അഞ്ചംഗ സുഹൃത്ത് സംഘത്തോടൊപ്പം കുളിക്കാനിറങ്ങിയ അമൽ പാടത്തെ വെള്ളക്കെട്ടിലാണ് മുങ്ങിമരിച്ചത്. മണർകാട് സെന്റ് മേരീസ് സ്‌കൂളിലെ അധ്യാപകൻ ബെന്നിയുടെ മകനാണ് അമൽ. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 16കാരന്‍ മുങ്ങി മരിച്ചത് ഇന്ന് രാവിലെ 11.30ന്. തിരുവല്ല അഴിയിടത്തുചിറ കീഴുപറമ്പില്‍ വീട്ടില്‍ സുരേഷിന്റെ മകന്‍ കാശിനാഥാണ് മരിച്ചത്. ഉടുമ്പൻചോലയിൽ ധരണി എന്ന നാല് വയസുകാരി പൊതു കുളത്തിൽ വീണ് മരിച്ചത് ഒരാഴ്ച മുമ്പാണ് .സംരക്ഷണ ഭിത്തി ഇല്ലാത്ത കുളത്തിൽ കാൽ വഴുതി വീഴുകയായിരുന്നു കുട്ടി. കോഴിക്കോട് പറങ്കിമൂച്ചിക്കൽ വീട്ടുവളപ്പിലെ കുളത്തിൽ വീണ് രണ്ട് കുഞ്ഞുങ്ങൾ മരണത്തിന് കൂട്ടുപോയത് കഴിഞ്ഞ മാസമാണ്. കുറുപ്പുംപടി ഫക്കീർ മുഹമ്മദിന്റെ മകൻ നാലു വയസുകാരനായ മുഹമ്മദ് ഹമീമും ഒന്നര വയസുകാരി ഫാത്തിമ മെഹറയുമാണ് മരണപ്പെട്ടത്. കേരളത്തിലെ ഓരോ ജില്ലയിലും ജലാശയ അപകടങ്ങളിൽ പെട്ട് പ്രതിദിനം ജീവൻ നഷ്ടപ്പെടുന്നത്…
Read More » -
Kerala
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി . 178 ദുരിതാശ്വാസ ക്യാംപുകള്‍ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. 5168 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. കനത്ത മഴയില്‍ സംസ്ഥാനത്ത് മൂന്ന് വീടുകള്‍ കൂടി പൂര്‍ണമായും, 72 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഇതോടെ പൂര്‍ണമായി തകര്‍ന്ന വീടുകളുടെ എണ്ണം 30 ആയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ മഴസാധ്യത പ്രവചന പ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് അതിശക്തമായ മഴപെയ്യുക. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Read More » -
Kerala
അപ്രതീക്ഷിത ദുരന്തം കവർന്നത് അമലിന്റെ ജീവനും എൻജിനിയറിങ് സ്വപ്നങ്ങളും
മണർകാട്: മണർകാട് പണ്ടാരത്തിക്കുന്നേൽ വീട്ടിൽ കണ്ണീർ മഴ തോരുന്നില്ല. തോട്ടിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ മകൻ ഇനി തിരിച്ചെത്തില്ല എന്ന വാർത്തയോട് പൊരുത്തപ്പെടുവാൻ കഴിയാതെ തേങ്ങുകയാണ് മാതാപിതാക്കൾ. ദുരിതപ്പെരുമഴ സമ്മാനിച്ച ഈ ദുരന്ത വാർത്തയുടെ ഞെട്ടലിലാണ് നാടും. ബുധൻ പകൽ മൂന്ന് മണിയോട് കൂടിയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കൂട്ടുകാർക്കൊപ്പം മണർകാട് മാലത്തെ തോട്ടിൽ കുളിക്കാനിറങ്ങിയ അമൽ ഒഴുക്കിൽ പെടുകയായിരുന്നു.കൂട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും രക്ഷപെടുത്താനായില്ല. തുടർന്ന് പോലീസും അഗ്നി രക്ഷാസേനയുടെ സ്‌കൂബാ ടീമും നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അധ്യാപകരായ പണ്ടാരത്തിക്കുന്നേൽ മാത്യു പി കുര്യൻ , വിനു സൂസൻ സഖറിയ ദമ്പതികളുടെ മകനാണ് മരിച്ച അമൽ മാത്യു. പഠനത്തിൽ മികവ് പുലർത്തിയിരുന്ന അമൽ മാതാപിതാക്കൾ പഠിപ്പിക്കുന്ന മണർകാട് സെന്റ് മേരീസ് സ്‌കൂളിൽ തന്നെയായിരുന്നു പ്ലസ് ടു പഠനം പൂർത്തീകരിച്ചത്. ഒരു വിഷയത്തിന് ഒഴികെ മറ്റെല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ അമലിന് കേവലമായ മാർക്കിനാണ് ഫുൾ എ പ്ലസ് നഷ്ടമായത്.…
Read More » -
Kerala
കിഫ്ബി സാമ്പത്തിക ഇടപാട്: തോമസ് ഐസകിന് വീണ്ടും ഇഡി നോട്ടീസ്
കൊച്ചി: മുന്‍ധനമന്ത്രി തോമസ് ഐസകിന് വീണ്ടും ഇഡി നോട്ടീസ്. കിഫ്ബിയിലേക്ക് വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ഈ മാസം 11ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണം. നേരത്തെ ജൂലൈ 19നും തോമസ് ഐസകിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. ഇഎംഎസ് പഠനകേന്ദ്രത്തില്‍ ക്ലാസെടുക്കാനുണ്ടെന്ന് കാട്ടിയായിരുന്നു തോമസ് ഐസക് അന്ന് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. മുന്‍ ധനമന്ത്രിയായ തോമസ് ഐസകിനെ കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു തോമസ് ഐസക് നേരത്തെ പ്രതികരിച്ചത്. അന്വേഷണ ഏജന്‍സികളെ ബിജെപി സര്‍ക്കാര്‍ അവരുടെ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും, ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നില്‍ വേറെ ലക്ഷ്യങ്ങളാണുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു
Read More »